യേശുവും അപ്പൊസ്തലന്മാരും ടിപിഎം ഉപദേശങ്ങൾ പ്രസംഗിച്ചിട്ടുണ്ടോ? – 1

ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാർ പ്രസംഗിച്ച അതേ പഠിപ്പിക്കലുകളാണ് തങ്ങൾ പ്രസംഗിക്കുന്നതെന്ന ടിപിഎമ്മിൻ്റെ വാദമാണ് അവരുടെ ഏറ്റവും വലിയ നുണ. ടിപിഎം ചീഫ് പാസ്റ്റർ വിതരണം ചെയ്ത താഴെ കൊടുത്തിരിക്കുന്ന സർക്കുലർ ഒന്ന് ശ്രദ്ധിക്കുക. അതിൻ്റെ തലക്കെട്ടിൽ (കടുപ്പിച്ച അക്ഷരത്തിൽ), നാം വിശ്വസിക്കുന്ന “ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും ഉപദേശങ്ങൾ” എന്ന് എഴുതിയിരിക്കുന്നു. TPM പാസ്റ്റർമാരുടെ വായിൽ നിന്ന് നാം കേൾക്കുന്ന അതേ പഠിപ്പിക്കലാണ് അപ്പൊസ്തലന്മാർ പ്രസംഗിച്ചതെ ങ്കിൽ (ഉദാ: മരുന്ന് കഴിക്കുന്നത് തെറ്റാണ്), അപ്പോൾ എന്തുകൊണ്ട് അതേ പറ്റി അപ്പൊസ്ത ലന്മാർ തന്നെ പുതിയ നിയമത്തിൽ വ്യക്തമായി പരാമർശിക്കുന്നത് നമുക്ക് കണ്ടെ ത്താൻ കഴിയുന്നില്ല? ഉദാഹരണത്തിന് സ്നാനം, സുവിശേഷം, പിന്മാറ്റം, വിഗ്രഹാരാധന, പരസംഗം, കൊലപാതകം, കലഹം, വ്യഭിചാരം, വിവാഹം, വിവാഹമോചനം, കർത്തൃ മേശ, നുണ മുതലായവയെ കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. മുഴുവൻ ലിസ്റ്റിനു വേണ്ടി ഇവിടെ ക്ലിക്കുചെയ്യുക. എന്നാൽ മരുന്ന് ഉപയോഗിക്കരുത് എന്നതിന് ഒരു കല്പന പോലും ഇല്ല. വേദപുസ്തകത്തിൽ ഇല്ലാത്ത ഈ നിലപാടിനെ ന്യായീകരിക്കാൻ, അവരെ പഠിപ്പിച്ചിരിക്കുന്ന അപ്പൊസ്തലന്മാരുടെ എല്ലാ പഠിപ്പിക്കലുകളും ബൈബിളിൽ എഴുതി യിട്ടില്ല എന്ന് ടിപിഎം വിശ്വാസികൾ അനുമാനിക്കുന്നു. അപ്പൊസ്തലന്മാരുടെ മരണ ത്തോടെ അപ്രത്യക്ഷമായ കുറച്ച് നിർദ്ദേശങ്ങൾ അവർ വാമൊഴിയായി പഠിപ്പിച്ചിരുന്നു വെന്ന് ടിപിഎം വിശ്വാസികൾ കരുതുന്നു. നിങ്ങൾ അത്തരമൊരു ടിപിഎം വിശ്വാസിയാ ണെങ്കിൽ, ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. തൻ്റെ വാക്കുകൾ സ്വന്തമായി എഴുതിയിട്ടു ണ്ടെന്നും ഭാവി തലമുറയ്ക്ക് കൈമാറുന്നതിനായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദൈവം എങ്ങനെ ഉറപ്പുവരുത്തിയെന്ന് കാണിക്കുക എന്നതാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

Did Jesus and Apostles preach TPM doctrines? - 1

(മുകളിൽ ഇംഗ്ലീഷിൽ കൊടുത്തിരിക്കുന്നത് VOICE F PENTACOST മാസികയിയിൽ നിന്നെടുത്ത ഭാഗം,  താഴെ മലയാളത്തിൽ പെന്തക്കോസ്ത് മാസികയിയിൽ നിന്നെടുത്ത ഭാഗം.)

നമുക്ക് എങ്ങനെ ബൈബിൾ ലഭിച്ചു?

വരും തലമുറകൾക്ക് വായിക്കാൻ വേണ്ടി, ദൈവം തൻ്റെ വാക്കുകൾ ഒരു പുസ്തകത്തിൽ എഴുതാൻ തിരഞ്ഞെടുത്ത മനുഷ്യരോട് പറഞ്ഞപ്പോൾ ബൈബിൾ നിലവിൽ വന്നു.

യഹോവ മോശെയോട് പറഞ്ഞു, നീ ഇത് ഓർമ്മെക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; .. (പുറപ്പാട് 17:14):

മോശെ മിസ്രയീമിൽ വിദ്യാഭ്യാസം നേടിയ ആളാണെന്ന് ഓർക്കുക. ഫറവോൻ്റെ കൊട്ടാ രത്തിൽ അദ്ദേഹം വളർന്നു. മോശെ ബൈബിൾ പുസ്‌തകങ്ങൾ എഴുതണമെന്ന്‌ ദൈവം ആഗ്രഹിച്ചതിനാൽ, വായിക്കാനും എഴുതാനും മോശെയെ പ്രാപ്‌തനാക്കാൻ ദൈവം ആസൂത്രണം ചെയ്ത പദ്ധതി നമുക്ക് നോക്കാം. അങ്ങനെ ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്‌തകങ്ങൾ എഴുതാൻ ദൈവം അവനെ കൊട്ടാരത്തിൽ വളർത്തി.

മോശെയുടെ ജീവിതകാലത്ത് പല പ്രാവശ്യം ഒരു പുസ്തകത്തിൽ എഴുതാൻ മോശെയോട് M  MMദൈവം പറഞ്ഞതായി നാം വായിക്കുന്നു (ഉദാഹരണം പുറപ്പാട് 17:14, 34:27, സംഖ്യ 33:2). മുഴുവൻ യിസ്രായേല്യരുടെയും മുമ്പാകെ ദൈവം വാമൊഴിയായി രഹസ്യമായും പരസ്യ മായും അരുളിയ എല്ലാ വാക്കുകളും മോശെ രേഖപ്പെടുത്തിയിട്ടുണ്ട് (പുറ. 24:4). ചിന്തിക്കുക, എന്തുകൊണ്ടാണ് ദൈവം മോശെയോട് ഇത് എഴുതാൻ ആവശ്യപ്പെട്ടത്? മറന്നുപോകാതിരിക്കാനും ഉറപ്പുവരുത്താനും ദൈവം ആഗ്രഹിച്ചതിനാലാണിത്. മോശെ യുടെ പ്രായവും അവൻ്റെ കൽപ്പനകൾ ആദ്യം നൽകിയ ജനങ്ങളുടെ പ്രായവും 100-150 വർഷം നീണ്ടുനിൽക്കില്ലെന്ന് ദൈവത്തിന് അറിയാമായിരുന്നു. അതുകൊണ്ട്, താൻ സംസാരിക്കുന്ന വാക്കുകൾ എഴുതുമെന്ന് ദൈവം ഉറപ്പുവരുത്തി.

വിശുദ്ധ ഗ്രന്ഥങ്ങളുടെ എല്ലാ കോണുകളിൽ നിന്നും തെളിവുകൾ ശേഖരിക്കുമ്പോൾ ബൈബിൾ പുസ്തകങ്ങളുടെ റെക്കോർഡിംഗിൻ്റെയും ശേഖരണത്തിൻ്റെയും പ്രക്രിയ ചുവടെ ചേർത്തിരിക്കുന്നു. “ദൈവശ്വാസീയമായ തിരുവെഴുത്തുകളുടെ” ആധികാരി കത ഉറപ്പുവരുത്താൻ ഉപയോഗിച്ച രീതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക.

  • പകർപ്പുകൾ മൂപ്പന്മാർക്ക് കൈമാറി: ദൈവം മോശെയോട് തൻ്റെ വാക്കുകൾ ഒരു പുസ്തകത്തിൽ എഴുതാൻ ആവശ്യപ്പെടുക മാത്രമല്ല, പകർപ്പുകൾ ഉണ്ടാക്കി ഉത്തരവാ ദിത്തപ്പെട്ടവർക്ക് വിതരണം ചെയ്യാനും ആവശ്യപ്പെട്ടു (ആവർത്തനം 31:19). മോശെ ന്യായപ്രമാണത്തിൻ്റെ പകർപ്പ് ഇസ്രായേലിലെ ഉത്തരവാദിത്തപ്പെട്ട മൂപ്പന്മാർക്കും പുരോഹിതർക്കും ലേവ്യർക്കും കൈമാറിയതായി നാം വായിക്കുന്നു.
  • മനഃപാഠമാക്കി: അപ്പോൾ ദൈവം അവരോട് മനഃപാഠമാക്കാൻ ആവശ്യപ്പെട്ടു. തിരുവെഴുത്ത് മനഃപാഠമാക്കാനും ധ്യാനിക്കാനും ദൈവം യോശുവയോടും ഇസ്രാ യേല്യരോടും നിർദ്ദേശിച്ചതായി നാം വായിക്കുന്നു (യോശുവ 1:8, ആവർത്തനം 6:6).
  • കുട്ടികളെ പഠിപ്പിച്ച് (ആവ. 6:7, സങ്കീർത്തനം 78:4-7 എന്നിവ കൂടി കാണുക).
  • ഫോട്ടോ ഫ്രെയിമിംഗ്: വീടിൻ്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും തിരുവെ ഴുത്തുകൾ എഴുതി. (ആവർത്തനം 6:8-9)
  • രാജാക്കന്മാർ വായിച്ചും കോപ്പി കൊട്ടാരത്തിൽ സ്ഥാപിച്ചും (ആവ. 17:18)
  • മനഃപാഠമാക്കാൻ പാട്ടുകളിൽ ഇത് ഉപയോഗിച്ചു (ആവ. 31:22)

യോശുവ (JOSHUVA)

മോശെയുടെ മരണശേഷം, യോശുവ ദൈവവചനം രേഖപ്പെടുത്താൻ തുടങ്ങി (യോശുവ 8:32, 24:26). മനഃപാഠമാക്കി ന്യായപ്രമാണം പ്രമാണിച്ചു നടപ്പാൻ യോശുവ ജനങ്ങളോട് കല്പിച്ചു (യോശുവ 22: 5, 23: 6). എല്ലാ ഇസ്രായേല്യരുടെയും മുമ്പിൽ അവൻ ദൈവവചനം വാമൊഴിയായി വായിച്ചു. യോശുവ യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ലെന്ന് പരാ മർശിച്ചിരിക്കുന്നു (യോശുവ 8:35).

ശമൂവേൽ (SAMUEL)

മോശെ പ്രവാചകൻ്റെയും യോശുവ പ്രവാചകൻ്റെയും മരണശേഷം ഇസ്രായേലിനെ നയി ച്ചത് ന്യായാധിപന്മാരായിരുന്നു. അത്തരമൊരു ന്യായാധിപനും ദൈവത്തിൻ്റെ പ്രവാചക നുമായിരുന്നു ശമൂവേൽ. ദൈവത്തിൻ്റെ വചനങ്ങൾ ഒരു പുസ്തകത്തിൽ എഴുതുന്ന ഈ പാരമ്പര്യം അദ്ദേഹം തുടർന്നുവെന്ന് നാം വായിക്കുന്നു (1 ശമൂവേൽ 10:25).

ദാവീദ് (DAVID)

ദാവീദ്‌ ധാരാളം സങ്കീർത്തനങ്ങൾ എഴുതി. അദ്ദേഹം ഒരു രാജാവ് മാത്രമായിരുന്നില്ല, ഒരു പ്രവാചകനും കൂടെ ആയിരുന്നു (പ്രവൃ. 2:30). അദ്ദേഹം അതിനെ കുറിച്ച് ധ്യാനിക്കാറു ണ്ടായിരുന്നു (സങ്കീർത്തനം 1:2, 63:6, 143:5). ദാവീദിൻ്റെ കാലത്ത് നാഥാനെ പോലെ ദൈവം സംസാരിച്ചിരുന്ന മറ്റു പ്രവാചകന്മാരും ഉണ്ടായിരുന്നു (2 ശമുവേൽ 12:7). അവർ ദൈവ നിയോഗത്താൽ വചനങ്ങൾ എഴുതുകയും ശേഖരിക്കുകയും ചെയ്‌തുവെന്ന് വിശ്വ സിക്കപ്പെടുന്നു.

ശലോമോൻ (SOLOMON)

യിസ്രായേലിലെ പുരോഹിതന്മാരും പ്രവാചകന്മാരും എഴുതപ്പെട്ട ദൈവ നിയമങ്ങൾ, കൂടാതെ ശമൂവേൽ പ്രവാചകൻ്റെ രചനകളും ഉറപ്പാക്കി, അതേസമയം, ദാവീദ് തന്നെ മകനായ ശലോമോനോട് അത് ധ്യാനിക്കാനും ഉറപ്പാക്കാനും ആവശ്യപ്പെട്ടു (1 രാജാ. 2:3). ശലോമോൻ രാജാവ് സദൃശവാക്യങ്ങളും വേദപുസ്തകത്തിലെ മറ്റു ചില പുസ്‌തകങ്ങളും എഴുതി (1 രാജാക്കന്മാർ 4:32).

പ്രവാചകന്മാർ (PROPHETS)

ശമൂവേലിനു ശേഷം ഇസ്രായേലിൽ മാന്യമായ മൂന്ന് പദവികൾ ഉണ്ടായിരുന്നു – രാജാക്ക ന്മാർ, ലേവ്യരും പുരോഹിതന്മാരും, പ്രവാചകൻമാർ. എന്നാൽ ശമൂവേൽ മുതൽ വേദപു സ്തകം ഉറപ്പിക്കുന്ന ഉത്തരവാദിത്തം പ്രവാചകന്മാർക്കാരായിരുന്നു. ശമൂവേലിന് പ്രവചി ക്കുന്ന ഒരു പ്രവാചകഗണം ഉണ്ടായിരുന്നതായി നാം വായിക്കുന്നു (1 ശമൂവേൽ 10:5, 10, 19:18-24). ദാവീദിനും ശലോമോനും ശേഷം ദൈവം പ്രവാചകന്മാരിലൂടെ ജനങ്ങളോട് സംസാരിച്ചു. പ്രവാചക പുസ്തകങ്ങളിൽ ദൈവം തൻ്റെ വാക്കുകൾ എഴുതാൻ പ്രവാചക ന്മാരോട് ആവശ്യപ്പെട്ടതായി നാം പല തവണ വായിക്കുന്നു (യെശയ്യാവ് 30:8, യിരെമ്യാവ് 30:2, 36:2, യെഹെസ്‌കേൽ 24:2, 37:16, 43:11). യിരെമ്യാവിനോട് ദൈവം ദൈവം പറഞ്ഞു, നീ ഒരു പുസ്തകച്ചുരുൾ മേടിച്ച്, ഞാൻ യോശീയാവിൻ്റെ കാലത്ത്‌ നിന്നോട് സംസാരിച്ചു തുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതി കളെയും കുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക” (യിരെമ്യാവ് 36:2). ഹബക്കൂക്കിനോട് ദൈവം എഴുതുക എന്ന് പറഞ്ഞു (ഹബക്കുക് 2:2). പ്രവാചക ശിഷ്യന്മാർ എന്നറിയപ്പെടുന്ന ധാരാളം പ്രവാചകന്മാർ ഉണ്ടായിരുന്നുവെന്ന് നാം വായിക്കുന്നു (2 രാജാ. 2: 3, 4:38, യെശ. 8:18). അതിനാൽ ഈ പ്രവാചകന്മാർ ദൈവ നിയോഗ വാക്കുകളുടെ സൂക്ഷിപ്പുകാരായിരുന്നു.

അല്പം പോലും മായം ചേർക്കാനുള്ള അവസരം കൊടുക്കാതെ തൻ്റെ വാക്കുകൾ എഴുതി സംരക്ഷിക്കപ്പെടുന്നുവെന്ന് ദൈവം ഉറപ്പുവരുത്തിയതായി നാം കാണുന്നു. മായം ചേർ ക്കുന്നത് തടയാൻ ഇസ്രായേലിൻ്റെ മുഴുവൻ കോർപ്പറേറ്റ് ബോഡികളും (കുട്ടികൾ, സാധാ രണക്കാരായ ഇസ്രായേല്യർ, രാജാക്കന്മാർ, ലേവ്യർ, പ്രവാചകൻമാർ എന്നിവർ വരെ) എല്ലാവരുടെയും മനസ്സിൽ വാക്കാലുള്ള ഒരു പതിപ്പും ലിഖിത പകർപ്പും ഉണ്ടായിരുന്നു, അതിനാൽ ദൈവ നിയോഗ രചനകൾ എന്താണെന്നും വെറും മനുഷ്യരുടെ വ്യാഖ്യാനമാ കുന്ന ദൈവ നിയോഗമല്ലാത്ത രചനകൾ എന്താണെന്നും എല്ലാവർക്കും അറിയാമായി രുന്നു. ഇപ്പോഴത്തെ സാങ്കേതിക വിദ്യയായ ബ്ലോക്ക്ചെയിലും ഒന്നിലധികം പകർപ്പുകൾ നിർമ്മിക്കുന്ന അതേ യുക്തിയാണ് ഉപയോഗിക്കുന്നത്, അതിനാൽ പഴയനിയമ സഭയുടെ യഥാർത്ഥ പകർപ്പ് കോർപ്പറേറ്റ് ബോഡിയിൽ ഉള്ളതിനാൽ വ്യാജമായ ഒന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അതിനാൽ, യേശു പുതിയനിയമവുമായി എത്തിയപ്പോൾ, പരീശ ന്മാരുടെയും ശാസ്ത്രിമാരുടെയും യഹൂദ എഴുത്തുകാരുടെയും വാക്കാലുള്ളതും രേഖാ മൂലമുള്ളതുമായ പാരമ്പര്യങ്ങളിൽ നിന്ന് ദൈവ നിയോഗ തിരുവെഴുത്തുകളെ (പഴയ നിയമ സഭ എഴുതിയതും ഉറപ്പിച്ചതും സാക്ഷ്യം വഹിച്ചതും) വ്യക്തമായി വേർതിരിച്ച തായി നാം കാണുന്നു (മത്തായി 15:3).

തുടരും…..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *