ടിപിഎം ജീവിതത്തിലെ മെരുങ്ങാത്ത ഓർമ്മകൾ – 1

ടിപിഎമ്മിലെ ജീവിതം മിസ്രയീമിലെ അടിമത്തം പോലെയാണ്. അത് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ടിപിഎം ആകുന്ന മിസ്രയീമിലെ പേടിസ്വപ്ന ജീവിതം ഓർ മ്മിക്കാൻ കഴിയുന്ന ജനങ്ങളുടെ സാക്ഷ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഞങ്ങൾ തുടരും. കൾട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ ചെങ്കടൽ കടന്നയാൾക്ക് മാത്രമേ രക്ഷപ്പെടലിൻ്റെ ആവേശം വിശദീകരിക്കാൻ കഴിയൂ. ടിപിഎം ജീവിതത്തിലെ മെരുങ്ങാത്ത ഓർമ്മകൾ 1-‍ാ‍ം ഭാഗത്തിൽ സിസ്റ്റർ ജെയുടെ അത്തരമൊരു സാക്ഷ്യം കൊടുക്കുന്നു.

യഹോവ വൈരിയുടെ കയ്യിൽ നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള ദേശങ്ങളിൽ നിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവൻ്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.

സങ്കീർത്തനം 107:2-3

——————

ഹൈ അഡ്മിൻ,

പതിറ്റാണ്ടുകളായി ഞാൻ ടിപിഎമ്മിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല, പക്ഷേ ഈ ആഴ്ച നിങ്ങ ളുടെ സൈറ്റിൽ ഞാൻ ആകസ്മികമായി കയറി. ഞാൻ ചെറുപ്പക്കാരിയും നിഷ്കളങ്കയും ആയി ടിപിഎമ്മിൽ പങ്കെടുത്തിരുന്ന ആ ദിവസങ്ങളിൽ നിങ്ങളുടേതുപോലുള്ള ഒരു സൈറ്റ് എന്നെ എന്തുമാത്രം സഹായിക്കുമായിരുന്നു! നിങ്ങളുടെ ജോലിക്ക് നന്ദി, ഇതിൽ കൂടി നിങ്ങൾ പലരെയും സഹായിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ ജനിച്ചതും വളർന്നതും വിദേശത്താണ്, എന്നാൽ കോളേജ് വിദ്യാഭാസത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. ഇവിടെ ഇന്ത്യയിൽ കാണുന്ന മിക്ക വിവേചനങ്ങളിൽ നിന്നും തെറ്റായ പ്രവർത്തനങ്ങളിൽ നിന്നും എന്നെ വിദേശ വിശ്വാസ ഭവനങ്ങളും സഭയും ഒരു പരിച ആയിരുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. സൺ‌ഡേ സ്കൂളിൽ‌ ഞാൻ‌ ഒന്നാമതായിരു ന്നെങ്കിലും, എപ്പോഴും ലജ്ജിതയായിരുന്നു. എനിക്ക് ഒരിക്കലും എൻ്റെ ആന്തരിക വില ക്കുകൾ നീക്കി സ്വതന്ത്രമായി പാടാനും യുവജന കൺവെൻഷൻ ശൈലിയിലെ പോലെ അലറാനും ദൈവത്തെ സ്തുതിക്കാനും പ്രശംസിക്കാനും കഴിഞ്ഞില്ല.

ഇതിന് എന്നെ അധിക്ഷേപിച്ചു, ഒരിക്കൽ എൻ്റെ സൺ‌ഡേ സ്കൂളിൽ “മനസ്സുകൊണ്ട് പഠിക്കുക മാത്രവും ഹൃദയം കൊണ്ട് ദൈവത്തെ ആരാധിക്കാതിരിക്കുകയും ചെയ്യുന്ന യുവാക്കൾ” എന്ന് അഭിസംബോധന ചെയ്ത ഒരു പ്രസംഗം ഉണ്ടായിരുന്നു. എന്തായാലും, ഈ സഭയുമായുള്ള എൻ്റെ ബാല്യകാല ബന്ധത്തിൻ്റെ ഓർമ ഇതാകുന്നു, വിശാല മനസ്കനായ ദൈവം ഞാൻ ആരാണെന്നതിൽ ലജ്ജിക്കുന്നില്ല.

———————

സിംഗപ്പൂരിൽ ദൈവീക രോഗശാന്തി എന്ന ദുരുപദേശം കാരണം മരിച്ച ഒരു ടിപിഎം സഹോദരിയായ രൂത്തിൻ്റെ വീഡിയോ ആണിത്. ജെയുടെ അമ്മയെപ്പോലെ അമിത രക്തസ്രാവം മൂലം അവൾ മരിച്ചു. പലരും ഈ ദുഷ്ട കൾട്ട് സൃഷ്ടിക്കുന്ന മനഃപൂർവമ ല്ലാത്ത ആത്മഹത്യയുടെ പാതയിലാണ്.

———————-

ഞാൻ ഇന്ത്യയിൽ വന്നപ്പോൾ, ടിപിഎം സഭ കാരണം ഇന്ത്യ തന്നെ എന്നെ ഞെട്ടിച്ചു. സഭയിലും വേലക്കാർക്കിടയിലും നിലനിൽക്കുന്ന ജാതി വ്യത്യാസം, പട്ടിണി, അധികാര ശ്രേണി എന്നിവ എന്നെ നടുക്കി. ഹിന്ദുക്കളും രാഷ്ട്രീയ സംഘടനകളും പോലും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും ചെയ്യുമ്പോൾ ഈ സഭ പഴങ്ങളും മാംസവും വിളമ്പുകയും “ശുശ്രൂഷ” എന്നാൽ വ്യത്യസ്തമായ എന്തെങ്കിലും അർത്ഥമാക്കുകയും ചെയ്യുന്നു.

അത് എങ്ങനെ സംഭവിക്കും? ഇതാണ് ടിപിഎം ജീവിതത്തിലെ മെരുങ്ങാത്ത ഓർമ്മകൾ 1-‍ാ‍ം ഭാഗം. യേശു സമൂഹത്തിലെ നീചന്മാരെയും കുറ്റവാളികളെയും സ്വീകരിച്ചു, എന്നാൽ യേശുവിൻ്റെ “ഒരേയൊരു യഥാർത്ഥ സഭ (ടിപിഎമ്മിൻ്റെ അവകാശപ്രകാരം)” ജാതിയുടെയും പണത്തിൻ്റെയും അടിസ്ഥാനത്തിൽ ജനങ്ങളോട് വ്യത്യസ്തമായി പെരുമാ റുന്നു! ഇടയ്ക്കു പറയട്ടെ, ഞങ്ങൾ വളരെ ധനികരായി മടങ്ങി വന്ന പ്രവാസികളല്ല, ദൈവ കൃപയാൽ എൻ്റെ കുടുംബത്തിലെ പലരും ടിപിഎമ്മിന് പുറത്ത് വിവാഹിതരായി! അതിനാൽ ഞങ്ങൾ വളരെ “പ്രിയപ്പെട്ട” വിശ്വാസികളായിരുന്നില്ല.

ഇവയൊന്നും, ഓരോ ദിവസവും മണിക്കൂറുകളോളം പ്രാർത്ഥിക്കുകയും പ്രസംഗവേദി യിൽ നിന്നുള്ള എല്ലാ വാക്കുകളും വിശ്വസിക്കുകയും ഏറ്റവും തീവ്രവും വിശ്വസ്തയുമായ വിശ്വാസിയായ എൻ്റെ അമ്മയെ പിന്തിരിപ്പിച്ചില്ല. 2 വർഷത്തോളം അമ്മ രക്തസ്രാവം മൂലം കഷ്ടപ്പെട്ടു. ഒരു ആശുപത്രിയിലും പോകാൻ തയ്യാറാകാതെ അവൾ ഉറച്ചുനിന്നു, അതേസമയം എല്ലാ പ്രാർത്ഥനാ യോഗങ്ങളിലും പങ്കെടുക്കുകയും “നിങ്ങൾ സുഖം പ്രാപിച്ചു” എന്ന വാക്കുകൾ വിശ്വസിക്കുകയും ചെയ്തു.

ആ രണ്ടു വർഷത്തിനുള്ളിൽ ആ വ്യാജ രോഗശാന്തിക്കാരാൽ അവൾ എത്ര തവണ സുഖം പ്രാപിച്ചു! ഒടുവിൽ, ഞങ്ങളുടെ വിവേകമുള്ള ബന്ധുക്കൾ അവളെ ആശുപത്രി യിൽ എത്തിച്ച് ചികിത്സ നൽകി. ഭേദമാകാവുന്ന ഒരു രോഗത്തിനുള്ള ചികിത്സ വളരെ വൈകി ആരംഭിച്ചതിനാൽ അവൾ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു, ആശുപത്രിയിൽ പോയതിൽ വളരെ കുറ്റബോധത്തോടെ കൊച്ചു കുട്ടികളെ ഉപേക്ഷിച്ച് അമ്മ വിടവാങ്ങി.

എൻ്റെ അമ്മ ജീവിച്ചിരിക്കുമ്പോൾ, ഒരു ദിവസം, സഭയിലെ വളരെ അതിസമ്പന്നനും പ്രമുഖനുമായ ഒരു വിശ്വാസിയുടെ ഭാര്യ ഞങ്ങളുടെ വീട്ടിൽ വന്നു. ആ സ്ത്രീ എന്നെ മാറ്റിനിർത്തി ചോദിച്ചു, നിൻ്റെ അമ്മയ്ക്ക് അസുഖമാണെന്ന് നിനക്കറിയില്ലേ – അവളെ ആശുപത്രിയിൽ എത്തിക്കാൻ നിങ്ങൾ എന്തിന് കാത്തിരിക്കുന്നു? അന്ന് അവരെ ഞാൻ തല്ലാതിരുന്നത് അവളുടെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ഈ ധനികയായ സ്ത്രീയിൽ നിന്നും ദശാംശവും ഭക്ഷണവും സ്വീകരിച്ച് രാജാക്കന്മാരെ പോലെ ജീവിക്കുന്ന ഈ പറയപ്പെടുന്ന “ദൈവ ദാസന്മാർ” എന്ന് വിളിക്കുന്നവർ എൻ്റെ പാവപ്പെട്ട അമ്മയെ, ദൈവം സുഖപ്പെടുത്തുന്നതിനായി കാത്തിരിക്കാൻ പ്രേരിപ്പിച്ചു. അതേ “ദൈവ ദാസന്മാർ” ഈ ധനികന്മാരെ ഉയർത്തിപ്പിടിച്ച് പറയുന്നു – നിങ്ങൾക്ക് ഈ ജനങ്ങളെപ്പോലെ സമ്പത്തും ആരോഗ്യവും സമൃദ്ധിയും നേടാൻ കഴിയും, നിങ്ങൾ കഠിനമായി പ്രാർത്ഥിക്കുകയും ഞങ്ങളോട് നന്നായി പെരുമാറുകയും ഞങ്ങൾ പറയുന്ന x, y, z എന്നിവ അനുസരിക്കുകയും ചെയ്താൽ മാത്രം മതി.

ധനവാന്മാരായ ജനങ്ങൾക്ക് മികച്ച വൈദ്യ ചികിത്സകൾ ലഭിക്കുന്നു – ഇത് ദൈവത്തിൻ്റെ ജോലിയല്ല – എന്നാൽ ഇത് പാവപ്പെട്ട ഞങ്ങൾക്ക് അറിയുമായിരുന്നില്ല. ഇതിൽ ജനങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്ന് ആ ദിവസം ഞാൻ മനസ്സിലാക്കി. ഇത് വ്യക്തവും ലളിതവുമായ കൊലപാതകമാണ്. അവളുടെ മരണ കിടക്കയിൽ സംഭവിച്ച കൂടുതൽ വേദനിപ്പിക്കുന്ന നിരവധി സംഭവങ്ങൾ എനിക്ക് വിവരിക്കാൻ കഴിയും.

ഈ വേലക്കാർ അമ്മയുടെ അസുഖത്തിൻ്റെ ഉത്തവാദിത്തം ഞങ്ങളുടെ പ്രാർത്ഥനയുടെ അഭാവമോ ഞങ്ങളുടെ തെറ്റുകളോ ആണെന്ന് സൂചിപ്പിക്കുകയും നേരിട്ട് പറയുകയും ചെയ്യുമായിരുന്നു. ശസ്ത്രക്രിയ നടത്താൻ അനുവാദം ലഭിക്കാഞ്ഞ മുംബൈയിലെ പാവപ്പെട്ട അന്ധനെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ, വൈദ്യചികിത്സ നടത്താൻ “അനുമതിയുള്ള” ധനികരെ പറ്റി ചിന്തിച്ച്, ഇതെല്ലാം എത്ര ഭയാനകമായിരുന്നുവെന്നും ഇപ്പോഴും ഭയാനകമാണെന്നും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു. ഇതെല്ലാം ഇപ്പോഴും നടക്കുന്നു.

Strange Memories of TPM Life 1

എന്താണെങ്കിലും, കാര്യങ്ങൾ കൂടുതൽ മോശമാവുകയാണെന്ന് തോന്നുന്നു. ഞാൻ ടിപിഎം ജീവിതം – ഒരു പ്രതിഫലനം എന്ന നാടക പരമ്പര വായിക്കാൻ തുടങ്ങി യപ്പോൾ, ജോഷുവ ഞാനാണെന്ന് എനിക്ക് തോന്നി. ഞാൻ അവസാനം എത്തിയപ്പോൾ അവരുടെ അമ്മ അന്തരിച്ചതു കണ്ടപ്പോൾ, നിങ്ങൾക്ക് എന്നെ അറിയാമെന്ന് ഞാൻ വിചാരിച്ചു! പിന്നീട് അഭിപ്രായങ്ങൾ‌ പരിശോധിച്ചപ്പോൾ‌, ധാരാളം ജനങ്ങൾ ഇതിലൂടെ കടന്നുപോയതായി എനിക്ക് മനസ്സിലായി.

ശുശ്രൂഷയ്ക്കുള്ളിൽ നടക്കുന്ന, വിവിധ സാമ്പത്തിക, ലൈംഗിക ദുരുപയോഗങ്ങൾ ഉൾപ്പെടെ നിങ്ങൾ എഴുതുന്ന പല കാര്യങ്ങളും, ഞാൻ അറിഞ്ഞിരുന്നില്ല, ആ സമയത്ത് ഞാൻ വളരെ ചെറുപ്പമായിരുന്നുവെന്ന് ഊഹിക്കുന്നു. പല തിരുവെഴുത്തുകളുടെയും വ്യാഖ്യാനങ്ങളും ഉപദേശങ്ങളും വിഡ്ഢിത്തമാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. പക്ഷേ, അവരുടെ കാപട്യവും വഞ്ചനയും എൻ്റെ ജീവിതത്തെ നശിപ്പിച്ചതിനുശേഷം, ഇതിൻ്റെ ഭാഗമാകുന്നതിനെ പറ്റി എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

അതിനാൽ, ഈ കാര്യങ്ങൾ ഒരു സാക്ഷ്യമായി നിങ്ങൾക്ക് ഉപയോഗപ്രദമാകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ മറന്നുപോയതും ഭയങ്കരവുമായ ചില ഓർമ്മകൾ എഴു താൻ ശ്രമിച്ചു. എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം.

——————

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *