ഇമെയിൽ അന്വേഷണം (EMAIL ENQUIRY)
കൾട്ടിൽ ഉറച്ചുനിൽക്കുന്ന, പുറത്തുപോകേണ്ടത് ആവശ്യമാണെന്ന് കരുതാത്ത ടിപിഎ മ്മിലെ ആത്മാർത്ഥ വിശ്വാസികളുടെ വിധിയെക്കുറിച്ച് ഒരു വായനക്കാരൻ്റെ ചോദ്യ ത്തോടുള്ള പ്രതികരണമാണ് ഈ ലേഖനം. 450-ൽ അധികം ലേഖനങ്ങളിൽ ഞങ്ങൾ ഇതി നകം എഴുതിയ വാക്കുകളേക്കാൾ കൂടുതൽ വാക്കുകൾക്ക് എവിടെ പോകണമെന്ന് എനിക്ക് അറിയില്ല. ജനങ്ങൾ ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കും. ഒരേ വസ്‌തുതകൾ വീണ്ടും വീണ്ടും വെളിപ്പെടുത്തുന്ന വിവിധ രചനകൾ സൃഷ്‌ടിക്കുന്ന തിന് ഞങ്ങൾക്ക് എത്ര തവണ വാക്കുകളും അക്ഷരങ്ങളും മാറ്റാൻ കഴിയും. ടിപിഎം ജനങ്ങളുടെ ഹൃദയത്തിൽ ശക്തമായ മതിപ്പ് ഉളവാക്കുന്ന ശരിയായ വാക്കുകൾ തേടി ഞാൻ സ്വർഗ്ഗത്തിൽ കയറണോ അതോ കടലിൻ്റെ ആഴത്തിൽ ഇറങ്ങണോ?
എന്നാലും, ആൽവിൻ്റെയും എ സി തോമസിൻ്റെയും ഏച്ചില്‍ കുഴിയിൽ നിന്നും ആരെ യെങ്കിലും പുറത്തെടുക്കാൻ ഞങ്ങൾ കഴിയുന്നത്ര തവണ ശ്രമിക്കും. ആത്മാർത്ഥമായി അന്വേഷിക്കുന്നവരെ ഞങ്ങൾ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കർത്താവായ യേശുവിൻ്റെ വരവിൽ ടിപിഎമ്മിലെ ആത്മാർത്ഥ വിശ്വസികൾക്ക് എന്ത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതുന്നുവെന്നതിനെ ക്കുറിച്ച് ഞങ്ങളുടെ പ്രതികരണം ചോദിച്ച് ഞങ്ങൾക്ക് ഒരു മെയിൽ എഴുതിയ മാന്യനെ ഉദ്ദേശിച്ചാണ് ഈ ലേഖനം?
ഞങ്ങളുടെ പതിവ് വായനക്കാരിൽ ഭൂരിഭാഗത്തിനും ഉത്തരം നന്നായി അറിയാമെന്നതി നാൽ, ഈ ലേഖനം ആവർത്തനമായി അവർക്ക് തോന്നും.
ടിപിഎമ്മിൻ്റെ വ്യാജ സുവിശേഷം
ഒന്നാമത്തെ കാരണം, ടിപിഎം അംഗങ്ങൾ ടിപിഎം വേലക്കാരുടെ ആത്മാർത്ഥതയിലും, വിശുദ്ധിയിലും, മനുഷ്യനീതിയുടെ നേട്ടങ്ങളിലും അർപ്പിച്ച തെറ്റായ വിശ്വാസമാണ്. ടിപിഎമ്മിലെ ആത്മാർത്ഥരായ ഭക്തന്മാർ ടിപിഎം വേലക്കാരുടെ പ്രാർത്ഥനാപരമായ ജീവിതം കൊണ്ടും, ആരാധന യോഗങ്ങളിൽ പതിവായി പങ്കെടുക്കുന്നതു കൊണ്ടും, അവർ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടും, അവർ ലോക മലിനീകരണ ത്തിൽ മലിനപ്പെടാത്തവരാണെന്ന് പറയാൻ ശ്രമിക്കുന്നതിനാലും തങ്ങൾ ഭക്തരാണെന്ന് കരുതുന്നു. അതിനാൽ അവരുടെ ധാരണയിൽ, സുവിശേഷത്തിൻ്റെ സൂത്രവാക്യം (FORMULA) ചുവടെ ചേർക്കുന്നു.
__________________
നിത്യതയിലേക്കുള്ള ഗേറ്റ്-പാസ് = യേശുവിനോടുള്ള ഭക്തി + ആത്മാർത്ഥമായ പുണ്യ സ്വഭാവം (ബ്രഹ്മചര്യം, ടിവി ഇല്ല, മരുന്ന് ഇല്ല .. യോഗങ്ങളിൽ പങ്കെടുക്കുന്നു, കുടുംബ പ്രാർത്ഥന .. മുതലായവ)
__________________
ഇത് തിരുവെഴുത്ത് അടിസ്ഥാനത്തിൽ തെറ്റായ ധാരണയാണെന്ന് ഞങ്ങൾ പറയുമ്പോൾ, ഒരു ടിപിഎം തീവ്രവാദിയിൽ നിന്നുള്ള ഉടനടി പ്രതികരണം ഇപ്രകാരമായിരിക്കും,
യേശുവിനെ സ്വീകരിച്ച് ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർ സ്വർഗത്തിൽ പോകുമോ?
ഇല്ല എന്നുള്ളതാണ് ഞങ്ങളുടെ ദൃഢമായ ഉത്തരം! മേൽപ്പറഞ്ഞ സൂത്രവാക്യത്തിലെ പ്രശ്നത്തിൻ്റെ തീവ്രത ജനങ്ങൾ അവരുടെ ആത്മാർത്ഥതയ്ക്കും ഭക്തിക്കും ഊന്നൽ നൽകുന്നു എന്നതാണ്. നിർണ്ണായക ഘടകമെന്ന നിലയിൽ മനുഷ്യൻ്റെ ഭക്തിക്ക് തിരു വെഴുത്തുകൾ യാതൊരുവിധ പ്രാധാന്യവും നൽകുന്നില്ല.
നമ്മുടെ സ്വന്തം പ്രവൃത്തികളല്ല, പകരം നിർണ്ണായക ഘടകമായി യേശുവിൻ്റെ പ്രവൃത്തി കൾ ആണെന്ന് തിരുവെഴുത്ത് ഊന്നിപ്പറയുന്നു.
__________________
നിത്യതയിലേക്കുള്ള ഗേറ്റ് പാസ് = നമ്മെ രക്ഷിക്കാനുള്ള നമ്മുടെ യോഗ്യതകളുടെ കഴി വില്ലായ്മ അംഗീകരിക്കുക, യേശുവിൻ്റെ ത്യാഗത്തിൻ്റെ ശക്തിയിൽ രക്ഷ സാധ്യമെന്ന് പൂർണ്ണമായും വിശ്വസിക്കുക.
__________________
ഒന്നാമത്തെയും രണ്ടാമത്തെയും സൂത്രവാക്യങ്ങൾ തമ്മിലുള്ള വ്യത്യാസം, ആദ്യത്തെ സൂത്രവാക്യത്തിൽ നിർണ്ണായക ഘടകമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു വിശുദ്ധ ജീവിതത്തിലെ (ബ്രഹ്മചര്യം, ടിവി ഇല്ല, മരുന്ന് ഇല്ല .. ഭക്തി, പ്രാർത്ഥനാപരമായ ജീവിതം തുടങ്ങിയവ) ഗുണങ്ങളിൽ ആണ്, രണ്ടാമത്തേതിൽ വിശുദ്ധ ജീവിതത്തിൻ്റെ യോഗ്യത കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. വിശുദ്ധ ജീവിതത്തിൻ്റെ മേന്മകളിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക എന്നതിനർത്ഥം നിങ്ങൾ ഒരു വിശുദ്ധ ജീവിതം നയി ക്കാൻ ശ്രമിക്കരുത് എന്നല്ല. ദൈവത്തെ പ്രസാദിപ്പിക്കാൻ സഹായിക്കുന്ന ഒന്നായി മാത്രം നിങ്ങൾ അതിനെ കണക്കാക്കുക എന്നാണ് ഇതിനർത്ഥം. യേശുവിൻ്റെ നീതിയിലെ രക്ഷ യിലുള്ള ശക്തിയിൽ നിങ്ങൾ വിശ്വസിക്കണം.
അതുകൊണ്ട് പൗലോസ് എഴുതി,
ഫിലിപ്പിയർ 3:9, “ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തിൽനി ന്നുള്ള എൻ്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്ക് നൽകുന്ന നീതി തന്നേ ലഭിച്ചു.”
പൗലോസ് നീതിയുള്ള ജീവിതം നയിക്കാത്ത ഒരു ദുഷ്ടനായിരുന്നു എന്നല്ല ഇതിനർത്ഥം. സ്വന്തം വിശുദ്ധി ദൈവത്തെ പ്രസാദിപ്പിക്കുന്ന നേട്ടമായോ ദൈവത്തിനെ കാണിക്കാ വുന്ന ഒരു നേട്ടമായോ അദ്ദേഹം കണക്കാക്കിയിട്ടില്ലെന്നാണ് ഇതിനർത്ഥം.
ടിപിഎം സുവിശേഷത്തിൻ്റെ പ്രശ്നം, അവരുടെ നന്മ, ബ്രഹ്മചര്യം, ത്യാഗം, ആത്മാർത്ഥത എന്നിവ കാണിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നതും അത് അടിസ്ഥാനമാക്കി പുരു ഷന്മാരുടെയും സ്ത്രീകളുടെയും നിത്യത ദൈവം തീരുമാനിക്കും എന്നതുമാണ്. അവ രുടെ ഭക്തിക്ക് പകരമായി അവർക്ക് നിത്യജീവൻ ലഭിക്കുമെന്ന് അവർ കരുതുന്നു.
സുവിശേഷങ്ങളിൽ പരാമർശിക്കുന്ന ധനികൻ്റെ സംഭവം പരിഗണിക്കുക. കുട്ടിക്കാലം മുതൽ സ്ഥിരമായി പത്തു കൽപ്പനകളെല്ലാം അനുസരിച്ച ഒരു ധനികൻ ഉണ്ടായിരുന്നു വെന്ന് നമുക്കറിയാം, എന്നിട്ടും, നിത്യജീവനിലേക്ക് കടക്കാൻ അവൻ യോഗ്യനായില്ല.
അതിനാൽ, അനുഗൃഹീതനായ ഒരു ധനികന് (അവരെ സംബന്ധിച്ചിടത്തോളം സമ്പന്നത ദൈവത്തെ പൂർണമായി അനുസരിക്കുന്നതിന് ദൈവത്തിൻ്റെ അനുഗ്രഹമായിരുന്നു. അതിനാൽ സമ്പന്നനായിരിക്കുക എന്നത് അക്കാലത്തെ ഇസ്രായേൽ ദൈവശാസ്ത്രം അനുസരിച്ച് ഭക്തിയുടെ അടയാളമായിരുന്നു) സ്വർഗ്ഗരാജ്യത്തിൽ കടക്കാൻ സാധിക്കാ ഞ്ഞത് ശിഷ്യന്മാർക്ക് ആശ്ചര്യമായി, അപ്പോൾ ആർക്ക് പ്രവേശിക്കാൻ കഴിയും? അതിന് യേശു മറുപടി പറഞ്ഞു, ദൈവത്താൽ എല്ലാം സാധ്യമാണ്, ഇത് രക്ഷ, ദൈവ ശക്തിയിലാ ണെന്നും മനുഷ്യ വിശുദ്ധിയുടെ മഹത്തായ പ്രവൃത്തികളിലല്ലെന്നും സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖന ലിങ്കുകളിൽ ക്ലിക്കു ചെയ്യുക (ഇത് വായിക്കുക, ഇത് വായിക്കുക, ഇത് വായിക്കുക, ഇതും വായിക്കുക).
അതുകൊണ്ട് മഹാനായ അബ്രഹാമിനുപോലും ദൈവസന്നിധിയിൽ പ്രശംസിക്കാൻ കഴിഞ്ഞില്ലെന്ന് പൗലോസ് എഴുതി (റോമർ 4:2). ദൈവസന്നിധിയിൽ നല്ല റിപ്പോർട്ട് നേടാൻ സഹായിച്ച പ്രധാന ഘടകം അദ്ദേഹത്തിൻ്റെ വിശുദ്ധിയും അനുസരണവും ആയിരുന്നുവെങ്കിൽ, അബ്രഹാമിന് പ്രശംസിക്കാൻ ഒരു കാരണം ലഭിക്കുമായിരുന്നു. അതിനാൽ, അക്കാലത്ത് ഏറ്റവും വലിയ മനുഷ്യരിൽ ഒരാളായിരുന്ന അബ്രഹാമിനെ പ്പോലും മാതൃകയാക്കാൻ ദൈവം അനുവദിച്ചില്ല എന്ന് പൗലോസ് പറയുന്നു. അതിനാൽ രക്ഷയോ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനമോ നമ്മുടെ ഭക്തിയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് രക്ഷിക്കുന്ന യേശുവിൻ്റെ ശക്തിയിലുള്ള വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു (റോമർ 3:28).
ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ലെങ്കിൽ, കമെൻറ്റ് (COMMENT) എഴുതാൻ മടിക്കേണ്ട, നമ്മുടെ സ്വന്തം പ്രവൃത്തികളിലൂടെയല്ല, മറിച്ച് യേശുവിൻ്റെ പ്രവൃ ത്തിയിലൂടെയാണ് നാം രക്ഷിക്കപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന ബൈബിളിൽ നിന്നുള്ള കൂടുതൽ ഭാഗങ്ങൾ ഞാൻ കാണിച്ചുതരാം. നിർണായക ഘടകം നിങ്ങളുടെ ആത്മാർത്ഥ തയും വിശുദ്ധിയും ആകുന്ന നിമിഷം തന്നെ നിങ്ങൾ യേശുവിൻ്റെ രക്ഷാ ശക്തിയിൽ നിന്നും അവിശ്വാസത്തിലേക്ക് നയിക്കുന്ന പാതയിലാണ്, അപ്പോൾ നിങ്ങൾ പുഴു ഒരി ക്കലും ചാകാത്തതും തീ കെടാത്തതുമായ ഒരു സ്ഥലത്ത് അവസാനിക്കും.
മത്തായി 1:21, “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവന് യേശു എന്ന് പേർ ഇടേണം എന്നു പറഞ്ഞു.”
നമുക്ക് സ്വയം രക്ഷ പ്രാപിപ്പാനും നിത്യജീവൻ നേടാനും കഴിയുമെങ്കിൽ, നമുക്ക് ഒരു രക്ഷകൻ്റെ ആവശ്യമില്ല, അപ്പോൾ യേശു വന്ന് നമുക്കുവേണ്ടി വെറുതെ മരിച്ചു.
ടിപിഎമ്മിലെ പുണ്യപുരുഷന്മാർ? നിങ്ങൾ തമാശ പറയുകയാണോ?
അപ്പോൾ ന്യായവിധി ദിനത്തിൽ രക്ഷപ്പെടാനായി എവിടെക്ക് നമ്മൾ ഉറ്റുനോക്കണം എന്ന് വിശദീകരിച്ചു കഴിഞ്ഞശേഷം, ഇപ്പോഴും നാം ആത്മാർത്ഥതയുള്ളവരും ഭക്തരും ആണെന്ന് കരുതുന്നുവെങ്കിൽ നമ്മൾ എത്രമാത്രം വഞ്ചിതരാണെന്ന് ഞാൻ കാണിച്ചു തരാം. യാക്കോബ് എഴുതുന്നു, ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നട ന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീർന്നു (യാക്കോബ് 2:10). ദൈവം പൂർണതയ്ക്ക് നിശ്ചയിച്ചിരിക്കുന്ന നിലവാരം അങ്ങേയറ്റം അസാധ്യമാണ്. നാം പൂർണരായി പ്രഖ്യാപിക്കപ്പെടുമെന്ന് വിശ്വസിക്കണമെങ്കിൽ ക്രൂശിലെ നമ്മുടെ അനുഭവത്തിനു ശേഷം ഒരിക്കലും പാപം ചെയ്യാത്ത ഒരു വ്യക്തിയായി ജീവിക്കണം.
നാം മുകളിൽ വായിച്ചതുപോലെ യാക്കോബ് 2:10 പ്രകാരം, നമ്മൾ ഒരു വിശുദ്ധ ജീവിതം നയിക്കുമ്പോൾ, ഒരു ചെറിയ കൽപ്പന അറിയാതെ പോലും ലംഘിക്കുകയാണെങ്കിൽ നാം അവയെല്ലാം ലംഘിക്കുന്നതിൽ കുറ്റക്കാരാണ് (യാക്കോബ് 2:10). അത് ശരിയാണെ ങ്കിൽ, ആത്മാർത്ഥരും സത്യസന്ധരുമായ ടിപിഎം വിശുദ്ധന്മാർക്കും വിശ്വാസികൾക്കു മുള്ള എൻ്റെ പരിശോധനകൾ ഇതാ. ചുവടെയുള്ള ഏതെങ്കിലും ഒന്ന് ലംഘിച്ചിട്ടുണ്ടെ ങ്കിൽ നിങ്ങളെ എങ്ങനെ ആത്മാർത്ഥതയുള്ളവനും ഭക്തനും വിശുദ്ധനുമാണെന്ന് വിളിക്കാമെന്ന് മനസിലാക്കാൻ എന്നെ സഹായിക്കൂ;
- TPM ആവശ്യപ്പെടുന്ന തരത്തിലുള്ള കാത്തിരുപ്പ് യോഗത്തിൽ പങ്കെടുക്കരുതെന്ന ബൈബിൾ കൽപ്പന അനുസരിക്കുന്നില്ലെങ്കിൽ, ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും എങ്ങനെ ആത്മാർത്ഥത അവകാശപ്പെടാൻ കഴിയും? (1 കൊരി. 14: 27-28 കാണുക, കൂടുതൽ അറിയാൻ ക്ലിക്കുചെയ്യുക)
- മത്തായി 23: 8-12 ൽ ഉദ്ധരിച്ച എല്ലാവരേയും തുല്യ സഹോദരന്മാരായി പരിഗണിക്ക ണമെന്ന യേശുവിൻ്റെ കൽപ്പന ലംഘിക്കുകയാണെങ്കിൽ ടിപിഎം ശുശ്രൂഷകന്മാരും വിശ്വാസികളും എങ്ങനെ ആത്മാർത്ഥത ഉള്ളവരാകും? (ഈ ലേഖനം കാണുക, കൊലോസ്യർ 3:10, 11 കാണുക, ഈ ലേഖനവും കാണുക). ഭരണത്തിൻ്റെ പേരിൽ ടിപിഎം ഒഴികഴിവ് നൽകി സീനിയർ ശുശ്രുഷകന്മാർക്ക് മികച്ച പദവികളും കൂടു തൽ അധികാരവും വലിയ സ്ഥാനവും നൽകുന്നു. (ഇത് പരിശോധിക്കുക, ഇതും പരിശോധിക്കുക)
- ദൈവ നാമം വൃഥാ ആവർത്തിച്ച് ജൽപന രീതിയിൽ എടുക്കരുതെന്ന യേശുവിൻ്റെ കൽപ്പന അനുസരിക്കുന്നില്ലെങ്കിൽ, ടിപിഎം ശുശ്രൂഷകന്മാർക്കും വിശ്വാസിക ൾക്കും എങ്ങനെ ആത്മാർത്ഥത പുലർത്താൻ കഴിയും? (മത്തായി 6:7) (കൂടുതൽ കാര്യങ്ങൾക്ക് ഈ ലേഖനം പരിശോധിക്കുക, ഇതും കൂടി)
- തങ്ങളെ സ്നേഹിക്കുന്നതുപോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കണമെന്ന യേശു വിൻ്റെ കൽപ്പന അനുസരിക്കുന്നില്ലെങ്കിൽ, ടിപിഎം ശുശ്രൂഷകന്മാർക്കും വിശ്വാസി കൾക്കും എങ്ങനെ ആത്മാർത്ഥത അവകാശപ്പെടാൻ കഴിയും? (മർക്കോസ് 12:31) (ഇത് വായിക്കുക, ഇതും വായിക്കുക)
- നികുതി സംബന്ധിച്ച് സർക്കാരിനോട് കള്ളം പറഞ്ഞാൽ, ടിപിഎം ശുശ്രുഷകന്മാ ർക്കും വിശ്വാസികൾക്കും എങ്ങനെ ആത്മാർത്ഥത അവകാശപ്പെടാൻ കഴിയും? (ടിപിഎമ്മിൻ്റെ സാമ്പത്തിക ഇടപാടുകളെ ക്കുറിച്ചുള്ള ലേഖനം കാണുക). നിരവധി പാവങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ ദൈവത്തോട് നിലവിളി ക്കുമ്പോൾ TPM സ്വരൂപിച്ച സമ്പത്തിൻ്റെ കാര്യമോ? (ടിപിഎമ്മിൻ്റെ സാമ്പത്തിക സ്ഥിതിയുടെ ഒരു കണക്ക് മനസ്സിലാക്കാൻ ക്ലിക്കുചെയ്യുക).
- വിശ്വാസ ഭവനങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെല്ലാം മറച്ചുവെച്ചാൽ, ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും ആത്മാർത്ഥതയുണ്ടെന്ന് എങ്ങനെ അവകാശപ്പെടാനാകും? (ഇത് ഒരു മാതൃകയായി പരിശോധിക്കുക, ഇത് വായിക്കാതിരിക്കരുത്)
- ടിപിഎം സമൂഹത്തിൽ തന്നെ ദുരിതബാധിതരുടെ നീതിക്കായി നിലകൊള്ളുന്നി ല്ലെങ്കിൽ, ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും എങ്ങനെ ആത്മാർത്ഥത അവകാശപ്പെടാൻ കഴിയും? (ഉദാഹരണത്തിന് ഇത് പരിശോധിക്കുക, അല്ലെങ്കിൽ ഇത് പരിശോധിക്കുക).
- സിയോനിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും മാതാപിതാക്കളെ ബഹുമാനിക്കുകയൊ പരിപാലിക്കുകയൊ ചെയ്യാതെ അവരെ വിധിയുടെ കൈകളിൽ വിടുമ്പോൾ, അവർക്ക് എങ്ങനെ ആത്മാർത്ഥത അവകാശപ്പെടാം? (കൂടുതൽ അറിവിനായി ഇവിടെ ക്ലിക്ക് ചെയ്യുക).
- ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും അവരുടെ കൃപാവരങ്ങൾ സഭയുടെ ഉന്നമന ത്തിനായി ഉപയോഗിക്കാൻ അനുവദിക്കുകയെന്ന ബൈബിൾ കൽപ്പന അനുസരി ക്കുന്നില്ലെങ്കിൽ, ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും എങ്ങനെ ആത്മാ ർത്ഥത അവകാശപ്പെടാൻ കഴിയും? മേലധികാരികളുടെ അനുവാദത്തോടെ സഭ യിൽ പ്രസംഗിക്കാനും ശുശ്രൂഷ ചെയ്യാനും ടിപിഎം അവരുടെ ശുശ്രുഷകന്മാരെ മാത്രമേ അനുവദിക്കുന്നുള്ളൂ. പൗലോസ് നൽകിയ വേദപുസ്തക നിർദ്ദേശങ്ങൾ അനുസരിക്കാൻ അവർ അനുവദിക്കുന്നുണ്ടോ? (കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം പരിശോധിക്കുക).
- പക്ഷപാത പരമായി പെരുമാറിയാൽ, ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസിക ൾക്കും ആത്മാർത്ഥതയുണ്ടെന്ന് എങ്ങനെ അവകാശപ്പെടാനാകും? ടിപിഎം നിയമപ്രകാരം വിശ്വാസികൾ എന്തെങ്കിലും തെറ്റ് ചെയ്താൽ അവർക്ക് ശിക്ഷയുണ്ട്, എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും വിശുദ്ധന്മാർക്ക് ഇത് ബാധകമല്ലേ? ഒരു പാവപ്പെട്ടവന് ടിപിഎമ്മിന് പുറത്ത് നിന്ന് വിവാഹം കഴിക്കാൻ കഴിയില്ല, പക്ഷേ സമ്പന്നർക്ക് ശിക്ഷയില്ല? അത് മരുന്നോ, വിവാഹമോ, പാശ്ചാത്യ – പൗരസ്ത്യ ലോക നിയമങ്ങളിലെ വ്യത്യാസമോ ആകട്ടെ (യാക്കോബ്), അതുമല്ലെങ്കിൽ ഗൾഫിൽ നിന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുമുള്ള സമ്പന്നരായ കുട്ടികൾക്ക് കൺ വെൻഷനുകളിൽ നൽകുന്ന സംവരണം ആകട്ടെ.
ഞങ്ങളുടെ നാടക പരമ്പര (പ്രതിഫലന പരമ്പര, ഓപ്പറേഷൻ റോം, ആണ്ടറുതി യോഗത്തെ പറ്റിയുള്ള നാടകം) വായിക്കുക, അവിടെ ടിപിഎമ്മിലെ കപട ജീവിത ശൈലിയുടെ ആന്തരിക വിശദാംശങ്ങൾ ഞങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വെള്ള തേച്ച മതിലുകൾക്കുള്ളിൽ അവർ എത്രമാത്രം ഭയങ്കരമായി ജീവിക്കുന്നുവെന്ന് മനസി ലാക്കാതെ അവർ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പാപങ്ങളുടെ എണ്ണം മനസ്സിലാ ക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും (അവരുടെ ഇരുണ്ട മനഃസാക്ഷി മനസിലാക്കാൻ ഇത് പരിശോധിക്കുക, തുടർന്ന് അവർ ഏത് നിർവചനത്തിലൂടെ ആത്മാർത്ഥതയുള്ളവ രാണെന്നും മനഃസാക്ഷിയുള്ളവരാണെന്നും എന്നോട് പറയൂ).
ഞങ്ങൾക്ക് 450-ൽ അധികം ലേഖനങ്ങളുണ്ട്, അവയെല്ലാം നിങ്ങൾ ആത്മാർത്ഥമായി വായിച്ചാൽ, ടിപിഎമ്മിലെ എണ്ണമറ്റ തെറ്റുകൾ നിങ്ങൾ കണ്ടെത്തും, അവ ഓരോന്നായി എടുത്തു കാണിക്കുമ്പോൾ നിങ്ങൾ മടുക്കും! ടിപിഎം വിശ്വാസികളും ശുശ്രൂഷകന്മാരും അവഗണിക്കുന്ന കാര്യങ്ങളാണിവ, അപ്പോൾ നിങ്ങൾ ആത്മാർത്ഥതയുള്ളവരാണെന്നും പൂർണതയിലേക്കുള്ള യാത്രയിലാണെന്നും അവകാശപ്പെടുമ്പോൾ ഭയങ്കര ആശ്ചര്യം തോന്നുന്നു! ഇതിനേക്കാൾ വലിയ തമാശയൊന്നുമില്ല!
ഇവർ സമ്പൂർണ്ണ ഭൂമിയുടെ സന്തോഷം എന്ന് സ്വയം അവകാശപ്പെടുന്നത് വെറും ചവറ് മാത്രമാണ്, യാതൊരു പരിഗണനയും അർഹിക്കുന്നില്ല.
ഉപസംഹാരം
കുട്ടിക്കാലം മുതൽ തന്നെ പത്തു കൽപ്പനകൾ നിരന്തരം അനുസരിച്ച, യേശുവിനെ കണ്ടുമുട്ടിയ ധനികനിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹവുമായി താരതമ്യപ്പെടുത്തു മ്പോൾ നമുക്ക് അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാനാവില്ല. അവൻ പോലും യോഗ്യനല്ലെന്ന് കണക്കാക്കിയപ്പോൾ (ലൂക്കോ. 18:24-25), എല്ലാ കല്പനകളും ലംഘിക്കുന്ന നമ്മളെ എങ്ങനെ (യാക്കോബ് 2:10 കാണുക) ആത്മാർത്ഥതയോ നീതിമാനോ ആയി കണക്കാക്കും? നമ്മൾ ആത്മാർത്ഥരാണെന്ന് പറയുന്നത് ഒരു തമാശയാണ്. ദൈവം വിധിക്കുമ്പോൾ നമുക്ക് ദൈവ മുമ്പിൽ നിൽക്കാനാവില്ല (സങ്കീർത്തനങ്ങൾ 130:3).
അതുകൊണ്ട്, ആത്മാർത്ഥരായ ടിപിഎം വിശ്വാസികളുടെ ഗതിയെക്കുറിച്ച് ഞങ്ങൾക്ക് എഴുതിയ മാന്യനോടുള്ള എൻ്റെ നിർദ്ദേശം മനുഷ്യൻ്റെ ആത്മാർത്ഥതയിലും ഭക്തിയിലും വിശ്വസിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ്. ഇത് വെറും പ്രഹസന ആശയമാണ്. നമ്മുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെയാണെന്ന് ബൈബിൾ പറയുന്നു (യെശയ്യാവ് 64:6). കർത്താവ് നിങ്ങളുടെ കണ്ണുകൾ തുറക്കട്ടെയെന്നും ലോക സ്ഥാപനത്തിനുമുമ്പ് അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ തൊലി ധരിക്കാൻ നിങ്ങൾ സ്വയം സമർപ്പിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. സ്വന്തം നീതിയിൽ വിശ്വസിക്കുന്ന വ്യകതികൾക്കു വേണ്ടിയല്ല യേശു വരുന്നത്, മറിച്ച് അദ്ദേഹത്തിൻ്റെ നീതിയിൽ ആശ്രയിക്കുന്ന വ്യകതികൾക്കു വേണ്ടിയാണ് യേശു വരുന്നത്.
______________
ദൈവം നിങ്ങളെ അനുഗഹിക്കട്ടെ.
.