സിംഗപ്പൂരിലെ ടിപിഎം ഓരോ ദിവസവും അഴുകി നാറുന്നു, മോഷ്ടാക്കളുടെ ഗുഹയിൽ നിന്ന് എല്ലാ ദിവസവും ദുർഗന്ധം വമിക്കുന്നു.
ജോഷുവയുടെ കഥ – ഇതുവരെ
ജോഷുവയുടെ അറസ്റ്റിനെ കുറിച്ചും ഷാരോണിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ചും ഞങ്ങൾ എന്തുകൊണ്ട് ഒരു ലേഖനം എഴുതുന്നില്ല എന്ന് ചിന്തിച്ച് നിങ്ങളിൽ മിക്കവരും ആശ്ചര്യപ്പെടുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ഇവിടെ ഇതാ അതിനേക്കാൾ ശ്രേഷ്ഠമായ ചിലതും കൊണ്ട് ഞങ്ങൾ വരുന്നു. നിങ്ങൾ ഓർക്കുന്നുവെങ്കിൽ, എബ്രഹാം മാത്യുവും ജോഷുവ ത്യാഗരാജനും അടുത്ത സുഹൃത്തുക്കളാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഈ എല്ലാ നാണക്കേടുകൾക്കു ശേഷവും എബ്രഹാം, ജോഷുവയെ പുറം തള്ളുകയില്ല. ജോഷുവയ്ക്ക് ഒരു പകരക്കാരനെ വെച്ച് ഭരിക്കാൻ അയാൾ പദ്ധതിയിട്ടി രിക്കുന്നു. ജോഷുവ ഇപ്പോൾ ജാമ്യത്തിൽ പുറത്തു വന്നിട്ടുണ്ട്.
ജോഷുവയുടെ രാഗമനുസരിച്ച് നൃത്തം ചവിട്ടുന്ന വിക്ടറിനെ ഉൾപ്പെടുത്താനായിരുന്നു ഈ സുഹൃത്തുക്കൾ തയ്യാറാക്കിയ ആദ്യ പദ്ധതി. എന്നാൽ അവരെ അത്ഭുതപ്പെടുത്തി ക്കൊണ്ട്, വിക്ടറിൻ്റെ നിർദ്ദോഷമായ ഞാണുകൾ അയാൾക്ക് നിർദ്ദേശം നൽകിയ മറ്റൊരു വ്യക്തിയുടെ കൈയിൽ കുരുങ്ങി. ഈ മറ്റേ വ്യക്തിയുടെ പേര് തൽകാലം ഞങ്ങൾ വെളി പ്പെടുത്തുന്നില്ല.
ആരാണ് മേലധികാരി എന്ന് വ്യക്തമാക്കാനും തൻ്റെ അധികാരം ഉറപ്പിക്കാനും വേണ്ടി ചില പ്രഖ്യാപനങ്ങൾ അയയ്ക്കാൻ വിക്ടർ തീരുമാനിച്ചു. വിക്ടർ, എബ്രഹാം മാത്യുവിൻ്റെ കോളുകൾ പോലും എടുക്കുന്നില്ലെന്നും ഞാൻ ജനങ്ങളിൽ നിന്ന് കേൾക്കുന്നു. ഈ പ്രവ ർത്തനങ്ങളിലൂടെ, ഇരുമ്പുലിയൂരിലെ സമ്മർദ്ദ നില അനുവദിനീയ തലത്തിൽ നിന്ന് വളരെ ഉയർന്നു കഴിഞ്ഞു. വിക്ടറിൽ നിന്ന് ഞങ്ങൾക്ക് അവസാനമായി ലഭിച്ച അറിയിപ്പ് എന്താണെന്ന് നോക്കാം.
———————
അറിയിപ്പ് (ANNOUNCEMENT)
പ്രിയ വിശ്വാസികളെ,
അടുത്തിടെ നമ്മുടെ സഭയിൽ അരങ്ങേറിയ അസുഖകരമായ സംഭവങ്ങളുടെ പശ്ചാത്ത ലത്തിൽ നിന്ന് ഉളവായ ആവശ്യം മൂലം എല്ലാ വിശ്വാസികൾക്കും ഈ പ്രഖ്യാപനം അയ ക്കേണ്ടി വന്നതിൽ ഞാൻ ദുഃഖിക്കുന്നു.
ഉടനടി പ്രാബല്യത്തോടെ (WITH IMMEDIATE EFFECT), എല്ലാ വേലക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനും കൂടുതൽ അനിഷ്ടമായ സംഭവങ്ങൾ ഒഴിവാക്കുന്നതിനും, സഭാ പരിസരത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഞാൻ തീരുമാനിച്ചു.
അടുത്തിടെ, രണ്ട് സഹോദരന്മാർ സഭയിൽ വന്ന് സഹോദരന്മാരുടെ പാർപ്പിടത്തിലേക്ക് (BROTHER’S QUARTERS) പ്രവേശിക്കുകയും ദൈവ ദാസന്മാരോട് അസഭ്യം പറയുകയും ചെയ്തു. അവരിലൊരാൾ നമ്മുടെ വേലക്കാരിൽ ഒരാളെ ഇടിച്ചു. ഒരു പാസ്റ്ററുടെ ഗുരുതര മായ തെറ്റുകൾക്ക് സഹോദരന്മാർ വേണ്ടത്ര പിന്തുണ നൽകാതിരുന്നതിനാണ് വേലക്കാ രനെ ഇടിച്ചതെന്ന് അയാൾ ന്യായീകരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഞങ്ങൾ ഗേറ്റിൽ ഒട്ടിച്ച നോട്ടീസ് കണ്ട് ഒരു വിശ്വാസി സഹോദരി പ്രകോപിതയായി, പിന്നെ നോട്ടീസ് വലിച്ചുകീറി, ഒപ്പം സഹോദരൻ്റെ കൈയിൽ നിന്നും താക്കോൽ ബലമായി തട്ടിയെടുത്തു, ബന്ധുവായ ഒരു വേലക്കാരനുമായി പുറത്തേക്ക് നടന്നു.
അത്തരം അസ്വീകാര്യമായ പെരുമാറ്റം ഞങ്ങൾക്ക് അംഗീകരിക്കാനോ ക്ഷമിക്കാനോ കഴിയില്ല, അതിനാൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഞങ്ങൾക്ക് ചില നിയമങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
പ്രാർത്ഥനയ്ക്കായി ഞങ്ങളെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വരു ന്നതിനുമുമ്പ് ഞങ്ങളെ അറിയിക്കുക, ഒരു നിശ്ചിത സമയത്ത് ഞങ്ങൾ വളരെ സന്തോഷ ത്തോടെ നിങ്ങൾക്കായി ഗേറ്റ് തുറക്കും. COVID-19 കാലയളവിൽ, നിങ്ങളെ പ്രവേശിപ്പിക്കു ന്നതിന് മുമ്പ് നിങ്ങളുടെ താപനില (TEMPERATURE) എടുക്കാനും വിവരങ്ങൾ രേഖപ്പെടു ത്താനും ഞങ്ങൾ നിയമപ്രകാരം ബാധ്യസ്ഥരാണ്. നാമെല്ലാവരും സിംഗപ്പൂർ നിയമങ്ങൾ പാലിക്കണം.
സഭയിൽ സമാധാനവും ക്രമസമാധാനവും നിലനിർത്താൻ വിശ്വാസികൾ ഞാൻ ഏർപ്പെ ടുത്തിയ നിയമങ്ങൾ പാലിക്കണം.
ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങൾക്കായി ഇവിടെയുണ്ട്, പ്രിയ സഹോദരീ സഹോദരന്മാരെ ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.
വളരെ പ്രയാസകരമായ ഈ സമയങ്ങളിൽ ഞങ്ങൾ നിങ്ങളുടെ ദയയും സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നു.
ദൈവത്തിന് മഹത്വം!
In Christ (ക്രിസ്തുവിൽ),
Pastor Victor Leow. Centre Pastor
Pentecostal Church of Singapore.
——————-
മുകളിൽ സൂചിപ്പിച്ച സംഭവങ്ങൾ എത്രത്തോളം ശരിയാണെന്നതിനെ കുറിച്ച് ഞങ്ങൾക്ക് റിപ്പോർട്ടുകളൊന്നുമില്ല. ടിപിഎമ്മിനെ നന്നായി അറിയുന്നതിനാൽ, അവർക്ക് പല്ലിനിട യിലൂടെ കടന്ന് കള്ളം പറഞ്ഞ് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
എബ്രഹാം തിരിച്ചടിക്കുന്നു
അങ്ങനെ വിക്ടർ, പാവയുടെ ചരട് മുറിച്ചുമാറ്റിയതോടെ, ജോഷുവയും എബ്രഹാമും അവനെ നീക്കം ചെയ്യാൻ തീരുമാനിച്ചു, അങ്ങനെ ഒരു പുതിയ പാവയെ സ്ഥാപിക്കാൻ അവർക്ക് കഴിയും. അവരുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും വെള്ള വസ്ത്ര ധാരി സംഘത്തിൻ്റെ നികൃഷ്ടമായ വശങ്ങൾ വെളിപ്പെടുത്താതിരിക്കു കയും ചെയ്യുന്ന ഒരാളെ നിയമിക്കാൻ അവർ ആഗ്രഹിച്ചു. അതിനാൽ, ഇതിനുവേണ്ടി, അബ്രഹാമിന് തൻ്റെ ഈ പറയപ്പെടുന്ന അധികാരം ഉപയോഗിച്ച് ഒരു സർക്കുലർ പുറപ്പെ ടുവിക്കാൻ ഒരു സങ്കോചവും ഇല്ലാതായിരിക്കുന്നു.
വേഷപ്രച്ഛന്നനായി യഥാര്‍ത്ഥ തലവനായി ജോഷുവ തുടരുന്നതിനുള്ള എബ്രഹാം മാത്യുവിൻ്റെ സർക്കുലർ. ?✌?
(മുകളിൽ കൊടുത്തിരിക്കുന്ന സർക്കുലറിൻ്റെ മലയാള പരിഭാഷ)
THE PENTACOSTAL MISSION SOCIETY
(Registered as Society No : 19 of 1963)
“We preach ……. (Col. 1:28) Registered Office & Head Quarters
…………………………………….. ……………………………………………………………
22nd September 2020
Pastor Joseph Neo Khian Swee
Pentecostal Church of Singapore
No.1 Tai Gin Road
Singapore 327872
പ്രിയ പാസ്റ്റർ ജോസഫ് നിയോ,
വിഷയം : ഇടക്കാല പാസ്റ്ററുടെ നിയമനവും മാറ്റവും
ഇപ്പോൾ പെന്തെക്കോസ്ത് ചർച്ച് ഓഫ് സിംഗപ്പൂരിൻ്റെയും അതിൻ്റെ ശാഖകളുടെയും ചുമ തലയുള്ള ഇടക്കാല പാസ്റ്റർ ആയി നിങ്ങളെ നിയമിച്ചിരിക്കുന്നു. പാസ്റ്റർ വിക്ടർ ലേയൗ ഹി ഹുയങ്ങിനെ ഇടക്കാല പാസ്റ്റർ പദവിയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഈ നിയ മനം ഉടനടി പ്രാബല്യത്തിൽ വന്നിരിക്കുന്നു.
മുഴുവൻ ദൈവ ദാസന്മാരും (വേലക്കാർ) സാധാരണയുള്ള പ്രാർത്ഥന യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്ന വിശ്വാസ ഭവനത്തിലെ (ശുശ്രുഷകന്മാരുടെ വസതി) ആന്തരിക സാഹചര്യം കാരണം ഈ മാറ്റം ആവശ്യമാണെന്ന് കരുതുന്നു. കൂടാതെ, ശുശ്രുഷകന്മാ രുടെ ഇടയിൽ സമാധാനവും അച്ചടക്കവും കൊണ്ടുവരേണ്ടത് ആവശ്യമായിരിക്കുന്നു. സഭയും വിശ്വാസികളുടെ ഇടയിൽ സമാധാനവും അന്യോന്യം നിരപ്പും പ്രാപിക്കേണ്ട അവസ്ഥയിലായിരിക്കുന്നു.
താൻ സെൻ്റർ പാസ്റ്ററാണെന്നും അദ്ദേഹത്തിൻ്റെ നിയമനത്തെ പിന്തുണയ്ക്കുന്നതിനായി ചീഫ് പാസ്റ്ററിൻ്റെ ഓഫീസ് പുറപ്പെടുവിച്ചതായി കരുതുന്ന ഏറ്റവും പുതിയ പാസ്റ്റർമാ രുടെ പട്ടികയുടെ ഒരു അനുബന്ധവും (ATTACHMENT) ചേർത്തുകൊണ്ട് പാസ്റ്റർ വിക്ടർ ലേയൗ എഴുതിയ ഒരു ഇമെയിൽ എനിക്ക് ലഭിച്ചു. ഞാനോ ദി പെന്തെക്കോസ്ത് മിഷൻ സൊസൈറ്റിയുടെ ഓഫീസോ അത്തരം ഒരു പാസ്റ്റർമാരുടെ പട്ടിക പുറപ്പെടുവിച്ചിട്ടി ല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാസ്റ്റർ ജോഷുവയുടെ മേൽ ആരോപിച്ചി രിക്കുന്ന മോശം പെരുമാറ്റം സംബന്ധിച്ച അന്വേഷണം നടക്കുന്നതിനാൽ പാസ്റ്റർ വിക്ട റിൻ്റെ നിയമനം ഒരു ഇടക്കാല പാസ്റ്റർ മാത്രം ആയിരുന്നു.
നിങ്ങൾ പാസ്റ്റർ ജോഷുവയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് വിശ്വാസ ഭവന ത്തിലെയും സഭയിലെയും എല്ലാ യോഗങ്ങളും നടത്തണം. നിങ്ങൾ എല്ലാ കത്തുകളും പരിശോധിച്ച് മറുപടി കൊടുക്കണം. വാഹനങ്ങളുടെയും കെട്ടിടത്തിൻ്റെയും പരിപാല നത്തിൻ്റെ (MAINTENANCE) ഉത്തരവാദിത്തം നിങ്ങൾക്കാണ്. കൗൺസിലിങ്ങും സഭയിലെ വിശ്വാസികൾക്കും വേലക്കാർക്കും വേണ്ടി പ്രാർത്ഥിക്കുക മുതലായ എല്ലാ മിഷനറി പ്രവർത്തനങ്ങളും നിങ്ങൾ തന്നെ ചെയ്യണം.
ചുമതലക്കാരനായ ഇടക്കാല പാസ്റ്റർ എന്ന നിലയിൽ പോലീസ് അന്വേഷണം നിരീക്ഷി ക്കുകയും ഇമെയിൽ വഴി എന്നെ ദിവസവും നിജസ്ഥിതി (UPDATE) അറിയിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്.
ദൈവ ദാസന്മാരെയും സഭാംഗങ്ങളെയും നിങ്ങളുടെ നിയമനത്തെ കുറിച്ചും ഇടക്കാല പാസ്റ്റർ എന്ന ഉത്തരവാദിത്തത്തിൽ നിന്നും പാസ്റ്റർ വിക്ടർ ലേയൗയെ നീക്കിയ വിവരവും ദയവായി അറിയിക്കുക. വിശ്വസികൾക്ക് അറിയിക്കാനോ പരാതിപ്പെടാനോ എന്തെ ങ്കിലും വിഷയമുണ്ടെങ്കിൽ, അവർക്ക് നിങ്ങളെ സമീപിക്കാൻ കഴിയും, അപ്പോൾ മാർഗ നിർദേശത്തിനും കൗൺസലിങ്ങിനും നിങ്ങൾ എന്നെ സമീപിക്കണം.
നിങ്ങളെ ഏൽപ്പിച്ച ഈ ശുശ്രൂഷ നിറവേറ്റുന്നതിന് ദൈവം നിങ്ങൾക്ക് ധാരാളം കൃപയും ജ്ഞാനവും നൽകട്ടെ. ദയവായി ഈ കത്ത് ടിൻ ജിനിലുള്ള എല്ലാ ദൈവ ദാസന്മാരെയും വായിച്ചു കേൾപ്പിക്കയും പിന്നീട് ടെലിഫോൺ വഴി ബാക്കിയുള്ള എല്ലാവരെയും അറി യിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
എന്ന്,
(ഒപ്പ്)
പാസ്റ്റർ എബ്രഹാം മാത്യു
ചീഫ് പാസ്റ്റർ
CC : PASTOR VICTOR LEOW
ഈ പുതിയ വ്യക്തി (ജോ നിയോ), ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ കഴിവി ല്ലാത്ത മുൻകോപിയയായ ഒരു ജൂനിയറാണ്. സാമ്പത്തിക സാക്ഷരതയുമായി (FINANCIAL LITERACY) ബന്ധപ്പെട്ട പ്രശ്‌നങ്ങളും അയാൾക്കുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘടക മാണ്, അതുകൊണ്ട് ജോഷുവയുടെ പൂർണ നിയന്ത്രണത്തിലുള്ള കളിപ്പാട്ടമായി അയാൾ പ്രവർത്തിച്ചുകൊള്ളും. ആ മനുഷ്യനും ജോഷുവയുടെ അതേ ആത്മാവാണെന്നും അയാളും സഹോദരിമാരുടെ കുളിസ്ഥലത്തിന് പുറത്ത് നടക്കാൻ ഇഷ്ടപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്. അയാളുടെ പതിവ് യാത്രകൾ അർദ്ധരാത്രിക്ക് അപ്പുറം വരെയും നീണ്ടു നിൽക്കും. കൾട്ടിനുള്ളിലെ ആന്തരിക ഉറവിടങ്ങളിൽ നിന്നാണ് മേൽപ്പറഞ്ഞ കാര്യ ങ്ങൾ ഞങ്ങൾക്ക് ലഭിച്ചത്. ജോഷുവയെ പ്രതിനിധീകരിച്ച് അയാൾ എങ്ങനെ കുരയ്ക്കു മെന്ന് നിങ്ങൾക്ക് അറിയണമെങ്കിൽ, ചുവടെയുള്ള ക്ലിപ്പ് ശ്രദ്ധിക്കുക.
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളെ,
നിങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഇവരാണോ? അവരുടെ വിശ്വാസം അനുകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
എബ്രായർ 13:7, “നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തു കൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ.”
ഈ വെളുത്ത വസ്ത്ര ധാരികളുടെ ജഡിക സ്വഭാവം ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കാണിക്കുന്നു. പ്രസംഗവേദിയിൽ നിന്ന് അവർ നമ്മോട് പ്രസംഗിക്കു മ്പോൾ അവർക്ക് എല്ലാ വിധത്തിലുള്ള അഭിനയവും ചെയ്യാൻ കഴിയും. ഈ മനുഷ്യരെ യൂദാ വെള്ളമില്ലാത്ത മേഘങ്ങൾ എന്ന് തരംതിരിക്കുന്നു.
യൂദാ 1:4, “നമ്മുടെ ദൈവത്തിൻ്റെ കൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി ഏകനാ ഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.”
12-ാം വാക്യത്തിൽ അദ്ദേഹം ഈ മനുഷ്യരെ കുറിച്ച് വീണ്ടും സംസാരിക്കുന്നു.
യൂദാ 1:12-13, “ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങ ളോടുകൂടെ വിരുന്നുകഴിഞ്ഞ് ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാ തെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ; തങ്ങളുടെ നാണക്കേട് നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചു വെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.”
തിരഞ്ഞെടുക്കല്‍ (CHOICE) നിങ്ങളുടേതാണ്, നിങ്ങൾ സ്വയം തീരുമാനിക്കേണ്ടതുണ്ട്.
_____________________
ഇന്തോനേഷ്യയിലെ ജോഷുവയുടെ സാഹസികതകൾ എബ്രഹാം വിശ്വസിക്കുന്നില്ലെ ന്നത് ശ്രദ്ധിക്കുക. അയാൾ ഇപ്പോഴും ഇതിനെ ആരോപണം എന്ന് തരംതിരിക്കുന്നു. ജോഷുവയും എബ്രഹാമും ഒരേ മടിയിൽ പിറന്ന പ്രാണ സുഹൃത്തുക്കൾ ആകുന്നു.
___________________
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.