പുറപ്പാട് പുസ്തക പരമ്പരയിലെ സുവിശേഷത്തിൻ്റെ അഞ്ചാമത്തെ ലേഖനമാണിത്. ഇതു വരെ നാം മോശെയുടെ ആദ്യത്തെ കുറച്ച് അത്ഭുതങ്ങളുടെ സുവിശേഷ കേന്ദ്രീകൃത അർത്ഥം കണ്ടു. ദൈവത്തിൻ്റെ അന്തിമ ന്യായവിധികളുമായി പത്ത് ബാധകളുടെയും സാമ്യത നാം കണ്ടു. ഇതിനുമുമ്പുള്ള ലേഖനങ്ങളിൽ, സുവിശേഷ പുസ്തകങ്ങളിൽ മോശെ ഒരു തരം ക്രിസ്തുവാണെന്നും പുറപ്പാടിലെ വില്ലൻ (ഫറവോൻ) വെളിപ്പാട് പുസ്തകത്തിലെ മൃഗങ്ങളുടെ ഭരണാധികാരിയാണെന്നും കണ്ടു. നമുക്ക് പഠനത്തിൽ മുന്നോട്ട് പോകാം.
പെസഹാ പെരുന്നാൾ
അവസാനത്തെ പത്താം ബാധ മിസ്രയീമിൽ അടിക്കുന്നതിനുമുമ്പ് ദൈവം നിർദ്ദേശിച്ച തുപോലെ ഇസ്രായേല്യർ പെസഹാ പെരുന്നാൾ ആഘോഷിച്ചു (പുറപ്പാട് 12). ഓരോ കുടുംബത്തിനും വേണ്ടി ഒരു ആട്ടിൻകുട്ടിയെ ബലിയർപ്പിച്ച ശേഷം അതിനെ തീയിൽ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കൈപ്പുചീരയോടും കൂടെ തിന്ന് അവർ പെസഹാ ആഘോ ഷിച്ചു. അര കെട്ടിയും കാലിന് ചെരിപ്പിട്ടും കയ്യിൽ വടിയും പിടിച്ചും കൊണ്ട് തിടുക്ക ത്തോടെ അത് തിന്നണമായിരുന്നു. അതിൻ്റെ ഉദ്ദേശ്യം പഴയ ലോകമായ മിസ്രയീം വിടാൻ അവർ തയ്യാറാണെന്ന് സൂചിപ്പിക്കുന്നതിനായിരുന്നു. ബലിയർപ്പിച്ച ആട്ടിൻകുട്ടിയുടെ രക്തം അവർ തങ്ങളുടെ വാതിൽപ്പടിയിൽ തളിച്ചു.
പുറപ്പാട് 12:13, “നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞ് കടന്നു പോകും; ഞാൻ മിസ്രയീം ദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശഹേതുവായ്തീരുകയില്ല.”
പുതിയനിയമ സഭയെ സംബന്ധിച്ചിടത്തോളം യേശു നമ്മുടെ പെസഹാ കുഞ്ഞാടാ ണെന്ന് നമുക്കറിയാം (1 കൊരിന്ത്യർ 5:7). പെസഹായുടെ ഒരുക്കം ആദ്യ മാസം പത്താം തീയതി മുതൽ 14 വരെ തുടർന്നു.
പുറപ്പാട് 12:3, “നിങ്ങൾ യിസ്രായേലിൻ്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെ ന്നാൽ: ഈ മാസം പത്താം തിയ്യതി അതത് കുടുംബത്തിന് ഒരു ആട്ടിൻ കുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻ കുട്ടിയെ എടുക്കേണം.”
പുറപ്പാട് 12:6, “ഈ മാസം പതിന്നാലാം തിയ്യതി വരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം.”
അതുപോലെ, യേശു മൂന്നര വർഷം (11-ാം ദിവസം, 12-ാം ദിവസം, 13-ാം ദിവസം, 14-ാം ദിവസത്തിൻ്റെ അര ദിവസം) ശുശ്രൂഷ ചെയ്തു. സുവിശേഷങ്ങളിൽ, യേശു പറയുന്നത് നാം വായിക്കുന്നു,
ലൂക്കോസ് 13:32, “അവൻ അവരോടു പറഞ്ഞത്: “നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തു കയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും.”
രണ്ടാമതായി, ആട്ടിൻകുട്ടി ഒരു വർഷം പ്രായമായ ഊനമില്ലാത്ത മുട്ടാട് ആയതുകൊണ്ട് ക്രിസ്തുവും കളങ്കമില്ലാത്ത ‘ദൈവത്തിൻ്റെ കുഞ്ഞാട്’ ആയിരുന്നു (1 പത്രോസ് 1:19-20, യോഹന്നാൻ 1:29). ഒടുവിൽ, ബലിയർപ്പിച്ച ആട്ടിൻകുട്ടിയെ തിന്നുന്നതിൻ്റെ പ്രതീകാ ത്മക അർത്ഥത്തിൽ, ആട്ടിൻകുട്ടിയെ കൈപ്പുചീരയോടുകൂടെ എടുക്കേണ്ടി വന്നതു പോലെ, ക്രിസ്തുവിനെയും അവൻ്റെ സുവിശേഷത്തെയും സ്വീകരിക്കുന്നത് കഷ്ടതയിലും പീഡനത്തിലും കയ്പേറിയ അവസ്ഥയിലും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു (1 തെസ്സ 1:6, 2 തെസ്സ 1:4). അപ്പൊസ്തലന്മാർ “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു” എന്ന് പ്രസംഗിച്ചു (അപ്പൊ.പ്രവൃ. 14:22). കൈപ്പുചീര മാത്രമല്ല, പുളി പ്പില്ലാത്ത അപ്പം, അര കെട്ടിയും കാലിന് ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചും കൊണ്ട് തിന്ന ണമായിരുന്നു. അര കെട്ടിയും കാലിന് ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചും കൊണ്ട് തിടുക്ക ത്തിൽ തിന്നേണം [പ്രതീകാത്മക വീണ്ടെടുപ്പിനായി ഒരുങ്ങുന്നതുപോലെ] എന്നിവയുടെ പ്രതീകാത്മക അർത്ഥം വിവിധ ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്നു (1 പത്രോസ് 1:13, എഫെസ്യർ 6:15, ഗലാത്യർ 5: 9, 1 കൊരിന്ത്യർ 5:7, ലൂക്കോസ് 12: 1, മത്തായി 16:12).
എല്ലാ ഇസ്രായേല്യരുടെയും ആദ്യജാതന്മാരെ വീടുകളിന്മേലെ ആട്ടുകൊറ്റന്മാരുടെ രക്തം രക്ഷിച്ചതുപോലെ നമ്മുടെ വിശുദ്ധിയോ നമ്മുടെ മഹത്തായ നൈതിക നില വാരമോ കണക്കിടാതെ കുഞ്ഞാടിൻ്റെ രക്തം മാത്രം നമ്മെ മരണത്തിൽ നിന്നും രക്ഷി ക്കുന്നു. ഇസ്രായേല്യരുടെ തലമുറയിലുടനീളം പെസഹാ പെരുന്നാൾ അനുസ്മരിക്കാ നുള്ള കൽപ്പന യേശു തൻ്റെ അനുഗാമികളോട് ക്രൂശിലെ മരണത്തെ അനുസ്മരിക്കാൻ കൊടുത്ത കൽപ്പനയോട് സാമ്യമുള്ളതാണ്.
ലൂക്കോസ് 22:19, “പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: “ഇത് നിങ്ങൾക്കു വേണ്ടി നല്കുന്ന എൻ്റെ ശരീരം; എൻ്റെ ഓർമ്മെക്കായി ഇത് ചെയ്‍വിൻ”എന്നു പറഞ്ഞു.”
കുറിപ്പ് (NOTE)
അശുദ്ധരായ ചിലർ മോശെയുടെ അടുത്തെത്തി, ഞങ്ങൾ ഒരു മൃതദേഹം തൊട്ടതിനാൽ അശുദ്ധരായെന്ന് അദ്ദേഹത്തെ അറിയിച്ചതായി നാം സംഖ്യ പുസ്തകത്തിൽ വായിക്കുന്നു. അതിനാൽ, പെസഹാ ആചരിക്കണോ വേണ്ടയോ എന്ന് അവർ മോശെയോട് ചോദിച്ചു. മോശെ കർത്താവിൻ്റെ സന്നിധിയിൽ പോയി അതേക്കുറിച്ച് അന്വേഷിച്ചു. ദൈവം അവ നോടു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ശവത്താൽ അശുദ്ധനായാലും അവൻ പെസഹ ആചരിക്കേണം (സംഖ്യ 9:10). പുതിയ നിയമത്തിൽ, കർത്തൃമേശയിൽ പങ്കെടുക്കുന്നതിന് മുമ്പ് ജനങ്ങളോട് സ്വയം പരിശോധന നടത്താൻ ആവശ്യപ്പെടുന്നു. അത്, അന്വേഷിക്കാൻ മോശെയുടെ അടുത്തെത്തിയ പുരുഷന്മാർ സ്വയം പരിശോധിക്കു ന്നത് പോലെ ആകുന്നു. എന്നാൽ അവർ അശുദ്ധരാണെന്ന് കണ്ടെത്തിയിട്ടും, അവരോട് പെസഹ ആഘോഷിക്കാൻ ആവശ്യപ്പെട്ടു. ഇത് ഒരു വിശ്വാസി കഴിഞ്ഞ ആറുമാസത്തി നുള്ളിൽ മരുന്ന് കഴിക്കുകയോ മറ്റൊരു സഭയിൽ നിന്ന് ഒരു പങ്കാളിയെ വിവാഹം കഴി ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ കർത്തൃമേശയിൽ നിന്നും വിലക്കുന്ന ടിപിഎ മ്മിൻ്റെ സ്വയം പ്രശംസിക്കുന്ന അമിത നീതിമാന്മാരായ അപ്പൊസ്തലന്മാർക്ക് വിരുദ്ധമാ കുന്നു. അതിനാൽ, അവരുടെ സ്വന്തം ഭാവനകളുടെ കർശനമായ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് അവർ ഏതുതരം പ്രദർശനം നടത്തിയാലും, ടിപിഎമ്മിൻ്റെ കർതൃമേശ ബൈബിൾ വിരുദ്ധമാണ്. അത് “അവൻ അശുദ്ധൻ ആണെങ്കിൽ പോലും പെസഹ ആചരിക്കും” എന്ന ദൈവ കൽപ്പന ലംഘിക്കുന്നു.
ചെങ്കടൽ (RED SEA)
പത്താമത്തെ ബാധ മിസ്രയീം ദേശത്ത് വന്നപ്പോൾ, ഫറവോൻ മോശെയെ വിളിച്ച് ഇസ്രാ യേല്യരെ മിസ്രയീം (പുറപ്പാട് 12: 31-32) വിട്ടുപോകാൻ അനുവദിച്ചു. പുരുഷന്മാരും സ്ത്രീ കളും കുട്ടികളുമായി ആറുലക്ഷം ജനങ്ങൾ കന്നുകാലികളുമായി മിസ്രയീമിൽ നിന്ന് അതേ ദിവസം തന്നെ പുറപ്പെട്ടു. അവർ മിസ്രയീമ്യരിൽ നിന്ന് സ്വർണം, വെള്ളി, ആഭര ണങ്ങൾ, വസ്ത്രം എന്നിവ ശേഖരിച്ചു. അത് ഇസ്രായേല്യർ മിസ്രയിമ്യരുടെ സ്വത്ത് കൊള്ളയടിച്ചതു പോലെയാകുന്നു. അവർ ചെങ്കടലിൻ്റെ അതിർത്തിയിലെത്തിയപ്പോൾ മോശെ തൻ്റെ വടി കടലിൽ അടിച്ചു, അത് രണ്ടു ഭാഗങ്ങളായി പിരിഞ്ഞു. ഇസ്രായേല്യർ കടലിലൂടെ കടന്ന് വരണ്ട ദേശത്ത് എത്തി. ഫറവോൻ്റെ സൈന്യം ഇസ്രായേല്യരെ പിന്തുട രാൻ ശ്രമിച്ചെങ്കിലും ചെങ്കടൽ അതിൻ്റെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങിയതിനാൽ ഫറ വോൻ തൻ്റെ സൈന്യങ്ങളും രഥങ്ങളും സഹിതം നശിപ്പിക്കപ്പെട്ടു. അവരിൽ ഒരാളു പോലും രക്ഷപ്പെട്ടില്ല.
നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ചെങ്കടൽ അനുഭവം ജലസ്നാനത്തെ സൂചിപ്പിക്കുന്നു (1 കൊരിന്ത്യർ 10:1-3). യേശുവിലുള്ള നമ്മുടെ സ്നാനം, അവൻ്റെ മരണ ത്തിലും പുനരുത്ഥാനത്തിലും നാം അവനെ അനുഗമിക്കുമ്പോൾ, നമ്മുടെ പഴയ ജീവിത ത്തിലെ പാപത്തിൻ്റെ അടിമത്തത്തിൽ നിന്നുള്ള മരണവും യേശുവിൽ പുതിയ ജീവിത ത്തിൻ്റെ തുടക്കവുമാണ്. മോശെ പറഞ്ഞു, “ഉറച്ചുനില്പിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; (പുറ. 14:13). അതുകൊണ്ട് രക്ഷ പൂർ ണമായും കർത്താവിൻ്റെ പ്രവൃത്തിയാണ്. നമ്മളെ സഹായിക്കാൻ നമുക്ക് ദൈവത്തെ സഹായിക്കാനാവില്ല.
ഫറവോനെയും അവൻ്റെ സൈന്യത്തെയും ചെങ്കടലിൽ ജീവനോടെ എറിഞ്ഞതുപോലെ മൃഗത്തെയും കള്ളപ്രവാചകനെയും തീപ്പൊയ്കയിൽ ജീവനോടെ എറിയും (വെളി. 19:20).
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.