വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 4

ദൈവം മോശെയോട് സ്വന്തം മാർവ്വിടത്തിൽ കൈ വയ്ക്കാൻ പറഞ്ഞു. എന്നിട്ട് അത് പുറത്തെടുത്തു. മോശെ നോക്കിയപ്പോൾ അത് കുഷ്ഠരോഗിയുടെ കൈ ആയി മാറിയിരുന്നു. രണ്ടാമത്തെ പ്രാവശ്യം കൈ വീണ്ടും മാർവ്വിടത്തിൽ വയ്ക്കാൻ ദൈവം പറഞ്ഞു; ഈ സമയം അവൻ കൈ തൻ്റെ മാർവ്വിടത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ, കൈയ്ക്ക് സൗഖ്യം പ്രാപിച്ചു (പുറപ്പാട് 4:6-7). വടി പാമ്പാക്കി മാറ്റിയ അത്ഭുതത്തിൽ നിന്ന് വ്യത്യസ്തമായി, ഈ അത്ഭുതം ഇസ്രായേ ല്യരുടെ മുന്നിൽ മാത്രമേ ചെയ്യാൻ പാടുള്ളു (പുറപ്പാട് 4).

കുഷ്ഠരോഗമുള്ള കൈ സൗഖ്യമാകുന്നു

മോശയോട് തൻ്റെ മാർവ്വിടത്തിൽ കൈ വയ്ക്കാൻ ആവശ്യപ്പെടുന്നത് മറ്റൊരു രീതിയിൽ പറഞ്ഞാൽ തൻ്റെ ഹൃദയത്തിന്മേൽ കൈ വയ്ക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ്. അവൻ്റെ കൈ കുഷ്ഠമായി മാറുന്നത് അവൻ്റെ ഹൃദയത്തിൽ കുഷ്ഠരോഗം ഉണ്ടായിരുന്നു വെന്ന്  സൂചിപ്പിക്കുന്നു (ലേവ്യപുസ്തകം 13). ഇത് മനുഷ്യ ഹൃദയത്തിൻ്റെ വെറുപ്പുളവാ ക്കുന്ന അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു. മനുഷ്യഹൃദയം എങ്ങനെയാണ് ദുഷ്ടമെന്ന് ബൈബിൾ പറയുന്നു. യിരെമ്യാ പ്രവാചകൻ എഴുതുന്നു,

യിരെമ്യാവ് 17:9, “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആർ?”

യേശു പറഞ്ഞു,

മത്തായി 15:19, “എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്ന് പുറപ്പെട്ടുവരുന്നു.”

ഇതും വായിക്കുക (സഭാപ്രസംഗി 9:3). അതിനാൽ, ദൈവം ആംഗ്യഭാഷയിലൂടെ ഇസ്രായേ ല്യരോട് സുവിശേഷം പ്രസംഗിക്കുകയായിരുന്നുവെന്ന് നമുക്ക് നിഗമനം ചെയ്യാം. നല്ല കാര്യങ്ങൾ തിരഞ്ഞെടുക്കാനും പാപത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കാനും കഴിയു മെന്ന് നമ്മോട് സംസാരിക്കുന്ന മനുഷ്യ ഹൃദയത്തിൻ്റെ ശബ്ദത്തെ വിശ്വസിക്കരുതെന്ന് ദൈവം അവരോട് പറയുകയായിരുന്നു. മനുഷ്യ ഹൃദയം വഞ്ചിക്കുന്നു. യിരെമ്യാവ് പറ യുന്നു “ഹൃദയം എല്ലാറ്റിനെക്കാളും കപടമുള്ളത് (17:9)” പൗലോസ് പറയുന്നു,

റോമർ 7:19, “ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മ യത്രേ പ്രവർത്തിക്കുന്നത്.”

യേശു പറഞ്ഞു,“ നല്ല വൃക്ഷത്തിന് ആകാത്ത ഫലം കായ്പ്പാൻ കഴിയില്ല! വീണുപോയ ആദാമിൻ്റെ സ്വരൂപത്തിൽ മനുഷ്യർ ജനിക്കുന്നു (ഉല്പത്തി 5:3, ഇയ്യോബ് 14:4). നമ്മുടെ പാപരോഗം ബാധിച്ച ഹൃദയത്തിന് രോഗശാന്തി ആവശ്യമാണ്! നമുക്ക് ഒരു പുതിയ ഹൃദയം ആവശ്യമാണ്. യെഹെസ്‌കേലിലെന്നപോലെ ദൈവം മോശെയോട് പറഞ്ഞു, “ഒരു പുതിയ ഹൃദയം ഞാൻ നിനക്ക് തരും… ഞാൻ കല്ലു പോലുള്ള ഹൃദയത്തെ എടുത്തു കളയും… (യെഹെസ്‌കേൽ 36:26 ഭാവാർഥം).” 51-‍ാ‍ം സങ്കീർത്തനത്തിലെ പോലെ, “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ (സങ്കീർത്തനം 51:10).” അതുകൊണ്ട് ദൈവം മോശെയോട് രണ്ടാം പ്രാവശ്യം വീണ്ടും മാർവ്വിടത്തിൽ കൈ വയ്ക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ അവൻ്റെ ഹൃദയം സുഖപ്പെട്ടു. തത്ഫലമായി, അവൻ്റെ ശരീരം മുഴുവനും സുഖപ്പെട്ടു. അവൻ്റെ കൈ പഴയതുപോലെ ആയി. ഓർക്കുക, ഈ അത്ഭുതം ഫറവോനും അവൻ്റെ ദാസന്മാർക്കും മുമ്പാകെ ചെയ്തതല്ല. പുതിയ ഹൃദയത്തിൻ്റെ വാഗ്ദാനം ഇസ്രായേല്യർക്ക് മാത്രമായിരുന്നു, അവർ അത് വിശ്വസിച്ചിരുന്നെങ്കിൽ!

പത്ത് ബാധകൾ (TEN PLAGUES)

വടി സർപ്പമായി മാറിയ അത്ഭുതത്താൽ തന്നോട് പ്രസംഗിച്ച സുവിശേഷം അംഗീകരി ക്കാൻ ഫറവോൻ വിസമ്മതിച്ചപ്പോൾ, ദൈവം ഇസ്രായേൽ ദേശത്ത് പത്ത് ബാധകളെ അയച്ച് ഇടിമുഴക്കാൻ തുടങ്ങി (പുറപ്പാട് 7 മുതൽ പുറപ്പാട് 12 വരെ). പുതിയ നിയമം ഇത് സ്ഥിരീകരിക്കുന്നു. യേശുവിനെ ചവിട്ടിമെതിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എബ്രായ എഴുത്തുകാരൻ പറയുന്നു (എബ്രായർ 10:29). യേശുവിലൂടെ ദൈവത്തിൻ്റെ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടാൻ വിസമ്മതിക്കുന്ന മനുഷ്യർ ആത്യ ന്തികമായി അതിനെ അഭിമുഖീകരിക്കും.

ആദ്യത്തെ രണ്ട് ബാധകൾ

പത്ത് ബാധകളിൽ, ആദ്യത്തെ രണ്ടെണ്ണം ഫറവോൻ്റെ മന്ത്രവാദികളും ചെയ്തതായി നാം വായിക്കുന്നു. മോശെ മിസ്രയീമ്യർക്ക് വേണ്ടി വെള്ളം രക്തമായി മാറ്റിയപ്പോൾ മിസ്ര യീമ്യ മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ ഇസ്രായേല്യർക്ക് വേണ്ടി അതുപോലെ ചെയ്തു (പുറപ്പാട് 7:20-22). മോശെ മിസ്രയീമിൽ തവളകളെ അയച്ചപ്പോൾ മന്ത്രവാദികളും ഈ പ്രവൃത്തി ആവർത്തിച്ചു (പുറ. 8: 6,7)! വെള്ളം ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു. വെള്ളം രക്തമാക്കി മാറ്റുന്നത് ജനങ്ങൾ കൊല്ലപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. വളരെയ ധികം ജനങ്ങൾ കൊല്ലപ്പെടുമ്പോൾ‌, അവരുടെ രക്തം ഒരു നദി പോലെ അടുത്തുള്ള ജലാ ശയങ്ങളിലേക്ക് ഒഴുകുകയും രക്തരൂക്ഷിതമായി മാറുകയും ചെയ്യുന്നു. ഈ അർത്ഥം വെളിപ്പാട് പുസ്തകത്തിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിയും. യോഹന്നാൻ പറയുന്നു,

വെളിപ്പാട് 16:4-6, “മൂന്നാമത്തെ ദൂതൻ തൻ്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നത് ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ട് നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവർ ചിന്നിച്ചതുകൊണ്ട് നീ അവർക്ക് രക്തം കുടിപ്പാൻ കൊടുത്തു; അതിന് അവർ യോഗ്യർ തന്നേ.”

വിശുദ്ധന്മാരെയും പ്രവാചകന്മാരെയും ഉപദ്രവിച്ച ജനങ്ങളുടെ രക്തം ദൈവം ചിന്നിക്കു ന്നതായി നാം കാണുന്നു. ദൈവത്തിനുവേണ്ടി മോശെ ഈ ബാധ നടപ്പാക്കിയപ്പോൾ, മന്ത്ര വാദികളും ഇത് ആവർത്തിക്കുന്നത് നാം വായിക്കുന്നു. അതിനാൽ രണ്ട് തരം മരണങ്ങ ളുണ്ട്. ഒന്ന്‌ ദൈവക്രോധത്താൽ ലൗകിക മനുഷ്യരുടെ മരണം, (അത് യുദ്ധ രൂപത്തിലും ആയിരിക്കാം), രണ്ടാമത്തേത് രക്തസാക്ഷികളായി ദൈവജനത്തിൻ്റെ മരണം. മിസ്രയി മിൽ രണ്ടാമത്തെ ബാധയായി തവള വന്നതായി നാം വായിക്കുന്നു. ഫറവോൻ്റെ മാന്ത്രി കരും ഈ ബാധ കാണിച്ചു. വെളിപ്പാട് പുസ്തകം തവളകളുടെ ആത്മീയ അർത്ഥം നൽ കുന്നു. യോഹന്നാൻ പറയുന്നു,

വെളിപ്പാട് 16:13-14, “മഹാസർപ്പത്തിൻ്റെ വായിൽ നിന്നും മൃഗത്തിൻ്റെ വായിൽ നിന്നും കള്ളപ്രവാചകൻ്റെ വായിൽനിന്നും തവളയെപ്പോലെ മൂന്ന് അശുദ്ധാ ത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിൻ്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് പറുപ്പെടുന്ന ഭൂതാത്മാ ക്കൾ തന്നേ.”

സുവിശേഷം അനുസരിക്കാത്ത ജനങ്ങളെ കബളിപ്പിക്കാൻ വഞ്ചനയുടെ ആത്മാവിനെ ദൈവം അയയ്ക്കുന്നുവെന്ന് ബൈബിൾ വ്യക്തമാക്കുന്നു (2 തെസ്സ. 2:11, സങ്കീർത്ത. 81:11, 12, 1 രാജാക്ക. 22: 18-22, 1 തിമൊഥെ.‌ 4:1). അതുപോലെ, പിശാച് വ്യാജ പ്രവാചകന്മാരുടെ രൂപത്തിലും തൻ്റെ വഞ്ചന അയയ്ക്കുന്നു (2 കൊരിന്ത്യർ 11: 3,2 പത്രോസ് 4:1, 1 യോഹ. 4:1, ഗലാത്യർ 2:4). അതുകൊണ്ട് തവളകളുടെ ബാധ എന്നത് തെറ്റായ അടയാളങ്ങളോടും അത്ഭുതങ്ങളോടും വഞ്ചന നടത്തുന്ന ദുരാത്മാക്കളുടെ ബാധയാണ്.

മിസ്രയീമ്യർക്ക് മാത്രമായി വന്ന എട്ട് ബാധകൾ

ആദ്യത്തെ രണ്ട് ബാധകളുടെ അനന്തരഫലങ്ങൾ മിസ്രയീമിലെ ജനങ്ങൾക്കൊപ്പം ഇസ്രാ യേൽ ജനതയ്ക്കും അനുഭവപ്പെട്ടതായി നാം കണ്ടു. എന്നാൽ, മൂന്നാമത്തെ ബാധ മുതൽ, ദൈവം ഒരു ശപഥം ചെയ്തു,

പുറപ്പാട് 8:23, “എൻ്റെ ജനത്തിനും നിൻ്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും.”

ഈ ബാധകളാൽ ഇസ്രായേൽ ജനതയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായില്ല (പുറപ്പാട് 8:23-24), (പുറപ്പാട് 9:4,7), (പുറപ്പാട് 9:11), (പുറപ്പാട് 9:26), (പുറപ്പാട് 10:6), (പുറപ്പാട് 10:23), (പുറ. 12:13). മൂന്നാമത്തെ ബാധ മുതൽ ഫറവോൻ്റെ മാന്ത്രികർക്ക് അത് ആവർത്തിക്കാനായില്ല (പുറ. 8:18). “ഇത് ദൈവത്തിൻ്റെ വിരൽ (പുറ. 8:19)” എന്ന് പറഞ്ഞ് അവർ ദൈവ ശക്തിയുടെ മുമ്പാകെ കീഴടങ്ങി. യേശു അതേ വാചകം ഉപയോഗിക്കുന്നു “എന്നാൽ ദൈവത്തിൻ്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങ ളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം (ലൂക്കോസ് 11:20).

വെളിപ്പാടിലെ കർത്താവിൻ്റെ ന്യായവിധിയുമായി മിസ്രയീമിൻ്റെ ബാധയും ചില സാമ്യതകളും

ക്രമത്തിലും ചില വിവരണങ്ങളിലും മാറ്റമുണ്ടെങ്കിലും, ന്യായവിധിയുടെ രീതി നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളുമായി വളരെ അടുത്താണ് എന്നത് പ്രധാനമാണ്.

വെള്ളം രക്തമായി മാറിയ ആദ്യ ബാധ പോലെ (പുറ. 7:17-20) ഒന്നാമത്തവൻ കാഹളം ഊതുമ്പോൾ ജീവനുള്ളവയ്ക്ക് നാശം സംഭവിക്കും (വെളി. 8:7), അങ്ങനെ രണ്ടാമത്തെ ദൂതൻ കാഹളം ഊതുമ്പോൾ കടൽ രക്തമായി മാറും (വെളിപ്പാട് 8:8). കടലും നദികളും രക്തമായി മാറുന്ന രണ്ടാമത്തെയും മൂന്നാമത്തെയും കലശങ്ങളിലും സമാനമായ ഒരു കാര്യം തുടരുന്നു (വെളിപ്പാട് 16:3,4). ബാധയുടെ സമയങ്ങളിലെ മിസ്രയിമിലെ ജലം കുടി ക്കാൻ അയോഗ്യമായതുപോലെ (പുറപ്പാട് 7:18-24), രണ്ടാമത്തെ കാഹളത്തിങ്കൽ വെള്ളം കയ്പേറിയതായി ത്തീരുന്നു. ഒന്നാമത്തെ ബാധയിൽ നദികളിലെ മീനുകൾ ചത്ത്‌ നാറു ന്നതുപോലെ, രണ്ടാമത്തെ കാഹളത്തിങ്കൽ സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചാകും (വെളിപ്പാട് 8:9) രണ്ടാമത്തെ കലശം ഒഴിക്കുമ്പോൾ മത്സ്യങ്ങൾ നശിക്കും; അതുപോലെ ജനങ്ങളും (വെളിപ്പാട് 16:3-7). കൂടാതെ, രണ്ടാമത്തെയും മൂന്നാമ ത്തെയും കാഹളത്തിങ്കൽ സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തു പോകും കപ്പലുകളിലും മൂന്നിലൊന്നിന് ചേതം വരുമെന്ന് നാം കാണുന്നു (വെളി 8:9-11).

രണ്ടാമത്തെ ബാധയിൽ തവളകളെ കണ്ടെത്തുന്നതിനാൽ ആറാമത്തെ കലശം ഒഴിക്കു മ്പോൾ തവളകളെക്കുറിച്ച് പരാമർശിക്കുന്നു. ആറാമത്തെ കാഹളത്തിലും ആറാമത്തെ കലശത്തിലും യൂഫ്രട്ടീസ് നദിയെക്കുറിച്ച് പരാമർശമുണ്ട്. 3, 4, 5 എന്നീ ബാധകൾ 7 കാഹ ളങ്ങളിലും 7 വെളിപ്പാടിലെ കലശങ്ങളിലും പേനുകൾ, ഈച്ചകൾ, കന്നുകാലികളുടെ മരണം എന്നിവ പരാമർശിച്ചിട്ടില്ല.

മിസ്രയിമിലെ ആറാമത്തെ ബാധ (പുറപ്പാട് 9:8-11) വെളിപ്പാട് പുസ്തകത്തിലെ ഒന്നാം കല ശത്തിലെ ദുർവൃണങ്ങൾക്ക് സമാനമാണ് (വെളിപ്പാട് 16:2).

ഏഴാമത്തെ ബാധയിലെ ആകാശത്തുനിന്നുള്ള ഇടിയും കല്മഴയും (പുറപ്പാ. 9:23-24) ഒന്നാം കാഹളത്തിലെ (വെളിപ്പാട് 8:7) കല്മഴയും തീയും പരാമർശിക്കുന്നു. ഏഴാമത്തെ കാഹ ളവും ഏഴാമത്തെ കലശവും സ്വർഗത്തിൽ നിന്നുള്ള വലിയ ഇടിയും കല്മഴയും പരാമർ ശിക്കുന്നു (വെളിപ്പാട് 11:19, 16:21). നാലാമത്തെ കലശത്തിൽ, സൂര്യനിൽ നിന്ന് വരുന്ന അത്യുഷ്ണത്തെ ക്കുറിച്ചുള്ള പരാമർശം (വെളി 16:9) ഏഴാമത്തെ ബാധയിലെ അടിസ്ഥാന വാക്യമായ കല്മഴയോട് സാമ്യമുണ്ട് (പുറപ്പാട് 9:23). ഇടിയും കല്മഴയും മിസ്രയിമിലെ എല്ലാ സസ്യജാലങ്ങളെയും നശിപ്പിച്ചതുപോലെ (കോതമ്പും ചോളവും ഒഴികെ പുറപ്പാട് 9:31-32) ഒന്നാം കാഹളത്തിങ്കൽ വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും വെന്തുപോകും. (വെളിപ്പാട് 8:7).

എട്ടാമത്തെ ബാധയിലെ വെട്ടുക്കിളി (പുറപ്പാട് 10:4) അഞ്ചാമത്തെ കാഹളത്തിലെ ‘പുക യിലെ വെട്ടുക്കിളി’ പോലെയാണ് (വെളി 9:3). എന്നാൽ, മിസ്രയിമിലെ ബാധയായ വെട്ടു ക്കിളി നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുക ളഞ്ഞു (പുറപ്പാട് 10:12), പക്ഷേ അഞ്ചാമത്തെ കാഹളത്തിലെ വെട്ടുക്കിളികളോട് മനുഷ്യ ർക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടുവ രുത്തരുത് എന്ന് കല്പിച്ചിരിക്കുന്നു (വെളി 9:4-5). മിസ്രയിമിലെ ബാധയായ വെട്ടുക്കിളി ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി (പുറ. 10:15). വെളിപ്പാട് പുസ്തകത്തിലെ വെട്ടുക്കിളിയെക്കുറിച്ച് അഞ്ചാമത്തെ കാഹളത്തിൽ ഉപയോഗിച്ച തിന് സമാനമാണിത്, കുഴിയുടെ (വെട്ടുക്കിളിയുടെ) പുകകൊണ്ട് സൂര്യനും വായുവും ഇരു ണ്ടുപോയി (വെളിപ്പാട് 9:2).

മിസ്രയിമിലെ ഒമ്പതാമത്തെ ബാധയായ ഇരുട്ട് (പുറ. 10: 21-23) അഞ്ചാമത്തെ കലശം മൃഗ ത്തിൻ്റെ സിംഹാസനത്തിന്മേൽ ഒഴിച്ചതിന് സമാനമാണ്, അത് മൃഗരാജ്യത്തിൽ അന്ധകാ രമുണ്ടാക്കുന്നു (വെളി 16:10). ഇത് നാലാമത്തെ കാഹളത്തിന് സമാനമാണ്, അതിൽ മൂന്നിലൊന്ന് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടതുമൂലം രാത്രിയുടെയും പകലി ൻ്റെയും തിളങ്ങുന്ന സമയത്തിൻ്റെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടതാക്കുന്നു (വെളി 8:12). ബാധകൾക്കു ശേഷം ഫറവോൻ്റെ ഹൃദയം കഠിനപ്പെട്ടുവെന്ന് നാം മനസ്സിലാക്കുന്നു (വെളി. 7:22, 8:15, 19, 32; പുറ. 9:7, 12, 34-35, 10:20, 27), അതുപോലെ മനുഷ്യർ അനുതപിക്കു കയോ ദൈവത്തെ മഹത്വപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന വെളിപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു (വെളി 9:20, 16: 9, 11). കൂടാതെ, മിസ്രയിമിലെ ബാധകൾ മിസ്രയിമ്യ രുടെ മേൽ വന്നു എന്ന് നാം വായിക്കുമ്പോൾ (പുറ. 8:23) മൃഗത്തിൻ്റെ അടയാളം എടുത്ത വരുടെ മേൽ കലശങ്ങൾ ഒഴുക്കിയതിനായി നാം വായിക്കുന്നു (വെളി. 16:2).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *