ടിപിഎമ്മിലെ ഹൃദയഭേദകമായി തെറ്റായി ഉദ്ധരിക്കുന്നവർ

ക്രിസ്തുവിൻ്റെ പുതിയ ഉടമ്പടി എന്താണെന്ന് അറിയാത്ത ഒരു കൾട്ടിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് എനിക്കറിയാം. അവർ പഴയതും പുതിയതും ഇടകലർത്തിയതുമൂലം വീഞ്ഞ് കുപ്പി പൊട്ടി ചോർന്നൊലിക്കുന്നു. സിംഗപ്പൂരിൽ പുതി യതായി നിയമിച്ച ഡമ്മി പാസ്റ്റർ അവിടുത്തെ വിശ്വാസികൾക്ക് അയച്ച തമാശ സന്ദേശം ശ്രദ്ധിക്കുക.

ക്രിസ്തുവിൽ പ്രിയപ്പെട്ട സഹോദരന്മാരും സഹോദരികളും,
ശബ്ബത്ത് ദിനത്തിൽപ്പോലും, ദൈവം നമ്മെ വേർതിരിച്ചു, അവൻ്റെ പരിശുദ്ധ തയ്ക്കായി ദൈവത്തിൻ്റെ ദിവ്യ വിശ്രമം ആസ്വദിക്കാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് ഓർക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Pastor Victor Leow, Centre Pastor, Pentecostal Church of SIngapore.

നിങ്ങൾ ക്രിസ്തുവിൻ്റെ സ്വസ്ഥതയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ പഴയ നിയമ കല്പനയായ ശബ്ബത്ത്‌ നിറവേറ്റിയെന്ന് ഓർക്കുക. അതുകൊണ്ട്, ശബ്ബത്ത്‌ മിഷൻ കൾട്ടുമായി നിങ്ങ ൾക്ക് ഒരു സഖ്യവുമില്ലെങ്കിൽ, ദൈവം നിങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിന്ന് നിങ്ങൾ പിന്നോട്ട് പോകരുത്.

കൊലോസ്യർ 2:16-17, “അതുകൊണ്ട് ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവ് ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനി രുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്.”

തിരുവെഴുത്തുകൾ വായിക്കുകയും മനസിലാക്കുകയും ചെയ്യാത്ത വ്യക്തികൾ ഇത്തര ത്തിലുള്ള അന്ധരായ വഴികാട്ടികൾക്ക് അർഹരാണ്. ഇത് സ്വന്തം പുത്രനെ ബസിനടി യിൽ എറിയുന്ന ജനങ്ങളോടുള്ള ദൈവത്തിൻ്റെ ന്യായവിധിയാണ്.

വിവേചനരഹിതരായ പ്രജകളും അവരുടെ വ്യാജ നേതാക്കളും

തങ്ങളുടേതാണ് ഏറ്റവും നല്ല സഭയെന്ന് ടിപിഎം അംഗങ്ങൾ അഭിമാനത്തോടെ അവകാ ശപ്പെടുന്നു. ഏതെങ്കിലും TPM അംഗത്തോട് അവരുടെ അവകാശവാദത്തിൻ്റെ കാരണം നിങ്ങൾ ചോദിക്കുകയാണെങ്കിൽ, തിളങ്ങുന്ന കണ്ണുകളോട് അവർ പറയും, “ഞങ്ങളുടെ വേലക്കാർ (ടിപിഎം പുരോഹിതന്മാർ) ബ്രഹ്മചാരികളാണ്”. കുഞ്ഞാടിനൊപ്പം സീയോൻ പർവതത്തിൽ നിൽക്കുന്ന 1,44,000 പേർ തങ്ങളുടെ വെള്ള ധരിച്ച വേലക്കാരാണെന്ന് അവർ കൂടുതൽ വിശദീകരിക്കുകയും അവകാശപ്പെടുകയും ചെയ്യും.

ടി‌പി‌എം വേലക്കാർ അവരുടെ പുൾ‌പിറ്റ് പ്രസംഗങ്ങൾ, സൺ‌ഡേ സ്കൂൾ പാഠങ്ങൾ, ഗാന ങ്ങൾ, ഏറ്റവും പ്രധാനമായി അവരുടെ പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ മേൽപ്പ റഞ്ഞ ആശയം ആസൂത്രിതമായി രൂപപ്പെടുത്തിയിരിക്കുന്നു. അന്ധരായ ടിപിഎം വിശ്വാ സികൾ, ബെരോവക്കാരിൽ നിന്ന് വ്യത്യസ്തമായി, സത്യം കണ്ടെത്താനായി ഒരിക്കലും അവരുടെ തിരുവെഴുത്തുകൾ തുറക്കുന്നില്ല. അവരുടെ “വിശുദ്ധ വെളുത്ത വസ്ത്ര ധാരി കൾ” തെറ്റാണെന്ന് കരുതുന്നത് ടിപിഎം വിശ്വാസികളുടെ ഭാവനയ്ക്ക് അതീതമാണ്.

ടിപിഎമ്മിൻ്റെ അന്ധരായ വിശ്വാസികളുടെ മേൽ ആധിപത്യം നിലനിർത്താൻ ഒരു കല്ലു പോലും അവശേഷിപ്പിക്കാത്ത ടിപിഎമ്മിലെ വ്യാജ ഉപദേശകന്മാർ അന്ധരായ വിശ്വാ സികളെ ഒരു സവാരിക്ക് കൊണ്ടുപോകുകയാണെന്ന് പറയാൻ ഞങ്ങൾ കഠിനമായി ശ്രമിച്ചു. തെറ്റായ ഉപദേശങ്ങൾ സാധൂകരിക്കാൻ ടിപിഎം കൃത്രിമക്കാർ ആത്മാർത്ഥരായ ക്രിസ്തീയ എഴുത്തുകാരെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ഞങ്ങളുടെ വായനക്കാരെ വീണ്ടും ബോധവൽക്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

The Poignant Misquoters of TPM

ടിപിഎം അവരുടെ ബ്രഹ്മചര്യ ഉപദേശം സാധൂകരിക്കാൻ ഒരു ടി‌പി‌എം ഇതര ക്രിസ്തീയ എഴുത്തുകാരനെ അവരുടെ ടി‌പി‌എം പ്രസിദ്ധീകരണത്തിൽ എങ്ങനെ ഉപയോഗിച്ചിരി ക്കുന്നുവെന്ന് ഇനിപ്പറയുന്ന ഭാഗങ്ങളിൽ നിന്നും മനസിലാക്കുക.

വെളിപ്പാട് പുസ്തകത്തെ കുറിച്ചുള്ള വിശകലനത്തിൽ റോബർട്ട് എച്ച്. മൗൻസ് പറ യുന്നു: “ലൈംഗികബന്ധം തള്ളിപ്പറഞ്ഞ, വിവാഹബന്ധം ഉപേക്ഷിച്ച, ആത്മീയത യുടെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ച വിശുദ്ധന്മാരുടെ ഒരു ശ്രേഷ്ഠ ഗ്രൂപ്പ് എന്ന നിലയിൽ, യോഹന്നാൻ 144,000 പേരെ വിവരിക്കുന്നതായി നിരവധി വ്യാഖ്യാതാ ക്കൾ മനസ്സിലാക്കുന്നു. അവർ ബ്രഹ്മചാരികളും കന്യകമാരുമാണ്. ചില ആദ്യകാല സഭകൾ ബ്രഹ്മചര്യം ഉയർത്തി എന്നത് തികച്ചും ശരിയാണ്. യേശു ഷണ്ഡന്മാരെ അംഗീകരിച്ചുകൊണ്ട് സംസാരിച്ചു (മത്തായി 19:12), ക്രിസ്തുവിനെ തടസ്സമില്ലാതെ സേവിക്കുന്നതിനായി എല്ലാ മനുഷ്യർക്കും ജിതേന്ദ്രിയത്വം എന്ന വരം ലഭിക്കണ മെന്ന് പൗലോസ് ആഗ്രഹിച്ചു (1 കൊരിന്ത്യർ 7:1; 7:32)

An Exposition of the Book of Revelation, Publication No.2 , 3rd Edition, Page 162

മേല്പറഞ്ഞ ഭാഗങ്ങൾ വായിക്കുന്ന ഏത് സാധാരണക്കാരനും റോബർട്ട് എച്ച് മൗൻസും ബ്രഹ്മചര്യ ജീവിതശൈലിയോട് യോജിച്ചിരുന്നതായി വിശ്വസിക്കും.

ഇപ്പോൾ ടിപിഎം സ്വന്തം ഇഷ്ടം സ്ഥാപിക്കാനായി (താഴെയുള്ള കടുപ്പിച്ച ഭാഗം) രച യിതാവിൻ്റെ ബ്രഹ്മചര്യ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കാൻ ഉദ്ദേശിച്ച അർത്ഥത്തെ തെറ്റായി ചിത്രീകരിച്ചത് എങ്ങനെയെന്ന് മനസിലാക്കാൻ റോബർട്ട് എച്ച് മൗൻസിൻ്റെ താഴെ കൊടുത്തിരിക്കുന്ന മുഴുവൻ നിരീക്ഷണവും ശ്രദ്ധിക്കുക. സന്ദർഭത്തിൽ നിന്ന് ടിപിഎം എഴുത്തുകാർ എടുത്ത ഭാഗം കടുപ്പിച്ചിരിക്കുന്നു.

———–

അവർ ആരാണെന്നും അവരുടെ സ്വഭാവ സവിശേഷതകൾ എന്താണെന്നും വെളി പ്പെടുത്താൻ ഉദ്ദേശിച്ച് 144,000 പേരെ ഇപ്പോൾ മൂന്ന് വിഭാഗ പ്രകാരം വിവരിക്കുന്നു: അവർ സ്ത്രീകളുമായി സ്വയം മലിനപ്പെടാത്ത കന്യകമാരാണ്; അവർ കുഞ്ഞാ ടിൻ്റെ അനുയായികളാണ്, അവരെ ആദ്യഫലമായി മനുഷ്യരുടെ ഇടയിൽ നിന്ന് വാങ്ങിയവരാണ്.

ആദ്യ സ്വഭാവം ഗണ്യമായ ചർച്ചയ്ക്ക് ഇടയാക്കുന്നു.

ലൈംഗികബന്ധം തള്ളിപ്പറഞ്ഞ, വിവാഹബന്ധം ഉപേക്ഷിച്ച, ആത്മീയത യുടെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ച വിശുദ്ധന്മാരുടെ ഒരു ശ്രേഷ്ഠ ഗ്രൂപ്പ് എന്ന നിലയിൽ, യോഹന്നാൻ 144,000 പേരെ വിവരിക്കുന്നതായി നിരവധി വ്യാഖ്യാതാക്കൾ മനസ്സിലാക്കുന്നു. അവർ ബ്രഹ്മചാരികളും കന്യകമാരു മാണ്. ചില ആദ്യകാല സഭകൾ ബ്രഹ്മചര്യം ഉയർത്തി എന്നത് തികച്ചും ശരി യായ കാര്യമാണ്. യേശു ഷണ്ഡന്മാരെ അംഗീകരിച്ചുകൊണ്ട് സംസാരിച്ചു (മത്തായി 19:12), ക്രിസ്തുവിനെ തടസ്സമില്ലാതെ സേവിക്കുന്നതിനായി എല്ലാ മനുഷ്യർക്കും ജിതേന്ദ്രിയത്വം എന്ന വരം ലഭിക്കണമെന്ന് പൗലോസ് ആഗ്ര ഹിച്ചു (1 കൊരിന്ത്യർ 7:1; 7:32).

രണ്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ മാർസിയൻ, ബ്രഹ്മചാരികൾക്ക് മാത്ര മായി ഒരു സഭ സ്ഥാപിച്ചിരുന്നു. മഹത്തായ ദൈവശാസ്ത്രജ്ഞനും വക്താവുമായ ഒറിജൻ, പവിത്രത ഉറപ്പുവരുത്തുന്നതിനായി സ്വയം വൃഷ്‌ണച്ഛേദം (CASTRATION) ചെയ്തതായി പറയുന്നു. ഇത് വിവാഹത്തിനുള്ളിലെ ലൈംഗിക ബന്ധങ്ങൾ മലിനമാ ക്കുന്നുവെന്ന് സൂചിപ്പിക്കുന്നു എന്നതാണ് ഈ വ്യാഖ്യാനത്തിലെ പ്രധാന വൈഷമ്യം. ഇത് പുതിയ നിയമത്തിലെ വ്യക്തമായ പഠിപ്പിക്കലിന് കടക വിരുദ്ധമാണ്. തുടക്ക ത്തിലെ, ദൈവം പുരുഷനെയും സ്ത്രീയെയും പരസ്പര ആവശ്യത്തിനായി സൃഷ്ടിച്ചു (ഉല്പത്തി 2:18-24), ദൈവം വിശുദ്ധ വിവാഹത്തിൽ ചേർത്തതിന് ആരും വേർതിരിക്ക രുത് (മത്തായി 19: 4-6). 1 കൊരിന്ത്യർ 7 ൽ പറഞ്ഞെങ്കിലും, പൗലോസ് വിവാഹത്തെ ക്രിസ്തുവും സഭയും തമ്മിലുള്ള ആത്മബന്ധം പോലെ വളരെ ഉയർന്ന ബഹുമാന ത്തോടെ ചിത്രീകരിച്ചിരിക്കുന്നു (എഫെസ്യർ 5:31-32).

മറ്റൊരു വ്യാഖ്യാനം അനുസരിച്ച്, വാക്കുകൾ കൂടുതൽ ആലങ്കാരിക ബോധത്തിൽ എടുത്ത്‌ വ്യഭിചാരത്തിൽ നിന്നും പരസംഗത്തിൽ നിന്നും സ്വയം രക്ഷിച്ചവരായി 144,000 പേരെ തിരിച്ചറിയുന്നു. മറ്റ് ലൈംഗികതയുമായി ഒരിക്കലും അധാർമിക ബന്ധത്തിൽ ഏർപ്പെടാത്തതിൻ്റെ കാരണത്താൽ അവർ കന്യകമാരാണ്. ക്രൈസ്തവ സമൂഹത്തിൽ പവിത്രത വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പുണ്യമാകുന്നുവെ ങ്കിലും, അത് സ്വർഗത്തിൽ വീണ്ടെടുക്കപ്പെട്ടവരുടെ സവിശേഷമായ അടയാളമായി ഉയർത്തപ്പെടരുത്.

Book of Revelation Commentary by Robert H Mounce, Section VL:F, Page 202

————

എഴുത്തുകാരൻ്റെ പൂർണ്ണമായ വിശദീകരണം നേരിട്ട് വായിക്കുമ്പോൾ, റോബർട്ട് എച്ച് മൗൻസ് വ്യക്തമായി പറയുന്നത് വിവാഹത്തിനുള്ളിലെ ലൈംഗിക ബന്ധം മലിനമാ ണെന്നും സ്വർഗത്തിൽ പവിത്രത വീണ്ടെടുക്കപ്പെട്ടവരെ ശ്രേഷ്ഠമായ അടയാളത്തിലേക്ക് ഉയർത്തുമെന്നും സൂചിപ്പിക്കുന്നത് തികച്ചും ബൈബിൾ വിരുദ്ധമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ടിപിഎം കൃത്രിമക്കാരും രചനമോഷ്ട്ടാക്കളും മനഃപൂർവ്വം അർദ്ധസത്യം പ്രസിദ്ധീകരി ക്കുന്നത് എങ്ങനെയെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? 

അങ്ങനെയെങ്കിൽ, രചയിതാവിൻ്റെ ആശയങ്ങളോ പ്രധാന പോയിൻറ്റുകളോ തെറ്റായി ചിത്രീകരിക്കുന്നത് രചനമോഷണത്തിന് തുല്യമാണ്, ടിപിഎമ്മിൻ്റെ ഇപ്പോഴത്തെ ഏറ്റവും നല്ല വ്യക്തി (NUMERO UNO), പാസ്റ്റർ എബ്രഹാം മാത്യു ഈ തെറ്റ് തിരുത്തുമോ? അതോ കിട്ടുന്ന അവസരങ്ങളിലെല്ലാം ടിപിഎമ്മിൻ്റെ വേദപുസ്തക വിരുദ്ധമായ പ്രസിദ്ധീകരണ ങ്ങൾ എല്ലാം സാധുകരിച്ച് പരസ്യപ്പെടുത്തുന്ന അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി എം ടി തോമസ് അടുത്ത കൺവെൻഷനിൽ ഒരു ഭേദഗതി വരുത്തുമോ?

എന്തുകൊണ്ട് അവർ രചന മോഷണം നടത്തി?

 • താൻ ഒരു മോഷണ തത്‌പരനായ വ്യക്തി (KLEPTOMANIAC) ആണെന്ന് ചീഫ് തന്നെ ഏറ്റുപറയുമ്പോൾ, നിങ്ങൾ ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കരുത്. അവരുടെ പരേതനായ ടി യു തോമസിൻ്റെ കൃത്രിമത്വം ഓർക്കുന്നുണ്ടോ? ടി യു തോമസ് തനിക്ക് ക്ലെപ്‌റ്റോമാനിയ ഉണ്ടെന്ന് പലയിടത്തും സമ്മതിച്ചിട്ടുണ്ട്. ഖേദകരമെന്നു പറയട്ടെ, ഈ കാര്യം അയാൾ ഒരിക്കലും ഉപേക്ഷിച്ചില്ല. അദ്ദേഹം അത് കൾട്ടിനു ള്ളിൽ പ്രചരിപ്പിച്ചു.
 • ആൽവിൻ ഡി അൽവിസ് എന്ന ലൈംഗിക വികൃതൻ നരകത്തിൻ്റെ ആഴത്തിലുള്ള കുഴികളിൽ നിന്ന് പ്രഖ്യാപിച്ച അവരുടെ സീയോൻ സിദ്ധാന്തം (ബ്രഹ്മചര്യം) വേദ പുസ്തകം പിന്തുണ ചെയ്യാത്ത പിശാചിൻ്റെ ഉപദേശമാണ് (1 തിമോ: 4:1-3 പ്രകാരം).
 • അവർ രഹസ്യമായി വിനാശകരമായ ദൈവനിഷേധം പ്രചരിപ്പിക്കുന്ന കള്ള പ്രവാച കന്മാരും ദുരുപദേഷ്ടാക്കന്മാരും ആയതുകൊണ്ട് ഇത് ചെയ്തു (2 പത്രോസ് 2:1-2).
 • ഈ ഭൂമിയിലും സ്വർഗത്തിലും “വിവാഹം മൂലം മലിനമായ വിശ്വാസികൾ” എന്ന് അവർ വിളിക്കുന്ന ജനങ്ങളുടെ മേൽ ആധിപത്യം പുലർത്താൻ അവരുടെ തെറ്റായ സീയോൻ ഉപദേശം അവരെ സഹായിക്കുന്നതിനാൽ അവർ ഇത് ചെയ്തു.
 • അവർ ക്രിസ്തുവിൻ്റെ ശരീരത്തിൽ ഭിന്നത ഉണ്ടാക്കുന്നതിനാൽ, ഇത് ചെയ്തു. യേശു ക്രിസ്തുവിൻ്റെ രക്തത്താൽ നമ്മുടെ പാപങ്ങൾ കഴുകുന്നതിലൂടെ നാമെല്ലാവരും ദൈവത്തിന് രാജാക്കന്മാരും പുരോഹിതന്മാരുമാണ് (വെളിപ്പാട് 1:5-6), എന്നാൽ ടിപിഎമ്മിൻ്റെ സീയോൻ പ്രമാണം, അവരുടെ വെളുത്ത വസ്ത്രം ധരിച്ച വേലക്കാർ മാത്രം ദൈവത്തിൻ്റെ പുരോഹിതന്മാർ എന്ന് അവകാശപ്പെടുന്നു.
 • അവർ സമാഗമ പർവ്വതത്തിന്മേൽ ഇരിപ്പാൻ ആഗ്രഹിച്ച അരുണോദയ പുത്രനായ ശുക്രനെ (LUCIFER) പോലെ അഹങ്കാരികളും സീയോൻ മലയിൽ വസിക്കുന്നവരെന്ന് സ്വയം ഉയർത്തുന്നവരും ആയതിനാൽ ഇത് ചെയ്തു (യെശയ്യാവ് 14:13).

പ്രിയ വായനക്കാർ‌ ദയവായി ടി‌പി‌എമ്മിൻ്റെ തെറ്റായ ഉപദേശങ്ങളിൽ‌ അകപ്പെടരുത്, അതേസമയം ആത്മീയരായിരിക്കുക.

1 കൊരിന്ത്യർ 2:15, “ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.”

ദയവായി നിങ്ങളുടെ വെളുത്ത വസ്ത്രം ധരിച്ച ടിപിഎം വേലക്കാരെ മനസ്സിലാക്കുക, അവർ മത്തായി 20:25-28 ൽ നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു നൽകിയി രിക്കുന്ന നിർദേശപ്രകാരം നടക്കുകയാണോ എന്ന് വിവേചിക്കുക.

മത്തായി 20:25-28, “യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

അവരുടെ വഞ്ചന നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അവർ തങ്ങളെ “ചുമതല യിലുള്ള ശുശ്രുഷകൻ (MINISTER-IN CHARGE)” എന്നും “ദൈവ ദാസൻ” എന്നും വിളിക്കുന്നു, എന്നാൽ …………

 • നിങ്ങളുടെ “ചുമതലയിലുള്ള ശുശ്രുഷകൻ” ഒരു മീറ്റിംഗിൽ വിശ്വാസികളുടെ അതേ പായയിൽ ഇരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
 • നിങ്ങളുടെ “ദൈവദാസൻ” സഹോദരിമാർക്കോ ഒരു പാവപ്പെട്ട വിശ്വാസിയായ ആൺകുട്ടിക്കോ കരാർ (OUTSOURCING) ഒപ്പിട്ടുകൊടുക്കുന്നതിനു പകരം തൻ്റെ മുറി വൃത്തിയാക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും നിങ്ങൾ കണ്ടിട്ടുണ്ടോ?
 • നിങ്ങളുടെ “ചുമതലയിലുള്ള ശുശ്രുഷകൻ” വൈദ്യുതി ബിൽ അടയ്ക്കാൻ ക്യൂവിൽ നിൽക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
 • ഒരു പ്രത്യേക ട്രേയിൽ പ്രത്യേക വിഭവങ്ങൾ വിളമ്പി കിട്ടുന്നതിനുപകരം നിങ്ങളുടെ “ദൈവദാസൻ” നിങ്ങളുടെ വിശ്വാസ ഭവനത്തിലെ ഒരു പാവപ്പെട്ട വിശ്വാസിക്ക് ഭക്ഷണം വിളമ്പുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
 • ഒരു കൺവെൻഷനിൽ വിശ്വാസികളെപ്പോലെ നിങ്ങളുടെ “ചുമതലയിലുള്ള ശുശ്രു ഷകൻ” ഒരേ തരത്തിലുള്ള ഭക്ഷണവും താമസവും ആസ്വദിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

ഈ പറയപ്പെടുന്ന ശുശ്രുഷകന്മാർ ഈ ഭൂമിയിൽ ഒരു ഭാരമാണ്. അവർ കുറഞ്ഞ പക്ഷം സർക്കാരിൻ്റെ ലൗകിക മന്ത്രിമാരിൽ നിന്ന് പഠിക്കണം. ആവശ്യം വന്നപ്പോൾ ഒരു സർ ക്കാർ മന്ത്രി ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നുന്നത് കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക.

ഉപസംഹാരം

2 കൊരിന്ത്യർ 11:13-15 വരെയുള്ള വാഖ്യങ്ങളിൽ TPM വേലക്കാരെ സംഗ്രഹിച്ചിരിക്കുന്നു.

2 കൊരിന്ത്യർ 11:13-15, “ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതൻ്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവൻ്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.”

വളരെ വൈകുന്നതിന് മുമ്പ് ടിപിഎം കൃത്രിമക്കാരുടെ വിനാശകരമായ വഴികൾ പിന്തു ടന്നതും അവരുടെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയാകുന്നതും നിർത്തി ചുവരിൽ എഴു തിയിരിക്കുന്നത് മനസ്സിലാക്കി സ്വയം രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോൾ വിശ്വാ സികളിലാണ്. (2 പത്രോസ് 2:1-2; 2 യോഹന്നാൻ 1:9-11).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *