ടിപിഎം മുതലകളുടെ പാർക്ക് (TPM CROCIDILE PARK)

മുതലയുടെ അവസാനത്തെ ആഹാരം തങ്ങൾ ആയിരിക്കുന്നുമെന്ന് പ്രതീക്ഷി ച്ചുകൊണ്ട് നിങ്ങൾ മുതലയെ പോറ്റുന്നു. ഓരോ ടിപിഎം വിശ്വാസിയുടെയും ചിന്താഗതി ഇതാകുന്നു. മുതലകളുടെ കണ്ണിൽ പ്രീതി കണ്ടെത്താൻ അവർ ശ്രമിക്കുന്നു.

ടിപിഎമ്മിലെ എല്ലാ മുതല പ്രേമികളും തുടർന്നും പ്രവർത്തിക്കട്ടെ. പാർക്ക് വിട്ടാൽ കവാ ടത്തിലെ സാങ്കൽപ്പിക പെരുമ്പാമ്പ് വിഴുങ്ങുമെന്ന് അവർ ഭയപ്പെടുന്നു. അതിനാൽ അവർ തുടര്‍ച്ചയായുള്ള ഒരു ദ്വികരണ അവസ്ഥയിലാണ് (DICHOTOMY). യഥാർത്ഥ കാട്ടു മുതലകളെ പോലും അവർ മെരുക്കാൻ ശ്രമിക്കുകയാണെന്ന് ജനങ്ങൾ എപ്പോഴാണ് മന സ്സിലാക്കുക?

സിംഗപ്പൂർ മുതല പാർക്കിലെ ഏറ്റവും പുതിയ സംഭവങ്ങൾ

ചെന്നൈയിലെ ചീഫ് മുതല സിംഗപ്പൂർ നിയമപ്രകാരം ഗുരുതരമായ ചില ആരോപണ ങ്ങൾക്ക് വിധേയനായ തൻ്റെ പ്രാണസൂഹൃത്തിനു വേണ്ടി തന്ത്രപരമായി ഒരു പുതിയ പകരക്കാരൻ ഭരണാധികാരിയെ പാർക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ പറയപ്പെടുന്ന വിമതരെ നിയന്ത്രിക്കുക എന്നതായിരുന്നു അതിൻ്റെ ഉദ്ദേശ്യങ്ങളിലൊന്ന്. പ്രാഥമിക വിമതരിൽ ഒരാളെ യാതൊരു അന്വേഷണവുമില്ലാതെ പുറത്താക്കി. ഇന്തോ നേഷ്യയിൽ ജോഷുവ കാട്ടിക്കൂട്ടിയ വീരശൂര പരാക്രമങ്ങളെ പറ്റി ചീഫ് മുതല ഇപ്പോൾ ഏതാണ്ട് ഒരു വർഷത്തോളമായി അന്വേഷിക്കുന്നുണ്ടെന്നോർക്കുക.

കഴിഞ്ഞ 2 ദിവസത്തെ സംഭവങ്ങളുടെ ക്രമം.

സിംഗപ്പൂരിലെ ഒരു ബ്രദർ അയച്ച മെയിലിൽ ഇനിപ്പറയുന്ന സംഭവങ്ങൾ വിവരിക്കുന്നു.

____________________

ബ്രദർ,

സിംഗപ്പൂരിലെ സംഭവങ്ങൾ നിങ്ങൾ കേട്ടോ എന്ന് എനിക്കറിയില്ല.

പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ജോ നിയോ സെൻ്റർ പാസ്റ്ററായി.

അതേ ദിവസം, സന്ദർശനത്തിന് ശേഷം ജോഷും കാലെബും മടങ്ങിവരുമ്പോൾ, ജോ നിയോ സഭയുടെ പ്രവേശന കവാടത്തിൽ നിന്ന് അവർ അകത്തേക്ക് വരുന്ന വീഡിയോ എടുത്തു. തുടർന്ന് ജോഷ് കാർ പാർക്ക് ചെയ്ത് അവൻ്റെ അടുത്തേക്ക് ചെന്നു.

———

ജോഷ് (JOASH): നിങ്ങൾ വീഡിയോയിൽ എന്താണ് റെക്കോർഡു ചെയ്യുന്നത്?

ജോ നിയോ (JN): എനിക്ക് നിന്നോട് പറയേണ്ട ആവശ്യമില്ല. GET OUT.

എന്താണ് റെക്കോർഡു ചെയ്‌തതെന്ന് കാണാൻ വേണ്ടി ഫോൺ എടുക്കാൻ ജോഷ് ശ്രമി ക്കുന്നു. തുടർന്ന് ജോ നിയോ 3 തവണ ജോഷിനെ കഠിനമായി തൊഴിച്ചു. ജോഷ് സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചു, ഉടനെ ജോ നിയോ തറയിൽ കിടന്ന് ജോഷ് തന്നെ അടിക്കുന്ന പോലെ നടിച്ച് പോലീസ്-പോലീസ് എന്ന് അലറാൻ തുടങ്ങി.

പിന്നെ ജോഷ് അയാളുടെ മുറിയിലേക്ക് പോയി.

ജോ നിയോ പിന്നീട് ജോഷുവ ത്യാഗരാജന് പരാതി കൊടുക്കാൻ‌ പോയി, ജോ നിയോയും ജോഷുവ ത്യാഗരാജനും ജോഷിനോട് ശുശ്രുഷ വിടാൻ ആവശ്യപ്പെട്ട് ഒരു കത്ത് തയ്യാ റാക്കി. ജോഷുവ ത്യാഗരാജൻ്റെ മുൻപാകെ ജോ നിയോയോട് ക്ഷമ ചോദിയ്ക്കാൻ ജോഷ് പോയി (അതിൻ്റെ കാരണം ദൈവം അറിയുന്നു). ജോ നിയോ “എനിക്ക് നിന്നോട് ക്ഷമി ക്കാൻ കഴിയില്ല” എന്ന് പറഞ്ഞു. ഞാൻ ഒരു ടൈപ്പിസ്റ്റ് മാത്രമാണെന്നും സെൻ്റർ പാസ്റ്റർ എന്നോട് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഞാൻ ടൈപ്പ് ചെയ്യുമെന്നും ജോഷുവ ത്യാഗരാജൻ പറഞ്ഞു.

തുടർന്ന് ജോഷ് തൻ്റെ മുറിയിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം കാലേബും റോഷനും ജോഷും ക്ഷമ ചോദിക്കാൻ ജോ നിയോയുടെ മുറിയിലേക്ക് പോയി, പക്ഷേ “താൻ ഒരിക്കലും അവനോട് ക്ഷമിക്കില്ല” എന്ന് ജോ നിയോ പറഞ്ഞു.

കുറച്ചു നേരം അയാളോട് അപേക്ഷിച്ച ശേഷം മൂന്നുപേരും പോയി.

പിറ്റേന്ന് രാവിലെ 5 മുതൽ വൈകുന്നേരം 6.30 വരെ ജോഷ് ചീഫ് പാസ്റ്ററിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം പ്രതികരിച്ചില്ല.

ചീഫ് പാസ്റ്ററിൻ്റെ ആജ്ഞ പാലിക്കാത്തതിനാൽ ജോഷിനെ സഭയിൽ നിന്ന് പുറത്താ ക്കാൻ വേണ്ടി ജോ നിയോയും ജോഷുവ ത്യാഗരാജനും ജലാലും ചേർന്ന് പോലീസിനെ വിളിക്കാൻ പദ്ധതിയിട്ടു.

വൈകുന്നേരം 8.30 ന് സന്ധ്യാപ്രാർത്ഥന (അവർ ആരോട് പ്രാർത്ഥിക്കുന്നു) കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി, ഉടനെ ജോ നിയോയും ജോഷുവയുടെ ശിങ്കിടിയായ ദാനിയേൽ ജലാലും ജോഷിനെ പുറത്താക്കാനായി പോലീസുമായി സഭയി ലേക്ക് വന്നു. തുടർന്ന് ജോഷും കാലെബും റോഷനും പൊലീസിനോട് കാര്യങ്ങൾ അങ്ങേയറ്റം വിശദീകരിക്കാനും ജോ നിയോയും ജോഷുവ ത്യാഗരാജനുമായി സംസാരി ക്കാനും ശ്രമിച്ചു. എന്നാൽ ജോഷിനെതിരെ തീരുമാനമെടുക്കാൻ ചീഫ് പാസ്റ്റർ തനിക്ക് പൂർണ അധികാരം തന്നിട്ടുണ്ടെന്നും അവനെ പുറത്താക്കാനാണ് എൻ്റെ തീരുമാനം എന്നും ജോഷുവ ത്യാഗരാജൻ വിശദീകരിച്ചു. അതിനാൽ അവർക്ക് സഹായത്തിനായി വിശ്വാസികളെയും ട്രസ്റ്റികളെയും വിളിക്കാൻ മാർഗ്ഗമില്ലാതായി. അപ്പോൾ 20 ഓളം വിശ്വാസികൾ അവിടെ വന്ന് പോലീസിനോട് സംസാരിക്കുകയും ജോ നിയോയും ജോഷുവ ത്യാഗരാജനും പ്രതികാരം ചെയ്യുകയാണെന്നും വിശദീകരിച്ചു. ജോഷുവ ത്യാഗ രാജനെതിരെ വിശ്വാസികൾ സമർപ്പിച്ച കേസുകൾ ക്കെതിരെ മറ്റ് നിരവധി സംഭവങ്ങ ളിൽ സഭയിലെ സഹോദരന്മാർ സാക്ഷികളാണ്. 2 മണിക്കൂർ നീണ്ട പോരാട്ടത്തിന് ശേഷം പോലീസ് പോയി. തുടർന്ന് ജോഷുവ ത്യാഗരാജൻ സഭയിലെ വിശ്വാസി കൂടി യായ ഒരു അഭിഭാഷകനെ കൊണ്ടുവന്നു, ജോഷുവ ത്യാഗരാജനെ പ്രതിനിധീകരിക്കാൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു തന്നെ ഏല്പിച്ചു എന്ന് അയാളുടെ പ്രസ്താവന പ്രകാരം പറഞ്ഞു. അപ്പോൾ അഭിഭാഷകൻ ജോഷിനോട്, നിനക്ക് പുറത്തു പോയെ മതിയാകു എന്നും അല്ലെങ്കിൽ കോടതിയിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള നോട്ടീസ് കൊണ്ടുവരു മെന്നും പറഞ്ഞു.

ജോഷുവ ത്യാഗരാജൻ്റെ എല്ലാ പിന്തുണക്കാരും, ജലാൽ കുടുംബവും മറ്റ് കുറച്ചുപേരും പിന്തുണയ്‌ക്കാനായി എത്തി രാത്രി 12.30 വരെ അടുത്ത പദ്ധതി ആലോചിച്ചുംകൊണ്ട് ജോഷുവ ത്യാഗരാജൻ്റെ മുറിയിൽ ചിലവഴിച്ചു.

ഇന്ന് സെപ്റ്റംബർ 24, ഉച്ചകഴിഞ്ഞ് 2 മണിയോടെ ശുശ്രൂഷ യിൽ നിന്ന് പുറത്താക്കിയതി നാൽ വൈകുന്നേരം 5 മണിയ്ക്കകം സ്ഥലം കാലി ആക്കണമെന്ന് ആവശ്യപ്പെട്ട് ജോ നിയോ ഒരു നോട്ടീസ് ഒട്ടിച്ചു, അല്ലെങ്കിൽ കോടതി നോട്ടീസ് പുറപ്പെടുവിക്കുമെന്നും കോടതിയുടെ എല്ലാ ചിലവുകളും ജോഷ് വഹിക്കണമെന്നും അറിയിച്ചു.

The TPM Crocodile Park

എബ്രഹാം മാത്യുവിൻ്റെയും ജോഷുവ ത്യാഗരാജൻ്റെയും
പകരക്കാരൻ എഴുതിയ കത്ത്. ??


(മുകളിലുള്ള നോട്ടീസിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.)

നേരിട്ടോ മുറിയുടെ കതകിൽ ഒട്ടിച്ചോ

24 SEPTEMEBER 2020

TO:
JOASH VINOD RAMADASAN 
NRIC No. S8202871D

ഒഴിപ്പിക്കല്‍ നോട്ടീസ് (NOICE OF EVICTION)

23 സെപ്റ്റംബർ 2020 ന് നിങ്ങളെ പെന്തക്കോസ്റ്റൽ ചർച് ഓഫ് സിംഗപ്പൂരിൽ നിന്ന് പുറ ത്താക്കിയ വിവരം ഇതുമൂലം അറിയിക്കുന്നു.

2020 സെപ്റ്റംബർ 24 ന് വൈകുന്നേരം 5 മണിയോടെ കുടിയിറങ്ങണം എന്ന് ആവശ്യ പ്പെട്ട് നിങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്, അതിൽ പിഴവ് വരുത്തിയാൽ ഞങ്ങൾ കോട തിയിൽ അപേക്ഷ കൊടുക്കും, അതിൻ്റെ ഫലമായി ഉണ്ടാകുന്ന എല്ലാ ചെലവുകളും നിങ്ങൾ വഹിക്കണം.

ഈ വിഷയത്തിലെ എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്.

എന്ന്,
(ഒപ്പ്)
PASTOR JOSEPH NEO KHIAN SWEE
PASTOR-IN-CHARGE


എത്ര ദയനീയമായ അവസ്ഥയിൽ കൂടി സഭ കടന്നുപോകുന്നു. ജോഷുവ ത്യാഗരാജൻ്റെ തെറ്റായ പ്രവർത്തനങ്ങളെ കുറിച്ച് സത്യം പറഞ്ഞ ഒരു ബ്രദറിനെതിരെ ജോ നിയോയെ ഉപയോഗിച്ച് ജോഷുവ ത്യാഗരാജൻ ചെയ്യുന്ന പ്രതികാരമാണിത്. പോലീസ് വന്ന് സഹോദരന്മാരെ ചോദ്യം ചെയ്താലും സഹോദരന്മാർ നുണ പറഞ്ഞ് അവരുടെ സെൻ്റർ പാസ്റ്ററെ സംരക്ഷിക്കണമെന്ന് ചീഫ് പാസ്റ്റർ അവിടത്തെ പാസ്റ്റർമാരോട് പറഞ്ഞു. എന്തൊരു ചീഫ് പാസ്റ്റർ?

മുൻപിരുന്ന സെൻ്റർ പാസ്റ്ററുടെ പാപങ്ങൾ മറച്ചുവെക്കാൻ വേണ്ടി നുണപറയാൻ ഒരു ചീഫ് പാസ്റ്റർ സഹോദരന്മാരോട് ആവശ്യപ്പെടുന്നു. ഒരു സെൻ്റർ പാസ്റ്ററായ ജോ നിയോ യ്ക്ക് ക്ഷമിക്കാൻ കഴിയുന്ന ഒരു ഹൃദയമില്ല, തല്ല് കൊടുത്തിട്ട് ജോഷ് അവനെ തല്ലി യെന്ന് നുണയും പറയുന്നു.

എലിസബത്ത് ജലാൽ സെൻ്റർ സിസ്റ്റർ ആകുന്നതിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.

ഇന്നത്തെ (25/09/20) പുതിയ കാര്യങ്ങള്‍ (UPDATE): ഞങ്ങൾ ശരിക്കും നിരാശരാണ്. ഇന്നലെ വീണ്ടും ജോ നിയോയും ജോഷുവ ത്യാഗരാജനും അവരുടെ നാടകം ആരംഭിച്ചു. ജോഷുവ ത്യാഗരാജൻ്റെ അന്വേഷണ കേസിനെതിരായ എല്ലാ തെളിവുകളും 3 സഹോദര ന്മാരുടെ ഫോണുകളിൽ ഉള്ളതിനാൽ അത് ഞങ്ങൾക്ക് തിരികെ നൽകണമെന്ന് ആവ ശ്യപ്പെട്ട് അവർ അവർക്ക് ഒരു കത്ത് അയച്ചു. തിരിച്ചുതരാൻ സാധ്യമല്ലെന്ന് അവർ പറഞ്ഞു. അപ്പോൾ ഒരു കത്ത് അയയ്ക്കാൻ ജോഷുവ ത്യാഗരാജൻ തൻ്റെ അഭിഭാഷകനെ വിളിച്ചു. ജോഷുവ ത്യാഗരാജൻ്റെ കേസിലെ സാക്ഷികൾ ആയതിനാൽ ഫോണുകൾ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ജോ നിയോയും ജോഷുവ ത്യാഗരാജനും സാക്ഷി കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് അറിയിച്ച് വിശ്വാസികളായ ഞങ്ങൾ പോലീസിനെ വിളിച്ചു. തുടർന്ന് 4 പോലീസ് ഉദ്യോഗസ്ഥന്മാർ സഭയിൽ വന്ന് ഫോണുകൾ തിരികെ നൽകാതിരിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് പറഞ്ഞു. അതിനാൽ അവർ ഫോണു കൾ മടക്കി നൽകില്ലെന്ന് പറഞ്ഞ് ജോ നിയോയ്ക്ക് ഒരു കത്തെഴുതി.

ഓരോ ദിവസവും ഒരു പേടിസ്വപ്നം ആണ്, കൂടാതെ ജോഷുവ ത്യാഗരാജൻ്റെ അഭിഭാഷക നോടൊപ്പം ജോഷുവ ത്യാഗരാജനെ പരിരക്ഷിക്കാനും പിന്തുണയ്‌ക്കാനും തെമ്മാടിക ളായ ജലാലുകൾ ദിവസവും ഉണ്ട്. ഇത് എന്തൊരു നാണക്കേടും അറപ്പുളവാക്കുന്നു.

ഇന്നലെ സഭയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജോ നിയോയുമായി സംസാരിക്കാൻ വിശ്വാസികൾ പോയി. താൻ മാനസിക സമ്മർദ്ദത്തിലാണെന്നും വിശ്വാസികൾ തൻ്റെ അഭിഭാഷകനുമായി സംസാരിക്കണമെന്നും അയാൾ പറഞ്ഞു. സിംഗപ്പൂർ പെന്തക്കോസ്ത് മിഷൻ്റെ ദയനീയമായ അവസ്ഥ.

_________________

ഇന്നലെ ഈ സംഭവം നടക്കുന്നതിന് മുമ്പ്, എല്ലാ സഭാംഗങ്ങൾക്കും ഒരു സന്ദേശം ലഭിച്ചി രുന്നു …… ചുവടെയുള്ളത് പോലെ …… ഇത് എഴുതിയത് ആരാണെന്ന് നിങ്ങൾക്ക് സ്വയം ചിന്തിക്കാം.

പ്രിയ സഹവിശ്വാസികളേ,
നമ്മുടെ സഭയിൽ നടക്കുന്ന കാര്യങ്ങളിൽ ഞാൻ ദുഃഖിതനാണ്.
നമുക്ക് ഒത്തുചേരാനും നമ്മുടെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും പക്ഷം പിടിക്കാതെ ആരെയും താഴെയിറക്കാൻ ശ്രമിക്കാതിരിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇത് വളരെ സങ്കടകരമാണ്, ഒരു വിശ്വാസിയെന്ന നിലയിൽ ഞാൻ കരയുകയാണ്, ഞാൻ ഇത്രയും കാലം ഇവിടെയുണ്ട്, ഇപ്പോൾ നമ്മുടെ സഭയെ കുറിച്ച് ഞാൻ അസ്വസ്ഥനാണ്.
നമ്മുടെ വേലക്കാർക്കുവേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾ എന്നോടൊപ്പം ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവരെ കല്ലെറിയരുത്. ആദ്യത്തെ കല്ല് എറിയാൻ നിങ്ങളിൽ പാപ മില്ലാത്തവൻ ആരാണ്?
ഒരു പോലീസ് റിപ്പോർട്ട് കിട്ടി. സിംഗപ്പൂർ സഭയിലെ നമ്മുടെ ഇത്രയും കാലത്തൊരി ക്കലും നമുക്ക് ഒരു പോലീസ് റിപ്പോർട്ട് ലഭിച്ചിട്ടില്ല, ഇപ്പോൾ പോലീസ് വരുന്നു.
ഈ സഹോദരന്മാർക്ക് സഹപ്രവർത്തകരോട് അത്തരം വിദ്വേഷം ഉണ്ട്, അവർക്ക് പോലീസ് റിപ്പോർട്ട് നൽകാനും കഴിയും.
വേലക്കാരെന്ന നിലയിൽ അവരെ എങ്ങനെ ബഹുമാനിക്കും?
അവരുടെ പ്രഭാഷണം ശ്രദ്ധിച്ചിട്ട് കൃപയെ കുറിച്ചും പാപമോചനത്തെ കുറിച്ചും പ്രാർ ത്ഥിക്കാൻ എന്നെ പഠിപ്പിക്കാൻ അവർക്ക് കഴിയില്ലെന്ന് എങ്ങനെ ചിന്തിക്കും.
ചീഫ് പാസ്റ്റർമാരും ഡെപ്യൂട്ടിമാരും പ്രാർത്ഥനയോടും പരിശുദ്ധാത്മാവിൻ്റെ മാർഗനിർ ദേശത്തോടും കൂടി അവരുടെ ജോലി ചെയ്യും.
അതുകൊണ്ട് സഭാ കാര്യങ്ങളിൽ ഏർപ്പെടരുത്. ചീഫും രണ്ട് ഡെപ്യൂട്ടിമാരും നമ്മളെ നയിക്കട്ടെ.
നമ്മൾ നമ്മെയും കുടുംബത്തെയും കാത്തുസൂക്ഷിക്കുകയും യേശുവിൻ്റെ മടങ്ങി വരവി നായി തയ്യാറാകുകയും വേണം.
നാം Fromtpm വെബ്‌സൈറ്റ് പരിശോധിച്ച് സമയം ചെലവഴിക്കുകയാണെങ്കിൽ, നമ്മൾ പിന്നിലാകും. മോശമായതും ചീത്തയുമായ വെബ്‌സൈറ്റ് fromtpm വായി ക്കരുത്. അത് നമ്മുടെ സഭയെ നശിപ്പിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

PRAOSE THE LORD

ഉത്‌കണ്‌ഠയുള്ള ഒരു വിശ്വാസി… ..

_________________

എഴുതിയത്: ഒരു വിശ്വാസിയായ സഹോദരനോ വേലക്കാരിയായ സഹോദരിയോ അല്ല ..

സജ്ജമാക്കിയത്: ഒരു വിശ്വാസിയോ വേലക്കാരൻ സഹോദരനോ അല്ല ……

ആദരവോടെ ബ്രദർ …… ..

ഉപസംഹാരം

അതുകൊണ്ട് സുഹൃത്തുക്കളേ, സിംഗപ്പൂരിലെ മുതലകളുടെ പാർക്കിൽ നിന്നുള്ള ഏറ്റവും പുതിയ സംഭവങ്ങൾ ഇതാകുന്നു. നിങ്ങൾ fromtpm.com ൽ പോയി വായിക്കാൻ ഇടയായാൽ, നിങ്ങളുടെ വേലക്കാരും അവരുടെ തെമ്മാടികളും നിങ്ങൾ പിന്തള്ളപ്പെടു മെന്ന്‌ വിശ്വസിക്കുന്നു.

എന്തിൽ നിന്നും പിന്തള്ളപ്പെടുമെന്നാണ് ചോദിക്കേണ്ട ചോദ്യം? ഈ അധാർമിക വക്ര തയുള്ളവരുടെ കൂട്ടത്തിൽ നിന്ന് പിന്തള്ളപ്പെടുന്നത് ഒരു അനുഗ്രഹം തന്നെ ആകുന്നു.

ലേഖനങ്ങളിൽ നിന്നും പുതിയനിയമ സഭയ്ക്ക്‌ ധാരാളം വ്യക്തമായ പ്രശ്‌നങ്ങളുണ്ടാ യിരുന്നു എന്ന് മനസിലാക്കാം. ദൈവമക്കൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് യോഹ ന്നാൻ്റെ ലേഖനങ്ങൾ വിവരിക്കുന്നു. യോഹന്നാൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനം വ്യാജ ഉപദേഷ്ടാക്കന്മാരെ പറ്റിയും ദിയൊത്രെഫേസ് പോലുള്ളവരെ പറ്റിയും പ്രത്യേകം പ്രതിപാദിക്കുന്നു.

യോഹന്നാൻ പരിശുദ്ധാത്മാവിൽ വഞ്ചകന്മാരെ കുറിച്ച് നിർദ്ദേശവും ഉദ്‌ബോധനവും നൽകുന്നു. 2 യോഹന്നാൻ 7-11 വായിക്കുന്നു:

2 യോഹന്നാൻ 1:7-11, “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരി ക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ച കനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണ പ്രതിഫലം പ്രാപിക്കേണ്ടതിന് സൂക്ഷിച്ചുകൊൾവിൻ. ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഒരുത്തൻ ഈ ഉപദേ ശവും കൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവന് കുശലം പറകയും അരുത്. അവന് കുശലം പറയുന്നവൻ അവൻ്റെ ദുഷ്‌പ്രവൃത്തികൾക്ക് കൂട്ടാളിയല്ലോ.”

2 യോഹന്നാൻ 1:10, “ഒരുത്തൻ ഈ ഉപദേശവും കൊണ്ട് അല്ലാതെ നിങ്ങളുടെ അടു ക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവന് കുശലം പറകയും അരുത്.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *