വളരെക്കാലം മുമ്പ്, ദി പെന്തക്കോസ്ത് മിഷൻ്റെ ലോകത്തിൽ മോളി എന്ന പെൺകുട്ടി ജീവിച്ചിരുന്നു. അവൾ ഒരു വിശ്വാസ ഭവനത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്. അമ്പരപ്പിക്കുന്ന ചോദ്യങ്ങൾക്ക് അവൾ വിശ്വാസികൾക്കിടയിൽ വളരെയധികം അറി യപ്പെട്ടിരുന്നു. ഈ വിഭാഗത്തിൽ അവളെക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക. മോളിയുടെ കാണാതായ സൂചിയെ ക്കുറിച്ചുള്ള കഥയാണിത്.
ഒരു ഞായറാഴ്ച രാവിലെ, മോളി തൻ്റെ പൂന്തോട്ടത്തിൽ എന്തോ ഭ്രാന്തമായി തിരയുകയാ യിരുന്നു. കാണാതായ ഇനം കണ്ടെത്താൻ ചെറിയ ഇലകളും ശാഖകളും നീക്കി അവൾ ശ്രദ്ധിക്കുകയായിരുന്നു. ടിപിഎം വിശ്വാസികൾ വിശ്വാസ ഭവനത്തിലേക്ക് പോകാൻ അവളുടെ വീടിൻ്റെ അടുത്തുകൂടി നടന്നപ്പോൾ, വളരെ ദുഃഖിതയായ മോളിയേയും അവളുടെ അന്വേഷണ മിഷനും അവർ കണ്ടു. സൗമ്യയായ ഒരു വിശ്വാസി അവളോട് ചോദിച്ചു,
വിശ്വാസി: മോളി, നിങ്ങൾ എന്താണ് തിരയുന്നത്?
മോളി: “സിസ്റ്റർ, നഷപ്പെട്ട എൻ്റെ സൂചി തിരയുകയാണ്”.
സൂചി കണ്ടെത്താൻ വേണ്ടി സഹായിക്കാനുള്ള ആഗ്രഹം ബ്യൂലയിൽ ഉദിച്ചു, പക്ഷേ അവൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും? മീറ്റിംഗിന് അവൾ അതിനോടകം തന്നെ 5 മിനിറ്റ് വൈകിയിരുന്നു. “PRAISE THE LORD” എന്ന ആവർത്തിച്ചുള്ള ശബ്ദങ്ങൾ അവൾക്ക് കേൾക്കാമായിരുന്നു. ഒരു സൂചി തിരയാൻ വേണ്ടി അവൾക്ക് എങ്ങനെ ദൈവ ത്തിൻ്റെ സാന്നിധ്യം നഷ്ടമാക്കാൻ കഴിയും? അതുകൊണ്ട് അവൾ സഭയിലേക്ക് വേഗം നടന്നു. കുറച്ച് വിശ്വാസികൾ കൂടി അതുവഴി കടന്നുപോയി, അവരും അവളോട് സമാനമായ ചോദ്യങ്ങൾ ചോദിച്ചു.
വിശ്വാസി: “ഹലോ മോളി, നിങ്ങൾ എന്താണ് തിരയുന്നത്?”
മോളി അതേ മറുപടി നൽകി.
മോളി: “സിസ്റ്റർ, എൻ്റെ നഷ്ടപ്പെട്ട സൂചി തിരയുന്നു”
അതുവഴി കടന്നുപോയ എല്ലാ വിശ്വാസികളും മോളി ചെറിയ സൂചി തിരഞ്ഞുകൊണ്ട് അവളുടെ വീടിനു വെളിയിൽ നില്കുന്നത് കണ്ടു.
അഞ്ച് മണിക്കൂറിന് ശേഷം, വിശ്വാസികൾ അവരുടെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. അവർ യോഗത്തിൽ പങ്കെടുത്തു, യോഗം അവസാനിച്ചു. മോളി ഇപ്പോഴും അവളുടെ ചെറിയ വീടിന് പുറത്ത് നഷ്ടപ്പെട്ട സൂചി തിരയുന്നത് അവർ കണ്ടു. ജിജ്ഞാസയോടെ അവർ മോളിയോട് ചോദിച്ചു,
വിശ്വാസി: “നിങ്ങളുടെ നഷ്ടപ്പെട്ട സൂചി ഇതുവരെയും കണ്ടെത്തിയില്ലേ? ഞങ്ങളുടെ സഹായം ആവശ്യമാണോ?”
ഇപ്പോഴും തിരയുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് മോളി തലയാട്ടി.
മോളിയുടെ നഷ്ടപ്പെട്ട സൂചി തിരയുന്നതിനായി എല്ലാ ടിപിഎം വിശ്വാസികളും ചേർന്നു. എല്ലാവരും തിരയാൻ തുടങ്ങി. ആരോ ചോദിച്ചു, “അത് എത്ര വലുതാണ്?” അവൾ മറു പടി പറഞ്ഞു, “ചെറു വിരലിനേക്കാൾ വലുതല്ല”. സിസ്റ്റർ കാല ചോദിച്ചു, “അതിൻ്റെ നിറം എന്താണ്?” മോളി മറു പടി പറഞ്ഞു “സ്റ്റീലിൻ്റെ നിറമാണ് സിസ്റ്റർ!” അത് പ്ലാസ്റ്റിക്ക് കൊണ്ടാണോ നിർമ്മിച്ചത്, അത് ഏത് ബ്രാൻഡാണ്? അവർ അവളോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു, അവളോടൊപ്പം ചേർന്ന് ഒരു മണിക്കൂർ നീണ്ട തിരയലിന് ശേഷം എല്ലാ വിശ്വാസികളും ഇപ്പോൾ ക്ഷീണിതരാണ്. സൂചി എവിടെ നഷ്ടമായി എന്ന് ചിന്തിച്ച് അവർ അന്ധാളിച്ചു.
സിസ്റ്റർ രൂത്ത് പറഞ്ഞു, “നീ ഫെയ്ത്ത് ഹോമിൽ വന്ന് പ്രാർത്ഥിച്ചിരുന്നുവെങ്കിൽ, കാണാതായ സൂചി എളുപ്പത്തിൽ കണ്ടെത്താമായിരുന്നു. ദൈവം ആ സ്ഥലം ഒരു പ്രവചനത്തിലോ സ്വപ്നത്തിലോ പറയുമായിരുന്നു“.
ബ്രദർ ഡാനി അവസാനം ചോദിച്ചു, “നിങ്ങളുടെ കൈയിൽ നിന്ന് സൂചി കൃത്യമായി എവിടെ വീണു എന്ന് പറയാമോ?”
മോളി മറുപടി പറഞ്ഞു, “ഞാൻ തലയിണകൾ തുന്നാൻ ശ്രമിക്കുമ്പോൾ എൻ്റെ കിടപ്പുമുറിയിൽ”
ഈ മറുപടി കേട്ട ശേഷം, വിശ്വാസികളെല്ലാം ദേഷ്യപ്പെട്ടു. അപ്പോൾ അതിലൊരാൾ കോപത്തോടെ അലറി. “സൂചി അവളുടെ കിടപ്പുമുറിയിൽ വീണു, കാണാതായ സൂചി കണ്ടെത്താൻ അവൾ ഇപ്പോൾ പുറത്ത് അവളുടെ തോട്ടത്തിൽ തിര യുന്നു? എന്തൊരു വിഡ്ഢിയായ പെൺകുട്ടി!“.
മോളി മറുപടി പറഞ്ഞു, “നിങ്ങളുടെ ഉള്ളിൽ വസിക്കുന്നവനെ കണ്ടെത്താൻ നിങ്ങൾ എവിടെ പോയി? ദൈവം മനുഷ്യ കൈകൊണ്ട് നിർമ്മിച്ച മന്ദിരങ്ങ ളിൽ വസിക്കുന്നില്ലെന്ന് ബൈബിൾ പറയുന്നില്ലേ! പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുന്നുവെന്ന് ബൈബിൾ വ്യക്തമാക്കുന്നില്ലേ? നമ്മൾ ദൈവ ത്തിൻ്റെ മന്ദിരമല്ലേ? എൻ്റെ കിടപ്പുമുറിയിൽ വീണ സൂചി എൻ്റെ വീടിന് പുറത്ത് തിരയുന്നത് വിഡ്ഢിത്തരമാണെന്ന് നിങ്ങൾ പറയുന്നു, എന്നാൽ പുറത്ത് മനുഷ്യ കൈകളാൽ നിർമ്മിച്ച കെട്ടിടത്തിൽ നിങ്ങൾ ദൈവത്തെ തിരയുന്ന തിനെക്കുറിച്ച് എന്ത് പറയുന്നു?
അപ്പൊ.പ്രവൃ. 7:47-51, “ശലോമോൻ അവന് ഒരു ആലയം പണിതു. അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും “സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എൻ്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതു വിധം? എൻ്റെ വിശ്രമസ്ഥലവും ഏത്? ഇതൊക്കെയും എൻ്റെ കൈയല്ലയോ ഉണ്ടാക്കി യത് എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ.”
1 കൊരിന്ത്യർ 3:16, “നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?”
മോളി തുടർന്നു “നിങ്ങളുടെ ഉള്ളിൽ നിന്ന് സംസാരിക്കുന്നവൻ്റെ ശബ്ദം നിങ്ങൾ അവഗണിച്ചു. അവൻ നിങ്ങളുടെ ഉള്ളിലുള്ള സമയത്ത് നിങ്ങൾ എല്ലാവരും ആ വെള്ള കെട്ടിടത്തിൽ അവൻ്റെ ശബ്ദം തിരയാൻ പോയി! ദൈവത്തിനുവേണ്ടി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് തിരുവെ ഴുത്ത് വിരുദ്ധമായ പഠിപ്പിക്കലുകൾ കേൾക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നു. ഈ വെള്ള ധരിച്ച പുരുഷന്മാരാൽ വഞ്ചിക്കപ്പെടുന്നത് തുടരുക“.
അവളോട് തിരുവെഴുത്ത് അടിസ്ഥാനത്തിൽ പ്രതികരിക്കാൻ കഴിയാതെ ലജ്ജയോടെ അവർ വീടുകളിലേക്ക് മടങ്ങി. അവർ വീണ്ടും അടുത്ത ഞായറാഴ്ച, മൂഢന്മാരെപ്പോലെ, അവരുടെ ആത്മാവിൻ്റെ ഉള്ളിൽ നിന്ന് അവരുമായി സംസാരിക്കുന്നവനെ അന്വേഷി ക്കാൻ പോയി. അവർ അകത്ത് വസിക്കുന്നവനെ ഇപ്പോഴും പുറത്ത് തിരയുന്നു.
______________
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.