ദുരാചാരം ചെയ്യുന്നവർ എവിടെയും വ്യത്യസ്തരല്ല. രവി സക്കറിയാസ് ആകട്ടെ, ജോഷുവ ആകട്ടെ, അതുമല്ലെങ്കിൽ ടിപിഎമ്മിലെ മറ്റാരെങ്കിലും ആകട്ടെ, അവർക്ക് എല്ലാവർക്കും ഒരേ മനസ്സാണ്. ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഈ ലേഖനം, ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 3, പെൻസിൽവാനിയയിലെ ഒരു പുതിയ കൺവെൻഷനെ ക്കുറിച്ചാണ്.
ഉപരിതലത്തിൽ ചൊറിയുന്നു
ദുരാചാരം ചെയ്യുന്നവർ നിശബ്ദത ആവശ്യപ്പെടുക മാത്രമല്ല, അവർ അത് നടപ്പി ലാക്കുകയും ചെയ്യുന്നു. (Lori Anne Thompson (Victim of Ravi Zacharias)
വിശുദ്ധ വെള്ള പ്രാവുകളായി സ്വയം കാണിക്കുന്ന പ്രക്രിയയിൽ, അവയ്ക്ക് മുകളിലുള്ള വെളുത്ത ഐസ്ക്രീം ഉരുകി അവയുടെ യഥാർത്ഥ നിറങ്ങൾ കാണിച്ച ചില മാതൃകകളെ ഞങ്ങൾ കണ്ടുമുട്ടി. ഇത് കൺവെൻഷൻ്റെ അടുത്ത ദിവസത്തിലേക്ക് എങ്ങനെ പുരോഗ മിക്കുന്നുവെന്ന് നമുക്ക് നോക്കാം.
ടിപിഎമ്മിൽ, ദുരാചാരം ചെയ്യുക എന്നത് യഥാർത്ഥ കുറ്റകൃത്യമല്ലെന്ന് നമ്മുക്ക റിയാം, പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നത് യഥാർത്ഥ കുറ്റകൃത്യമാണ്. എന്നിരുന്നാലും, ഞങ്ങൾ അത് തുറന്നുകാട്ടുന്നത് തുടരും.
ഉച്ചഭക്ഷണം (LUNCH)
ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ, റിപ്പോർട്ടർ സഭയിലെ വിശ്വസ്തനായ ഡിലനെ കണ്ടുമുട്ടി. പിന്നീട്, അദ്ദേഹത്തിൻ്റെ വിശ്വസ്തത വെറും ബാഹ്യമായി മാത്രമാണെന്നും അദ്ദേഹം ഉള്ളിൽ നടക്കുന്ന ഞാണിന്‍മേല്‍ക്കളി (ACROBATICS) ഒട്ടും അംഗീകരിക്കുന്നി ല്ലെന്നും പുരോഹിതന്മാരിൽ ഭൂരിഭാഗവും ആടുകളുടെ വസ്ത്രം ധരിച്ച ചെന്നായ്ക്കളാ ണെന്നും അദ്ദേഹത്തിനറിയാമെന്നും ഞങ്ങൾ മനസ്സിലാക്കി. ഡിലനുമായുള്ള സംഭാ ഷണം ഇതുപോലെയായിരുന്നു.
റിപ്പോർട്ടർ: ഹലോ ബ്രദർ, സുഖമാണോ?
ഡിലൻ: സുഖമായിരിക്കുന്നു. വാ, ഇരിക്കൂ, കഴിഞ്ഞ വർഷത്തിനുശേഷം നിങ്ങളെ കണ്ടതേയില്ല.
റിപ്പോർട്ടർ: ശരിയാണ്. നിങ്ങൾ സന്തോഷവാനാണെന്ന് തോന്നുന്നു. എന്തെങ്കിലും പ്രത്യേക കാരണങ്ങൾ ഉണ്ടോ?
ഡിലൻ: ഓ ഇല്ല. എനിക്ക് മാനസികത്തകര്‍ച്ച (NERVOUS) തോന്നുന്നു. ഇന്ന് ഞാൻ എൻ്റെ സാക്ഷ്യം പറയേണ്ടതുണ്ട്.
റിപ്പോർട്ടർ: ഓ, അങ്ങനെയാണോ. അങ്ങനെ ഇതും പദ്ധതിയുടെ ഭാഗമാണ്, ചില വിശ്വാസികൾ വിശ്വസിക്കുന്നതുപോലെ ആത്മാവ് ചീഫിനോട് പറയുന്ന ഒന്നല്ല?
ഡിലൻ: അങ്ങനെ തന്നെയാണ്, മുഴുവൻ പ്രക്രിയയും നിയന്ത്രിക്കുന്നത് പാസ്റ്റർ മാറ്റ് ജോയാണ്. നാം അവൻ്റെ മുമ്പിൽ സാക്ഷ്യം പറഞ്ഞ് അവൻ്റെ അംഗീകാരം നേടണം. എന്താണ് പറയേണ്ടതെന്നും എന്താണ് പറയരുതെന്നും അവൻ നമ്മോട് പറയുന്നു.
റിപ്പോർട്ടർ: എങ്ങനെ സാക്ഷ്യം പറയണമെന്ന് ജനങ്ങളെ മനസിലാക്കുക എന്നതാണ് ലക്ഷ്യം എന്ന് ഞാൻ ഊഹിക്കുന്നു, പക്ഷേ അത് പാസ്റ്റർ മാറ്റ് ജോയുടെ സൂക്ഷ്മ പരിശോ ധനയിൽ അവസാനിക്കുന്നു.
ഡിലൻ: അതെ ശരിയാണ്. ഏകപക്ഷീയമായ ഒരു ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നു, യഥാർത്ഥ സത്യം ഉപേക്ഷിച്ച് ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല. അയാൾ എന്നോട് പെരുമാറിയ രീതി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ജനങ്ങളുടെ സാക്ഷ്യത്തെ സംബന്ധിച്ചിടത്തോളം അയാൾ കീഴടക്കി ഭരിക്കുന്ന (BOSSY) സ്വഭാവക്കാരനാണ്. അവരുടെ സാക്ഷ്യം കുറയ്ക്കാൻ അയാൾ അവരോട് ആവശ്യപ്പെടും.
റിപ്പോർട്ടർ: ഓ? അങ്ങനെയാണോ?
ഡിലൻ: സാക്ഷി പറയുന്ന മറ്റ് വ്യക്തികളോട് അയാൾ വളരെ മോശമായി പെരുമാറുന്നു. ഇത് കന്നുകാലികളെ വളർത്തുന്നത് പോലെയാണ്.
റിപ്പോർട്ടർ: അതെ. ഒരു തവണ അയാൾ ഒരു മനുഷ്യനോട് വളരെ ദേഷ്യപ്പെട്ട് ഉറക്കെ മൈക്കിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു, വേദിയിലേക്ക് വരാനും തയ്യാറാകാനും എത്ര തവണ ഞാൻ നിങ്ങളോട് പറയണം? അതുപോലെ, മറ്റ് അവസരങ്ങളിൽ ജനങ്ങൾ അയാളുടെ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കാതെ വരുമ്പോൾ അയാൾക്ക് വരുന്ന ദേഷ്യം അയാളുടെ ശരീരഭാഷ (BODY LANGUAGE) വ്യക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതുവരെയും നിശബ്ദനായി ഇരുന്ന ജോസഫ് തൻ്റെ രണ്ട് സെൻറ് നൽകാൻ തുടങ്ങി.
ജോസഫ്: ഈ മാറ്റിൻ്റെ നാവിന് ബെല്ലും ബ്രേക്കും ഇല്ല. അവൻ ഒരു വിവരവും ഇല്ലാതെ തികച്ചും അസംബന്ധമാണ് സംസാരിക്കുന്നത്. അവൻ ചിന്താമൂകനാണ് (MOODY). അവൻ വായിൽ വരുന്നതെന്തും വിളിച്ചു പറയുന്ന പ്രകൃതക്കാരനാണ്.
റിപ്പോർട്ടർ: എന്തവാ? എന്താണ് സംഭവിച്ചത് സഹോദരാ?
ജോസഫ്: അയാളിൽ ഒരു നിയന്ത്രണ ആത്മാവ് (CONTROLLING SPIRIT) ഉണ്ട്. അയാൾക്ക് ആഫ്രിക്കയിൽ നിന്ന് ലഭിച്ച ഒരു മന്ത്രവാദ സ്പിരിറ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നു.
റിപ്പോർട്ടർ: ഓ. എന്താണ് സംഭവിച്ചത്?
ജോസഫ്: പരദൂഷണം പറയുകയും പണം മോഷ്ടിക്കുകയും ചെയ്യുന്നതിനാൽ വിശ്വാസി കൾ ചെറുപ്പക്കാരായ വേലക്കാരുമായി സൂക്ഷിച്ച് ഇടപെടണമെന്ന് മാറ്റ് ജോ അടുത്തിടെ പുൽപിറ്റിൽ നിന്ന് പ്രസംഗ മധ്യേ പ്രഖ്യാപിച്ചു. ചെറിയ വേലക്കാരെ ദശാംശത്തിലും പ്രാർ ത്ഥനകളിലും വിശ്വസിക്കാൻ കഴിയാത്തതിനാൽ ദശാംശം തനിക്കോ മൂത്ത സഹോദരി മാർക്കോ കൊടുക്കാൻ അയാൾ വിശ്വാസികളോട് പറഞ്ഞു.
റിപ്പോർട്ടർ: ശ്ശേ. സാക്ഷ്യ നിയന്ത്രകൻ്റെ (TESTIMONY CONTROLLER) എന്തൊരു സാക്ഷ്യം? ഒട്ടും ആശ്ചര്യപ്പെടേണ്ട. മുഴുവൻ പുരോഹിതന്മാരും സംഘടനയും ചെയ്യുന്ന കാര്യങ്ങ ൾക്ക് ചെറിയ സഹോദരിമാരെ അയാൾ കുറ്റപ്പെടുത്തുന്നു.
ജോസഫ്: ടാൻസാനിയയിൽ നിന്ന് ഇത്ര പെട്ടെന്ന് അയാളെ തിരിച്ചു വിളിച്ചത് എന്തു കൊണ്ടാണെന്ന് അറിയാമോ?
റിപ്പോർട്ടർ: അത് എനിക്കറിയാം. കഴിഞ്ഞ വർഷം ടാൻസാനിയ സന്ദർശിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്. അയാളുടെ സാക്ഷ്യം അവിടെ ആകാശം മുട്ടി നില്കുന്നു. അത്തരം നികൃഷ്ടവ്യക്തികളെ അവർ അംഗീകരിക്കില്ല എന്ന് ഒരു സഹോദരൻ എന്നോട് പറഞ്ഞു.
ജോസഫ്: ശരിയാണ്, അയാൾ അവിടെ ആഫ്രിക്കൻ സ്ത്രീകളെ ലൈംഗികമായി പീഡി പ്പിച്ചു, അത് ഒരു വലിയ പ്രശ്നമായി മാറി. ഈ ഷണ്ഡൻ എല്ലായ്പ്പോഴും കാറിൽ സ്ത്രീകൾ ക്കിടയിൽ ഇരിക്കാൻ താല്പര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ എപ്പോഴും ചിന്തി ക്കാറുണ്ട്? ആരും അറിയുകയില്ലെന്ന് കരുതി പാവപ്പെട്ട ആഫ്രിക്കൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ കഴിയുമെന്ന് അവനിലുള്ള ദുരാചാര മനോഭാവം കരുതി. എന്നാൽ ഈ മനുഷ്യരെ നോക്കൂ. ഒന്നും സംഭവിക്കാത്ത മട്ടിൽ അവർ പ്രവർത്തിക്കുന്നു. അവൻ പണം ദുരുപയോഗം ചെയ്തിട്ട് മറ്റൊരു ശുശ്രുഷകനായ ദേവരാജാണെന്ന് കള്ളം പറഞ്ഞ് അയാളെ കുറ്റപ്പെടുത്തി. ഒടുവിൽ ദേവരാജിനെ അറസ്റ്റുചെയ്ത് ലോക്കപ്പിൽ ഇട്ടു.
ഡിലൻ: കൊള്ളാം, കുഞ്ഞ് ആൾവിൻ്റെ എന്തൊരു സാക്ഷ്യം !!! അരോചകമായ ഭാഗങ്ങൾ പറയാതിരിക്കാൻ എൻ്റെ സാക്ഷ്യം വെട്ടിക്കുറയ്ക്കാൻ അയാൾ ആഗ്രഹിക്കുന്നു. അവർ എൻ്റെ സാക്ഷ്യം തട്ടിപ്പറിക്കുന്നു.
റിപ്പോർട്ടർ: ശരിയാണ്. ഞാനും അതേ കാര്യം കേട്ടു. ജനങ്ങൾ സ്വയം തീരുമാനിക്കട്ടെ. അയാളുടെ പ്രവർത്തനങ്ങൾ ചെന്നൈയിലെ പവിത്രനും വിട്ടുവീഴ്ചയില്ലാത്ത വിശുദ്ധനു മായ ടി യു തോമസിന് റിപ്പോർട്ട് ചെയ്തപ്പോൾ, ചീഫ് ചെന്നായ് കളങ്കപ്പെട്ട വിശുദ്ധനെ നിശബ്ദമായി വീണ്ടും വിശുദ്ധീകരിച്ച് യുഎസിലേക്ക് മാറ്റി.
ഡിലൻ: അതെ, ടി യു തൻ്റെ കൂട്ടാളികളെ വിശ്വസിക്കുന്നു, ഒപ്പം വഞ്ചകന്മാരെ തീക്ഷ്ണത യോടെ ന്യായികരിക്കയും ശരിയായി കേൾക്കാതെ ജനങ്ങളെ ശിക്ഷിക്കാൻ അവസാനം വരെ പോകുകയും ചെയ്യുന്ന മനുഷ്യനായിരുന്നു.
ഉപസംഹാരം
ഈ ലോകത്തിലെ സംഘടനകൾ ചെയ്യുന്ന ഒരു കാര്യമാണ് BRAND BUILDING. ബ്രാൻഡ് ബിൽഡിംഗിന് പിന്നിലെ ഒരേയൊരു പ്രചോദനം അവരുടെ ബിസിനസ്സ് മാത്രമാണ്. കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിനും ഒരു വലിയ കോർപ്പറേറ്റ് നിർമ്മിക്കുന്നതിനും മറ്റും അവർ ഈ ബ്രാൻഡ് ഉപയോഗിക്കുന്നു. പ്രയോജനകരമായ ചില സവിശേഷതകൾ സാധ്യതയുള്ള ഉപയോക്താക്കൾക്ക് ചിത്രീകരിക്കുകയും കഥയുടെ അസുഖകരമായ ഭാഗം ഒളിച്ചു വെയ്ക്കുകയും ചെയ്യുക എന്നതാണ് ബ്രാൻഡ് ബിൽഡിംഗിൻ്റെ ഒരേയൊരു ശ്രദ്ധ. മാറ്റ് ജോ ഈ കാര്യത്തിൽ വിദഗ്ദ്ധ ഉപദേഷ്ടാവാണ്, ഈ ഏകപക്ഷീയമായ സാക്ഷ്യ ങ്ങൾ ലഭിക്കാൻ അയാൾ വളരെ കഠിനമായി പരിശ്രമിക്കുന്നു, അങ്ങനെ തൻ്റെ മേലധി കാരികളെ സന്തുഷ്ടരാക്കി അയാൾക്ക് ഉചിതമായ സ്ഥാനക്കയറ്റം ലഭിക്കുന്നു. കൃത്രിമമായ സാക്ഷ്യങ്ങൾ പരസ്യങ്ങളാണ്.
1 തിമൊഥെയൊസ് 6:5, “അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.”
ഈ ജനങ്ങൾ സാധാരണയായി ദുർബല പാത്രങ്ങളായ സ്ത്രീകളെ ലക്ഷ്യം വയ്ക്കുകയും അതുവഴി അവരുടെ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ മനുഷ്യർ എത്രമാത്രം വിശുദ്ധരാണെന്ന് അറിയാൻ, അവരെ ദുർബലരായ സ്ത്രീകളുള്ള സാഹചര്യത്തിൽ ഉൾപ്പെടുത്തുമ്പോൾ, അവരിലെ രാക്ഷസൻ ക്രമേണ തല ഉയർത്തുന്നത് കാണാം. ജന ങ്ങളെ വിഡ്ഢികളാക്കാനുള്ള ദൈവഭക്തിയുടെ ഒരു രൂപം മാത്രമാണ് അവരുടെ മുക ളിൽ കാണുന്ന മാന്യന്മാരുടെ വസ്ത്രധാരണം.
2 തിമൊഥെയൊസ് 3:5-6, “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിൻ്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊ ഴിയുക. വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ട് നാനാ മോഹങ്ങ ൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ട ത്തിലുള്ളവർ ആകുന്നു.”
_________________
മിക്കവാറും എല്ലാ പുരുഷന്മാർക്കും പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ കഴിയും, എന്നാൽ ഒരു മനുഷ്യൻ്റെ സ്വഭാവം പരീക്ഷിക്കാൻ നിങ്ങൾ ആഗ്ര ഹിക്കുന്നുവെങ്കിൽ, അവന് ശക്തി നൽകുക. Abraham Lincoln
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.