യഥാർത്ഥ എബ്രഹാം മാത്യുവിനെ തുറന്നുകാട്ടുന്ന ഈ വാർത്ത നിങ്ങളുടെ മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ചീഫ് കള്ളൻ (എബ്രഹാം മാത്യു) ജോഷുവ കേസുമായുള്ള ബന്ധത്തിൽ തൻ്റെ കൂറ് (ALLEGIANCE) ലോകത്തിന് വ്യക്തമാ ക്കിയ വിധം ഒരു മുൻ ലേഖനത്തിൽ ഞങ്ങൾ കാണിച്ചിരുന്നു. ഇപ്പോഴും നിങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഇത് അതും മായ്ക്കും.
തങ്ങളുടെ മേലധികാരികളുടെ വിധിയോട് എതിർപ്പ് ഉയർത്തുന്ന ചില ശബ്ദങ്ങൾ TPM വേലക്കാരുടെ ഇടയിൽ തന്നെയുണ്ട്. ജോഷിൻ്റെ കാര്യവുമായി ബന്ധപ്പെട്ട അഹങ്കാരവും അയാളുടെ കുറ്റവാളി സംഘത്തിൻ്റെ (MAFIA) ന്യായീകരണവും നോക്കുക. ഈ കഥയെ കുറിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നിങ്ങൾ തീറ്റിപോറ്റുന്ന പാമ്പ് ഇപ്പോൾ നിങ്ങ ളുടെ സ്വന്തം ജനങ്ങളെ വിഴുങ്ങുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.
പുറത്താക്കൽ (EXCOMMUNICATION) ഉത്തരവ്
ഇത്തരത്തിലുള്ള മനോഭാവം കാരണം, ഇന്തോനേഷ്യൻ സ്ത്രീക്ക് എതിരെ നടന്ന അതി ക്രമത്തിന് ജോഷുവയ്‌ക്കെതിരെ ഈ സർപ്പ സന്തതികൾ എന്തുകൊണ്ട് നടപടിയെടുക്കു ന്നില്ല എന്ന് ചിന്തിച്ച് നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല. തങ്ങൾ ആരുമായാണ് ബന്ധപ്പെട്ടി രിക്കുന്നതെന്ന് മനസിലാക്കാൻ ജനങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു വഴി തുറന്നുകൊടു ത്തതിന് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. മാസ്ക് ശരിക്കും വീണിരിക്കുന്നു.
(താഴെ കൊടുത്തിരിക്കുന്ന എബ്രഹാം മാത്യു പുറപ്പെടുവിച്ച നീണ്ട ഉത്തരവിൻ്റെ മലയാള പരിഭാഷ ഇംഗ്ലീഷ് ഉത്തരവിനുശേഷം കൊടുത്തിട്ടുണ്ട്.)
(മുകളിൽ കൊടുത്തിരിക്കുന്ന എബ്രഹാം മാത്യു പുറപ്പെടുവിച്ച നീണ്ട ലേഖനത്തിൻ്റെ പരിഭാഷ താഴെ കൊടുക്കുന്നു.)
THE PENTACOSTAL MISSION SOCIETY
(Registered as Society No. : 19 of 1963)
ഞങ്ങൾ പ്രസംഗിക്കുന്നു …… (1 കൊലോ. 1:28) Registered Office & Head Quarters
Phone : (044) 2279 0079 (5 Lines) Irumbuliyur,
Fax : (044) 2239 6890, 2279 1919 Chennai, 600 063, India.
5th October 2020.
Brother Joash Vinod Ramadasan
Pentacostal Church of Singpore
No.1, Tai Gin Road
Singapore 327872
പ്രിയ ബ്രദർ ജോഷ്
വിഷയം : സിംഗപ്പൂർ പെന്തക്കോസ്ത് സഭയിൽ നിന്നും പുറത്താക്കുന്നു – 23 September 2020
ക്രിസ്തു യേശുവിൻ്റെ നാമത്തിൽ അഭിവാദനങ്ങൾ
നിങ്ങൾ അയച്ച ഇമെയിൽ എനിക്ക് 23 SEPTEMBER 2020 ന് ഏകദേശം 3 മണിക്ക് കിട്ടി.
അതിൻ്റെ തലേദിവസം, അതായത്, 2020 സെപ്റ്റംബർ 22 ന് പാസ്റ്റർ ജോസഫ് നിയോയിൽ നിന്ന് എനിക്ക് ഒരു പരാതി ലഭിച്ചു, അതിൽ 2020 സെപ്റ്റംബർ 22 ന് രാത്രി 9:00 മണി യോടെ തായ് ജിൻ ഫെയിത്ത് ഹോമിൽ വെച്ച് നിങ്ങൾ അദ്ദേഹത്തിനെതിരെ നടത്തിയ ആക്രമണത്തെ പറ്റി വിവരിച്ചിരുന്നു.
ഈ പരാതി പാസ്റ്റർ-ഇൻ-ചാർജിൽ നിന്നായതിനാലും അതുകൊണ്ടുതന്നെ അത് ഗൗരവമേ റിയ കാര്യമായതിനാലും വളരെ ശ്രദ്ധയോടെ പ്രാർഥനാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്, ഞങ്ങൾ അങ്ങനെ ചെയ്തു. നിങ്ങൾ രണ്ടുപേരും ഒരേ പരിസരത്ത് താമസിക്കുന്നതിനാൽ ഞങ്ങൾക്ക് വേഗത്തിൽ നടപടിയെടുക്കേണ്ടതുമുണ്ട്, ഒപ്പം കൂടുതൽ ധിക്കാരത്തിൻ്റെയും ആക്രമണത്തിൻ്റെയും അപകടസാധ്യത ശ്രദ്ധാപൂർവ്വം പരിഗണിക്കണം. ഏതെങ്കിലും വേലക്കാരൻ നേതാക്കന്മാരോട് അനുസരണക്കേട് കാണിച്ചുകഴിഞ്ഞാൽ, അവർക്ക് ശുശ്രൂഷയിൽ തുടരാനാവില്ല, ഒപ്പം അനുസരണക്കേട് കാണിച്ച എല്ലാവർക്കും അനുസര ണക്കേടിൻ്റെ ഫലമായുണ്ടാകുന്ന കടുത്ത പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽ കേണ്ടതുമുണ്ട്. തായ് ജിൻ സഭയിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. എല്ലാ പ്രവൃത്തികളും, അനുസരണക്കേടിൻ്റെ ഓരോ പ്രവൃത്തിയും, ധിക്കാരത്തിൻ്റെ ഓരോ പ്രവൃത്തിയും സൂക്ഷ്മപരിശോധനയിലാണ്, ഉചിതമായ നടപടി കൾ യഥാസമയം സ്വീകരിക്കും.
മറ്റ് കാര്യങ്ങളും പരാതികളും ഞങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, ലോകമെമ്പാടുമുള്ള ഏതൊരു വേലക്കാരനും എതിരായ എല്ലാ പരാതികളുമായി ബന്ധ പ്പെട്ട എല്ലാ കാര്യങ്ങളിലും ഞങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് പ്രിയ ങ്കരന്മാരില്ല, ആരെയും അനുകൂലിക്കുന്നുമില്ല. ഇത് ഞങ്ങളുടെ സഭയല്ല, ജീവനുള്ള ദൈവ ത്തിൻ്റെ സഭയാണ്, ഞങ്ങൾ കേവലം താഴ്മയുള്ള ഗൃഹവിചാരകന്മാരാണ്. ജീവനുള്ള ദൈവത്തോട് ഞങ്ങൾക്ക് ഞങ്ങളുടേതായ കടമയുണ്ട്, സഭയിൽ ഭിന്നിപ്പും ഒത്തുചേരലും വ്യത്യസ്ത ക്യാമ്പുകളും വിശ്വാസികളെ വിവിധ വശങ്ങളിലേക്ക് നയിക്കാനും ആരെയും അനുവദിക്കയില്ല, ഇതിന് കാരണമാകുന്ന ആർക്കും അവരെ വിളിച്ചിരിക്കുന്ന പ്രതിഷ്ഠി ക്കപ്പെട്ട ശുശ്രൂഷയിൽ സ്ഥാനമില്ല.
ചീഫ് പാസ്റ്റർ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ, മറ്റ് നേതാക്കന്മാർ എന്നിവർക്ക് ഈ ഉയർന്ന പ്രതി ഷ്ഠയുടെ നിക്ഷേപമുണ്ട്, ഞങ്ങൾ താഴ്മയോടെയും പ്രാർത്ഥനയോടെയും ദൈവത്തിൽ നിന്നും ജ്ഞാനപൂർവമായ ഉപദേശം തേടുന്നു, ഞങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമോ പ്രിയങ്കരമോ അല്ല, മറിച്ച് ദൈവത്തിൻ്റെ മാർഗനിർദേശത്തോടെയാണ്.
അതിനാൽ, അടുത്തിടെ നിങ്ങളെ പുറത്താക്കിയതായി അറിയിച്ച, ഞങ്ങളുടെ തീരുമാന വുമായി ബന്ധപ്പെട്ട, പരാതികൾ ഞങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും അതിലെ ഉള്ളട ക്കങ്ങൾ വിശകലനം ചെയ്യുകയും പാസ്റ്റർ ജോസഫ് നിയോ ഞങ്ങൾക്ക് നൽകിയ കാര്യ ങ്ങളും നിങ്ങൾ എനിക്ക് നൽകിയ കാര്യങ്ങളും പ്രാർത്ഥനാപൂർവ്വം പരിഗണിക്കുകയും ചെയ്തുവെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. ഞാൻ മറ്റ് നേതാക്കളുമായും കൂടിയാലോചിച്ചു. പ്രശ്നങ്ങളെ പറ്റി ഞാൻ വളരെയധികം പ്രാർത്ഥിച്ചു, ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങളും എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ പ്രാർത്ഥനയോടും പരിഗണന യോടും കൂടിയാണ് ചെയ്യുന്നതെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.
പാസ്റ്റർ നിയോയുടെ റിപ്പോർട്ട് ലഭിച്ച ശേഷം, ഞാൻ പാസ്റ്റർ എം ടി തോമസുമായി കാര്യ ങ്ങൾ ചർച്ച ചെയ്തു, ഒടുവിൽ പ്രാർത്ഥനയ്ക്ക് ശേഷം, ദൈവസാന്നിധ്യത്തിൽ നിന്ന് ഉത്ത രങ്ങൾ ലഭിച്ച ശേഷമാണ് തീരുമാനം എടുത്തത്. ഞാൻ നിങ്ങളുടെ ഇമെയിൽ ശ്രദ്ധാപൂ ർവ്വം വായിക്കുകയും സംഭവത്തെ പറ്റിയുള്ള നിങ്ങളുടെ നിലപാട് അനുസരിച്ച് പോയിൻ റ്റുകൾ ശ്രദ്ധിക്കുകയും ചെയ്തു എന്ന് പറയട്ടെ. നിങ്ങൾക്ക് പറയാനുള്ളതെല്ലാം പരിഗണിച്ച്, ഞാൻ വീണ്ടും പ്രാർത്ഥിക്കുകയും പാസ്റ്റർ ജോസഫ് നിയോ എടുത്ത പുറത്താക്കൽ നട പടി പൂർണമായും ക്രമത്തിലാണെന്ന ബോധ്യം ലഭിക്കുകയും ചെയ്തു. അതിനാൽ, ഞാൻ നിങ്ങൾക്ക് കാര്യങ്ങൾ വിശദീകരിക്കാം.
നിങ്ങളുടെ പുറത്താക്കലിലേക്ക് നയിക്കുന്ന ചില പ്രധാന കാര്യങ്ങൾ ഇനിപ്പറയുന്ന രീതി യിൽ സജ്ജീകരിക്കേണ്ടത് ആവശ്യമാണ്: –
- പാസ്റ്റർ ജോസഫ് 2020 സെപ്റ്റംബർ 22 ന് രാവിലെ പാസ്റ്റർ വിക്ടർ ലിയോയ്ക്ക് ഇട ക്കാല പാസ്റ്ററായി ചുമതലയേറ്റതായി നിയമന കത്ത് നൽകി.
- എല്ലാ ദൈവ ദാസന്മാരെയും വായിച്ചുകേൾപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ട ചില കത്തുകളുള്ളതിനാൽ രാവിലത്തെ പ്രാർത്ഥനയിൽ നിന്നും മടങ്ങി വന്നപ്പോൾ, താഴേക്ക് ഇറങ്ങിവരാൻ അദ്ദേഹം നിങ്ങളെ വിളിച്ചു, പക്ഷേ നിങ്ങൾ അദ്ദേഹത്തെ അവഗണിച്ചു.
- അദ്ദേഹം മറ്റ് സഹോദരന്മാരെയും പാസ്റ്റർ വിക്ടറെയും വിളിച്ചെങ്കിലും നിങ്ങളാരും അദ്ദേഹത്തെ അംഗീകരിക്കാൻ വാതിൽ പോലും തുറന്നില്ല. നിങ്ങളും പാസ്റ്റർ വിക്ടറും ഉൾപ്പെടെയുള്ള സഹോദരന്മാരുടെ അനുസരണക്കേട് കാണിക്കുന്ന പ്രവൃത്തിയായ ഇത് അസ്വീകാര്യമാണ്.
- പാസ്റ്റർ നിയോ, പാസ്റ്റർ ജോഷുവയെയും എല്ലാ സഹോദരിമാരെയും വിളിച്ച് എല്ലാ ദൈവ ദാസന്മാർക്കും വേണ്ടി കത്തുകൾ വായിക്കാൻ ഞാൻ ആവശ്യപ്പെട്ടതായി അറിയിച്ചു. പാസ്റ്റർ ജോസഫ് നിയോ വായിച്ചുകൊണ്ടിരുന്ന ചീഫ് പാസ്റ്ററുടെ നേരി ട്ടുള്ള കത്തും നിർദ്ദേശങ്ങളും ശ്രദ്ധിക്കാൻ പാസ്റ്റർ വിക്ടർ, ബ്രദർ കാലെബ്, ബ്രദർ റോഷൻ എന്നിവരും നിങ്ങളും ഇറങ്ങി വന്നില്ലെന്ന് ബാക്കിയുള്ളവർ സാക്ഷ്യപ്പെടു ത്തുന്നു. അതിനാൽ നിങ്ങളും ബാക്കിയുള്ളവരും, പാസ്റ്റർ ജോസഫ് നിയോയോട് മാത്രമല്ല, എന്നോടും നേതാക്കന്മാരോടും അനാദരവ് കാണിക്കുകയും പ്രവർത്തി ക്കുകയും ചെയ്തു. ഈ സമയത്ത്, കോവിഡ് -19 കാരണം പ്രാർത്ഥന ആഗ്രഹിക്കുന്ന എല്ലാവർക്കും ആശ്വാസമാകുന്നതിനു പകരം, നിങ്ങളും മറ്റ് കുറച്ചുപേരും തെറ്റായ പ്രവർത്തനങ്ങളിലൂടെയും ധിക്കാരത്തിലൂടെയും സഭയിൽ യോജിപ്പില്ലായ്‌മ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.
- എല്ലാ ദൈവ ദാസന്മാരെയും കൂട്ടി പാസ്റ്റർ ജോസഫ് നിയോ പുതിയ നിയമനം അറി യിച്ചു, അതിനോടൊപ്പം ഞാൻ കൊടുത്ത നിർദ്ദേശങ്ങൾ മറ്റെല്ലാ ദൈവ ദാസന്മാ ർക്കും കൊടുത്തു.
- പിന്നീട്, പാസ്റ്റർ ജോസഫ് നിയോ നിങ്ങളുടെ മുറിയിലേക്കും മറ്റ് സഹോദരന്മാരുടെ മുറിയിലേക്കും പാസ്റ്റർ വിക്ടറിൻ്റെ മുറിയിലേക്കും ചെന്നു, എന്നിട്ടും നിങ്ങളാരും വീണ്ടും പ്രതികരിച്ചില്ല, എന്നാൽ അദ്ദേഹം പാസ്റ്റർ വിക്ടർ ടെലിഫോണിൽ സംസാ രിക്കുന്നത് കേട്ടു.
- അൽപ്പം വൈകി പാസ്റ്റർ ജോസഫ് നിയോ നിങ്ങളുടെ മുറികൾക്ക് ചുറ്റിനടന്നപ്പോൾ പാസ്റ്റർ വിക്ടറുടെ മുറി തുറന്നതായി കണ്ടെങ്കിലും അദ്ദേഹത്തെ അവിടെ കാണാതി രുന്നപ്പോൾ അത്ഭുതപ്പെട്ടു.
- പാസ്റ്റർ ജോസഫ് നിയോ പരിശോധിച്ചപ്പോൾ നിങ്ങൾ പാസ്റ്റർ വിക്ടറുമായി വിശ്വാസ ഭവനത്തിലെ വാഹനങ്ങളിലൊന്നിൽ പുറത്തുപോയെന്ന് കണ്ടെത്തി.
- നിങ്ങളും പാസ്റ്റർ വിക്ടറും ചില മണിക്കൂറുകൾക്ക് ശേഷം മടങ്ങിയെത്തിയെങ്കിലും പാസ്റ്റർ ജോസഫിനെ അവഗണിക്കുന്നത് തുടർന്നു.
പാസ്റ്റർ വിക്ടർ, ബ്രദർ കാലെബ്, ബ്രദർ റോഷൻ എന്നിവരും നിങ്ങളും വൈകുന്നേര ത്തോടെ നിയമനങ്ങളിലെ മാറ്റങ്ങളെ കുറിച്ചും തായ് ജിൻ സഭയിൽ ഞാൻ നടപ്പാക്കിയ നിയമങ്ങളെ കുറിച്ചും അറിഞ്ഞിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
2020 സെപ്റ്റംബർ 22 ന് പാസ്റ്റർ വിക്ടർ നിങ്ങളെ പുറത്തുപോകാൻ അനുവദിച്ചുവെന്നും അദ്ദേഹം നിങ്ങളെ പാസ്റ്റർ ജോസഫ് നിയോയിലേക്ക് നയിച്ചില്ലെന്നും കേൾക്കുന്നത് രസകരമാകുന്നു. പാസ്റ്റർ വിക്ടർ എന്നോട് അപമര്യാദയായി പെരുമാറാൻ നിങ്ങൾക്ക് അനുമതി നൽകി എന്ന് നിങ്ങൾ പറയുകയാണോ? ബ്രദർ കാലെബ്, പാസ്റ്റർ ജോസഫ് നിയോയിൽ നിന്നല്ല, പാസ്റ്റർ വിക്ടറിൽ നിന്നും അനുമതി തേടി എന്നും നിങ്ങൾ പറയുക യാണോ? ഇത് ശരിയാകാൻ സാധ്യതയില്ലെന്നും പാസ്റ്റർ ജോസഫ് നിയോയെ പകരക്കാ രനായി പാസ്റ്റർ-ഇൻ-ചാർജ് ആയി നിയമിച്ച കാര്യം ഇതിനകം തന്നെ അറിയാമായിരുന്ന തിനാൽ താൻ അനുമതി നൽകിയതായി പാസ്റ്റർ വിക്ടർ പറയുകയില്ലെന്നും ഞാൻ കരു തുന്നു. അതിനാൽ, ആരോ ഒരാൾ ഇവിടെ സത്യം പറയുന്നില്ല. എന്തായാലും, നിങ്ങളെ പുറത്താക്കിയത് ഇതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഞാൻ ആ വിഷയം ചുവടെ ഇടു ന്നതുകൊണ്ട് ഇത് പ്രശ്നമല്ല.
ചീഫ് പാസ്റ്റർ ഓരോ സ്ഥാനത്തും നിയമിക്കുന്ന നേതാക്കന്മാർ സഭയെ നയിക്കുന്നു. ചീഫ് പാസ്റ്ററുടെ നിർദേശങ്ങൾ അനുസരിച്ച് അവർ പോലും പ്രവർത്തിക്കുന്നു. അതിനാൽ, ഏതൊരു വേലക്കാരനും സ്വന്ത ഇഷ്ടപ്രകാരം സഭയിൽ വരികയും പുറത്തുപോകുകയും ചെയ്യുന്നത് സ്വമേധയാ ശുശ്രൂഷ ഉപേക്ഷിക്കുന്നതിന് തുല്യമാണ്. സഭയിൽ നിന്ന് പുറ ത്തുപോകുന്നതും സഭയും പരിസരവും സഭയുടെയും അതിൻ്റെ പരിസരത്തിൻ്റെയും ഉദ്ദേശിച്ച ഉപയോഗത്തിനല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നത് നേതാക്കളെ ധിക്കരിക്കുന്നത്തിനും ശുശ്രൂഷയിൽ നിന്ന് പുറത്തു പോകാനുള്ള ഉദ്ദേശ്യം കാണിക്കുന്നതിനും തുല്യമാണ്. അതിനാൽ അനുമതി തേടാതി രിക്കുന്നതും എൻ്റെ നിർദ്ദേശങ്ങൾ അറിയിക്കാൻ ഒരു നേതാവ് വാതിലിൽ മുട്ടിയാൽ പ്രതികരിക്കാതിരിക്കുന്നതും നഗ്നമായ ധിക്കാരവും അനുസരണമില്ലായ്മയും വ്യക്തമായ തെറ്റും അംഗീകരിക്കാൻ വകയില്ലാത്തതുമായ പെരുമാറ്റവുമാണ്.
അപ്പോൾ എൻ്റെ നിർദ്ദേശപ്രകാരം, മുറികളിലോ അവരുടെ വസ്തുവകകളിലോ ഉള്ള ടാബ് ലെറ്റുകളും ഫോണുകളും കമ്പ്യൂട്ടറുകളും ഉപേക്ഷിക്കേണ്ടതായിരുന്നു. പക്ഷേ, അത് അവരുടെ പക്കൽ തന്നെയാണ്. ഇത് ധിക്കാരത്തിൻ്റെയും അനുസരമില്ലായ്മയുടെയും പ്രവൃത്തിയാണ്. ശിക്ഷയായി സമർപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ നിർദ്ദേശങ്ങൾ ലംഘിക്കാൻ പോലീസിനെ വിളിച്ചു. എൻ്റെ നിർദേശങ്ങൾ പാലിക്കാൻ നിരവധി മാർഗങ്ങളുണ്ടായിരുന്നു, കീഴ്‌വഴക്കവും (SUBSERVIENT) അനുസരണവുമുള്ള ഒരു ദൈവദാസൻ അനുസരിക്കാനുള്ള വഴികൾ കണ്ടെത്തുകയും അനുസരണക്കേടിൻ്റെ വഴി കണ്ടെത്താതിരിക്കയും ചെയ്യും. ഒന്നിച്ച്, ഇതെല്ലാം ഒരു പെട്ടിയിൽ അടച്ചുവെച്ച് മുദ്ര യിടാമായിരുന്നു, അതുമൂലം “തെളിവുകൾ” നഷ്ടപ്പെടാതിരിക്കയും പോലീസ് അന്വേഷ ണത്തിൽ അനുരഞ്‌ജനത്തിനുള്ള സാധ്യതകളും ഒഴിവാകുമായിരുന്നു. തെളിവുകൾ സംരക്ഷിക്കാവുന്ന തരത്തിൽ ഫോണുകളും മറ്റ് ഉപകരണങ്ങളും പോലീസിന് കൈമാ റാൻ നിങ്ങൾക്കും മറ്റുള്ളവർക്കും തിരഞ്ഞെടുക്കാമായിരുന്നു, അങ്ങനെ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് തടയാമായിരുന്നു. പക്ഷേ, നിങ്ങൾ എന്നെ പര സ്യമായി ധിക്കരിക്കാനും സഭയ്ക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാമായിരുന്ന കുഴപ്പങ്ങ ൾക്ക് പൊലീസിനെ സഭയ്ക്കുള്ളിൽ വിളിക്കാനും തീരുമാനിച്ചു. ഇപ്പോൾ നടന്നുകൊണ്ടി രിക്കുന്ന പോലീസ് അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഞാൻ ഒരിക്കലും അനുവദി ക്കില്ല. നമുക്ക് ഒളിപ്പിക്കാനും ഭയപ്പെടാനും ഒന്നുമില്ലാത്തതിനാൽ നമുക്കെല്ലാവർക്കും പൂർണ്ണമായ സഹകരണം നൽകാൻ കഴിയും. ഏതെങ്കിലും ഒരു സഭയ്‌ക്കോ ദൈവദാ സനോ എതിരായ എല്ലാ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ, ഒടുവിൽ പരാജയപ്പെടുകയും സത്യം വിജയിക്കുകയും ചെയ്യും. അതിനാൽ, ഇവയിൽ ഞങ്ങൾ ഒട്ടും ആശങ്കപ്പെടുന്നില്ല. ഇത് കർത്താവിൻ്റെ സഭയായതിനാൽ ഞങ്ങൾ കുലുങ്ങുകയോ ഭയപ്പെടുകയോ ഇല്ല. ഇത് ദൈവത്തിൻ്റെ സഭ ആയതിനാൽ അതിനെതിരെ പ്രവർത്തിക്കു ന്നവർ നമുക്കെതിരെയൊ നേതാക്കന്മാർക്കെതിരെയൊ അല്ല, മറിച്ച് ദൈവത്തിനെതി രെയാണ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ ഉപദേശം അറിഞ്ഞിട്ട് മറിച്ച് റിപ്പോർട്ടു ചെയ്യുക എന്നത് ഞങ്ങൾ അന്വേഷിക്കുകയും യഥാസമയം കൈകാര്യം ചെയ്യാൻ പോകുകയും ചെയ്യുന്ന പ്രവൃത്തികളാണ്. എന്നാൽ ഇപ്പോൾ, എൻ്റെ അച്ചടക്കത്തിൻ്റെ ഭാഗമായി കീഴട ങ്ങേണ്ടവർ, ഞങ്ങളെ പരാജയപ്പെടുത്താൻ പോലീസിനെ ഉപയോഗിച്ചവരെ പ്രത്യേകം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും ഉചിതമായ ഘട്ട ത്തിൽ എല്ലാ ധിക്കാരത്തിനും അനുസരണക്കേടിനും എതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
2020 സെപ്റ്റംബർ 22 വൈകുന്നേരം നടന്ന കാര്യങ്ങളുമായി ഞാൻ തുടരട്ടെ :-
- എല്ലാ സഹോദരന്മാരും സായാഹ്ന പ്രാർത്ഥനയ്ക്ക് മീറ്റിംഗ് ഹാളിലുണ്ടോയെന്ന് പരി ശോധിക്കാൻ ജോസഫ് നിയോ താഴേക്കിറങ്ങിയപ്പോൾ, അദ്ദേഹത്തെ അത്ഭുതപ്പെ ടുത്തിക്കൊണ്ട് ബ്രദർ കാലെബിനെയും നിങ്ങളെയും കണ്ടില്ല.
- പാസ്റ്റർ ജോസഫ് നിയോ അന്വേഷിച്ചപ്പോൾ, പാസ്റ്റർ-ഇൻ-ചാർജായ അദ്ദേഹത്തിൽ നിന്ന് അനുമതി തേടാതെ നിങ്ങൾ രണ്ടുപേരും കുറച്ച് മണിക്കൂർ മുൻപ് പുറത്തു പോയെന്ന് അദ്ദേഹം മനസ്സിലാക്കി.
- പാസ്റ്റർ ജോസഫ് നിയോ പുറത്ത് കാത്തുനിന്നു, കുറച്ചു കഴിഞ്ഞപ്പോൾ വാഹനം ഗേറ്റിനടുത്തേക്ക് വരുന്നത് കണ്ടു.
- നിങ്ങൾ രണ്ടുപേരും മടങ്ങിയെത്തിയതിൻ്റെയും അദ്ദേഹത്തിൻ്റെ അനുമതിയി ല്ലാതെ നിങ്ങൾ പുറത്തുപോയതിൻ്റെയും കൃത്യമായ സമയം എന്നെ അറിയിക്കുന്ന തിന് തൻ്റെ മൊബൈൽ ഉപകരണം ഉപയോഗിച്ച് ഫോട്ടോയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു.
അതിനാൽ, താഴെ പറയുന്ന രീതിയിൽ നിങ്ങൾ പാസ്റ്റർ ജോസഫ് നിയോയെ ആക്രമിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നു:-
- ആദ്യം, അദ്ദേഹം ഫോട്ടോ എടുക്കുന്നത് നിങ്ങൾ കണ്ടിരിക്കണം.
- രണ്ടാമത്, നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടുത്താൻ വേണ്ടി കാറുകൊണ്ട് ഇടിക്കാൻ ചെല്ലുന്നതുപോലെ അദ്ദേഹത്തിൻ്റെ അടുത്തേക്ക് കാറുമായി ചെന്നു.
- മൂന്നാമത്, നിങ്ങൾ പാർക്ക് ചെയ്ത് ഇറങ്ങിയതിനുശേഷം, പാസ്റ്റർ നിയോയുടെ അടു ത്തേക്ക് ചെന്ന് അദ്ദേഹത്തെ സമീപിച്ചു, ഫോൺ തട്ടിയെടുക്കാൻ അദ്ദേഹത്തെ സമീ പിച്ചതായി നിങ്ങൾ തന്നെ സമ്മതിക്കുന്നു
- പാസ്റ്റർ നിയോ തൻ്റെ ഫോൺ നിങ്ങൾക്ക് തരാൻ വിസമ്മതിച്ചു, അത് എടുക്കാൻ വേണ്ടി നിങ്ങൾ ബലപ്രയോഗം നടത്തി, നിങ്ങൾ ഇതിനകം ഒരു സഹപ്രവർത്തകന് നേരെ ബലപ്രയോഗം നടത്തിയത് തന്നെ തെറ്റാണ്, അത് നിങ്ങളെ പുറത്താക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. ബലപ്രയോഗം നടത്തിയതായി നിങ്ങൾ തന്നെ സമ്മതിച്ചി ട്ടുണ്ട്. നിങ്ങൾ വ്യക്തമായി പ്രക്ഷോഭകാരിയും ഇത് സംഭവിക്കാൻ കാരണക്കാരനു മാകുന്നു.
- അങ്ങനെ, നിങ്ങൾ വാഹനത്തിൽ നിന്നിറങ്ങിയ ശേഷമാണ് പാസ്റ്റർ നിയോയെ സമീ പിച്ചത്, അയാളുടെ മേൽ ആക്രമണം നടത്തിയാൽ നിങ്ങൾക്ക് അയാളുടെ ഫോൺ എടുത്തുമാറ്റി ഫോട്ടോകൾ ഇല്ലാതാക്കാൻ കഴിയും. അത് അദ്ദേഹം എനിക്ക് തരാൻ വേണ്ടി തെളിവായി എടുത്തതാണ്.
എന്താണ് പ്രചോദനം, അത് ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ടോ? നിങ്ങൾക്ക് ഒരു മുതി ർന്ന പാസ്റ്ററെ സമീപിച്ച് അദ്ദേഹത്തെ ആക്രമിക്കാനോ അദ്ദേഹത്തിൽ നിന്ന് കാര്യങ്ങൾ തട്ടിയെടുക്കാനോ കഴിയുമോ? നിങ്ങൾ അങ്ങനെ ചെയ്തുവെന്ന് നിങ്ങളുടെ സ്വന്തം പ്രസ്താ വനയിൽ സമ്മതിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങളുടെ സ്വന്തം ഏറ്റുപറച്ചലിൽ, നിങ്ങൾ സമ്മ തിക്കുക മാത്രമല്ല, ക്ഷമയും ചോദിച്ചു. ഞാൻ ചുമത്തുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും നിങ്ങൾ വ്യക്തമാക്കി.
പാസ്റ്റർ നിയോയുടെ പക്കൽ നിന്ന് ഫോൺ എടുത്ത് ഫോട്ടോകൾ ഇല്ലാതാക്കാൻ ആഗ്രഹി ച്ചുവെന്ന് നിങ്ങൾ പറഞ്ഞു. അതിനാൽ, നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ഉദ്ദേശിച്ചിരുന്നുവെന്ന് നിങ്ങളുടെ സ്വന്തം പ്രസ്താവനയിൽ നിന്ന് വ്യക്ത മാണ്, ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾ പാസ്റ്റർ നിയോയുടെ അടുത്തേക്ക് വന്ന പ്രക്ഷോഭകനായിരുന്നു. കൂടാതെ ഫോൺ വിട്ടു തരാതിരിക്കാൻ വേണ്ടി പാസ്റ്റർ നിയോ തൻ്റെ ഫോൺ നിങ്ങൾ എടുത്തുകൊണ്ടുപോകുന്നതിനെതിരെ സ്വയം പ്രതിരോധി ക്കയോ എതിർക്കുകയോ ആയിരുന്നു. പാസ്റ്റർ നിയോയ്ക്ക് അവകാശം ഉള്ളതിനാൽ അദ്ദേഹം എതിർത്തപ്പോൾ, ഫോൺ അപഹരിക്കാൻ നിങ്ങൾ കൂടുതൽ ശക്തി പ്രയോഗി ച്ചിരിക്കണം, അതിനാൽ തൻ്റെ മേൽ ബലപ്രയോഗം നടത്തിയെന്ന പരാതിയിൽ പാസ്റ്റർ നിയോ നൽകിയ പതിപ്പുമായി ഇത് യോജിക്കുന്നു. നിങ്ങൾ തൊഴിക്കുകയോ ഇടിക്കു കയോ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് പ്രശ്‌നമല്ല, വളരെ കുലുങ്ങിയ പാസ്റ്റർ നിയോ എനിക്ക് അയച്ച തെളിവുകളിൽ നിന്ന് – വളരെ വേഗം അയച്ച തെളിവുകളിൽ നിന്ന് – അദ്ദേഹ ത്തിൻ്റെ വാക്കുകൾ ചമച്ചതോ വ്യാജമോ തെറ്റോ നുണയോ അല്ലെന്ന് ഞാൻ വിശ്വസി ക്കുന്നു. അദ്ദേഹത്തിൽ നിന്ന് ഫോൺ തട്ടിയെടുക്കാനുള്ള ഉദ്ദേശ്യത്തിൽ നിങ്ങൾ ബല പ്രയോഗം നടത്തുകയോ അദ്ദേഹത്തെ തല്ലുകയോ തൊഴിക്കുകയോ ചെയ്തിരിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനാൽ മറിച്ച് തെളിവുകൾ ഇല്ലെങ്കിൽ, പാസ്റ്റർ നിയോ നൽകിയ പ്രസ്താവന വിശ്വസിക്കാൻ ഞാൻ തീരുമാനിച്ചു.
ഒരു വേലക്കാരൻ ബ്രദർ എന്ന നിലയിൽ, നിങ്ങൾ ഈ ശുശ്രൂഷയിൽ ഏഴുവർഷമേ ആയി ട്ടുള്ളൂ, അങ്ങനെയുള്ള വ്യക്തി ഒരിക്കലും പാസ്റ്റർ-ഇൻ-ചാർജിനെതിരെ ശബ്ദമുയർത്ത രുത്, എന്നാൽ അദ്ദേഹത്തിൽ നിന്ന് ‘ഫോൺ തട്ടിയെടുക്കാൻ’ ശ്രമിച്ചത് തെറ്റാണെന്ന് നിങ്ങൾ ഇമെയിലിൽ സമ്മതിച്ചു. ഒരു പാസ്റ്റർ-ഇൻ-ചാർജിനോട് ഒരു ദൈവ ദാസനും ഒരി ക്കലും അങ്ങനെ ചെയ്യില്ല. അത് ആ ദിവസത്തിൻ്റെ തുടക്കം മുതൽ പാസ്റ്റർ-ഇൻ-ചാർ ജിനെ പുച്ഛിച്ച നിങ്ങളുടെ പ്രവൃത്തിയുടെ പര്യവസാനമായിരുന്നു. ഹോട്ടലിന് പുറത്ത് ചിലർ ശ്രദ്ധിക്കുന്നതുകണ്ട് സഹായത്തിനായി കുറച്ച് തവണ അലറി കരഞ്ഞപ്പോൾ മാത്രമാണ് നിങ്ങൾ അദ്ദേഹത്തെ ചവിട്ടുന്നത് നിർത്തി മുകളിലേക്ക് ഓടിപ്പോയതെന്ന് പാസ്റ്റർ നിയോ എന്നെ അറിയിച്ചു. തലേദിവസം അദ്ദേഹത്തോടുള്ള നിങ്ങളുടെ നിരുത്ത രവാദപരമായ മനോഭാവത്തിന് വിരുദ്ധമായി, 2020 സെപ്റ്റംബർ 23 ന് പുലർച്ചെ 5 മണി യോടെ അദ്ദേഹം നിങ്ങളുടെ മുറിയിൽ വന്ന് നിങ്ങളെ വിളിച്ചപ്പോൾ, നിങ്ങൾ ഉടനെ വാതിൽ തുറന്ന് അദ്ദേഹത്തിൽ നിന്ന് പുറത്താക്കൽ കത്ത് സ്വീകരിച്ചു.
അതിനുശേഷമാണ് നിങ്ങൾ എല്ലാവരും പാസ്റ്റർ ജോസഫ് നിയോയോട് പ്രതികരിക്കാനും അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കാനും തുടങ്ങിയത്, അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കാനും പോയി.
നിങ്ങളുടെ 2020 സെപ്റ്റംബർ 23 ലെ ഇമെയിലിൽ, സംഭവം നടന്നത് 2020 സെപ്റ്റംബർ 22 ന് ആണെന്ന് നിങ്ങൾ സ്വയം സമ്മതിച്ചിട്ടുണ്ട്. നിങ്ങൾ ചെയ്തതിന് നിങ്ങൾ ക്ഷമയും ചോദിച്ചു. നിങ്ങൾ പാസ്റ്റർ-ഇൻ-ചാർജിനെ ആക്രമിച്ചതായി ഇത് വ്യക്തമാക്കുന്നു. നിങ്ങൾ പാസ്റ്റർ-ഇൻ-ചാർജിനെ ആക്രമിക്കുകയും പുറത്താക്കൽ കത്ത് സ്വീകരിക്കുകയും ചെയ്ത ശേഷം സ്ഥലം കാലിയാക്കാൻ വിസമ്മതിച്ചതിനാൽ, പോലീസിനെ വിളിച്ചു.
ദൈവ ഭവനത്തിൽ ദൈവ ഭയമായി നിങ്ങൾക്ക് മുകളിലുള്ള ദൈവദാസന്മാരെ ബഹുമാ നിക്കുകയും അവർക്ക് സമർപ്പിക്കുകയും ചെയ്ത് ജീവിക്കണം. ചൊവ്വാഴ്ച രാവിലെ മുതൽ പാസ്റ്റർ ജോസഫ് നിയോ എനിക്ക് നിരന്തരം റിപ്പോർട്ട് ചെയ്തതെല്ലാം കേൾക്കുമ്പോൾ സങ്ക ടമുണ്ട്. എല്ലാ അവസരങ്ങളും നൽകാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു, നിങ്ങൾ പാസ്റ്റർ നിയോയോട് പ്രതികരിക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തോട് നിങ്ങളുടെ മുറികളി ലേക്ക് പോയി ഈ കത്തുകൾ വായിക്കാൻ ആവശ്യപ്പെട്ടു.
എന്നിരുന്നാലും, സംഭവത്തിനുശേഷം രാത്രി പ്രാർത്ഥനയിൽ ദൈവത്തിൻ്റെ മാർഗ്ഗനിർ ദ്ദേശം തേടിയപ്പോൾ, ദൈവം എനിക്ക് നൽകിയ മറ്റൊരു മാർഗവും തരാതിരുന്നതിൽ എനിക്ക് സങ്കടമുണ്ട്.
ദൈവസന്നിധിയിൽ നിന്ന് കിട്ടിയ തീരുമാനമാണിതെന്ന് താഴ്മയോടെ ഞാൻ പറയുന്നു. എല്ലാവരുമായുള്ള ഇടപാടുകളിൽ ഞങ്ങൾ നിഷ്പക്ഷരാണ്.
അതിനാൽ, പാസ്റ്റർ നിയോ ഞങ്ങളെ അറിയിച്ച കാര്യങ്ങളും നിങ്ങളുടെ ഇമെയിലിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങളും ഞങ്ങൾ പരിഗണിക്കുകയും, എല്ലാ കാര്യങ്ങളും ഞങ്ങൾ ആലോചിക്കുകയും ചെയ്ത ശേഷം, ഞാൻ അടുത്തിടെ നിയമിച്ച പാസ്റ്റർ-ഇൻ-ചാർജ് ജോസഫ് നിയോയ്ക്ക് നിങ്ങളെ കുറിച്ച് കഥകൾ സൃഷ്ടിക്കുകയോ കെട്ടിച്ചമയ്ക്കയോ ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാൽ നിങ്ങളുടെ പെരുമാറ്റത്തെ കുറിച്ചുള്ള അദ്ദേഹ ത്തിൻ്റെ റിപ്പോർട്ട് പരിഗണിക്കുകയും ചെയ്തശേഷം പുറത്താക്കൽ നടപടി ക്രമത്തിലാ ണെന്നും അത് ഇപ്പോൾ എഴുതി തന്ന് നിങ്ങളെ പുറത്താക്കിയ വിവരം ഇതിനാൽ സ്ഥിരീ കരിക്കുന്നു. നിങ്ങളെ ശുശ്രൂഷയിൽ നിന്ന് പുറത്താക്കിയത് പ്രാർത്ഥനയ്ക്കുശേഷം ദൈവത്തിൽ നിന്നുള്ള സ്ഥിരീകരണവും മാർഗ്ഗനിർദ്ദേശവും കിട്ടിയശേഷം മാത്രം ആക യാൽ ഈ വിഷയത്തിൽ ഞങ്ങളുടെ ചിന്താഗതി പുനഃപരിശോധിക്കുകയോ മാറുകയോ ഇല്ല. നിങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരും, നേതാക്കന്മാർക്കെതിരെ പോകാൻ ആഗ്രഹി ക്കുന്നു, അവരെ ടിപിഎം ഉപദേശങ്ങളും ഉത്തരവുകളും അനുസരിച്ച് ഉചിതമായ ഘട്ട ത്തിൽ കൈകാര്യം ചെയ്യും.
അതിനാൽ, ബ്രദർ ജോഷ് ഇത് ദൈവത്തിൽ നിന്നുള്ളതാണെന്ന് അംഗീകരിച്ച് സിംഗപ്പൂർ പെന്തക്കോസ്ത് സഭയുടെ പരിസരത്തുനിന്നും ഉടൻ പോകണം. നമ്മുടെ സഭയുടെ പഠിപ്പി ക്കലുകളെ കുറിച്ചും പുറത്താക്കൽ വിഷയത്തെ കുറിച്ചും നിങ്ങൾക്ക് നന്നായി അറിയാം. എല്ലാ പുറത്താക്കൽ ഉത്തരവുകളും പാലിക്കും എന്ന് നിങ്ങൾ ശുശ്രൂഷയിൽ ചേർന്ന പ്പോൾ സാക്ഷ്യപത്രത്തിലും പ്രഖ്യാപനത്തിലും എഴുതി ഒപ്പിട്ടുണ്ട്. ഈ ഉപദേശത്തിൽ നിങ്ങളെ ആരാണ് വഴിതെറ്റിക്കുന്നതെന്ന് ദയവായി എന്നെ അറിയിക്കുക. ഞങ്ങൾ നേതാക്കന്മാർ ദൈവത്താൽ നയിക്കപ്പെടുന്നുതുകൊണ്ട് ലൗകിക ലോകത്തിലെ പോലെ ഇമെയിലുകൾക്കോ ചോദ്യങ്ങൾക്കോ ഞങ്ങൾ പ്രതികരിക്കത്തില്ല. എല്ലാ തീരുമാനങ്ങ ളിലും ഞങ്ങൾ ദൈവത്തിൻ്റെ ജ്ഞാനം അന്വേഷിക്കുന്നതിനാൽ നിങ്ങളെ പുറത്താക്കിയ തീരുമാനം അന്തിമവും എന്നേക്കും നിലനിൽക്കുന്നതുമാകുന്നു.
നിങ്ങളുടെ ഇമെയിലിൽ “നിങ്ങൾ ചുമത്തുന്ന ഏത് ശിക്ഷയും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും…” എന്ന് പ്രസ്താവിച്ചിരുന്നു, അതിനാൽ ചുമത്തുന്ന ശിക്ഷ പുറത്താക്കലാ കുന്നു. നിങ്ങളുടെ സ്വന്തം വാക്കുകളെ അംഗീകരിച്ചുകൊണ്ട് ഈ കത്ത് ലഭിച്ചയുടൻ സഭാ പരിസരം വിട്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു.
നിങ്ങൾ സ്വയം താഴ്‌മനായി പുറത്താക്കൽ അംഗീകരിക്കാനും നിങ്ങൾ എവിടെ ആയിരു ന്നാലും ദൈവ കരുണ നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്നും മാത്രമേ എനിക്ക് പറയാൻ കഴിയൂ. എല്ലാവരുമായും സമാധാനം പുലർത്തുക. നിങ്ങൾ പോകുന്നത് എനിക്ക് വളരെ സങ്കടകരമാണ്, ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
എന്ന് ക്രിസ്തുവിൽ,
(ഒപ്പ്)
പാസ്റ്റർ എബ്രഹാം മാത്യു
ചീഫ് പാസ്റ്റർ
ഉപസംഹാരം
ഇരുമ്പുലിയൂരിലെ തെമ്മാടി (എബ്രഹാം മാത്യു) ആരുടെ കഥയുടെ പതിപ്പാണ് തത്ത പോലെ പറയുന്നതെന്ന് അറിയാൻ നിങ്ങൾ ശരിക്കും തല പൊട്ടിക്കേണ്ട ആവശ്യമില്ല.
ടിപിഎം മതഭ്രാന്തന്മാരുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അറിയാൻ ഞാൻ ഉത്സു കനാണ്, അവർ വെള്ള തേച്ച ശവക്കല്ലറകളുടെ ഈ പ്രവൃത്തിയെ ന്യായീകരിക്കാൻ എല്ലാ വഴികളിലൂടെയും പോകും.
സിംഗപ്പൂരിലെ പ്രിയപ്പെട്ട ജനങ്ങൾ ആത്മാവിൻ്റെ ശബ്ദം കേൾക്കുന്നതിൽ ഇനിയും എത്ര നാൾ വൈകും?
വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടത്. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.