നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 2

ഈ ലേഖനത്തിന് നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തി മവുമായ വഞ്ചന – 2 എന്നാണ് പേരിട്ടിരിക്കുന്നത്, കാരണം ഇത് നേരത്തെയുള്ള ലേഖനത്തിൻ്റെ രണ്ടാം ഭാഗമാണ്. ഈ പരമ്പരയുടെ നേരത്തെയുള്ള ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഞങ്ങൾ അനുമാനിക്കുന്നു. നേരത്തെയുള്ള ലേഖനം വായിക്കാതെ, നിങ്ങൾക്ക് ഈ ലേഖനം മനസ്സിലാകണമെന്നില്ല. ഇതിനു മുൻപിലുള്ള ലേഖനം വായി ക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഞാൻ ഒന്നാം ഭാഗത്തിൽ സൂചിപ്പിച്ചതുപോലെ, ടിപിഎം രംഗം ഈ ഭാഗത്ത് വരുന്നു.

പരിശോധന (INSPECTION)

നരകത്തിലേക്കുള്ള ആദ്യ മാർഗം വിളി സ്വീകരിക്കാതിരിക്കുക, അംഗീകരി ക്കാതിരിക്കുക എന്നതാണ്. എന്നാൽ, നരകത്തിലേക്കുള്ള രണ്ടാമത്തെ വഴി അതിലും ഭയാനകമാണ്. വിളി സ്വീകരിച്ചവരെയെല്ലാം വിരുന്നു ഹാളിലേക്ക് കൊണ്ടുവന്നുവെന്ന് വിരുന്നിൻ്റെ ഉപമയിൽ നിന്നും മനസ്സിലാക്കാൻ നമുക്ക് അവസരം ലഭിച്ചു. ആ ഭാഗം വായിച്ചപ്പോൾ, വിരുന്നിൻ്റെ യജമാനൻ അതിഥികളെ പരിശോധിക്കുന്നതായി നമ്മൾ കാണുന്നു.

മത്തായി 22:11-12, “വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് വാക്കു മുട്ടിപ്പോയി.”

എങ്ങനെയൊ വിരുന്നു ഹാളിലേക്ക് പ്രവേശിച്ച്, ഒപ്പം മറ്റുള്ളവരോടൊപ്പം സുഖമായി ഇരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു. അവൻ്റെ വസ്ത്രവും ബാക്കിയുള്ളവരുടെ വസ്ത്രവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ശ്രദ്ധിച്ചിരിന്നിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ, സ്വന്തം വസ്ത്രം വെളുപ്പിക്കുന്നതിലൂടെ യജമാനൻ തൻ്റെ ശ്രമങ്ങൾ വിലമതി ക്കുമെന്ന് അയാൾ സ്വയം വിശ്വസിച്ചിരിക്കാം.

കല്യാണ വസ്ത്രത്തിൻ്റെ കഥ

യേശു വാതിൽ ആണെങ്കിൽ, അവൻ എങ്ങനെ കല്യാണ ശാലയിൽ പ്രവേശിച്ചു? ക്ഷണം സ്വീകരിച്ച എല്ലാവർക്കും, വാതിലിലൂടെ പ്രവേശിക്കുമ്പോൾ നീതിയുടെ വിവാ ഹവസ്ത്രം ലഭിക്കുമായിരുന്നു. വാതിൽക്കൽ നിൽക്കുന്നയാൾ നമ്മുടെ വൃത്തികെട്ട വസ്ത്രങ്ങൾ എടുത്തുമാറ്റി കല്യാണ വസ്ത്രം തരുന്നു. വസ്ത്ര കൈമാറ്റം വാതിൽക്കൽ നടക്കുന്നു.

2 കൊരിന്ത്യർ 5:21, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി.”

അതിനാൽ ഈ വ്യക്തി കള്ളം പറഞ്ഞ് വിരുന്നു ഹാളിൽ പമ്മി പമ്മി കയറി എന്നാണ് ഇതിനർത്ഥം. അവൻ തൻ്റെ സ്വയനീതി ഉപേക്ഷിച്ച് ക്രിസ്തുവിൻ്റെ നീതി ധരിക്കാൻ അസാധ്യമാണെന്ന് കണ്ടെത്തി. തൻ്റെ സ്വയം നീതി യജമാനൻ്റെ കണ്ണിലെ കറപിരണ്ട തുണിപോലെയാണെന്ന് മനസ്സിലാക്കാൻ അവന് കഴിയില്ല.

യെശയ്യാവ് 64:6, “ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീർ‍ന്നു; ഞങ്ങളുടെ നീതിപ്രവർ‍ത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാ വരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റു പോലെ പറപ്പിച്ചുകളയുന്നു.”

സ്വയം നീതിയുടെ പ്രവൃത്തികൾ

കർത്താവ് ഏറ്റവും വെറുക്കുന്ന സ്വയനീതികളെ ക്കുറിച്ച് ബൈബിൾ വ്യക്തമായി പറ യുന്നു. യേശു പറഞ്ഞ മറ്റൊരു ഉപമയിൽ നിന്ന് ഞാൻ അത് കാണിച്ചുതരാം. ഈ ഉപമയെ പരീശൻ്റെയും ചുങ്കക്കാരൻ്റെയും ഉപമ എന്ന് വിളിക്കുന്നു.

ലൂക്കോസ് 18:9-12, തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: രണ്ടു മനുഷ്യർ പ്രാർത്ഥി പ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ട് തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാ രികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടുവട്ടം ഉപവസി ക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.”

ലൂക്കോ. 18:13, “ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ട് സ്വർഗ്ഗത്തേക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാ കേണമേ എന്നു പറഞ്ഞു.”

ലൂക്കോസ് 18:14, “അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോട് പറയുന്നു.”

പരീശൻ സ്വയം യോഗ്യനാക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. വാതിൽ മനസ്സിലാ ക്കാതെ അവൻ ശാലയിൽ കടക്കുന്നുവെന്ന് വ്യക്തമാണ്. വിരുന്നിന് സ്വയം നീതിയുടെ സ്വന്തം വസ്ത്രം ധരിക്കാൻ അവൻ ആഗ്രഹിക്കുന്നു.

The Ultimate and Undeniable Deception leading to Hell 2

പരീശനും ചുങ്കക്കാരനും

സ്വയം നീതിയുടെ യോഗ്യതകൾ

പരീശൻ പ്രദർശിപ്പിച്ച യോഗ്യതകളുടെ പട്ടിക നിങ്ങൾ ശ്രദ്ധിച്ചൊ? നമ്മൾ പലപ്പോഴും ദി പെന്തക്കോസ്ത് മിഷനിൽ ഈ യോഗ്യതകൾ കേൾക്കുന്നു.

ഞാൻ മറ്റുള്ളവരെപ്പോലെയല്ല

പരീശൻ സ്വയം പ്രശംസിക്കുകയും തന്നെക്കുറിച്ച് തന്നെ പറയുകയും ചെയ്ത ആദ്യത്തെ യോഗ്യതയാണിത്. ഓരോ മീറ്റിംഗിലും ടിപിഎമ്മിൻ്റെ വെള്ള വസ്ത്ര ധാരികൾ പൊക്കി പറയുന്ന ഈ മനോഭാവവും യോഗ്യതയും ഓരോ TPM വിശ്വാസിക്കും നന്നായി അറിയാം. ഉപമയിലെ പരീശനെപ്പോലെ, അവർ എപ്പോഴും മറ്റുള്ളവരെപ്പോലെയല്ലെന്ന് പറ യാൻ ഇഷ്ടപ്പെടുന്നു, അതിനർത്ഥം അവർ മറ്റുള്ളവരെക്കാൾ വളരെ മികച്ചവ കുന്നു എന്നാണ്.

 • മറ്റ് കൂട്ടായ്മകളെ പറ്റി അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നത് നാം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു?
 • മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച പ്രതിഷ്ഠിക്കപ്പെട്ട ശുശ്രുഷക ന്മാർ നടത്തുന്ന അപ്പൊസ്തലിക ശുശ്രുഷയാണ് ഈ ടിപിഎം എന്ന് നാം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു?
 • മറ്റു ശുശ്രൂഷകന്മാർ താഴ്ന്ന വിഭാഗക്കാരാണെന്നും അവർക്ക് മാത്രമേ ക്രിസ്തുവിൻ്റെ മണവാട്ടിയെ ഒരുക്കാൻ കഴിയൂ എന്നും നാം എത്രയോ തവണ കേട്ടിരിക്കുന്നു?
 • സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന ഇരിപ്പിടത്തിൽ (അവർ വിളിക്കുന്ന സീയോൻ) അവരുടെ പ്രത്യേക അഭിഷിക്തരും “അവരുടെ വിശ്വാസികൾ” പുതിയ യെരുശ ലേമും കൈവശപ്പെടുത്തുമെന്ന് നിങ്ങൾ എത്രയോ തവണ കേട്ടിരിക്കുന്നു?
 • അവർ വിശ്വാസത്താൽ ജീവിക്കുന്നുവെന്നും മറ്റ് സഭാ ശുശ്രൂഷകന്മാർ വിശ്വാസ ത്താൽ ജീവിക്കാതെ ശുശ്രുഷ ഒരു ജീവിത മാർഗ്ഗമായി ചെയ്യുന്നുവെന്നും നിങ്ങൾ എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു?

നിങ്ങൾ ക്രിസ്തുവിൻ്റെ നീതിയുടെ വസ്ത്രം ധരിച്ചിരുന്നെങ്കിൽ, തികച്ചും വ്യത്യസ്തമായ ഒരു പ്രവൃത്തി ചെയ്യുമായിരുന്നു. വിശുദ്ധ പൗലോസ് ഫിലിപ്പിയക്കാരെ ഉദ്‌ബോധിപ്പിക്കു ന്നത് എങ്ങനെയെന്ന് നോക്കുക.

ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ.”

അവരുടെ ആത്മീയ അഹങ്കാരോന്‍മാദത്തിൻ്റെ (MEGALOMANIA) ദുര്‍ഗന്ധം വമിക്കുന്ന ഈ ഓഡിയോ ശ്രവിക്കുക.

ടിപിഎം പുരോഹിതന്മാർ അവരുടെ ഈ പറയപ്പെടുന്ന ഉയർന്ന വിളിയെ പറ്റി പൊങ്ങച്ചം പറയുന്നു.

ഞാൻ ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു

ആദ്യത്തെ പ്രസ്താവന മറ്റുള്ളവരെക്കാൾ സ്വയം ഉയർത്തുന്നതിനെ പറ്റിയാണെങ്കിൽ, ഇത് ഒരാളുടെ പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രഖ്യാപിക്കുന്നതാകുന്നു. തങ്ങളുടെ പ്രവൃത്തിക ളെക്കുറിച്ച് വീമ്പിളക്കുന്ന വ്യക്തികൾ കൃപയാൽ ലഭിക്കുന്ന രക്ഷയിൽ വിശ്വസിക്കു ന്നില്ല. അവരുടെ പ്രവൃത്തികൾ അവരെ രാജാവിൻ്റെ മഹാ വിരുന്നിലേക്ക് കൊണ്ടുപോ കാൻ കഴിയുമെന്ന ധാരണ അവർക്ക് ഉണ്ട്.

പാപങ്ങൾക്ക് അനുതപിക്കുക എന്നതാണ് ഉപവാസത്തിൻ്റെ ഉദ്ദേശ്യങ്ങളിലൊന്ന്. നിങ്ങ ളുടെ മാനദണ്ഡം (MARK) പരാജയപ്പെട്ടതിൻ്റെ തുറന്ന അംഗീകാരമാണിത്. എന്നാൽ, സ്വയം നീതികരിക്കുന്ന ഈ പരീശന്മാർ അതിനെ തലകീഴായി മറിച്ച് രക്ഷയിലേക്കുള്ള വഴിയിൽ വിലപേശുന്ന ഒരു ബ്രൗണി പോയിൻറ്റായി അതിനെ അവതരിപ്പിക്കുന്നു.

1 ശമുവേൽ 7:6, “അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽ വെച്ച് യിസ്രായേൽമക്കൾക്ക് ന്യായപാലനം ചെയ്തു.”

ദി പെന്തക്കോസ്ത് മിഷൻ വൈദഗ്‌ദ്ധ്യം നേടിയ മറ്റ് ചില സ്വയം നീതികൾ

 • PRAISE THE LORD, ജല്പനങ്ങൾ പോലെ ആവർത്തിക്കുന്നു. ആഗ്രഹിക്കുന്ന ചില ഫല ങ്ങൾ നേടുന്നതിന് സാധാരണയായി 100 കളുടെ ഗുണിതങ്ങളിൽ. ഇതിന് ഹിന്ദുക്ക ളുടെ ഹനുമാൻ ചാലിസയുമായി വളരെ സാമ്യമുണ്ട്.
 • നടക്കാൻ പോകുന്ന പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാൻ പ്രാർ ത്ഥനയ്‌ക്ക് മുമ്പായി അന്യ ഭാഷകളിൽ ഉച്ചത്തിൽ അലറുക.
 • സ്വർഗവുമായി ഒരുതരം തത്സമയ ബന്ധമുണ്ടെന്ന് പ്രേക്ഷകരെ കാണിക്കാൻ അന്യ ഭാഷകളുടെ അമിത ഉപയോഗം. പ്രത്യേകിച്ച് അവരുടെ പറയപ്പെടുന്ന പ്രവചനം നട ക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നു. വിദ്യാഭാസം ഇല്ലാത്ത ജനങ്ങൾക്കിടയിൽ ആവേശഭ്രാന്ത് (HYPE) സൃഷ്ടിക്കാനായി ഇത് ഉപയോഗിക്കുന്നു.
 • അസുഖം ഉണ്ടാകുമ്പോൾ മരുന്ന് കഴിക്കാതിരിക്കുന്ന, ഈ വെള്ള വസ്ത്ര ധാരിക ളുടെ പൊള്ളയായ ജീവിതത്തെക്കുറിച്ച് എല്ലാവരും അറിയുമ്പോൾ അവരുടെ പ്രത്യേക വിശുദ്ധി കാണിക്കുക.
 • മറ്റുള്ളവരെ മാനസികമായി ഭയപ്പെടുത്തി അവരുടെ ഈ പറയപ്പെടുന്ന വിശുദ്ധി വിശ്വസിപ്പിക്കാൻ ബാഹ്യമായി വെളുത്ത വസ്ത്രം ധരിക്കുന്നു.
 • അവിവാഹിതരായി തുടരുകയും ദൈവം സമ്മാനിച്ച മാനുഷിക പ്രത്യുൽപാദന സ്വഭാവത്തിനെതിരെ അവരുടെ ആത്മീയ ലൈംഗികാസക്തത കാണിക്കുകയും ചെയ്യുന്നു.
 • അങ്ങനെ നിരവധി.

ഉപവാസ പ്രാർത്ഥനകൾ, കാത്തിരുപ്പു യോഗങ്ങൾ, ബൈബിൾ പഠനങ്ങൾ തുടങ്ങിയവ യിൽ പങ്കെടുക്കുന്നില്ലെങ്കിൽ, നിങ്ങൾ ഉൾപ്രാപണത്തിൽ (RAPTURE) എടുക്കപ്പെടുക യില്ലെന്ന് ടിപിഎമ്മിൽ വെള്ള വസ്ത്ര ധാരികൾ പറയാതെ ഒരാഴ്ച പോലും കടന്നുപോക യില്ല. അവർ അത്തരം സ്വയനീതികളാൽ മഹത്തായ വിരുന്നിലേക്ക് വിലപേശുന്നതിൽ വിശ്വസിക്കുന്നതിനാൽ അങ്ങനെ പറയുന്നു. തങ്ങളുടെ യോഗ്യതകൾ ക്രിസ്തുവിൻ്റെ കുറ്റമില്ലാത്ത നീതിയെക്കാൾ ശ്രേഷ്ഠമാണെന്ന് എങ്ങനെയോ അവർ കരുതുന്നു.

പരീശന്മാർ കുറഞ്ഞപക്ഷം വാസ്തവമായും ഉപവസിക്കുമായിരുന്നു. എന്നാൽ അടിസ്ഥാന പരമായി ടിപിഎം ഉപവാസം ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ഒരു അഭ്യാസമാണ്. ഖര ഭക്ഷണം (SOLID FOOD) ഉയർന്ന നിലവാരമുള്ള ജ്യൂസുകൾ, സൂപ്പുകൾ, ENSURE, കോംപ്ലാൻ, മിൽക്ക് ഷെയ്ക്കുകൾ മുതലായവയിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.

ഞാൻ നേടുന്നതിൽ ഒക്കെയും പതാരം (ദശാംശം) കൊടുക്കുന്നു.

യേശുവിൻ്റെ കാലത്ത്, പതാരം (ദശാംശം) നൽകുന്നത് നീതി പ്രവൃത്തിയാണെന്ന് പരീശ ന്മാർക്കിടയിൽ കണക്കാക്കപ്പെട്ടിരുന്നു. അവർ പത്തിലൊന്ന് ശ്രീഭണ്ഡാരത്തിന് (TEMPLE TREASURY) നൽകി. ആത്മാർത്ഥമായി ആവശ്യമുള്ളവർക്ക് അവർ നൽകിയില്ല. ലളിത മായി പറഞ്ഞാൽ മറ്റുള്ളവർ കാണാനായി പരീശൻ കൊടുക്കുന്നു. ഇത് അവിടെയുള്ള എല്ലാവർക്കും ദൃശ്യമാണ്.

മർക്കോ. 12:41, “പിന്നെ യേശു ശ്രീഭണ്ഡാരത്തിന് നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.”

ആരാണ് കൂടുതൽ നീതിമാൻ എന്ന് കാണിക്കുന്നതിന് ഇത്തരത്തിൽ പരസ്യമായി നൽകുമ്പോൾ ഒരു മത്സരബോധം സൃഷ്ടിക്കുന്നു. അതിനാൽ ദരിദ്രർ പോലും അവരെ കാണുന്ന മറ്റുള്ളവർ അവരെക്കുറിച്ച് താഴ്ന്ന രീതിയിൽ ചിന്തിക്കാതിരിക്കാൻ അവരും കഴിവിനപ്പുറം പണം ഇടാൻ ശ്രമിക്കും. ഈ പ്രക്രിയയിൽ, പാവപ്പെട്ട വിധവ അവളുടെ മുഴുവൻ സമ്പാദ്യമായിരുന്ന രണ്ട് വെള്ളി കാശ് ഇട്ടു. ഇത്തരത്തിലുള്ള ദാനം മനുഷ്യരുടെ സ്വയനീതിക്ക് വേണ്ടിയാകുന്നു‌.

അക്കാലത്തെ അഴിമതിക്കാരായ മതനേതാക്കന്മാർക്ക് ഉപയോഗിക്കാൻ വേണ്ടി ശ്രീഭ ണ്ഡാരത്തിന് നൽകണമെന്ന് യേശു ഒരിക്കലും വാദിച്ചിട്ടില്ല. പകരം, ആവശ്യക്കാർക്ക് കൊടുക്കുന്നതിനെ ക്കുറിച്ചും മറ്റുള്ളവരുടെ മുമ്പാകെ കാണിക്കാതിരിക്കുന്നതിനെ ക്കുറിച്ചും അദ്ദേഹം പറഞ്ഞു.

മത്തായി 6:3, “നീയോ ഭിക്ഷകൊടുക്കുമ്പോൾ നിൻ്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേ ണ്ടതിന് വലങ്കൈ ചെയ്യുന്നത് എന്തു എന്ന് ഇടങ്കൈ അറിയരുത്.”

യേശുവിൻ്റെ ശിഷ്യന്മാർ അനുഷ്ഠിക്കേണ്ട തരത്തിലുള്ള ദാനം ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള തിരുവെഴുത്ത് ഭാഗമായ മത്തായി 25:31-46 ൽ വിശദീക രിച്ചിരിക്കുന്നു.

അവർക്ക് അവരുടെ ദൈവത്തിൽ നിന്നും ബ്രൗണി പോയിൻറ്റുകൾ നേടാൻ വേണ്ടി ടിപിഎമ്മിൻ്റെ ശ്രീഭണ്ഡാരം അവരുടെ വിശ്വാസികളിൽ നിന്ന് എങ്ങനെ ആവശ്യപ്പെടു ന്നുവെന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായം (COMMENT) വായിക്കുക.

The Ultimate and Undeniable Deception leading to Hell 2


മുകളിലുള്ള കമെൻറ്റിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

Redeemed November 7, 2017 at 6.04 Edit

ഭീഷണിപ്പെടുത്തുന്ന കാര്യത്തിൽ ഇപ്പോൾ ബഹ്‌റൈനിലുള്ള ബ്രദർ ജോസ് ഗിൽബർട്ട് ഒന്നാം സ്ഥാനത്തെത്തും. അയാളുടെ വളച്ചൊടിച്ച പ്രഭാഷണങ്ങൾക്ക് ചെവികൊടുത്തി ല്ലെങ്കിൽ വരാൻ പോകുന്ന വളരെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശ്വാസി കളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നവനായി അയാൾ അറിയപ്പെടുന്നു. ഒരു റോഡപ കടത്തിൽ നിങ്ങൾ മരിക്കും തുടങ്ങിയ ഭീഷണികളും ഇതിൽ ഉൾപ്പെടുന്നു… നിങ്ങൾ കർത്താവിന് ഇരട്ടി നൽകിയാൽ അവൻ നിങ്ങളെ ഇരട്ടി അനുഗ്രഹിക്കുമെന്ന സൂത്രവാ ക്യത്തിന് കീഴിൽ വരുമാനത്തിൻ്റെ 20% ദശാംശമായി അയാൾ പരസ്യമായി ആവശ്യപ്പെ ടുന്നു. (സ്ക്വയർ നിയമം). മിഡിൽ ഈസ്റ്റ് ഹബ് ആയിത്തീരാമെന്ന് കരുതുന്ന 6 നില കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി പ്രാർത്ഥിക്കാൻ മുഴുവൻ സഭയോടും അയാൾ ആവശ്യപ്പെട്ടതായി ഇപ്പോൾ കേൾക്കുന്നു. വെള്ളിയാഴ്ചത്തെ ധ്യാന യോഗങ്ങൾ 4 മണി ക്കൂർ വരെ നീണ്ടുനിൽക്കുന്ന മീറ്റിംഗുകളായി വലിച്ചിഴയ്ക്കുകയും മോഹാലസ്യം (TRANCE) മുതലായവയിൽ പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. കുറച്ച് സ്കൂൾ കുട്ടി കളെ ഇത് ബാധിച്ചു. മറ്റൊരു ആത്മാവിനാൽ നയിക്കപ്പെടുന്നതിൻ്റെയും വിശാല വാതി ലിലൂടെ സഭയെ മുഴുവൻ അയാളോടൊപ്പം നയിക്കുന്നതിൻ്റെയും മികച്ച ഉദാഹരണം. ഈ ദുബായ് കൺവെൻഷനുശേഷം അയാൾക്ക്‌ സ്ഥലമാറ്റം ലഭിക്കാൻ വേണ്ടി എല്ലാ വായന ക്കാരും ദയവായി പ്രാർത്ഥിക്കുക…. അങ്ങനെ പാവപ്പെട്ട വിശ്വാസികൾക്ക് കർത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ വഴി ഉണ്ടാകും.


ഉപസംഹാരം

ശാശ്വത ശിക്ഷയിൽ ചെന്നെത്തിക്കുന്ന രണ്ട് വഴികൾ ചുവടെ ചേർക്കുന്നു.

 • രക്ഷയുടെ വിളിക്ക് ചെവികൊടുക്കാത്ത പാപി സ്വീകരിച്ച പാത.
 • ദൈവം തുറന്ന വഴിക്ക് എതിരായി സ്വയം നീതികരിക്കുന്ന മനുഷ്യൻ സ്വീകരിച്ച പാത.

മേൽപ്പറഞ്ഞവയിൽ ഏത് കർത്താവിനെ കൂടുതൽ അപമാനിക്കുന്നു?

വിളി അവഗണിച്ചവനൊ അതോ കർത്താവിൻ്റെ വഴി വെല്ലുവിളിച്ചവനൊ?

ദൈവത്തിൻ്റെ നീതിയെ ചോദ്യം ചെയ്ത സ്വയം നീതിമാനാണ് കർത്താവിനെ കൂടുതൽ അപമാനിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഇത് കർത്താവിന് യാഗം അർപ്പിക്കാൻ അന്നത്തെ പുരോഹിതന്മാർ (അബീഹുവും നാദാബും) അന്യാഗ്നി ഉപയോഗിച്ച ഒരു പഴയനിയമ ഭാഗം എന്നെ ഓർമ്മിപ്പിക്കുന്നു.

ലേവ്യ 10:1-2, “അനന്തരം അഹരോൻ്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു, അതിൽ തീ ഇട്ടു, അതിന്മേൽ ധൂപ വർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു. ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചു കളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.”

പ്രിയ ടിപിഎം വേലക്കാരും വിശ്വാസികളും,

സ്വർഗ്ഗീയ നിത്യത പ്രാപിക്കാൻ,  ദൈവത്തിൻ്റെ കരുതലിനെക്കാൾ അമിതമായി നിങ്ങ ളുടെ സ്വന്തം നീതിപ്രവൃത്തികളിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ അസുഖകരമായ ഒരു ആശ്ചര്യത്തിനായിത്തീരുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വളരെ വൈകുന്നതിന് മുമ്പ് പശ്ചാത്തപിക്കുക. നിങ്ങളുടെ നീതി പ്രവൃത്തികളിൽ ആശ്രയിക്കുന്നത് നരകത്തി ലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചനയാകുന്നു.

XXXXXXXXXXXX

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *