ഒരു ടിപിഎം അപ്പൊസ്തലൻ്റെ ആഹ്ളാദകരമായ ജീവിതം – 2

ദൈവ വഴികൾ നമ്മുടെ ചിന്തയ്ക്കും ഗ്രാഹ്യത്തിനും അതീതമാണ് (റോമർ 11:33). TPM ചീഫ് പാസ്റ്ററായ എബ്രഹാം മാത്യു, ഒരു ടിപിഎം അപ്പൊസ്തലൻ്റെ ആഹ്ളാദകരമായ ജീവിതം 2 എന്ന ഈ ലേഖനത്തിൽ എല്ലാ സംശയങ്ങളും ദൂരീകരിച്ചിരിക്കുന്നു. ടിപിഎ മ്മിൻ്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടാൻ ഞങ്ങളെ സഹായിക്കുന്നതിന് ഈ മനു ഷ്യനെ ഈ കൾട്ടിൻ്റെ തലപ്പത്ത്‌ വെച്ചിരിക്കുന്നതിന് ഞങ്ങൾ ദൈവത്തിന് അളവില്ലാത്ത നന്ദി കരേറ്റുന്നു. ഈ പരമ്പരയിലെ മുൻപത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക.

ടിപിഎമ്മിൽ വിശുദ്ധ ജോഷുവയുടെ വീണ്ടും വിശുദ്ധീകരണം

നമുക്കറിയാവുന്നതുപോലെ, ജോഷുവ വിഷയം അന്വേഷിക്കുമെന്ന് ചീഫ് വാഗ്ദാനം ചെയ്തിരുന്നു. എബ്രഹാം മാത്യുവിൻ്റെ അന്വേഷണത്തിൻ്റെ ഫലമായി, ജോഷുവ നിരപരാ ധിയാണെന്നും വിശുദ്ധ ജോഷുവയെ (SAINT JOSHUVA) പുനഃസ്ഥാപിച്ചുവെന്നും നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പ്രഖ്യാപനത്തിന് കുറച്ച് കാലതാമസമുണ്ടാകാമെങ്കിലും, ജോഷുവയുടെ പുനർ‌ വിശുദ്ധീകരണം വിശുദ്ധ സണ്ണിക്കും മറ്റു പലർക്കും ചെയ്തതുപോലെ തന്നെയാണ്.

വേലക്കാർ അധാർമിക പ്രവർത്തനങ്ങളിൽ അകപ്പെടുമ്പോൾ പ്രയോഗിക്കുന്ന ഒരു പ്രക്രിയയാണ് വീണ്ടും വിശുദ്ധീകരണം. തൻ്റെ അടുത്ത സുഹൃത്ത് വളരെക്കാലം കഷ്ടപ്പെടുന്നതു കാണുന്നത് മുഖ്യന് സഹിക്കാനാവില്ല. അതുകൊണ്ട്, ടിപിഎം ചീഫ്, ഒരു ടിപിഎം അപ്പൊസ്തലൻ്റെ ആഹ്ളാദകരമായ ജീവിതം 2 എന്ന ഈ ലേഖനത്തിൽ, ഇത് സംബന്ധിച്ച അധാർമികതയുടെയും സാമ്പത്തിക ദുരുപയോഗവത്തിൻ്റെയും എല്ലാ സംശയങ്ങളും മായ്ച്ചു.

വെള്ളത്തിൻ്റെ ആഴം പരീക്ഷിക്കാനുള്ള ഒരു പ്രക്രിയ എന്ന നിലയിൽ, 2020 ഡിസംബർ 6 ന് സിംഗപ്പൂർ സോണൽ ക്വാർട്ടേഴ്സിൽ ഒരു പ്രസംഗം നടത്താൻ ജോഷുവയ്ക്ക് അവസരം ലഭിച്ചു.

Indulgent Life of a TPM Apostle 2

                       സിംഗപ്പൂരിൽ വിശുദ്ധ ജോഷുവയുടെ പുനഃസ്ഥാപനം 👆

ഒരു പ്രഹസന അന്വേഷണം – ഒരു കൾട്ടിൻ്റെ സവിശേഷത

നിങ്ങൾ ശ്രദ്ധിച്ചതുപോലെ, കൾട്ടുകൾ തമ്മിലുള്ള സമാനത എടുത്തുകാണിക്കുന്ന ലോകത്തിലെ മറ്റ് കൾട്ടുകളെ കുറിച്ച് ഞങ്ങൾ ഒരു പുതിയ സീരീസ് ആരംഭിച്ചു. ആ പരമ്പരയിലെ അവസാനത്തെ ലേഖനത്തിൽ, ഞങ്ങൾ യഹോവയുടെ സാക്ഷികളെ കുറിച്ച് ചർച്ച ചെയ്തു. നിങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം അവരുടെ നീതിന്യായ വ്യവസ്ഥയാ യിരുന്നു. അവർക്ക് ജുഡീഷ്യൽ കമ്മിറ്റി എന്ന് പേരിൽ ഒരു കമ്മിറ്റി ഉണ്ട്. ഈ കമ്മിറ്റി യുടെ പ്രാഥമിക ലക്ഷ്യം അവരുടെ പുരോഹിതന്മാർക്കെതിരെ ചുമത്തുന്ന ഗുരുതരമായ കുറ്റങ്ങൾ അവഗണിക്കുകയും ഇരകളായ സാധാരണക്കാരിൽ എല്ലാ തെറ്റുകളും കുറ്റ ങ്ങളും അടിച്ചേൽപ്പിക്കുകയും ചെയ്യുക എന്നതാണ്.

എബ്രഹാം മാത്യുവിൻ്റെ പ്രവൃത്തികളെ ദൈവം എങ്ങനെ കാണുന്നു?

ഈ ദുഷ്പ്രവൃത്തിക്കാരോട് സഹകരിക്കുന്ന ജനങ്ങളെ കുറിച്ച് ബൈബിളിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എബ്രഹാം മാത്യുവും എം ടി തോമസും ബാക്കി വെള്ള ധാരികളും ടിപിഎമ്മിലെ അന്ധരായ വിശ്വാസികളെ കൊള്ളയടിക്കുന്നതിനെ പറ്റിയുള്ള ദൈവത്തിൻ്റെ വീക്ഷണം മനസ്സിലാക്കാൻ സഹായിക്കുന്ന ചില തിരുവെഴുത്തുകൾ നമുക്ക് വായിക്കാം.

കള്ളന്മാരോടും വ്യഭിചാരികളോടും ഒപ്പം നിൽക്കുന്നു

ചീഫ് പാസ്റ്റർ എന്ന് വിളിക്കുന്ന എബ്രഹാം മാത്യു ദൈവവചനത്തിൽ നിന്ന് ജനങ്ങളെ വിഡ്ഢികളാക്കി സംസാരിക്കുന്നു. ദൈവം അവനോട്, നിൻ്റെ അധരങ്ങളിൽ എൻ്റെ നിയമത്തെ എടുക്കാൻ നിനക്ക് എന്താണ് അവകാശം എന്ന് ചോദിക്കുന്നു? എബ്രഹാം മാത്യു അതിൻ്റെ പിന്നിൽ കർത്താവിൻ്റെ പ്രബോധനം എന്ന് അവകാശപ്പെടുന്നു. അവൻ കള്ളനുമായി ചേരുകയും വ്യഭിചാരികളുമായി ഒത്തുചേരുകയും ചെയ്യുന്നു.

എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നു: നീ എൻ്റെ ചട്ടങ്ങളെ അറിയിപ്പാനും എൻ്റെ നിയമത്തെ നിൻ്റെ വായിൽ എടുപ്പാനും നിനക്കെന്ത് കാര്യം?

നീ ശാസനയെ വെറുത്ത്‌ എൻ്റെ വചനങ്ങളെ നിൻ്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.

കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.

നിൻ്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; നിൻ്റെ നാവ് വഞ്ചന പിണെക്കുന്നു.

സങ്കീർത്തനം 50:16-19

സത്യം തള്ളിക്കളയുന്നു, ഭോഷ്കിൽ വിശ്വസിക്കുന്നു

എബ്രഹാം മാത്യുവിനെ പോലുള്ളവർ നാശത്തിലേക്കുള്ള വിശാല പാതയിലാണ്. അവർ സത്യത്തെ സ്നേഹിക്കാൻ വിസമ്മതിച്ചതിനാൽ നശിക്കുന്നു. അവർ അനീതിയെ സ്നേഹിക്കുതിനാൽ, അവർക്ക് ഭോഷ്കു വിശ്വസിക്കുമാറ് വ്യാജത്തിൻ്റെ വ്യാപാരശക്തി അയക്കുന്നു.

അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്ക് ഭോഷ്കു വിശ്വസിക്കുമാറ് വ്യാജത്തിൻ്റെ വ്യാപാരശക്തി അയക്കുന്നു.

2 തെസ്സലൊനീക്യർ 2:10-12

അയാളുടെ സഹചാരികള്‍

ഈ ദുഷിച്ച മനുഷ്യനിൽ നിന്നും അവൻ്റെ ഗ്രൂപ്പിൽ നിന്നും നിങ്ങൾ സ്വയം വേർപെടു ന്നില്ലെങ്കിൽ, നിങ്ങളെ ദുഷ്ടൻ ആയി കണക്കാക്കും. സ്വന്തം ഇരിപ്പിടത്തെയും സ്ഥാന ത്തെയും സ്നേഹിക്കുന്നതിനാൽ, മൗനം പാലിക്കാൻ തീരുമാനിച്ച എം ടി തോമസും ഇതിൽ ഉൾപ്പെടുന്നു.

അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവൻ്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

സദൃശ്യവാക്യങ്ങൾ 29:12

കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടത്താപ്പ് മാനദണ്ഡങ്ങൾ

ഈ കൾട്ടിൻ്റെ ഇരട്ടത്താപ്പ് ഞങ്ങൾ തുറന്നുകാട്ടുന്നു. ഇപ്പോൾ ഗ്രൂപ്പിലെ മസ്തിഷ്കക്ഷാളനം (BRAINWASHED) സംഭവിച്ചവരിൽ പോലും ഇൻ്റർനെറ്റ് സജീവമാകുമ്പോൾ, ഇത് കൂടുതൽ നിര്‍ലജ്ജവും വ്യക്തമായും ദൃശ്യവുമാണ്. അയാളുടെ മുൻഗാമികൾ ചെയ്തതിനേക്കാൾ വ്യത്യസ്തമായ ഒന്നും എബ്രഹാം ചെയ്യുന്നില്ല. നിർഭാഗ്യവശാൽ, എബ്രഹാമിനെ സംബന്ധി ച്ചിടത്തോളം, അയാൾ മുൻപിരുന്നവരെക്കാളും കൂടുതൽ ദൃശ്യതയോടെ (VISIBILITY) അതേ ദുഷ്ട സംഘത്തിൻ്റെ ചുക്കാൻ പിടിക്കുന്നു.

2013 ൽ നടന്ന ഒരു സംഭവത്തിൽ അന്നത്തെ ടിപിഎം മേധാവികൾ അവരുടെ പ്രധാന ഉപദേശങ്ങളിലൊന്ന് ലംഘിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്ത കപ ടത തുറന്നുകാട്ടിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

പാസ്റ്റർ വിൽ‌സൻ്റെ ഹൃദയാഘാതം

അന്നത്തെ തലവൻ ചീഫായിരുന്ന പാസ്റ്റർ വിൽസൺ ന്യൂസിലാൻഡിൽ നിന്ന് സിംഗപ്പൂ രിലേക്ക് പറക്കുകയായിരുന്നു, ചാംഗി വിമാനത്താവളത്തിൽ താത്ക്കാലിക (TRANSIT) സ്ഥലത്ത്‌ ഇരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. അവർ അദ്ദേഹത്തിൻ്റെ കോട്ടും സ്യൂട്ടും എല്ലാം കീറി ഒരു AED (AUTOMATED EXTERNAL DEFIBRILLATORS) ഘടിപ്പിച്ചു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ചാംഗി ജനറൽ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. അവർ അദ്ദേഹത്തിന് കുത്തിവെപ്പ് (INJECTION) കൊടുത്തു, അദ്ദേഹ ത്തിൻ്റെ ഹൃദയം പുനർജ്ജീവിച്ചു (revived). സാധാരണ ടിപിഎമ്മിൽ നടക്കുന്ന രഹസ്യ സംവിധാനങ്ങളിലെ പോലെ, ഡോ. ജോൺ ചിയാം എന്ന പേരുള്ള ഒരു വിശ്വാസി ഡോക്ടറെ അവർ വിളിച്ചെങ്കിലും ചീഫിനെ ആശുപത്രിയിൽ നിന്ന് പുറത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല.

 

Indulgent Life of a TPM Apostle 2

Automated External Defibrillators

ഒടുവിൽ ബോധം വീണ്ടെടുത്ത അദ്ദേഹം ആശുപത്രി വിടാൻ തീരുമാനിച്ചു, രേഖകളിൽ ഒപ്പിട്ട് പുറത്തിറങ്ങി. അന്നത്തെ ഡെപ്യൂട്ടി ചീഫായിരുന്ന വെസ്ലി 6 സഹോദരന്മാരെ ചീഫിനെ പരിപാലിക്കാനും ഈ സംഭവം ഒരു പ്രധാന രഹസ്യം ആയി സൂക്ഷിക്കാനും ചുമതലപ്പെടുത്തി.

ഇത് ടിപിഎമ്മിലെ ഒരു വിശ്വാസിക്ക് സംഭവിക്കുകയും അദ്ദേഹത്തെ ആശുപത്രിയി ലേക്ക് കൊണ്ടുപോകുകയും ചെയ്താൽ, അദ്ദേഹത്തിൻ്റെ സൺ‌ഡേ സ്കൂൾ, വിവർത്തനം, സാക്ഷ്യം, കർതൃമേശ മുതലായ എല്ലാ ശുശ്രുഷകളിൽ നിന്നും അയാളെ പുറത്താക്കി നിശ്ചിത ശിക്ഷ അവസാനിക്കുന്നതുവരെ അവസാന വരിയിൽ ഇരിക്കാൻ ആജ്ഞാ പിക്കും. ക്ഷമ ചോദിക്കാൻ നിർബന്ധിതനായി,  നിന്ദ്യമായ വാക്കുകളാൽ വീണുപോയ ഒരാളെപ്പോലെ അയാൾ കാണപ്പെടും.

അവരുടെ എല്ലാ പ്രവർത്തനങ്ങളും അംഗീകരിക്കുന്നതിനാൽ ടിപിഎം വെള്ള ധാരിക ൾക്ക് ദൈവം നിശബ്ദനാണെന്ന ഒരു ധാരണയുണ്ട്.

ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിൻ്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.

സങ്കീർത്തനം 50:21

ഉപസംഹാരം

പ്രിയ ടിപിഎം ഭക്താ,

ഇപ്പോൾ നിങ്ങൾ ആയിരിക്കുന്ന കുഴപ്പങ്ങൾക്ക് നിങ്ങളെത്തന്നെ കുറ്റപ്പെടുത്തണം. അല്പം ധൈര്യം സംഭരിച്ച് ഈ കൾട്ടിൽ നിന്നും പുറത്തുകടക്കുക. നിങ്ങൾക്ക് ഇതിനകം തന്നെ നിങ്ങളുടെ നല്ലൊരു സമയം നഷ്‌ടപ്പെട്ടു, മാത്രമല്ല ആടുകളുടെ വസ്ത്രം ധരിച്ച ഈ ചെന്നായ്ക്കളുമായി പറ്റിനിൽക്കുന്നത് നിങ്ങളെ ശാശ്വത നരകാഗ്നിയിൽ എത്തിക്കും. നിങ്ങളുടെ ആശ്വാസമേഖലയിൽ (COMFOR ZONE) നിന്ന് പുറത്തുകടന്ന് കർത്താവിനെ അനുഗമിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *