ചീഞ്ഞുനാറുന്ന കൾട്ട് അതേ പഴയ തന്ത്രങ്ങൾ ഉപയോഗിക്കുന്നു

കൾട്ടിൻ്റെ സിംഗപ്പൂർ യൂണിറ്റ് പൂർണ്ണമായും വിഘടിച്ച് നിരവധി കഷണങ്ങളായി മുറി ഞ്ഞിരിക്കുന്നു. അതുകൊണ്ട് അവിടെയുള്ള വെള്ള ധാരികൾ കഷ്‌ടപ്പെടുന്നു. ഇപ്പോൾ മസ്തിഷ്ക മരണം സംഭവിച്ച ഒരു കൂട്ടം വിദൂഷകന്മാരായ അനുയായികളെ മുട്ടിയ്ക്കുള്ളിൽ ഒതുക്കാൻ വയ്യാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, PCS അവസാനത്തെ ചെറിയ വൈക്കോലിൽ (ആശ്രയം) പോലും മുറുകെ പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ പ്രക്രി യയിൽ പോലും, ചീഞ്ഞുനാറുന്ന കൾട്ട് അതേ പഴയ തന്ത്രങ്ങൾ ഉപയോഗിക്കുന്നു.

The Decadent Cult employs the Same Old Tricks

ഒരേ തരത്തിലുള്ള തന്ത്രങ്ങൾ പല വിധത്തിൽ പരിഷ്‌ക്കരിച്ച് മുഴുവൻ സംഘടനയും പ്രവർത്തിക്കുന്നു. എല്ലാ ചെറിയ തന്ത്രങ്ങളുടെയും മാതാവായ തന്ത്രത്തെ മനസ്സ് നിയന്ത്രണം (MIND CONTROL) എന്ന് വിളിക്കുന്നു. ദി പെന്തക്കോസ്ത് മിഷൻ ഏതുതരം മനസ്സ് നിയന്ത്രണമാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ ഇനിപ്പറയുന്ന ലേഖനങ്ങൾ വായിക്കുക.

കൾട്ടിലെ ആശയക്കുഴപ്പം

ജലാൽ കുടുംബത്തിൻ്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ കൂട്ടം അനുയായികളുമായി സംബന്ധം തുടർന്നും വെച്ചുകൊണ്ട് അവർക്ക് സഭയുടെയും സ്വത്തിൻ്റെയും മേൽ നിയ ന്ത്രണം ചെലുത്താമായിരുന്നു. ജോഷുവയും കൂട്ടാളികളും ആശയവിനിമയം അവരുടെ ശിങ്കിടികളോട് മാത്രമാണെന്നും യഥാർത്ഥ പങ്കാളികളായ മറ്റുള്ളവരെ വെട്ടിക്കളഞ്ഞ തായും അധികാരികൾക്ക് പരാതി ലഭിച്ചതായി തോന്നുന്നു. ഈ സ്ഥാപനം പണിയുന്ന തിനു കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം ചെലവഴിച്ച ജനങ്ങളെ അവഗണിക്കു കയും വെള്ള വസ്ത്ര ധാരികളുടെ ശിങ്കിടികളുടെ മാത്രം അറിവിൽ കാര്യങ്ങൾ സൂക്ഷി ക്കുകയും ചെയ്യുന്നു.

ഈ സാഹചര്യം കൾട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ആശയവിനിമയങ്ങൾ നിയ ന്ത്രിക്കാൻ അവർ പതിവ് രീതികൾ അവലംബിക്കുകയും ചെയ്തു. അവർ തങ്ങളുടെ വിശ്വാസികൾക്കിടയിൽ മറ്റ് യാതൊരു സമ്പർക്കവും ഉണ്ടാകാൻ ആഗ്രഹിക്കാതെ എല്ലാം ഒരു പിരമിഡ് ഘടനയിൽ എങ്ങനെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണുക. ഈ തെമ്മാടികൾ ഒരിക്കലും പഠിക്കയില്ല.

_________________________________________________________________________________________________________________

മുകളിലുള്ള സർക്കുലറിൻ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.

പ്രിയ സഹോദരി സഹോദരന്മാരെ,

ദൈവ നാമത്തിൽ വന്ദനം

സഭയിലെ എല്ലാ അംഗങ്ങളെയും പ്രധാനപ്പെട്ട വിവരങ്ങളും അറിയിപ്പുകളും‌ തക്ക സമ യത്ത്‌ അറിയിക്കുകയും, സഭ – PCS മാനേജ്‌മെൻറ്റ് വഴി ഔദ്യോഗികമായി പ്രചരിപ്പിക്കു കയും ചെയ്യും. ഈ കാര്യം ഉടനടി പ്രാബല്യത്തിൽ വന്നിരിക്കുന്നു.

സഭയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കുന്നതിനും ചോദ്യങ്ങൾ ലഘൂകരിക്കുന്നതിനും ആണിത്.

അതിനാൽ ബന്ധപ്പെട്ട സഹോദരന്മാരുടെയും സഹോദരിമാരുടെയും ഫെലോഷിപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പുകൾ നീക്കം ചെയ്യാനും മറ്റേതെങ്കിലും മാർഗത്തിലൂടെ അംഗങ്ങ ളുമായി ആശയവിനിമയമൊ സമ്പര്‍ക്കമൊ പുലര്‍ത്തുന്നതിൽ നിന്നും പിന്തിരിയണ മെന്നും ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു.

മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ നിങ്ങളുടെ താഴ്മയായ വിവേകം ഞങ്ങൾ തേടുന്നു, ഒപ്പം നിങ്ങളുടെ സേവനങ്ങൾക്ക് നന്ദി.


അവരുടെ പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൻ്റെ ഏകോപനത്തിനായി അവർ ഒരു നിസ്സഹായ സഹോദരിയെ (ഒരുപക്ഷേ കെസിയ) നിയോഗിച്ചു. പൈശാചിക ഫെയ്‌സ്ബുക്കിൻ്റെ കുട്ടി വെള്ള വസ്ത്ര ധാരികളുടെ പ്രിയപ്പെട്ട ഉപകരണമാണെന്നതിൽ അതിശയം തോന്നുന്നില്ലേ? ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിച്ചവർ നരക ത്തിൽ ചെന്നിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ മോഹാലസ്യത്തിൽ (TRANCE) പോയ വിവിധ ടിപിഎം ഭക്തന്മാരുടെ സാക്ഷ്യങ്ങൾ നിങ്ങൾ ഓർക്കുന്നുവെന്ന് ഞാൻ പ്രതീ ക്ഷിക്കുന്നു.

ടിപിഎമ്മിലെ പോലെയുള്ള പുരോഹിതന്മാരെക്കുറിച്ച്, വിശുദ്ധ പൗലോസ് പറയുന്നു.

2 തിമൊഥെയൊസ് 3:6-9, “വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നു കൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരി ക്കലും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു; യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോട് മറുത്തുനില്ക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ച് കൊള്ളരുതാത്തവരുമത്രേ. അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവ രുടെ ബുദ്ധികേടും വെളിപ്പെടും.”

ആരെ കുറ്റപ്പെടുത്തണം?

സഭയുടെ “വിശ്വാസികൾ” എന്ന് വിളിക്കുന്നവരാണ് ഈ സാഹചര്യം കൊണ്ടുവന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അവർ വർഷങ്ങളായി ഈ രാക്ഷസനെ പണം നൽകി പരിപോ ഷിപ്പിച്ചു. അതിനാൽ, ഈ സാഹചര്യത്തിൻ്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം അവർക്ക് എന്തുകൊണ്ട് കൊടുത്തുകൂടാ? അതിനാൽ, ദൈവത്തിൻ്റെ പ്രതിഷ്ഠിക്കപ്പെട്ട ദാസന്മാർ എന്ന് വിളിക്കപ്പെടുന്നവരുടെ കയ്യിൽ നിന്ന് നഷ്ടം സഹിക്കുക, വെള്ള വസ്ത്ര ധാരികളെ തികഞ്ഞ ഭക്തിയോടെ പിന്തുടരുന്നതിലെ മണ്ടത്തരം ഓർത്ത്‌ വിലപിക്കുക.

ബൈബിൾ അനുസരിച്ച് ടിപിഎം പുരോഹിതന്മാർ ആരാകുന്നു?

അവരുടെ പ്രവൃത്തികളെ ശക്തമായി അപലപിച്ച നിക്കൊലാവ്യർ എന്ന ഒരു കൂട്ടം ജന ങ്ങളെ ക്കുറിച്ച് നാം വെളിപ്പാട് 2:6, വെളി. 2:15 എന്നിവടങ്ങളിൽ പരാമർശിച്ചിരിക്കുന്നത് വായിക്കുന്നു. അവർ ബിലെയാമിൻ്റെ ഉപദേശം സ്വീകരിച്ചവർക്ക് സമാനരായിരിക്കാം.

നിക്കൊലാവ്യരുടെ ഉപദേശം എന്തായിരുന്നുവെന്ന് ബൈബിൾ വ്യക്തമായി പറയുന്നി ല്ലെങ്കിലും, ആദ്യകാല സഭാപിതാക്കന്മാരുടെ രചനകളിൽ നിന്ന് ചില വിവരങ്ങൾ ശേഖരി ക്കാനാകും. ഈ പ്രസ്താവനകൾ ശ്രദ്ധിക്കുക.

എ.ഡി. 207-ൽ എഴുതിയ ടെർടുള്ളിയൻ പ്രസ്താവിച്ചു,

ചില നിക്കൊലാവ്യന്മാർ അവരുടെ കാമവും ആഡംബരവും നിലനിർത്തുന്ന തുപോലെ, പവിത്രതയുടെ സന്തോഷം നശിപ്പിക്കാൻ ഞാൻ ലക്ഷ്യമിടുന്നില്ല.

എ.ഡി 180 ൽ ജീവിച്ചിരുന്ന ഐറേനിയസ് ഈ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞത്,

അപ്പോസ്തലന്മാർ എന്ന പേരിൽ ആദ്യം നിയോഗിച്ച ഏഴു പേരിൽ ഒരാളായ നിക്കോളാ സിൻ്റെ അനുയായികളാണ് നിക്കൊലാവ്യർ. നിക്കൊലാവ്യർ അനിയന്ത്രിതമായ ആഡം ബര ജീവിതം നയിക്കുന്നു. ഈ വ്യക്തികളുടെ സ്വഭാവം യോഹന്നാൻ്റെ മഹാദുരന്ത ത്തിൽ (വെളിപ്പാട് പുസ്തകം) വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. വ്യഭിചാരം പരിശീലിപ്പിക്കുന്നതും വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച കാര്യങ്ങൾ ഭക്ഷിക്കു ന്നതും സംബന്ധിച്ച ഉപേക്ഷയുടെ കാര്യമാണിതെന്ന് അവർ പഠിപ്പിക്കുന്ന തായി ഇത് കാണിക്കുന്നു (അത് അത്യാഗ്രഹം).

ചുരുക്കത്തിൽ, ഇത് കാമവും ആഡംബര ജീവിതവും ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകളെക്കുറിച്ച് ആകുന്നു. ഇവർ സഭയെ വഴിതെറ്റിച്ച വഴിപിഴച്ച സഭാ നേതാക്ക ളാണെന്ന് അനുമാനിക്കുന്ന ചില വ്യാഖ്യാനങ്ങളുമുണ്ട്.

ഇതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടോ? ജോഷുവയെയും ഷാരോണിനെയും പോലുള്ള മനുഷ്യർ എബ്രഹാം മാത്യുവും കൂട്ടാളികളും നടത്തുന്ന പൈശാചിക സമ്പ്രദായത്തിൽ വേരൂന്നിയ വൃക്ഷത്തിൻ്റെ ഫലങ്ങളാണ്. നാം എന്തിന് ആശ്ചര്യപ്പെടണം?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *