കൾട്ട് 2 – യഹോവ സാക്ഷികളുമായുള്ള ഞെട്ടിപ്പിക്കുന്ന സമാനതകൾ

മാതൃക (PATTERN)

യഹോവ സാക്ഷികളുമായുള്ള ഞെട്ടിപ്പിക്കുന്ന സമാനതകളുമായി ഞങ്ങൾ കൾട്ട് 2 ആരംഭിക്കുമ്പോൾ, ഈ കൾട്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ ഞങ്ങൾ ശ്രമിക്കും.

അത് ടിപിഎമ്മിനേക്കാൾ വളരെ വലുതായ കുപ്രസിദ്ധമായ ഒരു ക്രിസ്ത്യൻ കൾട്ട് ആണ്, പക്ഷേ അതിൻ്റെ ഉത്ഭവം, വിപുലീകരണ തന്ത്രങ്ങൾ എന്നിവ ടിപിഎമ്മിന് സമാനമാണ്.

നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ ലോകത്ത് ഒരു മാതൃക (PATTERN) ആവർത്തിക്കുന്നു. ബൈബിൾ ഇനിപ്പറയുന്നവ പഠിപ്പിക്കുന്നു.

സഭാപ്രസംഗി 1:4-9, “ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥല ത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു. കാറ്റ് തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റി വരുന്നു; അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു. സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു. സകല കാര്യ ങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല. ഉണ്ടായിരുന്നത് ഉണ്ടാകുവാനു ള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന് കീഴിൽ പുതുതായി യാതൊന്നും ഇല്ല.”

മാതൃക ആത്മീയ മണ്ഡലത്തിലേക്ക് വ്യാപിക്കുന്നു

മേൽപ്പറഞ്ഞവയ്ക്ക് സമാനമായി, ആത്മീയ ലോകത്തും ഒരു മാതൃകയുണ്ട്. പത്രോസ് എഴുതുന്നു, “എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻ്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ച് തങ്ങളെ വിലെക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. (2 പത്രോസ് 2:1).

അതുകൊണ്ട് നമുക്ക് ചുറ്റുമുള്ള ലോകത്ത് ഒരു മാതൃകയുണ്ടെന്ന് പറയാൻ കഴിയും. കൾട്ടുകൾക്കും ഇത് ബാധകമാണ്. “കൾട്ട് 2 – യഹോവ സാക്ഷികളുമായുള്ള ഞെട്ടി പ്പിക്കുന്ന സമാനതകൾ” എന്ന ലേഖനം അതിൻ്റെ ചില വശങ്ങൾ കൈകാര്യം ചെയ്യും. എല്ലാ വ്യാജമതങ്ങൾക്കും സമാനമായ പ്രവർത്തന രീതിയുണ്ട്. ചെറിയ വ്യതിയാനങ്ങ ളോടെ പാറ്റേൺ ആവർത്തിക്കുന്നു. നമ്മൾ കൾ‌ട്ടുകളെ പറ്റി പഠിക്കുമ്പോൾ‌, അവർ‌ ജീവിക്കയും പ്രവർ‌ത്തിക്കയും ചെയ്യുന്ന രീതി നാം പഠിക്കുന്നു. ഈ പാറ്റേണുകൾ തിരി ച്ചറിയാൻ വേണ്ടി നമ്മൾ പഠിക്കുമ്പോൾ, ഇത് അവ കണ്ടെത്താനും തിരിച്ചറിയാനും നമ്മളെ സഹായിക്കുന്നു. കഴിഞ്ഞ തവണ, ബ്രഹ്മ കുമാരി കൾട്ട് പ്രവർത്തിക്കുന്ന രീതി ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതന്നു. ടിപിഎമ്മുമായുള്ള അവരുടെ സാമ്യം ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതന്നു. അടുത്ത കൾട്ടിലേക്ക് പോകുന്നതിനുമുമ്പ് നമുക്ക് ഒരു ദ്രുത പുനരവലോകനം (QUICK REVISION) നടത്താം.

  • ലേഖരാജ് കൃപലാനിക്ക് ലഭിച്ച ദൈവത്തിൻ്റെ പ്രത്യേക ദൈവീക വെളിപ്പെ ടുത്തലുകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മ കുമാരി സ്ഥാപിതമായി . (പോൾ രാമൻ‌ കുട്ടിക്ക് ലഭിച്ച ഈ പറയപ്പെടുന്ന ദിവ്യ വെളിപ്പെടുത്തലിലൂടെ ടി‌പി‌എം സ്ഥാപിത മായതു പോലെ).
  • അവരുടെ പഠിപ്പിക്കൽ ടിപിഎമ്മിന് സമാനമാണ്, വരും കാലഘട്ടത്തിൽ ബ്രഹ്മ കുമാരിയുടെ 9 ലക്ഷം ശ്രേഷ്ഠ ഗണം ഏറ്റവും ഉയർന്ന സ്ഥാനത്ത്‌ ഇരിക്കും (ടിപിഎ മ്മിൻ്റെ കാര്യത്തിൽ 144,000).
  • ബ്രഹ്മ കുമാരികളല്ലാത്ത അംഗവുമായി ബന്ധപ്പെടാതിരിക്കാൻ അവർ അംഗങ്ങളെ പഠിപ്പിക്കുന്നു (ടിപിഎമ്മിൻ്റെ കാര്യത്തിൽ വേർപെട്ട ജീവിതം).
  • അവർക്ക് ഭരണാധികാരപരമായ ഒരു പിരമിഡ് ഘടനയുണ്ട്. ടി‌പി‌എമ്മിലെ പോലെ ബാക്കിയുള്ള അനുയായികളെ നിയന്ത്രിക്കുന്ന ചില മുൻ‌നിര മേലധികാരികൾ‌.
  • അവർക്കും വെളുത്ത യൂണിഫോമുകൾ ഉണ്ടായിരുന്നു (ത്യാഗ ജീവിതത്തിൻ്റെ ബാഹ്യ ഭാവം).
  • രാവിലെ 4 മണിക്ക് ധ്യാനത്തിൽ ആരംഭിക്കുന്ന ദൈനംദിന സമയ പട്ടിക അവർക്ക് നിശ്ചയിച്ചിരിക്കുന്നു.
  • ടി‌പി‌എമ്മിലെ പോലെ ബ്രഹ്മ കുമാരിയിലും ആഭ്യന്തര അധിക്ഷേപങ്ങളെയും അഴി മതികളെയും കുറിച്ച് ഞങ്ങൾക്ക് പല റിപ്പോർട്ടുകൾ അറിയാം.

യഹോവ സാക്ഷികളുടെ ചരിത്രം

ചാൾസ്. ടി. റസ്സൽ എന്ന ചെറുപ്പക്കാരൻ 1870 ൽ അഡ്വെൻറ്റിസ്റ്റുകളുടെ ഒരു മീറ്റിംഗിൽ പങ്കെടുത്ത്‌ യേശുവിൻ്റെ രണ്ടാം വരവിനെ കുറിച്ച് പ്രസംഗിച്ചു. ഈ പഠിപ്പിക്കലുകൾ സ്വന്തം ദൈവശാസ്ത്രം നിർമ്മിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദൃശ്യ സാന്നിധ്യ ത്തോടെ 1873/1874 ൽ ക്രിസ്തു ഭൂമിയിൽ തിരിച്ചെത്തുമെന്ന് പ്രവചിച്ചുകൊണ്ട് റസ്സൽ യേശുവിൻ്റെ രണ്ടാം വരവിൻ്റെ സ്വന്തം പതിപ്പ് ആരംഭിച്ചു. വാച്ച് ടവർ ബൈബിൾ സൊസൈറ്റിയും ഇൻ്റർനാഷണൽ ബൈബിൾ സ്റ്റുഡൻറ്റ്‌സ് അസോസിയേഷനും (IBSA) അദ്ദേഹം ആരംഭിച്ചു. ഇന്ന് ഈ ഗ്രൂപ്പിന് 8 ദശലക്ഷത്തിലധികം അനുയായികൾ ഉണ്ട്.

യേശുക്രിസ്തുവിൻ്റെ ദൈവത്വത്തെ നിരാകരിക്കുന്ന മതവിരുദ്ധമായ പഠിപ്പിക്കലുകൾക്ക് അവർ കുപ്രസിദ്ധരാണ്. യേശു ഒരു സൃഷ്ടിയാണെന്ന് അവർ പഠിപ്പിക്കുന്നു. ശാരീരിക ശരീരമില്ലാതെ യേശു ആത്മീയമായി ഉയിർത്തെഴുന്നേറ്റുവെന്ന് അവർ വിശ്വസിക്കുന്നു. യേശുവിനെ ക്രൂശിച്ചത് കുരിശിലല്ലെന്നും ഒരു ഊന്നുവടിയിലാണെന്നും (STAKE) അവർ വിശ്വസിക്കുന്നു. 1914 ൽ ആരംഭിച്ച യേശുവിൻ്റെ സഹസ്രാബ്ദ വാഴ്ചയിലാണ് നാം ഇപ്പോൾ ജീവിക്കുന്നതെന്നും അവർ പഠിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ആദാമിൻ്റെ സൃഷ്ടിക്ക് ശേഷം ‘1000 വർഷം വീതമുള്ള’ ആറ് ദിവസങ്ങൾ അവസാനിച്ചു, നമ്മൾ ഇപ്പോൾ 1914 ൽ ആരംഭിച്ച അവസാന ഏഴാം ദിവസത്തിൻ്റെ നടുവിലാണ്. NEW WORLD TRANSLATION എന്ന പേരിൽ അവരുടെ വേദപുസ്തക വിവർത്തനവും ഉണ്ട്.

Cult 2 Shocking similarities with Jehovah Witnesses

ടിപിഎമ്മുമായുള്ള സമാനതകൾ

  • ടിപിഎമ്മിലെ പോലെ, തങ്ങളുടെ ഗ്രൂപ്പിലെ തിരഞ്ഞെടുത്ത 144,000 അംഗങ്ങൾ നിത്യതയിൽ ഏറ്റവും വലിയ ഭരണാധികാരികളുടെ സിംഹാസനത്തിൽ ഇരിക്കു മെന്ന് യഹോവ സാക്ഷികൾ വിശ്വസിക്കുന്നു. 144000 സീയോൻ്റെ ഭാഗമല്ലാത്തവർ തങ്ങളുടെ നിത്യത താഴ്ന്ന വിഭാഗത്തിലുള്ള സ്വർഗ്ഗത്തിൽ ചെലവഴിക്കും (നിത്യ തയുടെ വർഗ്ഗീകരണം)
  • ടി‌പി‌എം ചെയ്യുന്നതുപോലെ, വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ചതൊഴികെ മറ്റേതെങ്കിലും ക്രിസ്ത്യൻ സാഹിത്യങ്ങൾ വായിക്കുന്നത് ഒഴിവാക്കാൻ യഹോവ സാക്ഷികൾ അവരുടെ അനുയായികളോട് ആവശ്യപ്പെടുന്നു. ഒരു യഹോവ സാക്ഷി അംഗത്തിന് മറ്റൊരു സഭയിലെ യോഗത്തിലും പങ്കെടുക്കാൻ അനുവാദമില്ല. ദൈവ ത്തിൻ്റെ ഏക യഥാർത്ഥ സഭ യഹോവ സാക്ഷികൾ മാത്രമാണെന്ന് അവർ പ്രഖ്യാപി ക്കുന്നു. ടി‌പി‌എമ്മിലെ പോലെ യഹോവ സാക്ഷികൾ അല്ലാത്ത അംഗത്തിൻ്റെ വിവാഹത്തിലോ ശവസംസ്കാരത്തിലോ അവർക്ക് പങ്കെടുക്കാൻ അനുവാദമില്ല. യഹോവ സാക്ഷികളെ പറ്റി ഇൻ്റർനെറ്റിൽ തിരയരുതെന്ന് അവർക്ക് താക്കീത് കൊടു ത്തിട്ടുണ്ട്, എന്നാൽ അവരോട് അവരുടെ വെബ്‌സൈറ്റായ JW.org സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു (ടിപിഎമ്മിൻ്റെ വേർപെട്ട ജീവിതം പോലെ).
  • കൂടാതെ, ടി‌പി‌എമ്മിലെ പോലെ, വൈദ്യശാസ്ത്രം (MEDICINE) നിരസിച്ചതിനാൽ ധാരാളം ജനങ്ങൾ മരിക്കുന്നു, അതുപോലെ തന്നെ യഹോവ സാക്ഷികളുടെ ഇട യിൽ മരുന്ന് ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു, ഇത് യഹോവ സാക്ഷി അംഗ ങ്ങളിൽ പലരുടെയും മരണ കാരണമാകുന്നു! അവരുടെ ഉപദേശം അനുസരിച്ച് രക്തം കൊടുക്കുന്നത് (BLOOD TRANSFUSION) ഉൾപ്പെടെയുള്ള മെഡിക്കൽ നടപടി ക്രമങ്ങളും രക്തത്തിൽ നിന്നോ അതിൻ്റെ ഘടകത്തിൽ നിന്നോ ലഭിക്കുന്ന മെഡി ക്കൽ ഉൽപ്പന്നങ്ങളും വിലക്കുന്നു. ഒരു യഹോവ സാക്ഷി അംഗത്തിന് ആൽബുമിൻ അടങ്ങിയിരിക്കുന്ന വാക്സിൻ എടുക്കാൻ കഴിയില്ല. വൈദ്യചികിത്സയുമായി ബന്ധ പ്പെട്ട നിയമങ്ങൾ കാരണം ഓരോ ദിവസവും 3-4 യഹോവ സാക്ഷി അംഗങ്ങൾ മരി ക്കുന്നുണ്ടെന്ന് കണക്കാക്കുന്നു. (ദൈവിക രോഗശാന്തി).
  • ടിപിഎമ്മിലെ പ്പോലെ, ജനങ്ങളുടെ ജീവിതം നിയന്ത്രിക്കാൻ അവർക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അനേകം വ്യവസ്ഥകളുണ്ട് (പ്രവൃത്തി അടിസ്ഥാനമായുള്ള മതം). ഒരു പുരുഷ അംഗം മുഖത്ത്‌ താടി വളർത്താൻ പാടില്ല. സ്ത്രീകൾ പാൻറ്റ്‌സ് ധരിക്കാൻ പാടില്ല. ജന്മദിനം, ക്രിസ്തുമസ്, ഈസ്റ്റർ എന്നിവ യഹോവ സാക്ഷി അംഗ ത്തിന് അനുവദനീയമല്ല. യഹോവ സാക്ഷികളുടെ വിവാഹച്ചടങ്ങിൽ അരിയും കോൺഫെറ്റിയും എറിയാൻ പാടില്ല. ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ പാടില്ല. ആൺകുട്ടികൾ സ്‌കൗട്ടിലും പെൺകുട്ടികൾ ഗേൾസ് ഗൈഡുക ളിലും ചേരാൻ പാടില്ല. മേലുദ്യോഗസ്ഥന്മാരോട് (ഭരണസമിതി) ചോദ്യങ്ങളൊന്നും അനുവദനീയമല്ല. പോലീസ് ഉദ്യോഗസ്ഥൻ, സിവിൽ ജഡ്‌ജി, നടൻ, സംഗീതജ്ഞൻ, കായികം എന്നിങ്ങനെയുള്ള ഉദ്യോഗങ്ങൾ ഒരു യഹോവ സാക്ഷി അംഗം തിരഞ്ഞെ ടുക്കാൻ പാടില്ല. ഒരു യഹോവ സാക്ഷി അംഗം ഒരു യഹോവ സാക്ഷി ഇതര അംഗ ത്തിൻ്റെ വിവാഹത്തിലും ശവസംസ്കാര ചടങ്ങിലും പങ്കെടുക്കാൻ പാടില്ല. എല്ലാ ബ്രെയിൻ‌വാഷിംഗ് (BRAINWASHING) മീറ്റിംഗുകളിലും അവർ നിർബന്ധമായും പങ്കെ ടുക്കണം (അവരുടെ നിയമങ്ങളിൽ കൂടുതൽ ഇവിടെ വായിക്കുക). (നിയമ ങ്ങളും വ്യവസ്ഥകളും).
  • ടിപിഎം രാജ്യം വികസിപ്പിക്കുന്നതിനായി ടിപിഎം വേലക്കാർ വീടുതോറും സന്ദർശിക്കുന്നതുപോലെ, യഹോവ സാക്ഷി അംഗങ്ങളും വീടുതോറും സന്ദർശിച്ച് യഹോവ സാക്ഷി രാജ്യം വിപുലീകരിക്കുന്നതിന് ദിവസവും രണ്ട് മണിക്കൂർ ചെലവഴിക്കേണ്ടതുണ്ട് [c.f. ലൂക്കോസ് 10:7] (സ്വന്തം രാജ്യം വികസിപ്പിക്കുന്നു – സന്ദർശിക്കുന്നു).
  • ജനങ്ങളുടെ നല്ലതും ചീത്തയുമായ അന്തിമ തീരുമാനമെടുക്കുന്നതിന് ദൈവം നിയോഗിച്ചതായി കണക്കാക്കപ്പെടുന്ന മൂന്ന് മേധാവികൾ ടിപിഎമ്മിൽ ഉള്ളതു പോലെ തന്നെ യഹോവ സാക്ഷി സമൂഹത്തിന് തീരുമാനമെടുക്കുന്നവരായി ദൈവം നിയമിച്ചതായി കണക്കാക്കുന്ന എട്ട് പേരുടെ ഒരു ഭരണസമിതി ഉണ്ട്.
  • ഏതൊരു കൾട്ടിലെയും മുൻ അംഗത്തിന് പുനരധിവാസവും വീണ്ടെടുക്കലിനുള്ള പരിചരണവും (Care for Recovery) ആവശ്യമായി വരുന്നതുപോലെ, യഹോവ സാക്ഷി യുടെ കൾട്ടിൽ നിന്ന് പുറത്തുവരുന്നവരുടെ കാര്യവും അങ്ങനെതന്നെ! യഹോവ സാക്ഷി എന്ന കൾട്ടിൽ നിന്ന് പുറത്തുവരുന്ന ഒരു വ്യക്തിക്ക് വളരെയധികം മസ്തി ഷ്കപ്രക്ഷാളനം സംഭവിച്ചിരിക്കുന്നതിനാൽ, ഒരു സാധാരണ ക്രിസ്ത്യാനിയാകാൻ പഠിച്ചെടുത്ത എല്ലാ വിഡ്ഢിത്തരങ്ങളും അയാൾ മറക്കേണ്ടതുണ്ട്. യഹോവ സാക്ഷികളുടെ കൂട്ടായ്മ ഉപേക്ഷിക്കുന്നവരെ പിന്മാറ്റക്കാരായി കണക്കാക്കി പുറത്താക്കും.
  • മിക്കവാറും ക്രിസ്ത്യാനികളും അവരുടെ കൂട്ടായ്മ നടക്കുന്ന കെട്ടിടത്തെ സഭയെന്ന് വിളിക്കും. എന്നാൽ, യഹോവയുടെ സാക്ഷി അതിനെ ഒരു സഭ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല. ടിപിഎം തങ്ങളുടെ കെട്ടിടത്തെ FAITH HOMES എന്ന് വിളിക്കുന്നതു പോലെ അവർ അതിനെ KINGDOM HALL എന്ന് വിളിക്കുന്നു.

ടിപിഎമ്മിന് സമാനമായ യഹോവ സാക്ഷികളുടെ അലിഖിത നിയമങ്ങൾ

  • ടിപിഎമ്മിലെ പോലെ, മൂപ്പന്മാരുടെ ലൈംഗിക ദുരുപയോഗം മറച്ചുവെയ്ക്കുന്നു, അതേസമയം ഇരയെ പീഡിപ്പിക്കുകയും ശിക്ഷിക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു. ലൈംഗിക പീഡനം പലപ്പോഴും സംഭവിക്കുന്നു. മിക്കപ്പോഴും, അതിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്നു.
  • ലൈംഗിക പീഡനത്തിന് ഒരു മൂപ്പനെതിരെ പരാതി നൽകിയാൽ, ഒരു ജുഡീഷ്യൽ കമ്മിറ്റി രൂപീകരിച്ച് ഇരയെ ആ കമ്മിറ്റിക്ക് മുന്നിൽ വിളിക്കും, അതിൽ അധിക്ഷേ പകനെ കുറ്റവിമുക്തനാക്കുകയും മൂപ്പൻ്റെ മേൽ തെറ്റായ ആരോപണങ്ങൾ ഉന്നയി ച്ചതിന് ഇരയ്ക്ക് താക്കീത്‌ കൊടുക്കുകയും ചെയ്യുന്നു. ഇത് ടിപിഎമ്മുമായി വളരെ സാമ്യമുള്ളതാണ്, ഏറ്റവും പുതിയ ജോഷുവ കേസിൽ, ഒരു പ്രഹസന അന്വേഷ ണത്തിന് ശേഷം അയാളെ കുറ്റവിമുക്തനാക്കി, അതേസമയം ജോവാഷിനെ കുടി യൊഴിപ്പിക്കൽ, പുറത്താക്കൽ എന്നിവ നൽകി ശിക്ഷിച്ചു. ടിപിഎമ്മിലെ പോലെ യഹോവ സാക്ഷികൾക്കിടയിൽ ഇരകളെ ലജ്ജിപ്പിക്കുന്നത് ഒരു സാധാരണ കാര്യ മാണ്. ടി‌പി‌എമ്മിലെ എബ്രഹാം മാത്യുവും കൂട്ടരും നമ്മൾ കാണുന്നതുപോലെ ഇതേ മാഫിയ പാറ്റേണിൽ പ്രവർത്തിക്കുന്നു. മൂപ്പന്മാർക്ക് പാപം ചെയ്യാൻ സാധ്യമല്ല. ടിപിഎമ്മിൽ ചെയ്യുന്നതുപോലെ മൂപ്പന്മാരെ “SAINTS” എന്ന് വിളിക്കുന്നു.
  • അവർ പുതിയ നിയമങ്ങൾ കണ്ടുപിടിക്കയും അതിനെ പുതിയ വെളിച്ചം അഥവാ പുതിയ വെളിപ്പെടുകൾ എന്ന് വിളിക്കയും ചെയ്യുന്നു.
  • അവർ മറ്റ് ക്രിസ്ത്യാനികളെ യഥാർത്ഥ ക്രിസ്ത്യാനികളായി കണക്കാക്കു ന്നില്ല. ടിപിഎമ്മിൽ അവരെ പുതിയ ഭൂമിയിൽ തരംതാഴ്ത്തുന്നത് നാം കാണു ന്നതുപോലെ, മറ്റ് ക്രിസ്ത്യാനികൾ വീണുപോയവരാണെന്നും നിത്യതയിൽ വളരെ താഴ്ന്ന നിലയിലാണെന്നും അവർ പഠിപ്പിക്കുന്നു.
  • ടിപിഎമ്മിലെ പോലെ, കൺവെൻഷനുകളോട് അവർക്ക് വലിയ താൽപ്പര്യ മുണ്ട്. കൺവെൻഷനുകളുടെ ഉദ്ദേശ്യം പണമുണ്ടാക്കുകയും സാധാരണക്കാരുടെ മേൽ നിയന്ത്രണം ചെലുത്തുകയുമാണ്.
  • ടിപിഎമ്മിലെ പോലെ, ദൈവത്തിൻ്റെ നാമത്തിൽ (യഹോവ) ഭീഷണിപ്പെടു ത്തുക, മൂപ്പന്മാരെ എതിർക്കുന്ന ജനങ്ങളെ ശപിക്കുക എന്നിവ യഹോവ സാക്ഷി കളുടെ മനസ് നിയന്ത്രണ മാർഗ്ഗങ്ങളാണ്.
  • കൾട്ട് ഉപേക്ഷിക്കുന്ന വ്യക്തികളെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒഴിവാ ക്കുന്നു. കൾട്ട് ഉപേക്ഷിച്ച്, പുറത്തുകടക്കുന്ന വ്യക്തികൾക്കെതിരെ അപവാദ കഥകൾ പറഞ്ഞ് അവരെ ടിപിഎംകാർ ഒഴിവാക്കുന്നതുപോലെ, യഹോവ സാക്ഷി സമൂഹവും ഇതേ രീതി പിന്തുടരുന്നു. ഇതിനെ DISFELLOWSHIPPING എന്ന് വിളിക്കുന്നു. ഈ DISFELLOWSHIPPING ജുഡീഷ്യൽ കമ്മിറ്റിയുടെ പ്രഹസന അന്വേഷണത്തിന് ശേഷവും സംഭവിക്കുന്നു.

ജുഡീഷ്യൽ കമ്മിറ്റി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച ചുവടെയുള്ള വിദ്യാഭ്യാ സസംബന്ധിയായ വീഡിയോ നിങ്ങൾക്ക് നൽകും.

ഉപസംഹാരം

ടിപിഎം യഹോവ സാക്ഷിയേക്കാൾ ഉപായക്കാരും വഞ്ചകന്മാരുമാണ്. എന്നാൽ, ബൈബിളിലെയും ക്രിസ്ത്യൻ സമൂഹത്തിലെയും ഗൗരവമുള്ള ഒരു വിദ്യാർത്ഥി ഉടൻ തന്നെ ടിപിഎമ്മിൻ്റെ കൾട്ട് രീതി തിരിച്ചറിയും. ടിപിഎം എന്ന കൾട്ട് ഉൾപ്പെടെ വിവിധ കൾട്ടുകളിൽ കുടുങ്ങി കിടക്കുന്നവരുടെ കണ്ണുകൾ ദൈവം തുറക്കട്ടെ!

ഇനിയും ധാരാളം വിഭവങ്ങൾ ലഭ്യമാണെങ്കിലും, ഈ ഡോക്യുമെൻ്ററിയോടെ ഞാൻ നിങ്ങളെ വിടുന്നു.

കൾട്ട് 2 – യഹോവ സാക്ഷികളുമായുള്ള ഞെട്ടിപ്പിക്കുന്ന സമാനതകൾ” ഇവിടെ അവസാനിക്കുന്നു.

—————

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ ലോകത്തിലെ ജഡ്‌ജിമാരുടെ കണ്ണിൽ പോലും കുടിയൊഴിപ്പിക്കൽ അന്യായമാണെന്ന് തെളിയിച്ചുകൊണ്ട്‌ സിംഗപ്പൂർ കോടതി ജോവാഷിൻ്റെ കുടിയൊഴിപ്പിക്കൽ ഉത്തരവ് റദ്ദാക്കി.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *