ദി പെന്തക്കോസ്ത് മിഷനിലെ ഇരട്ട മുഖമുള്ള കപട വിശ്വാസികൾ

ഒരു യഥാർത്ഥ ക്രിസ്ത്യാനി താൻ ഉദ്ദേശിക്കുന്നത് പറയുകയും അവൻ പറയുന്നത് പ്രവർ ത്തിക്കുകയും ചെയ്യും. നമുക്കെല്ലാവർക്കും വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാൻ കഴി യുന്ന ചില പ്രശ്നങ്ങളിൽ ടിപിഎം എങ്ങനെ 180 ഡിഗ്രിയിൽ മലക്കം മറിയുന്നുവെന്ന്‌ മന സ്സിലാക്കാൻ ഫ്ലിപ്പ്-ഫ്ലോപ്പുകൾ എന്ന ഈ സൈറ്റിലെ ലേഖനം വായിക്കുക. ദി പെന്ത ക്കോസ്ത് മിഷൻ്റെ ഇരട്ട മുഖമുള്ള കപടവിശ്വാസികൾ ഇപ്പോൾ ഒരു പുതിയ തന്ത്രത്തിന് തയ്യാറായിരിക്കുന്നു.

റേഡിയോ, ടിവി, ഇൻ്റർനെറ്റ് തുടങ്ങിയ ആധുനിക മാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രസം ഗിക്കുകയില്ലെന്നും അത് പിശാചിൻ്റെ ഉപകരണങ്ങളായി വർഗ്ഗീകരിച്ചിട്ടുണ്ടെന്നും അവ ർക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും കൾട്ട് നേതാക്കൾ പൊക്കി പറയുന്നതിനെ കുറിച്ച് നമുക്ക് നന്നായി അറിയാം. വ്യക്തിപരമായി, ഇത് ഒരു അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നു, കാരണം അവർ തങ്ങളുടെ ദുഷിച്ച ഉപദേശങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യത യുള്ള നിരപരാധികൾക്ക് പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുന്നു.

കപടത നിറഞ്ഞ നയ മാറ്റം

ഏറ്റവും പുതിയ വികസനം തികച്ചും കൗതുകകരമാണ്. ഇൻ്റർനെറ്റ് പ്രസംഗത്തിൻ്റെ ആഴം അളക്കാൻ അവർ തങ്ങളുടെ കപടനായ പ്രചാരണ പ്രവര്‍ത്തകന്‍ (STAR CAMPAIGNER) ജോസ് കാരക്കലിനെ ഉപയോഗിച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ഈ പോസ്റ്റർ ശ്രദ്ധിക്കുക. ഈ ചാനലിൻ്റെ പ്രസംഗകനായി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നു. നിങ്ങൾക്ക് നവംബർ 5 ന് അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാം.

Dual-faced Hypocrites of The Pentecostal Mission

ഈ പ്രസംഗകർക്കൊപ്പം കാണിക്കുന്നതുകൊണ്ട് ഉന്നതന്മാരുടെ അനുഗ്രഹം അയാൾ ക്കുണ്ടെന്ന് കരുതുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. അതെ, ഓന്തുകൾ സാഹചര്യം അനുസരിച്ച് ‌നിറം മാറ്റുന്നതിൽ‌ വിദഗ്ധരാണെന്ന് ഞങ്ങൾ‌ മനസ്സിലാക്കുന്നു. അദ്ദേഹ ത്തിൻ്റെ ലോക്കലായ കോഴഞ്ചേരിയിൽ അയാൾക്ക്‌ വലിയ കെട്ടിട നിർമ്മാണ പദ്ധതി കളുണ്ടെന്നും ഞങ്ങൾക്കറിയാം. തീർച്ചയായും, ഈ വെള്ള ധാരികൾ അവരുടെ വ്യക്തി ഗത മഹത്വത്തിനായി നിലവിലെ സജ്ജീകരണം പൊളിച്ചുമാറ്റിക്കൊണ്ട് വലിയ നിർ മ്മാണ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുന്ന വിധം പണത്തിലൂടെ നീന്തുന്നു. അവരെ സംബന്ധിച്ചിടത്തോളം, സ്വന്തം അസംബ്ലിയിലെ തൊഴിലില്ലാത്തവരും ദരിദ്രരും മിച്ചം വെച്ച് ഇതിനെ സഹായിക്കാൻ പര്യാപ്തരല്ല.

Dual-faced Hypocrites of The Pentecostal Mission

ഉപസംഹാരം

ഞങ്ങളുടെ ടിപിഎം ഭക്തർക്ക് ഇതുമായി ഒരു പ്രശ്നവും കാണില്ലെന്ന് എനിക്കറിയാം, കാരണം അത്തരം ഓന്ത്‌ മാറ്റങ്ങളെല്ലാം സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ അവരുടെ മനസ്സ് നിയന്ത്രിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള നയപരമായ മാറ്റങ്ങളെ ആരും ചോദ്യം ചെയ്യില്ല കാരണം അവരുടെ ഓർമ്മ അല്പകാലം മാത്രം നീണ്ടുനിൽകുന്നു. സീയോനിൽ നിന്നുള്ള വിശുദ്ധന്മാർക്ക് ഒരു തെറ്റും ചെയ്യാൻ കഴിയില്ല.

പരീശന്മാരെ പറ്റി യേശു ഒരിക്കൽ പറഞ്ഞു, അവർ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ പാലിക്കുന്നില്ല. അദ്ദേഹം പറഞ്ഞു,

മത്തായി 23:3, “ആകയാൽ അവർ നിങ്ങളോടു പറയുന്നത് ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.”

മത്തായി 5:37, “നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായത് ദുഷ്ടനിൽ നിന്നു വരുന്നു.”

COVID-19 ആക്രമണത്തിൻ്റെ ഒരു അധിക അനുഗ്രഹമാണിതെന്ന് ഞാൻ ഊഹിക്കുന്നു, അവർക്ക് അവരുടെ വഴി മാറ്റി അവർ പലപ്പോഴും പൊക്കം പറയുന്ന ഈ വിളിക്കപ്പെടുന്ന പ്രതിഷ്ഠ, വേർപാട് എന്നിവയുടെ വീര്യം കുറയ്‌ക്കേണ്ടി വന്നു.

ഈ വെളുത്ത വസ്ത്ര ധാരികളിലും അവരുടെ ദുഷിച്ച ഉപദേശത്തിലും ഇപ്പോഴും വിശ്വ സിക്കുന്ന ജനങ്ങളുടെ കണ്ണുകൾ തുറക്കാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *