ടിപിഎം അപ്പൊസ്തലന്മാരുടെ വിലക്കപ്പെട്ട ഫലങ്ങൾ – 1

ടിപിഎം അനുയായികൾ അവരുടെ വെളുത്ത വസ്ത്രം ധരിച്ച അപ്പൊസ്തലന്മാരുടെ മറു വശം കാണുമ്പോഴെല്ലാം മത്തായി 7:1 എടുത്ത്‌ “നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധി ക്കരുത്” എന്ന വാഖ്യത്തിൽ സ്വയം ആശ്വസിക്കുന്നു. വാസ്തവത്തിൽ, വിശ്വാസികളിൽ നിന്നുള്ള ഏത് ചോദ്യവും അടിച്ചമർത്താൻ ടിപിഎം വേലക്കാർ ഉപയോഗിക്കുന്ന തുറുപ്പു ചീട്ടാണ് ഈ വാഖ്യം. ടിപിഎം അപ്പൊസ്തലന്മാരുടെ വിലക്കപ്പെട്ട ഫലങ്ങൾ 1-‍ാ‍ം ഭാഗം നമുക്ക് പരിശോധിക്കാം.

ടിപിഎമ്മിൻ്റെ വിഷം നിറഞ്ഞ ഫലം

ബെരോവക്കാരിൽ നിന്ന് വ്യത്യസ്തമായി (അപ്പൊ.പ്രവൃ. 17:11), ടിപിഎം വിശ്വാസികൾ അവരുടെ തൊണ്ടയിൽ വെളുത്ത വസ്ത്രം ധരിച്ച അപ്പൊസ്തലന്മാർ കുത്തിനിറയ്ക്കുന്ന തെന്തും വിഴുങ്ങുന്നു. തിരുവെഴുത്തുകൾ വായിക്കുന്നതിൽ അവർ ആത്മാർത്ഥത പുലർത്തിയിരുന്നെങ്കിൽ, മത്തായി 7:1 ൽ, സഹോദരനെ വിധിക്കുന്നതിൽ നിന്ന് യേശു തൻ്റെ അനുയായികളെ പിന്തിരിപ്പിക്കുന്നു (മത്തായി 7:3) എന്ന് മനസ്സിലാക്കുമായിരുന്നു – ആടുകൾ. എന്നാൽ ചില വാക്യങ്ങൾക്കുശേഷം, കള്ള ഇടയന്മാരെ അവരുടെ ഫലങ്ങ ളാൽ തിരിച്ചറിയാൻ യേശു മുന്നറിയിപ്പ് നൽകുന്നു. “അവരുടെ ഫലങ്ങളാൽ നിങ്ങ ൾക്ക് അവരെ തിരിച്ചറിയാം” (മത്തായി 7:16) എന്ന പ്രസ്താവന യഥാർത്ഥ അനുയായി കളെ തിരിച്ചറിയുന്നതിനെ കുറിച്ചും കള്ള പ്രവാചകന്മാരെ ഒഴിവാക്കുന്നതിനെ കുറിച്ചും യേശു പഠിപ്പിച്ചതിൻ്റെ ഭാഗമാണ്.

തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു അത്ഭുതകരമായ ഭാഗം നമുക്ക് വായിക്കാം.

കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്കൾ ആകുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ, നിൻ്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തി ക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്ന് തീർത്തു പറയും.

മത്തായി 7:15,20-23

ടി‌പി‌എം വിശ്വാസികൾ,‌ ഒരിക്കലും അവരുടെ ഇടയന്മാരുടെ ഫലങ്ങൾ‌ നോക്കില്ല, പകരം അവരുടെ വേലക്കാർ പിശാചുക്കളെ പുറത്താക്കുന്ന രീതി, അവരുടെ സഭയിൽ‌ പ്രവചിക്കുന്നതിൻ്റെ അളവ് (ചാടൽ‌, അലർച്ച എന്നിവയുൾ‌പ്പെടെ), അവരുടെ ജീവിത ത്തിലെ എല്ലാ നന്മകൾക്കും ഉറവിടം അവരുടെ അപ്പൊസ്തലന്മാരുടെ അത്ഭുത പ്രവൃ ത്തികളായ പ്രാർത്ഥന, രാവിലെ 4 മണിക്കുള്ള സ്തുതി, മാതാപിതാക്കളെ ഉപേക്ഷിച്ച് അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം എന്നിവയാണെന്ന്‌ അവർ അവകാശപ്പെടുന്നു.

The Forbidden Fruits of TPM Apostles 1

ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കാത്തവരെ “അകൃത്യത്തിൻ്റെ വേലക്കാർ” എന്നു വിളിക്കുന്നു. ഈ എപ്പിസോഡിൽ, യേശുവിൻ്റെ കൽപ്പനകൾക്ക് വിരുദ്ധമായി, സാധാരണയായി കണ്ടുവരുന്ന ടിപിഎം അപ്പൊസ്തലന്മാരുടെ പ്രവചനം, പിശാചുക്കളെ പുറത്താക്കൽ, അവരുടെ സ്വയം പ്രശംസിക്കുന്ന പ്രവൃത്തികൾ എന്നിവയിൽ മറ ഞ്ഞിരിക്കുന്ന ഫലങ്ങൾ ഞങ്ങൾ തുറന്നുകാട്ടുന്നു.

ദാസനായ നേതാവ്

മത്തായി 20:27-28 ൽ യേശു പറഞ്ഞു, “നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവ നെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷി പ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

മത്തായി 23:11 ൽ യേശു അതേ കാര്യം ആവർത്തിക്കുന്നു, “നിങ്ങളിൽ ഏറ്റവും വലിയ വൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”

എന്നാൽ ടിപിഎമ്മിനുള്ളിൽ ശുശ്രൂഷ എന്ന ആശയം ക്രിസ്തുവിൻ്റെ പഠിപ്പിക്കലിന് വിരു ദ്ധമാണ്. തങ്ങളെ “ദൈവ ദാസൻ” എന്ന് വിളിക്കുന്നതിൽ അവർ വളരെ അഭിമാനിക്കുന്നു ണ്ടെങ്കിലും, അവരിൽ ദാസ്യത്തിൻ്റെ ഒരു അണുപോലുമില്ല. ടിപിഎമ്മിൻ്റെ അധികാര ശ്രേണിയിൽ‌, നിങ്ങൾ‌ ഏണിയിൽ‌ കയറുന്നതിനനുസരിച്ച് നിങ്ങളെ പരിപാലിക്കാൻ‌ കൂടുതൽ‌ വേലക്കാരെ ലഭിക്കും. ഒരു ടിപിഎം സെൻ്റർ പാസ്റ്റർ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യില്ല. അയാളെ പരിപാലിക്കാൻ കുറഞ്ഞത് രണ്ട് സഹോദരിമാരും ഒരു സഹോദരനും ഒപ്പമുണ്ടാകും. സെൻ്റർ പാസ്റ്റർമാർക്ക്,  അവർക്കുവേണ്ടി മാത്രം പ്രത്യേകമായ ഭക്ഷണം പാചകം ചെയ്യുന്ന പ്രത്യേക സഹോദരി പാചകക്കാരികൾ ഉണ്ട്.

പാസ്റ്റർമാർ, മൂപ്പന്മാർ, സഹോദരന്മാർ എന്നിവർ, എ‌പ്പോഴും മസാജ് ചെയ്യുന്നതിനും അമിതമായി ലാളിക്കുന്നതിനും മുഖസ്‌തുതിക്കാരാൽ എല്ലാ വശത്തുനിന്നും വലയം ചെയ്യപ്പെട്ടിരിക്കും. സേവിക്കാൻ എല്ലാം ഉപേക്ഷിച്ച ഈ സ്വയം പ്രഖ്യാപിത ദാസന്മാർ സേവിക്കപ്പെടുന്നതിൽ എന്തുകൊണ്ട് ഭ്രാന്തന്മാർ ആകുന്നു?

സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് അവിവാഹിതരായി കഴിയുന്നതിലൂടെ അവർ ദൈവ ത്തിനും ദൈവത്തിൻ്റെ ആട്ടിൻകൂട്ടത്തിനും വലിയ ഉപകാരം ചെയ്യുന്നുവെന്ന് വ്യാജ TPM അപ്പൊസ്തലന്മാർ കരുതുന്നു. വ്യാജ ടിപിഎം അപ്പൊസ്തലന്മാർക്ക് ജോലി ചെയ്യാനും കാറു കൾ ഓടിക്കാനും വസ്ത്രങ്ങൾ കഴുകാനും അവരുടെ സ്ഥലം വൃത്തിയാക്കാനും അവ രുടെ കൽപനപ്രകാരം എല്ലാം ചെയ്യാനും ചുറ്റും പരിവാരങ്ങൾ ഉണ്ട്. അതിനാൽ വിശ്വാ സികൾ അവർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ആസ്വദിക്കുന്നത് അവരുടെ ജന്മാ വകാശമാണെന്ന് അവർ കരുതുന്നു. അത് നൽകാത്തപ്പോൾ അവർ ആവശ്യപ്പെടുന്നു!

ഒരു ജൂനിയർ സഹോദരൻ തൻ്റെ വലത്തു കൈയിൽ ടിപിഎം ചീഫ് എം ടി തോമസിൻ്റെ സാൻഡലുകളും ഇടത്തു കൈയിൽ ബൈബിളിനും ഒപ്പം കാത്തിരിക്കുന്ന വീഡിയോ നോക്കൂ. ഈ നിഷ്കളങ്കരായ ടിപിഎം വേലക്കാർക്ക് അവരുടെ ചീഫ് പാസ്റ്ററുടെ സ്ലിപ്പറു കൾക്ക് ബൈബിളിനേക്കാൾ പ്രാധാന്യം നൽകാൻ പരിശീലനം നൽകുന്നു. യേശുവിൻ്റെ വാക്കുകൾ കാറ്റിൽ പറത്തി, ശുശ്രുഷിക്കുന്നതിനു പകരം ശുശ്രുഷിക്കപ്പെടാൻ അതി യായി ആഗ്രഹിക്കുന്ന ഈ അകൃത്യത്തിൻ്റെ വേലക്കാരെ പറ്റി ഇതിലും കൂടുതൽ എന്തെങ്കിലും പറയണോ?

പ്രിയ ടിപി‌എം വിശ്വാസിയേ, “നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം” എന്ന യേശുവിൻ്റെ വാക്കുകളോട് നിങ്ങളുടെ ചീഫ് പാസ്റ്റർ കാട്ടുന്ന വ്യാജ അനുസരണം മനസിലാക്കുക.

കഷ്ടതയിൽ ആയിരിക്കുന്നവരെ സഹായിക്കുക

മനുഷ്യർ കാണേണ്ടതിന് നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിൻ്റെ പക്കൽ നിങ്ങൾക്ക് പ്രതിഫലമില്ല.

മത്തായി 6:1

നാം ദരിദ്രന്മാരെ സഹായിക്കുമ്പോൾ, അത് രഹസ്യമായി സൂക്ഷിക്കണമെന്ന് യേശു വ്യക്തമായി പറയുന്നു. എന്നാൽ ക്രിസ്തുവിൻ്റെ കൽപ്പനകൾക്ക് വിരുദ്ധമായി ടിപിഎം വേലക്കാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം.

https://youtu.be/StHhDrgHOL0

ലോക ജനതയുടെ ദൃഷ്‌ടി നിയന്ത്രിക്കുന്നു

കോവിഡ് -19 മഹാമാരിയുടെ സമയത്ത്‌ പ്രാദേശിക ഭരണകൂടത്തിന് പണം സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിപിഎം ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് സെൻ്റർ ഫെയ്ത്ത് ഹോമുകളിലേക്ക് ഉത്തരവുകൾ പറന്നുയർന്നു, എന്നാൽ പാവപ്പെട്ട വിശ്വാസികളുടെ രണ്ടു കാശ് ശേഖരിച്ച് സ്വന്തം ആഡംബരത്തിനായി കൊട്ടാരങ്ങൾ പണിയുന്ന വ്യാജ അപ്പൊസ്തലന്മാർ, പാവങ്ങളെ സഹായിക്കാൻ വേണ്ടി അത്തരം കൽപ്പനകളൊന്നും പുറപ്പെടുവിച്ചില്ല. കോവിഡ് -19 ലോക്ക് ഡൌൺ കാലയളവ് പാവപ്പെട്ട ടിപിഎം വിശ്വാ സികൾ ഉൾപ്പെടെ എല്ലാവർക്കും വളരെ കഠിനമായിരുന്നു, എന്നാൽ ടിപിഎം, സ്വന്തം വിശ്വാസികളെ സഹായിക്കാൻ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല.

ടിപിഎമ്മിൻ്റെ ചീഫ് പാസ്റ്ററുടെ ഉത്തരവ് അനുസരിച്ച് ഇന്ത്യൻ സംസ്ഥാനമായ ഒഡീഷ യിലെ സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന സെൻ്ററായ കട്ടക്കിലെ സെൻ്റർ പാസ്റ്റർ, പ്രാദേശിക ഭരണകൂടത്തിന് 10 ലക്ഷം രൂപ സംഭാവന നൽകി (ഞങ്ങളുടെ ഉറ വിടങ്ങൾ പ്രകാരം). 80 ശതമാനം വിശ്വാസികളും ദാരിദ്ര്യരേഖയ്ക്ക് തഴയുള്ളവരെ പോലെ ജീവിക്കുന്ന ഒരു ചെറിയ സെൻ്ററാണ് കട്ടക്ക് സെൻ്റർ, പക്ഷേ അവരെ സഹായി ക്കാൻ ടിപിഎം സെൻ്റർ പാസ്റ്റർക്ക് ഒരിക്കലും പ്രചോദനം ഉണ്ടായില്ല. പ്രാദേശിക ഭരണ കൂടത്തിൻ്റെ പ്രീതി നേടാൻ അവർ ആഗ്രഹിക്കുന്നു, അതിനാൽ അവർ പൊതു ദാനധർ മ്മങ്ങൾ ചെയ്യുന്നു. പരോപകാരം ഭവനത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ഓർക്കുക.

സാധാരണക്കാരായ പൊതുജനങ്ങൾക്ക് ശരിയായ ജോലിയും അടിസ്ഥാന സൗകര്യ ങ്ങളും ഇല്ലാതെ കഷ്ടപ്പെട്ട കാലഘട്ടത്തിൽ, ടിപിഎം ഫെയ്ത്ത് ഹോമുകളിൽ പെയിൻ റ്റിങ്, ഇടിക്കുക-നിർമ്മിക്കുക, പരിഷ്ക്കരണ പ്രവർത്തനങ്ങൾ എന്നിവയുടെ നിർത്താ തെയുള്ള പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ധാരാളം വസ്തുതകളും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

ഒരു ദീർഘശ്വാസം എടുത്ത്‌ ഈ വ്യാജ അപ്പൊസ്തലന്മാരുടെ ദുരൂഹമായ വ്യാജ ദാനധർ മ്മത്തിൻ്റെ അര്‍ത്ഥം കണ്ടെത്തുക. അവരുടെ പ്രവൃത്തികൾ യേശുവിൻ്റെ കല്പനകൾക്ക് അനുസൃതമാണോ? സൂക്ഷിക്കുക!

താരതമ്യം (COMPARISON)

യേശുവും അപ്പൊസ്തലന്മാരും ജനങ്ങളെ സേവിക്കുകയും ദാനധർമ്മങ്ങൾ ചെയ്യുകയും ചെയ്തു. സ്രഷ്ടാവും ദൈവവുമായ യേശു തന്നെത്താൻ താഴ്ത്തി സ്വന്തം ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി. യേശു ദരിദ്രന്മാരെ സഹായിച്ചു (യോഹന്നാൻ 13:29) അതുപോലെ പൗലോസും (പ്രവൃ: 20:34) സഹായിച്ചു.

ഒരു യഥാർത്ഥ അപ്പൊസ്തലനായ പൗലോസ്, യേശുവിൻ്റെ വാക്കുകൾ അപ്പൊ.പ്രവൃ. 20:35 ൽ ആവർത്തിക്കുന്നു, “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് ഭാഗ്യം എന്നു കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തു കൊൾകയും വേണ്ടത് എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.”

എന്നാൽ, യേശു ശക്തമായി ശകാരിച്ച ഏറ്റവും ഉയർന്ന നിലവാരമുള്ള പരീശന്മാരുടെ വ്യക്തി രൂപമാണ് ടിപിഎം അപ്പൊസ്തലന്മാർ: “നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവ ർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.” (ലൂക്കോസ്: 20:46-47)

 

Sl.No. ഒരു പരീശൻ ഒരു ടിപിഎം അപ്പൊസ്തലൻ
1. നിലയങ്കി വെള്ള ജുബ്ബായും മുണ്ടും
2. അങ്ങാടിയിൽ വന്ദനം പ്രിയപ്പെടുന്നു പ്രായമായ വിശ്വാസികൾ പോലും അവരുടെ പകുതി പോലും പ്രായമില്ലാത്ത ചെറുപ്പക്കാരായ വേലക്കാരെ ബഹുമാനിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
3. പള്ളിയിൽ മുഖ്യാസനം TPM ഇൻ‌ചാർജിന് സഭയിൽ പ്രത്യേക പായകളും കാറു കളിൽ തലയിണയുള്ള പ്രത്യേക സീറ്റുകളും ഉണ്ട്.
4. അത്താഴത്തിൽ പ്രധാന സ്ഥലം അവർ സന്ദർശിക്കുമ്പോഴും അവരുടെ സാധാരണ ക്കാരുടെ ചില വിവാഹ വിരുന്നുകളിൽ പങ്കെടുക്കു മ്പോഴും വളരെയധികം ശ്രദ്ധയും കരുതലും ആവശ്യ പ്പെടുന്നു. അതുപോലെ തന്നെ അവരുടെ കൺവെൻ ഷനുകളിൽ മികച്ച ഭക്ഷണം, മികച്ച താമസസൗകര്യം, ഏറ്റവും ഉയർന്ന ലഭ്യമായ സൗകര്യങ്ങൾ എന്നിവ സ്വയം ഉപയോഗിക്കുന്നു. വർഷത്തിലെ 365 ദിവസ ത്തിൽ 4-5 ദിവസം മാത്രം ഉപയോഗിക്കുന്ന ഒരു TPM ചീഫ് പാസ്റ്റർ റൂം എല്ലാ സെൻ്റർ ഫെയ്ത്ത് ഹോമിലും ഉണ്ട്. ഈ മുറി ഒരു 5 സ്റ്റാർ സൗകര്യത്തെ വെല്ലുവിളി ക്കുന്ന വിധത്തിൽ എല്ലാ വർഷവും പുതിയ അലങ്കാ രങ്ങൾ കൊണ്ട് നവീകരിക്കുന്നു.
5. വിധവമാരുടെ വീടുകൾ വിഴുങ്ങുന്നു ഈ അപ്പൊസ്തലന്മാർ വളരെ ദരിദ്രരായ സാധാരണ ക്കാരെ വാണിഭം ആക്കുന്നു എന്നതിൽ സംശയമില്ല    (2 പത്രോസ് 2:3). പഴയനിയമ നിയമങ്ങൾ ഉപയോഗിച്ച് അവർ പണം തട്ടിയെടുക്കുകയും അത് സാമ്പത്തിക ദശാംശമായി വളച്ചൊടിക്കുകയും ചെയ്യുന്നു.
6. ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുന്നു പൊതുജനങ്ങളുടെ കണ്ണ് തള്ളുന്ന വിധം അജ്ഞാത മായ അന്യഭാഷകൾ നിറഞ്ഞ നീണ്ട പ്രാർത്ഥനയ്ക്ക് ടിപിഎം അപ്പൊസ്തലന്മാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.

ടിപിഎം അപ്പൊസ്തലൻ്റെ ദുഷിച്ച ഫലങ്ങൾ ടിപിഎം വിശ്വാസികളുടെ ശ്രദ്ധയിൽ പ്പെടു ത്തുമ്പോഴെല്ലാം അവർ “അതിനെന്താ? ടിപിഎം എണ്ണത്തിൽ വളരുകയാണ്” എന്ന് തിരിച്ചടിക്കും.

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികളെ, ടിപിഎമ്മിൻ്റെ “വളരുന്ന എണ്ണം” ദൈവാനുഗ്രഹമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ വാക്യം ഓർക്കുക, “ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കു ന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചു പോകേണ്ടതിന്നാകുന്നു.” (സങ്കീർത്തനം 92:7).

ടിപിഎം വിശ്വാസികൾ ശുദ്ധരും വെളുത്ത വസ്ത്രം ധരിച്ച അപ്പൊസ്തലന്മാർ പുലമ്പുന്ന എന്തും വിശ്വസിക്കുന്നവരും ആകുന്നു. അവരുടെ വ്യാജ അപ്പൊസ്തലന്മാരെ നിങ്ങൾ ആക്രമിക്കുമ്പോൾ അവർ ധിക്കാരികളാകും. 1,44,000 എന്ന് വിളിക്കപ്പെടുന്നവരുടെ വ്യാജ പഠിപ്പിക്കലുകളിൽ അവർക്ക് സുരക്ഷിതത്വം തോന്നുന്നു. അന്ധരായ ടിപിഎം വിശ്വാസികൾ ദൈവത്തെ ഭയപ്പെടുന്നില്ല, മറിച്ച് വ്യാജ ടിപിഎം അപ്പൊസ്തലന്മാരെ ഭയ പ്പെടുന്നു.

അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തൻ്റെ നടപ്പ്‌ സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരം പൂണ്ട് നിർഭയനായി നടക്കുന്നു.

സദൃശ്യവാക്യങ്ങൾ 14:15-16

ആടുകളെ വിധിക്കാനല്ല നമ്മളെ വിളിച്ചിരിക്കുന്നതെന്ന് ഓർക്കുക (“നിങ്ങൾ വിധിക്ക പ്പെടാതിരിക്കാൻ വിധിക്കരുത്“) കാരണം യേശു ക്രിസ്തുവാണ് ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നത്. എന്നാൽ ഇടയനെ ന്യായം വിധിക്കാനും വ്യാജ ഇടയന്മാരിൽ നിന്നും വ്യാജ അപ്പൊസ്തലന്മാരിൽ നിന്നും അകന്നു നിൽക്കാനും യേശു ആജ്ഞാപിക്കുന്നു. വ്യാജ അപ്പൊസ്തലന്മാരെ തുറന്നുകാട്ടിbയതിന് യേശു എഫെ സൊസ് സഭയെ അഭിനന്ദിക്കുന്നു (വെളിപ്പാട് 2:2). അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ ഊഴമാണ്! പ്രവചനങ്ങൾ, രോഗശാന്തി പ്രവർത്തനങ്ങൾ, പിശാചുക്കളുടെ പുറത്താ ക്കൽ, അവരുടെ ദൃശ്യപ്രവൃത്തികൾ എന്നിവയാൽ അല്ല അവരുടെ ഫലങ്ങളാൽ അവരെ വിധിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *