നിയമത്തിൻ്റെ സ്കാനറിൽ ടിപിഎം മാഫിയ വരുമ്പോൾ

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ലാലു പ്രസാദ് യാദവ് ജയിലിൽ ആയിരുന്നപ്പോൾ, അക്ഷരാർ ത്ഥത്തിൽ ഭാര്യ റബ്ഡി ദേവിയെ തൻ്റെ പകരക്കാരിയായി നിയമിച്ച് ബീഹാർ സംസ്ഥാനം ഭരിച്ചു. അതുപോലെ, ജോ നിയോ നമ്മുടെ സയാങിൻ്റെയും ചെന്നൈയിലെ മാഫിയ മേധാവിയുടെയും നിർദ്ദേശങ്ങൾക്കും ഉത്തരവുകൾക്കും ചെവികൊടുക്കുന്നു. ടിപിഎം മാഫിയ, നിയമത്തിൻ്റെ സ്കാനറിൽ വരുമ്പോൾ അവർ അത് ഒഴിവാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. സിംഗപ്പൂരിലെ നിയമവുമായി ബന്ധപ്പെട്ട് പെന്തക്കോസ്ത് ചർച്ച് ഓഫ് സിംഗപ്പൂരിൽ (ടിപിഎം, സിംഗപ്പൂർ) കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നു വെന്ന് നമുക്ക് നോക്കാം.

നിയമത്തിൻ്റെ മന്ദഗതിയിൽ ഓടുന്ന യന്ത്രം

സാധാരണ, നിയമത്തിൻ്റെ യന്ത്രം സാവധാനത്തിൽ പ്രവർത്തിക്കുമെന്ന് കണക്കാക്കപ്പെ ടുന്നു. ഇത് ഓടി തീരാൻ സമയമെടുക്കും. ഇന്ന് നിങ്ങൾക്ക് സമർപ്പിക്കാൻ സ്ട്രെയിറ്റ്സ് ടൈംസിൽ (STRAIGHTS TIMES) പ്രത്യക്ഷപ്പെട്ട ചില വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

ലേഖനം പൊതുവെ ജോഷുവ ത്യാഗരാജനെയും 25000 സിംഗപ്പൂർ ഡോളറിനെയും കേന്ദ്രീ കരിച്ചാണെങ്കിലും, മഞ്ഞുമലയുടെ അഗ്രം മാത്രമാണ് അവർ മാന്തി കുഴിയ്ക്കുന്നത്. തൻ്റെ കീഴുദ്യോഗസ്ഥരോട് പണം തള്ളിവിടാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട്‌ യഥാർത്ഥ കുറ്റ വാളി ചെന്നൈയിലാണ്. തൻ്റെ ബോസിൻ്റെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് ജോഷുവ ചെയ്തത്. തൻ്റെ ലക്ഷ്യം പൂർത്തീകരിച്ചതിൽ അയാൾ സന്തുഷ്ടനാണ്, അതിനാൽ പ്രഹസന അന്വേഷണം നടത്തി മാഫിയ ചീഫ് അയാളെ സംരക്ഷിക്കുന്നു.

 

When the TPM Mafia comes under the scanner of Law


(മുകളിൽ കൊടുത്തിരിക്കുന്ന സിംഗപ്പൂരിൽ പ്രസിദ്ധികരിച്ച ന്യൂസ്‌പേപ്പർ കട്ടിങ്ങിൻ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.)

സഭയുടെ ആവശ്യത്തിന് ഉദ്ദേശിച്ചിട്ടുള്ള പണം വിനിയോഗിച്ച രീതി പോലീസ് അന്വേഷിക്കുന്നു.


പാസ്റ്റർ അനുമതിയില്ലാതെ 25000 ഡോളർ ഉപയോഗിച്ചതായി പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് സിംഗപ്പൂരിലെ ഉദ്യോഗസ്ഥന്മാരും അംഗങ്ങളും പറയുന്നു.


സിംഗപ്പൂരിലെ പെന്തക്കോസ്റ്റൽ സഭക്ക് വേണ്ടിയുള്ള ഫണ്ട് ദുരുപയോഗിച്ചതായി റിപ്പോ ർട്ടുകൾ വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ടാൻ ജിൻ റോഡിലുള്ള സഭയിലെ നിരവധി ഉദ്യോഗസ്ഥന്മാരും അനുയായികളും, സഭ യുടെ പ്രവർത്തനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഫണ്ട് ഉപയോഗിച്ചതായി ആരോപിക്കുന്നു.

അവരുടെ അനുമതിയില്ലാതെ പാസ്റ്ററോ അയാളുടെ നിർദ്ദേശ പ്രകാരമോ കുറഞ്ഞപക്ഷം 25000 ഡോളർ പിൻവലിച്ചതായി അവർ ആരോപിക്കുന്നു.

ഈ സഭ ചെന്നൈയിൽ മുഖ്യകാര്യാലയമുള്ള (HEAD QUARTER) ദി പെന്തക്കോസ്ത് മിഷൻ സംഘടനയെ പിന്തുടരുന്നു.

ഈ സഭയിലെ പുരോഹിതരുടെ അംഗങ്ങൾ (വേലക്കാർ) ബ്രഹ്മചര്യം പാലിക്കണമെന്നും മുതിർന്ന പാസ്റ്റർമാരെ അനുസരിക്കണമെന്നും സ്വകാര്യ സ്വത്തുക്കളിൽ നിന്ന് മുക്തി നേടിക്കൊണ്ട് സഭയിൽ സാമുദായിക ജീവിതം നയിക്കണമെന്നും പ്രതീക്ഷിക്കുന്നു.

പാസ്റ്റർ എം ജോഷുവ ത്യാഗരാജൻ്റെ (57), നിർദ്ദേശപ്രകാരം സഭയ്ക്ക് PIN (വ്യക്തിഗത തിരിച്ചറിയൽ നമ്പർ) ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകൾ നൽകിയതിന് ശേഷം അയാൾ അവരുടെ സമ്മതമോ പരിശോധിച്ചുറപ്പിക്കാവുന്ന വിശദീകരണമോ ഇല്ലാതെ പണം പിൻവലിച്ചതായി ദി സ്ട്രൈറ്സ് ടൈംസ് (STRAIGHTS TIMES) ദിനപത്രം കണ്ട നാല് പോലീസ് റിപ്പോർട്ടുകളിൽ സഭയിലെ മുൻപിലത്തെയും ഇപ്പോഴത്തെയും പുരോഹിത ന്മാർ (വേലക്കാർ) ആരോപിച്ചു.

സഭയുടെ ആവശ്യങ്ങൾക്കായി മാത്രം പണം ഉപയോഗിക്കാൻ അവർ സമ്മതപത്രത്തിൽ ഒപ്പിട്ടു, ശ്രീമാൻ ത്യാഗരാജന് മാത്രമേ അവരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.

വിവിധ അക്കൗണ്ടുകളിൽ നിന്ന് 2016 മെയ് മാസം മുതൽ പണം പിൻവലിച്ചതായി പറയ പ്പെടുന്നു.

ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പോലീസ് റിപ്പോർട്ടുകൾ ഫയൽ ചെയ്തു, സംഭ വത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

അന്വേഷണത്തിൽ സഭ ഉദ്യോഗസ്ഥന്മാർ സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ, സിംഗപ്പൂരിലെ പെന്തക്കോസ്ത് ചർച്ചിലെ ഉദ്യോഗസ്ഥ ന്മാർ നിലവിൽ പോലീസ് അന്വേഷണത്തിന് സഹായിക്കുന്നുണ്ടെന്ന് തനിക്ക് അറിയാ മെന്ന് കമ്മീഷണർ ഓഫ് ചാരിറ്റീസ് (COC) ഡെസ്മണ്ട് ചിൻ പറഞ്ഞു.

അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ, സിംഗപ്പൂരിലെ ദി പെന്തക്കോസ്ത് ചർച്ചിൻ്റെ പ്രവർത്തനങ്ങൾ COC ഓഫീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, ആവശ്യമെങ്കിൽ ചാരിറ്റീസ് ആക്ട് പ്രകാരം നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സഭ സിംഗപ്പൂരിലെ സഭകളുടെ ദേശീയ കൗൺസിൽ അംഗമല്ല.

ആരോപണങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞ മാസം STRAIGHTS TIMES ശ്രീ ത്യാഗ രാജനുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം അയാൾ എല്ലാം നിഷേധിച്ചു. എന്നാൽ പോലീസ് അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് പ്രതികരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു.

500 അംഗങ്ങളുള്ള സഭയിലെ മിക്കവരേയും ആരോപണങ്ങൾ പ്രകോപിപ്പിച്ചതായി സഭയിൽ പോകുന്നവർ സ്ട്രൈറ്സ് ടൈംസിനോട് പറഞ്ഞു. ഇതിൽ ദശാംശത്തിൻ്റെ ഭാഗമായി വരുമാനത്തിൻ്റെ 10 ശതമാനം നൽകുന്ന കുറഞ്ഞ വേതനം മാത്രം പറ്റുന്ന വിദേശ തൊഴിലാളികളും ഉൾപ്പെടുന്നു.

ഞങ്ങൾ ആത്മീയമായി വളർന്നപ്പോൾ (സഭയിൽ) .. സഭയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ ജീവിതം തലകീഴായി മാറ്റിയെന്ന് ഒരു ദശാബ്ദത്തിലേറെയായി സഭയിൽ പോകുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 65 വയസ്സുള്ള ഒരു മധ്യ വയസ്‌കൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച STRAIGHTS TIMES ഈ സഭ സന്ദർശിച്ചപ്പോൾ ഗേറ്റുകൾ പൂട്ടി ഇട്ടിരിക്കു ന്നതും പുറത്തുനിന്നുള്ള നോട്ടീസിൽ കോവിഡ് 19 നടപടികൾ കാരണം മുൻകൂർ അനു മതിയില്ലാതെ സഭയിൽ സന്ദർശനങ്ങളോ ഒത്തുചേരലുകളോ അനുവദിച്ചിട്ടില്ലെന്നും അറിയിച്ചു.


ഈ വ്യക്തി എബ്രഹാം മാത്യുവിനേയും വിചാരണ ചെയ്യാൻ വേണ്ടി സിംഗപ്പൂരിലേക്ക് കയറ്റി അയച്ച് അന്വേഷണത്തിൻ്റെ പരിധിയിലായിരിക്കണം. ജോഷുവ ഒരു ചെറിയ പിശാച് മാത്രമാണ്, യഥാർത്ഥ സൂത്രധാരകൻ ചെന്നൈയിലാണ്.

ഫണ്ടുകൾ വരുന്നത് വരെ, ജോഷുവയെ പോലെയുള്ളവർ അവൻ്റെ ലക്ഷ്യം കൈവരിക്കു ന്നിടത്തോളം കാലം, അവന് എന്തും ചെയ്യാൻ കഴിയും, അത് ഇരുമ്പുലിയൂരിലെ വെള്ള ധാരിയായ യജമാനൻ ക്ഷമിക്കും.

വഞ്ചകന്മാരെ തിരിച്ചറിയുക

യൂദാ ഒരിക്കൽ യേശുവിനെ 30 വെള്ളി കാശിന് വിറ്റപ്പോൾ, നമുക്ക് ഓരോ ദിവസവും യേശുവിനെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഡോളറിന് വിൽക്കുന്ന വെള്ള ധരിച്ച വഞ്ചകന്മാരുണ്ട്. അതിശയകരമെന്നു പറയട്ടെ, യേശുവിൻ്റെ നാമം പ്രഖ്യാപിക്കുകയും തിരുവെഴുത്തുപരമായി അജ്ഞരായ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നത് ഈ യുദാമാരാണ്. അവർ ദൈവത്തിന് വെറുപ്പാണ്, സാമ്പത്തികമായി അവരെ പിന്തുണ യ്ക്കുന്നവർ ന്യായവിധി ദിവസത്തിനായി സ്വയം സജ്ജമാക്കുകയാണ്. ഒരു യഥാർത്ഥ ക്രിസ്ത്യൻ സംഘടന സാമ്പത്തിക കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾ വീണ്ടും വീണ്ടും പറയുന്നു. അത് വെളിപ്പെടുത്തുന്ന തിരുവെഴുത്തിൻ്റെ ഒരു ഭാഗം വിശദീകരിക്കാം.

When the TPM Mafia comes under the scanner of Law

നിങ്ങൾ ഈ സൈറ്റിൻ്റെ സ്ഥിരമായ വായനക്കാരാണെങ്കിൽ, ആത്മീയ നിരക്ഷരരായ വിശ്വാസികളിൽ നിന്ന് പണം തട്ടിയെടുത്ത്‌ ദൈവ വേലക്കാരാണെന്ന് അവകാശപ്പെ ടുന്ന മടിയന്മാർ ദൈവസഭയുടെ ഒരു ഭാഗമല്ലെന്ന് ഇപ്പോൾ മനസ്സിലാക്കിയിരിക്കും. ആധുനിക സഭകളിൽ നാം കാണുന്ന ഈ വിഭജനം ബൈബിൾ അപലപിക്കുന്നു, ഈ ഉപദേശത്തെയും നിക്കൊലാവ്യരുടെ ആചാരങ്ങളെയും യേശു വെറുക്കുന്നു. അതിനെ കുറിച്ച് ഇംഗ്ലീഷിൽ കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക.

യെരുശലേമിലെ സഭ ക്ഷാമം നേരിട്ടപ്പോൾ, മറ്റ് സഭകൾ അവരുടെ പ്രയാസകരമായ സമയങ്ങളെ മറികടക്കാൻ യെരുശലേം സഭയെ സഹായിക്കാൻ ആഗ്രഹിച്ചു. അക്കാ ലത്ത്, കൊരിന്ത്യ സഭയും പൊതു ശേഖരത്തിൽ നിന്ന് അവരെ സഹായിക്കാൻ ആഗ്ര ഹിച്ചു. അത് എങ്ങനെയാണ് നടത്തിയതെന്ന് നമുക്ക് നോക്കാം.

ദൈവജനത്തിനിടയിൽ തുല്യത കൈവരിക്കുക എന്നതാണ് ശേഖരത്തിൻ്റെ ലക്ഷ്യം. വ്യക്തമായും, ഉദ്ദേശ്യം ദരിദ്രനെ സഹായിക്കുന്നതിലാണ്, അല്ലാതെ ഒരു മതപരമായ കോർപ്പറേഷൻ്റെ ബിൽഡിംഗ് ഫണ്ടും വിപുലീകരണ പ്രോഗ്രാമുകളും അല്ല.

2 കൊരിന്ത്യർ 8:13-15, “മറ്റുള്ളവർക്ക് സുഭിക്ഷവും നിങ്ങൾക്ക് ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങൾ ക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവന് കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതു പോലെ തന്നേ.”

സമത്വത്തിൻ്റെ ഈ തത്ത്വം പിന്തുടരുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ശരിക്കും തല പുകഞ്ഞ് ആലോചിക്കേണ്ട ആവശ്യമില്ല. സഭയിലെ വിശ്വാസികൾ പരിഹരിക്കാനാ വാത്ത പ്രശ്‌നങ്ങളുമായി ജീവിക്കാൻ പാടുപെടുന്ന സമയത്ത്‌, അനാവശ്യമായി ധാരാളം ഭൂമി വാങ്ങുന്നതും, കെട്ടിടങ്ങൾ പൊളിക്കുന്നതും, പുനർനിർമിക്കുന്നതും നിങ്ങൾ കാണുമ്പോഴെല്ലാം, നിങ്ങളുടെ വെള്ള ധാരികളാണ് കാരണമെന്ന് നിങ്ങൾ അറിഞ്ഞിട്ടു ണ്ടായിരിക്കും. അവർ നിങ്ങളുടെ പണം ബൈബിൾ വിരുദ്ധമായ ദശാംശത്തിൻ്റെ പേരിൽ കൊള്ളയടിക്കുകയും സ്വയം ആഡംബര ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.

ലാഭം, നഷ്ടം എന്നിവയുടെ ഓഡിറ്റുകളും വാർഷിക പ്രസ്താവനകളും തങ്ങൾക്കുണ്ടെന്ന് സിംഗപ്പൂർ സഭ പൊക്കി പറയുന്നുവെന്ന് തോന്നുന്നു. ജോഷുവയെ കുറിച്ചുള്ള പോലീസ് അന്വേഷണത്തിൻ്റെ വാർത്തയോടെ, അവരുടെ ട്രസ്റ്റികളും ഓഫീസ് ഭാരവാഹികളും എത്ര സ്വാർത്ഥരും അശ്രദ്ധരുമാണെന്ന് അവർ മനസ്സിലാക്കിയിരിക്കണം. അവർ ജോഷു വയും കൂട്ടരുമായി വലിയ കൂട്ടുക്കെട്ടിലാണ്. നിശബ്ദ അംഗീകാരികളെ ചോദ്യം ചെയ്യേ ണ്ടതുണ്ട്. കളക്ഷൻ ഭരണസമിതിയെ (MANAGEMENT) കുറിച്ച് പൗലോസ് എന്താണ് പറയു ന്നതെന്ന് നമുക്ക് നോക്കാം.

2 കൊരിന്ത്യർ 8:18-20, “ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരി ക്കുന്നു; സുവിശേഷ സംബന്ധമായുള്ള അവൻ്റെ പുകഴ്ച സകല സഭകളിലും പരന്നി രിക്കുന്നു. അത്രയുമല്ല, കർത്താവിൻ്റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. ഞങ്ങൾ നടത്തി വരുന്ന ഈ ധർമ്മശേഖര കാര്യത്തിൽ ആരും ഞങ്ങളെ അപ വാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ട് ഞങ്ങൾ കർത്താ വിൻ്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻ കരുതുന്നു.”

സത്യസന്ധമല്ലാത്ത പണ ഭരണസമിതിയുടെ (MONEY MANAGEMENT) നിശബ്ദ അനുമതിക ളായതിന് നിങ്ങൾ എല്ലാ വർക്കും ഉത്തരവാദിത്തമുണ്ടായിരിക്കും. സിംഗപ്പൂരിലെ കോട തികൾ ശ്രദ്ധിക്കാനിടയില്ല, എന്നാൽ ഏറ്റവും ചെറിയ കാര്യത്തിൽ പോലും നിങ്ങൾ എന്തുമാത്രം വിശ്വസ്തരാണെന്ന് ദൈവം ശ്രദ്ധിക്കുന്നു.

ലൗകിക സമ്പത്തായ ഏറ്റവും കുറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ യേശു പറയുന്നു, അതിൽ വിശ്വസ്തരല്ലാത്ത ജനങ്ങൾക്ക് കൂടുതൽ മൂല്യത്തിൻ്റെ (ആത്മീയ സ്വത്തുക്കൾ) ഉത്തരവാദിത്തം നൽകില്ല.

ലൂക്കോസ് 16:10, “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യ ല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.”

ഉപസംഹാരം

സിംഗപ്പൂർ പോലുള്ള ഒരു വികസിത രാജ്യത്തിൽ പുരോഹിതന്മാർക്ക് മറികടക്കാൻ കഴിയുന്ന ഓഡിറ്റ് ഘടനകളുണ്ടെങ്കിൽ, ഇന്ത്യയിലെ വ്യാജ അക്കൗണ്ട് ഭരണസമിതിയെ കുറിച്ച് നിങ്ങൾക്ക് ഊഹിക്കാനാകും. ഈ കൾട്ടിലെ വിശ്വാസികൾ ഈ സാമ്പത്തിക ദുരുപയോഗത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതുപോലുള്ള സംഭവങ്ങൾ വിശ്വാസികളെ തുറന്നുകാട്ടുമ്പോൾ, അവർ, ഞങ്ങൾ പണം നൽകിയെന്നും ഇനിയും വേലക്കാരാണ് ഉത്തരവാദികൾ ആകേണ്ടതെന്നും മുടന്തൻ ന്യായം പറയും. “ദൈവം വേലക്കാരോട് ചോദിക്കും” എന്ന് അവർ പറയുന്നു. ഇത് വെള്ള ധാരികൾ ദുരുപയോഗം ചെയ്യുന്ന നിരുത്തരവാദിത്തത്തിൻ്റെ ഉന്നതിയാണ്.

നിങ്ങൾ ഇന്ത്യയിൽ ഒരു കൺവെൻഷനിൽ സംബന്ധിക്കുമ്പോൾ പ്രദേശ വാസികളെ തരംതാഴ്ത്തികൊണ്ട് നിങ്ങൾക്ക് മുൻഗണന ലഭിക്കുമ്പോൾ, പുരോഹിതന്മാരുടെ (യാക്കോബ് 2) പാപത്തിൽ പങ്കാളികളാകുന്നതിൽ നിങ്ങൾ കുറ്റക്കാരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ദൈവം നിങ്ങളെ കുറ്റം വിധിക്കുന്നുവെന്ന് അറിയാതെ, നിങ്ങ ളുടെ ജഡികാഭിലാഷങ്ങൾ വർദ്ധിപ്പിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നു. ചെറിയ പണത്തിൽ അവിശ്വസ്തത കാണിക്കുമ്പോൾ ദൈവത്തിൻ്റെ യഥാർത്ഥ സമ്പത്തിന് നിങ്ങൾ യോഗ്യര ല്ലാതാകുന്നു (ലൂക്കോസ് 16:10).

നിങ്ങൾ വിശ്വസ്തനായ ഒരു കാര്യവിചാരകനാണോ? അനീതിയുള്ള കാര്യസ്ഥൻ തൻ്റെ യജമാനൻ്റെ വിഭവങ്ങൾ സ്വന്തം വ്യക്തിഗത ആസ്വാദനത്തിനും പുരോഗതിക്കു മുള്ള ഒരു മാർഗമായി കണ്ടു. നേരെമറിച്ച്, തൻ്റെ അനുഗാമി നീതിമാനും ധാർമ്മിഷ്ഠനും ആയിരിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. നമ്മുടെ ഉടമസ്ഥതയിലുള്ളതെല്ലാം ദൈവ ത്തിൽ നിന്നുള്ള ഒരു ദാനമാണെന്ന തത്ത്വം നാം മനസ്സിലാക്കുന്നുവെങ്കിൽ, ദൈവം എല്ലാറ്റിൻ്റെയും ഉടമയാണെന്നും നാം അവൻ്റെ ഗൃഹവിചാരകനാണെന്നും മനസ്സിലാ ക്കുന്നു. അതുപോലെ, യജമാനൻ്റെ ലക്ഷ്യങ്ങൾ‌ക്കായി നമ്മൾ യജമാനൻ്റെ ഉറവിടങ്ങൾ‌ ഉപയോഗിക്കണം. ഈ തന്ത്രപരമായ നിക്കൊലാവ്യർക്കെതിരെ നിങ്ങൾ നൽകിയ ഓരോ പൈസയും ക്രിസ്തുവിൻ്റെ ന്യായാസനത്തിൽ നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കും.

തിരുവെഴുത്ത്‌ പരമായി വിഡ്ഢിയാകുക എന്നത് ഒരു ഒഴികഴിവല്ല. ഓരോ പ്രവൃത്തിയും ന്യായവിധിക്കായിരിക്കും.

ലൂക്കോ. 12:48, “അറിയാതെ കണ്ട് അടിക്ക്‌ യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റു വാങ്ങിയവനോട് അധികം ചോദിക്കും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *