ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് -1

NASA / ISRO / ESA തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ അവിടേക്ക്‌ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ദൗത്യം നമുക്കെല്ലാവർക്കും അറിയാം. അതു പോലെ തന്നെ ലോകമെമ്പാടുമുള്ള മറ്റ് TPM ഗ്രഹങ്ങളിലേക്ക് ഞങ്ങളും ഉപഗ്രഹങ്ങൾ അയയ്ക്കുന്നു. ഈ പ്രാവശ്യം, അമേരിക്കൻ ഐക്യനാടുകളിൽ ഈ കൾട്ടിൽ നടന്നു കൊണ്ടിരിക്കുന്ന ജീവിതത്തെ കുറിച്ച് ചില വിവരങ്ങൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ റോവർ റിപ്പോർട്ട് 1-‍ാ‍ം ഭാഗം റോവർ റിപ്പോ ർട്ട് അനുസരിച്ച് നിങ്ങളെ ചില വ്യക്തികളെ പരിചയപ്പെടുത്തുന്നതിനെ ക്കുറിച്ചും ടിപിഎം ബനാന റിപ്പബ്ലിക്കിൽ അവർ എങ്ങനെ ജീവിതം നയിക്കുന്നുവെന്നതിനെ ക്കുറിച്ചും പ്രതിപാദിക്കുന്നു.

റോവർ റിപ്പോർട്ട് അനുസരിച്ച് ഈ എപ്പിസോഡിലെ കഥാപാത്രങ്ങൾ കൾട്ടിലെ യഥാർത്ഥ വ്യക്തികളും (പേരുകൾ മാറ്റിയിരിക്കുന്നു) പരാമർശിക്കുന്ന സംഭവം ശരിയുമാണ്. കഥാപാത്രങ്ങളുടെ പേരുകൾ‌ മാറ്റിയിരിക്കുന്നതിനാൽ ജനങ്ങൾ അവരെ തിരിച്ചറിയുന്നതിനും അവർ‌ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ യഥാ ർത്ഥ സ്വഭാവം അറിയുന്നതിനും അവരുടെ സ്വയം മങ്ങിയ അവസ്ഥ ഉപയോ ഗിക്കാനും വേണ്ടിയാണ്.

ഈ റോവർ റിപ്പോർട്ടിൻ്റെ ഉദ്ദേശ്യം, ഈ കൾട്ടിലെ സീനിയർ പുരോഹിതൻ ഒരിക്കലും രക്ഷിക്കപ്പെടാത്തവനും ദൈവ പ്രവൃത്തി ചെയ്യുന്നുവെന്ന് നടിക്കുന്ന പരജീവിയുമാ ണെന്ന വസ്തുത സ്ഥാപിക്കുക എന്നതാണ്. നിങ്ങൾ വായിക്കാൻ പോകുന്ന ചുവടെയുള്ള നാടകം (SCRIPT)  ഓർമ്മയിൽ വെയ്ക്കുക.

വേദ ഭാഗം

യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.

മത്തായി 20:25-26

_______________

ആമുഖം (INTRODUCTION)

TPM / NTC സഭയിലെ മിക്ക കൺ‌വെൻഷനുകളിലെയും പോലെ, ഈ കൺവെൻഷനും കൾട്ടിലെ തീവ്ര ഭക്തന്മാർക്ക് ഒത്തുചേരാനുള്ള സമയമാണ്. ചിലർ വളരെ ദൂരെയുള്ള ടെക്സാസിൽ നിന്ന് വണ്ടി ഓടിച്ചു വരുന്നു, ചിലർ വാർഷിക കൺവെൻഷനിൽ പറന്നു ചെല്ലാൻ ഇഷ്ടപ്പെടുന്നു. പെൻസിൽവാനിയയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലാണ് കൺവെൻഷൻ നടത്തുന്നത്. കൾട്ടുകളുടെ കൂടിവരവിന്‌ ഇഷ്ടംപോലെ ഇടമുള്ള വിശാലമായ ഒരു സൗകര്യമാണിത്. ആസൂത്രണം ചെയ്തതനുസരിച്ച് ചെന്നൈയിൽ നിന്നുള്ള വിഐപികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കൾട്ടിലെ ഏറ്റവും താഴത്തെ നിരയിലുള്ള സൈനികരെ ആശങ്കപ്പെടുത്തുന്നു. ഏതൊരു കോർപ്പറേറ്റുകളെയും പോലെ, എല്ലായ്പ്പോഴും താഴത്തെ നിരയിലുള്ള സൈനികരിലേക്ക് (FOOT SOLDIERS) വിരൽ ചൂണ്ടി, മേലധികാരികൾ യാതൊരു മടിയും കൂടാതെ ഈ ന്യൂനപക്ഷങ്ങളുടെ മേൽ അധിക ഉത്തരവാദിത്തം ഏല്പിക്കും.

രംഗം (SCENE) – 1

രംഗം – കൺവെൻഷൻ്റെ ആദ്യ ദിവസത്തെ വൈകുന്നേരം മീറ്റിംഗിൻ്റെ ഏകദേശം സമയം. വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന ജനങ്ങൾ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. അവരുടെ മിക്ക സംഭാഷണങ്ങളും സ്വകാര്യവും അവരുടെ അറിവിലുള്ള മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചുമാണ്. അവരിൽ ചിലർ തങ്ങളുടെ കുട്ടികൾക്ക് സാധ്യ മായ പങ്കാളികളെ കുറിച്ച് ചർച്ച ചെയ്യുന്നു, ചിലർ അവരുടെ പിൻഗാമികൾ വരുത്തിയ ചമ്മൽ (EMBARRASSMENT) ഒഴിവാക്കാൻ ശ്രമിക്കുന്നു.

സിസ്റ്റർ സോണിയ, ബ്രദർ അൻറ്റോണിയോയോട്: എന്തൊക്കെയുണ്ട് അങ്കിൾ, സുഖമാണോ?

ബ്രദർ അൻറ്റോണിയോ: ഞാൻ നല്ല കാര്യങ്ങൾ ചെയ്യുന്നു. സുഖമാണോ സോണിയ? ഞാൻ സൈമണിനെ ഇവിടെയെങ്ങും കണ്ടില്ല. അവൻ വന്നില്ലേ?

സിസ്റ്റർ സോണിയ: അദ്ദേഹം വന്നിട്ടുണ്ട്. പാസ്റ്റർ കലാൻഡ് റോങിനെ കാണാൻ അദ്ദേഹം അവിടെ പോയിരിക്കുന്നു. നമ്മൾ പോയി ഭക്ഷണം കൈവശമാക്കുന്നതിനു മുമ്പ് അയാൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയാണ്. ഇടയ്ക്കു ചോദിക്കട്ടെ, ഡോണ എങ്ങനെയുണ്ട്? അവൾ സുഖമായിരിക്കുന്നോ? അവളെ ഇതുവരെ കണ്ടില്ല. ഒരുപക്ഷേ അവൾ തിരക്കിലായിരിക്കും.

സോണിയയുടെ ചോദ്യം നിരുപദ്രവമാണെന്ന് തോന്നുമെങ്കിലും, ഡോണ സീനിയൻ ദൈവ ദാസന്മാരുടെ അടിമയായി ജോലി ചെയ്യുന്ന കഷ്ടപ്പാടിലാണെന്ന് അവൾക്ക് നന്നായി അറിയാം. അൻറ്റോണിയോ അങ്കിളിൻ്റെ പ്രതികരണം അറിയാൻ വേണ്ടി അവൾ ഇത് ചോദിക്കുന്നു.

ബ്രദർ അൻറ്റോണിയോ: അവൾ കർത്താവിൽ സന്തുഷ്ടയാണ്, കർത്താവിൻ്റെ മുന്തി രിത്തോട്ടത്തിൽ വലിയ ജോലി ചെയ്യുന്നു. പാസ്റ്റർ ഇഡഹോയും സിസ്റ്റർ ജൂലിയും അവളെ നന്നായി പരിപാലിക്കുന്നു.

തൻ്റെ മകൾ അടിമത്തത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവളുടെ അസന്തു ഷ്ടിയും ബ്രദർ അൻറ്റോണിയോയ്ക്ക് നന്നായി അറിയാം. അയാളുടെ വ്യാജ അഭിമാനവും പ്രശസ്തിയും ഭക്തർക്കിടയിൽ അപമാനിക്കപ്പെടുമെന്നതിനാൽ അവളെ തിരികെ വീട്ടിൽ സ്വീകരിക്കാൻ അയാൾ വിസമ്മതിച്ചു. സ്വന്തം മകളെ ടിപിഎമ്മിലെ മോലേക്കിന് (1,44,000) ബലിയർപ്പിക്കുന്നത് ഉചിതമാണെന്ന് അയാൾ കണ്ടെത്തി. സ്വന്തം മകളെ തള്ളി യിട്ട കുഴി കാണരുതെന്ന് ഉറപ്പിച്ച് അയാൾ കണ്ണുകൾ തുറക്കാതിരിക്കാൻ തീരുമാനിച്ചു. അയാൾക്ക്‌ വേറെ എന്ത് ചെയ്യാൻ കഴിയും? സീനിയർ വെള്ള ധാരികളോട് ഈ പ്രശ്നം ഉന്നയിച്ചാൽ, അവനെ ശകാരിക്കുകയും മകളുടെ അഗ്നിജ്വാല ടിപിഎമ്മിലെ നെബൂഖദ്‌ നേസർ ഏഴു മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യും.

സംഭാഷണത്തിലെ പാസ്റ്റർമാർ

രംഗം -1 ലെ സംഭാഷണത്തിൽ, അവർ 2 പാസ്റ്റർമാരെ കുറിച്ച് പരാമർശിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

പാസ്റ്റർ കലാൻഡ് റോങിനെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന വായനക്കാ ർക്കായി എഴുതുന്നു. ഞങ്ങളിൽ ചിലർ അയാളെ ഗാർലിക് പാസ്റ്റർ (GARLIC PASTOR) എന്ന് വിളിക്കുന്നു. എന്തുകൊണ്ടെന്ന് താഴെയുള്ള ഭാഗം വായിച്ചറിയുക.

 • അയാൾ യോങ്കേഴ്‌സ് ഫെയ്ത്ത് ഹോമില ശുശ്രുഷകനായിരുന്നു.
 • അയാൾ ഭാര്യ ലവീനയ്‌ക്കൊപ്പം താമസിക്കുന്നു. അയാൾക്ക്‌ ഭാര്യയെ കൂടെ കൊണ്ടുപോകാൻ സീയോൻ്റെ “SCHEDULED TRIBE” റിസർവേഷൻ ലഭിക്കുന്നു. ഇവർക്കൊപ്പമുള്ള മറ്റ് സഹോദരിമാർ അവരുടെ പാട്ടിനൊപ്പം തുള്ളുന്ന അക്ഷരാർത്ഥത്തിൽ അടിമകളാണെന്ന് ഈ ഭാര്യ-ഭർത്താവ് ജോഡി ഉറപ്പാ ക്കുന്നു. അവരുടെ പൂർവ്വികന്മാർ അനുഭവിച്ച അടിമത്തത്തിന് ഇരുവരും പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നെന്ന് ചില സഹോദരിമാർ പരാതിപ്പെടുന്നു.
 • അവർ സഹോദരിമാരിൽ നിന്നും വളരെ വലിയ പ്രതീക്ഷകൾ വെച്ചിരി ക്കുന്നു, അവർ അതിൽ അല്പമെങ്കിലും തെറ്റിയാൽ അവരെ ശക്തമായി ശാസിക്കും. ദൈവപുരുഷനെയും ഭാര്യയെയും സേവിക്കുന്നതിലെ ഏതൊരു വീഴ്ചയും സീയോൻ്റെ പ്രതിഷ്ഠയിൽ നിന്ന് വീണുപോയതായി കണക്കാക്കപ്പെടുന്നു.
 • മിക്കവാറും എല്ലാ മറ്റ് ടിപിഎം പാസ്റ്റർമാരെപ്പോലെ അയാളും ആഡംബര ജീവിതം ഇഷ്ടപ്പെടുന്നു. കൺവെൻഷനിൽ, ബോബി എന്ന പേരുള്ള ഒരു ജൂനിയർ അയാളെ സേവിക്കുന്നു.
 • എല്ലാ ഭക്ഷണത്തോടും കൂടി വെളുത്തുള്ളി കഴിക്കാൻ അയാൾ ഇഷ്ടപ്പെ ടുന്നു. അതിനാൽ, അടിമ സഹോദരിമാരിലൊരാൾ ഓരോ വീട്ടു സന്ദർശന ത്തിനും അരിഞ്ഞ വെളുത്തുള്ളി അല്ലികൾ അവളോടൊപ്പം സൂക്ഷിച്ച് ഭക്ഷണത്തിന് മുമ്പ് പാസ്റ്റർ റോങ്ങിനും തനിക്കും തരുന്നുവെന്ന് ഭാര്യ ഉറപ്പാക്കുന്നു. ഒരു ചെറിയ തെറ്റുപോലും ശക്തമായി ശാസിക്കപ്പെടും. അയാളും ഭാര്യയും വെളുത്തുള്ളിയെ ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ എല്ലാ ആരോഗ്യ ഗുണങ്ങളും അറിയാൻ ഗൂഗിളിൽ ഒരു തിരയൽ നടത്തുക.
 • എൻടിസി സർക്കിളുകളിൽ ബെന്നി ഹിൻ തരത്തിലുള്ള അഭിഷേകത്തിന് അയാൾ വളരെ പ്രശസ്തനാണ്. സാധാരണയായി, അയാൾ പ്രാർത്ഥനയ്ക്ക് (ALTER CALL) ജനങ്ങളെ മുന്നോട്ട് വിളിക്കുന്നു, വിവരമില്ലാത്ത ജനങ്ങൾ അയാ ളുടെ അടുത്തേക്ക് വരുമ്പോൾ അവരെ തള്ളിയിട്ട് നിലം പരിച്ചാക്കുന്നു. ഭാഗ്യവശാൽ, നിലം പരവതാനി (CARPET) വിരിച്ചതാകയാൽ പരുക്കിൻ്റെ സാധ്യത വളരെ കുറവാണ്. NTC/TPM വിശ്വാസികൾ എങ്ങനെയോ ഇത് ജനങ്ങളെ വീഴിക്കുന്ന ഒരു അഭിഷേകമാണെന്ന് കരുതുന്നു. വെളുത്തുള്ളി യുടെ ശക്തമായ മണം കാരണം അവരിൽ മിക്കവരും വീഴുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. ഈ വെളുത്തുള്ളി പാസ്റ്റർ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ തള്ളിയിടാൻ ഇഷ്ടപ്പെടുന്നുവെന്ന സത്യം എനിക്ക് മറച്ചുവെക്കാനാവില്ല.
 • അവർ വളരെ പ്രതിഷ്ഠയുള്ളവരാണ്, തങ്ങൾക്കും മക്കൾക്കും കൊച്ചുമക്ക ൾക്കും വേണ്ടി ധാരാളം പണം ദുരുപയോഗം ചെയ്യുന്നു.
 • അയാൾ മാരിയറ്റിൽ ഒരു ഹോട്ടൽ മാനേജരായിരുന്നുവെന്നതിൽ അഭിമാ നിക്കുന്നു. അയാളുടെ പഴയ നിലയെക്കുറിച്ച് മറ്റുള്ളവരെ എപ്പോഴും ഓർമ്മ പ്പെടുത്തുന്നു.

പാസ്റ്റർ ഇഡഹോയെക്കുറിച്ച് അറിയാത്ത വായനക്കാർക്ക്, ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഒരു നല്ല ചിത്രം നൽകും.

 • ഡൊമിനിക്കൻ റിപ്പബ്ലിക് ദ്വീപസമൂഹത്തിലെ സ്ഥിരം ശുശ്രുഷകനാണ് ഇഡഹോ.
 • ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പാസ്റ്റർ ഇഡഹോയും അയാളുടെ സ്ത്രീകളും വളരെ ആഡംബര ജീവിതം നയിക്കുന്നു. അമേരിക്കയിലെ ഈ കൾട്ടിൻ്റെ ശാഖകൾ അവർക്ക് ധനസഹായം നൽകുന്നു.
 • പാസ്റ്റർ കലാൻഡ് റോങിനെപ്പോലെ, അയാളും ശൂന്യമായി ചാടിയും അല റിയും അഭിഷേകം കാണിക്കുന്നു.
 • മറ്റ് വെള്ള വസ്ത്ര ധാരികളെപോലെ അയാളും പ്രിയങ്കരത്വം, പണത്തോ ടുള്ള സ്നേഹം, സ്വയം കേന്ദ്രീകൃതമായ ജീവിതശൈലി എന്നിവയിൽ അവരുമായി വളരെ താരതമ്യം ഉണ്ടെന്നും സ്വയം പരിപൂർണ്ണനാണെന്ന് നിനക്കുന്നതായി അയാളോട് അടുത്ത വ്യക്തികൾ പറയുന്നു.
 • തൻ്റെ ശുശ്രൂഷ തുടരുന്നതിനായി പണം അയച്ചുകൊണ്ടേയിരിക്കണമെന്ന് അഭ്യർത്ഥിച്ച് അയാൾ പലപ്പോഴും വ്യത്യസ്ത വിശ്വാസ ഭവനങ്ങളിലേക്ക് ഫോൺ ചെയ്യുന്നു. ദരിദ്രർക്കിടയിലെ ആഡംബര ജീവിത ശുശ്രുഷ.

കലാൻഡ് റോങ്ങും ഇഡഹോയും എന്തുമാത്രം ദൈവദാസന്മാരാണെന്ന് അറിയാൻ മേൽ പ്പറഞ്ഞ തിരുവെഴുത്ത് ഭാഗം താരതമ്യം ചെയ്യുക (മത്തായി 20: 25-26).

ഉപസംഹാരം

പാസ്റ്റർ ഇഡഹോയെ ബുധനാഴ്ച പ്രസംഗത്തിനായി നിയോഗിച്ചു. പ്രതീക്ഷിച്ചതുപോലെ അയാൾ ഒരു കുതിരയെപ്പോലെ ചാടി NTC കാണികളുടെ സംതൃപ്തിക്കായി സ്വയം ആക്രോശിച്ചു. പാസ്റ്റർ ഇഡഹോയുടെ ചാട്ടത്തിൽ നിന്നുള്ള അഭിഷേകത്തിൽ അവ രെല്ലാം നിറഞ്ഞു. ഒടുവിൽ, ചീഫ് ആശീർവാദം പറഞ്ഞ് യോഗം അവസാനിപ്പിച്ചു.

ജനക്കൂട്ടം സാധാരണയുള്ള പരദൂഷണം (GOSSIP) ആരംഭിച്ചു. അവരിൽ ചിലർ തങ്ങളുടെ പ്രിയപ്പെട്ട പാസ്റ്റർമാരെ കാണാൻ മുന്നോട്ട് പോയി. ഇതിനിടയിൽ, പാസ്റ്ററുടെ അടുക്കള യിലെ താപനില ഉയരുന്നു, താണജോലിക്കാർ (FOOTSOLDIERS) പരിഭ്രാന്തരാകുന്നു. ഭക്ഷണം ചൂടാക്കാനും അത് ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സൗകര്യങ്ങളി ലേക്ക് കയറ്റാനും വേദിയിൽ നിന്ന് സഹോദരിമാർ പാസ്റ്ററുടെ അടുക്കളയിലേക്ക് തിരികെ ഓടുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അവർ ഇതിനകം തന്നെ വളരെ ക്ഷീണിതരായി കാണപ്പെടുന്നു. ഈ പ്രത്യേക ഭക്ഷണം ഹോട്ടലിൽ കൊണ്ടുപോയി അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് മേശ സജ്ജീകരിക്കണം.

പ്രദേശത്തിൻ്റെ ലേ ഔട്ട് (LAY OUT) മനസിലാക്കാൻ ചുവടെയുള്ള മാപ്പ് നിങ്ങളെ സഹാ യിക്കും. പാസ്റ്ററുടെ അടുക്കളയും ഹോട്ടലും തമ്മിലുള്ള ദൂരം ഒരു മൈലിൽ താഴെയാണ്, പക്ഷേ വാൻ ലോഡുചെയ്തു റോഡിൽ ഇറക്കി ഓടിച്ച് ഹോട്ടലിൽ പോയി കൂളർ എടുത്ത് മേശ സജ്ജീകരിക്കാൻ ഓരോ തവണയും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും എടുക്കും.

The Rover Report of New Testament Church 1

The Rover Report of New Testament Church 1

_______________

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *