അസീറിയക്കാരുടെയും ബാബിലോണിയരുടെയും അടിമത്തത്തിലേക്ക് സാധാരണ ക്കാർ മുതൽ രാജാക്കന്മാർ, പുരോഹിതന്മാർ, പ്രവാചകൻമാർ വരെ മുഴുവൻ ഇസ്രായേൽ ജനതയെയും കൊണ്ടുപോയപ്പോൾ എന്ത് സംഭവിച്ചുവെന്ന് ചിലർ ചിന്തിച്ചേക്കാം. ഇസ്രാ യേലിൻ്റെ ചരിത്രത്തിലുടനീളം, രാജാക്കന്മാർ ദുഷ്ടന്മാരായിരുന്നു, വിശ്വാസത്യാഗികളാ യിരുന്നു, പൊതുജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നുവെന്ന് ഒരാൾ ചിന്തിച്ചേക്കാം.
അടിമത്തത്തിൽ സംരക്ഷണം
തിരുവെഴുത്തുകളുടെ ആധികാരികതയ്‌ക്ക് അത്തരം ജനങ്ങൾ എങ്ങനെ ഉത്തരവാദിക ളാകും? നീതിമാനായ ഹാബെൽ മുതൽ സെഖർയ്യാവു വരെയുള്ള എല്ലാ പ്രവാചകന്മാ രെയും അവർ കൊന്നു. അങ്ങനെ പൊതുജനങ്ങൾ ദോഷികളായി മാറി, ദൈവത്തിൻ്റെ ന്യായപ്രമാണം മറന്നുവെങ്കിലും രാജകൊട്ടാരത്തിൽ ന്യായപ്രമാണത്തിൻ്റെ ഒരു പകർപ്പ് സമാഗമന കൂടാരത്തിൽ സൂക്ഷിക്കയും മനഃപാഠമാക്കി സംരക്ഷിക്കയും ചെയ്ത പല ലേവ്യരായ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും ഒരു തിരഞ്ഞെടുത്ത കൂട്ടം ഉണ്ടായിരുന്നു. ഇസ്രായേല്യർ അടിമത്തത്തിലേക്ക് പോയപ്പോൾ, ന്യായപ്രമാണത്തിൻ്റെ പകർപ്പും ബാബിലോണിലേക്ക് കൊണ്ടുപോയി. അടിമത്തത്തിൽ പോലും ഇത് സംരക്ഷിക്കപ്പെട്ടുവെന്ന് നമ്മൾ വായിക്കുന്നു. രാജകീയ അധികാരത്തോടെ രാജകീയ സ്ഥലത്ത് താമസിക്കുന്ന, പൂർവ്വികരിൽ ഒരാളായതിനാൽ ദാനിയേലിൻ്റെ കൈ വശം നായയപ്രമാണത്തിൻ്റെയും മതത്തിൻ്റെയും പകർപ്പുകൾ ഉണ്ടായിരുന്നു. അവർ ഇസ്രായേല്യർ പിടിച്ചെടുത്ത ജാതീയ രാജാക്കന്മാരുടെ കൊട്ടാരങ്ങളിൽ താമസിച്ചിരുന്ന തുകൊണ്ട് എസ്രായുടെയും നെഹെമ്യാവിൻ്റെയും കൈവശം ന്യായപ്രമാണത്തിൻ്റെ പകർപ്പുകൾ ഉണ്ടായിരുന്നു (ദാനിയേൽ 9:2, നെഹെമ്യാവ് 9:1-3). അതിനാൽ തടവിലും പുറത്തും ബൈബിൾ പുസ്‌തകങ്ങൾ സംര ക്ഷിക്കപ്പെട്ടു. അപ്പോൾ ദൈവവചനങ്ങൾ എത്രത്തോളം സത്യമാണ്,
1 പത്രോസ് 1:25, “കർത്താവിൻ്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോട് പ്രസംഗിച്ച വചനം.”
വാസ്തവത്തിൽ, ബാബിലോണിയൻ സാമ്രാജ്യം പിടിച്ചടക്കിയ ജാതീയ പാർസിരാജാവായ കോരെശിൻ്റെ കൊട്ടാരത്തിൽ ദൈവവചനങ്ങളുടെ ഒരു പകർപ്പ് ഉണ്ടായിരുന്നുവെന്ന് നമ്മൾ വായിക്കുന്നു; യെശയ്യാവിൻ്റെ ചുരുളുകളിൽ നിന്ന് തന്നെക്കുറിച്ചുള്ള പ്രവചനം വായിച്ചതായി അദ്ദേഹം പരാമർശിക്കുന്നു (2 ദിനവൃത്താന്തം 36:23, എസ്രാ 1:7). ജാതീയ പാർസി രാജാവായ അർത്ഥഹ് ശഷ്ടാവിനും ഇസ്രായേലിൻ്റെ ദൈവത്തിൻ്റെ നിയമങ്ങ ളെയും കല്പനകളെയും കുറിച്ച് അറിയാമായിരുന്നു (എസ്രാ 7:11-12). ഏതാണ്ട് 70 വർ ഷത്തെ പ്രവാസത്തിലും, ദൈവത്താൽ പ്രോത്സാഹിതമായ വചനം സംരക്ഷിക്കുന്നതി നുള്ള ശക്തമായ തെളിവുകൾ നമുക്കുണ്ട്. പ്രവാസത്തിനുശേഷം എസ്രാ, നെഹെമ്യാവ്, സെഖർയ്യാവ് മുതലായവർ ദൈവ പ്രചോദനമായ പഴയനിയമത്തിൻ്റെ പകർപ്പുകൾ സംര ക്ഷിച്ചുവെന്ന് നാം വായിക്കുന്നു.
പഴയ – പുതിയ നിയമങ്ങളുടെ ഇടയിലുള്ള സമയം
എസ്രായുടെയും നെഹെമ്യാവിൻ്റെയും കാലം മുതൽ (പ്രവാസ കാലം കഴിഞ്ഞ ശേഷം) യേശുവിൻ്റെ ജനനം വരെയുള്ള സമയത്തെ പഴയ നിയമത്തിൻ്റെയും പുതിയ നിയമത്തി ൻ്റെയും ഇടയിലുള്ള കാലഘട്ടം എന്നറിയപ്പെടുന്നു. ഈ സമയത്ത് യഹൂദന്മാർ എബ്രായ ബൈബിൾ ഗ്രീക്ക് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ഇവയെ വേദപുസ്തകത്തിലെ പഴയ നിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷ (SEPTUAGINT) എന്നറിയപ്പെടുന്നു.
റോമർ 3:1-2, “എന്നാൽ യെഹൂദന് എന്ത് വിശേഷത? അല്ല, പരിച്ഛേദനയാൽ എന്ത് പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിൻ്റെ അരുളപ്പാടു കൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.”
ഒന്നാം നൂറ്റാണ്ട്
യേശുവിൻ്റെ കാലത്ത്, ഒന്നാം നൂറ്റാണ്ടിൽ, “ദാവീദ് ചെയ്ത കാര്യം നിങ്ങൾ വായിച്ചിട്ടില്ലേ?” (മത്തായി 12:3) എന്ന് അദ്ദേഹം പറഞ്ഞു. ഇത് യേശുവിൻ്റെ കാലത്ത് ആളുകൾക്ക് ദൈവ വചനത്തിൻ്റെ പകർപ്പുകൾ ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവാണ്, ഇത് ദാവീദിനെപ്പോ ലുള്ള രാജാക്കന്മാരുടെ പ്രവൃത്തികളും മറ്റ് രേഖകളും ഉറപ്പിച്ചു. ന്യായപ്രമാണം, പ്രവാച കന്മാർ, മറ്റ് രചനകൾ എന്നിവ വെളിപ്പെടുത്തുന്ന എബ്രായ ബൈബിൾ യേശു പരാമർ ശിച്ചു (ലൂക്കോ. 24:44). തന്നെക്കുറിച്ച് വചനത്തിൽ എഴുതിയ കാര്യങ്ങൾ അവൻ ശിഷ്യ ന്മാരെ കാണിച്ചു (യോഹന്നാ. 5:39, ലൂക്കോസ് 24:27, 32, 45, മത്താ. 21:42). അവർ എബ്രായ ബൈബിൾ മലിനപ്പെടാതെ സൂക്ഷിച്ചുവെന്നതിൻ്റെ തെളിവാണിത്. മോശെയുടെ കാല ശേഷവും കാലങ്ങളോളം അത് നഷ്ടപ്പെട്ടില്ല. ബാല്യകാലം മുതൽ നിങ്ങൾ തിരുവെഴുത്തു കൾ പഠിച്ചതായി പൗലോസ് തിമൊഥെയൊസിനോട് പറയുന്നു (2 തിമോ 3:15). തിമൊഥെ യൊസ് ഇസ്രായേലിൽ നിന്ന് വളരെ അകലെയുള്ള ഒരു സ്ഥലമായ ലുസ്ത്ര സ്വദേശിയാ യിരുന്നു. അതിനാൽ, ഇത് ബൈബിളിൻ്റെ പകർപ്പുകൾ യഹൂദന്മാർ ഇസ്രായേലിനു വെളി യിൽ കൊണ്ടുപോയി ഇസ്രായേലിന് പുറത്ത് പോലും സൂക്ഷിച്ചുവെന്നതിൻ്റെ തെളിവ് ആകുന്നു. യഹൂദന്മാർക്ക് അവരുടെ പള്ളികൾ ഉണ്ടായിരുന്നെന്നും ഇസ്രായേലിനു വെളി യിലും അവർക്ക് തിരുവചനം ഉണ്ടായിരുന്നെന്നും നാം അപ്പൊസ്തല പ്രവൃത്തികളിൽ വായിക്കുന്നു (അപ്പൊ.പ്രവൃ. 18:28). ഇസ്രായേലിന് പുറത്ത് ജീവിച്ചിരുന്ന യഹൂദന്മാർക്ക് കാര്യകാരണങ്ങൾ തെളിയിക്കുന്നതിന് പൗലോസ് തിരുവെഴുത്തുകൾ ഉപയോഗിച്ചു (അപ്പൊ.പ്രവൃ. 17:2, 17:11). തിരുവെഴുത്തുകൾ അറിയുകയോ വായിക്കുകയോ ചെയ്തിട്ടി ല്ലാത്ത നിരക്ഷരനായ ഒരു മത്സ്യത്തൊഴിലാളിയായി പലരും കരുതുന്ന പത്രോസ്, തിരു വെഴുത്തുകളെ കുറിച്ച് നന്നായി അറിഞ്ഞിരുന്നു (2 പത്രോസ് 3:16). അതിനാൽ, ശിഷ്യ ന്മാർക്കും ഒന്നാം നൂറ്റാണ്ടും വരെ ഇസ്രായേല്യർക്ക് ദൈവവചനത്തിൻ്റെ ആധികാരിക പകർപ്പുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
ഒന്നാം നൂറ്റാണ്ടിനുശേഷം
ഒന്നാം നൂറ്റാണ്ടിനുശേഷം, AD ഒന്നാം നൂറ്റാണ്ട് മുതലും AD രണ്ടാം നൂറ്റാണ്ട് മുതലുമുള്ള സഭാ പിതാക്കന്മാരുടെ രചനകൾ നമ്മുടെ പക്കലുണ്ട്, അവിടെ അവരുടെ പ്രഭാഷണങ്ങൾ വായിക്കാം, പഴയ നിയമവും പുതിയ നിയമവും അടങ്ങിയ ബൈബിളും ഉണ്ടായിരുന്നു. നാലാം നൂറ്റാണ്ടിൽ ജെറോം, ബൈബിൾ ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്‌തു. ക്രിസ്ത്യാനികൾ അവർ ആരായാലും, കത്തോലിക്കരായാലും, ഓർത്തഡോൿസ്ക്കാരാ യാലും, വിശ്വാസത്യാഗികളായി കണക്കാക്കപ്പെടുന്നവരായാലും, അവരെല്ലാവരും അന്നു മുതൽ രചനകൾ സംരക്ഷിച്ചുവെന്ന ഒരു കാര്യം വളരെ ഉറപ്പാണ്.
ബൈബിൾ കയ്യെഴുത്ത് പ്രതികളുടെ പുരാവസ്തു തെളിവുകൾ
നമ്മുടെ പഴമക്കാരുടെ പക്കൽ പഴയനി യമത്തിൻ്റെ പതിനായിരത്തോളം പകർ പ്പുകളും ഗ്രീക്ക് പുതിയനിയമത്തിൻ്റെ 5824 പകർപ്പുകളും മറ്റ് ഭാഷകളിൽ വിവർത്തനം ചെയ്ത പുതിയനിയമ കയ്യെഴുത്ത് പ്രതികളുടെ മൊത്തം 24,000 പകർപ്പുകളും ഉണ്ട്. ഈ പുരാ തന കയ്യെഴുത്തുപ്രതികളെല്ലാം പര സ്പരം താരതമ്യപ്പെടുത്തുമ്പോൾ 99.9% കൃത്യമാണ്. ഇതിനർത്ഥം, യുഗങ്ങ ളായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ബൈബിളിൽ നാം മായം ചേർത്തിട്ടില്ല എന്നാണ്. പുതിയനിയമത്തിൻ്റെ 24,000 പുരാ തന കയ്യെഴുത്ത് പ്രതികളൊന്നും നമ്മുടെ പക്കലില്ലെങ്കിലും, ആദ്യകാല സഭാപിതാക്കന്മാരുടെ പ്രഭാഷണങ്ങ ളുടെ അനേകം പകർപ്പുകൾ നമ്മുടെ പക്കലുണ്ടെന്നും 1800 വർഷങ്ങൾക്കു മുമ്പ് അവരുടെ പ്രഭാഷണങ്ങളിൽ ഉദ്ധരിച്ച വാക്യങ്ങളിൽ നിന്ന് പുതിയ നിയമം മുഴുവനായും നിർമ്മിക്കാനാ കുമെന്നും ബൈബിൾ പണ്ഡിതന്മാർ അവകാശപ്പെടുന്നു.
ഇസ്രായേൽ ഒരു ജനതയെന്ന നിലയിൽ, ദൈവത്തെ അനുഗമിക്കുന്നതിൽ നിന്ന് മാറി വിഗ്രഹാരാധനയിലേയ്ക്ക് വീണപ്പോൾ അവരെ പ്രവാസത്തിലേക്ക് നയിച്ച് അവരുടെ നഗരങ്ങൾ നശിപ്പിക്കുകയും അവരുടെ ഭൂമി കത്തിക്കുകയും ചെയ്ത് അവരെ അടിമത്ത ത്തിലേക്ക് നയിച്ച ആളുകൾ, ഒന്നാം നൂറ്റാണ്ടിനും അതിനുശേഷം നമ്മുടെ കാലംവ രെയും ദൈവത്തിൻ്റെ ലിഖിത വചനം മായം ചേരാതെയും മലിനീകരിക്കപ്പെടാതെയും സംരക്ഷിക്കപ്പെടുന്നു എന്നത് അതിശയകരമാണ്.
മർക്കൊസ് 13:31, “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എൻ്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.”
ഉപസംഹാരം
ഇപ്പോൾ ഞങ്ങൾ ചോദിക്കുന്നു, “അവിവാഹിതരായ സന്യാസിമാർക്ക് സീയോൻ, മരുന്ന് ഉപയോഗിക്കാൻ പാടില്ല, പുതിയ നിയമത്തിലെ ദശാംശം പോലെയുള്ള ടിപിഎമ്മിൻ്റെ പ്രത്യേക പഠിപ്പിക്കലുകളെ പറ്റി ടിപിഎം എന്തുകൊണ്ട് ചിന്തിക്കുന്നില്ല? ആദ്യകാല സഭയോട് അപ്പൊസ്തലന്മാർ പ്രസംഗിച്ചത് അതേ പഠിപ്പിക്കലുകൾ തന്നെയായിരുന്നോ? ” എന്തുകൊണ്ട് ദൈവം അപ്പൊസ്തലനെ കൊണ്ട് ഇത് എഴുതിപ്പിച്ചില്ല, എന്തുകൊണ്ട് പുതിയ നിയമത്തിൽ, ദൈവ പ്രചോദനമായ വചനം സംരക്ഷിക്കപ്പെടുന്ന അതേ രീതിയിൽ സംരക്ഷിക്കപ്പെട്ടില്ല? പൗലോസും ബർന്നബാസും യെരൂശലേം സഭയിലെ മൂപ്പന്മാരും 12 അപ്പൊസ്തലന്മാരും ചേർന്ന സമിതി എന്ത് എഴുതിയെന്ന് നോക്കാം.
അപ്പൊ,പ്രവൃ. 15:26-27, “പ്രീയ ബർന്നബാസോടും പൌലൊസോടും കൂടെ നിങ്ങ ളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു. ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.”
അവർ പഠിപ്പിച്ചിരുന്ന കാര്യം അവർ എഴുതാറുണ്ടായിരുന്നു. എപ്പോഴും രണ്ടോ മൂന്നോ സാക്ഷികൾ സാക്ഷ്യപ്പെടുത്തിയ വാക്കാലുള്ളതും എഴുതിയതുമായ വാക്കുകൾ ഉപ യോഗിച്ച് പ്രാമാണീകരിച്ചു. അതിനാൽ ഞങ്ങളുടെ ചോദ്യം,
സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകൾ നഷ്ടപ്പെട്ടുവെന്ന് ടിപിഎം ഭക്തന്മാർ കരുതുന്നതും, തുടർന്ന് പോൾ രാമൻകുട്ടി, ആൽവിൻ ഡി അൽവിസ്, A C തോമസ്, M T തോമസ് എന്നിവരെ പോലുള്ള ഗുരുക്കന്മാർക്ക് പെട്ടെന്ന് ഒരു ദിവസം ആഴത്തിലുള്ള സത്യങ്ങളായി വെളിപ്പെ ടുത്തിയെന്നും ചിന്തിക്കുന്നതിൻ്റെ അടിസ്ഥാനം എന്താകുന്നു?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.