ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 4

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 4 ൽ നിങ്ങൾ ഞങ്ങളുമായി ബന്ധപ്പെടുമ്പോൾ, ഇതിന് മുൻപുള്ള ഏതെങ്കിലും എപ്പിസോഡ് വായിച്ചിട്ടില്ലെങ്കിൽ, അവ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യാൻ മറക്കരുത്. റിപ്പോർട്ടർ കൺവെൻഷൻ പരിസരത്ത് ചുറ്റിനടന്ന് മുഴുവൻ ആഘോഷത്തെ ക്കുറിച്ച് ആവേശകരമായ സംഭാ ഷണങ്ങൾ നടത്തുന്നു. ഇത് കൾട്ടിനെ ഏകീകരിക്കുന്നതിനും അയഞ്ഞ അറ്റങ്ങൾ ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രദര്‍ശനമാണെന്ന് വ്യക്തമാണ്. ആര് എന്ത് ചെയ്യുന്നു വെന്ന് കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് ഞങ്ങൾ, ഉപരിപ്ലവമായ (SUPERFICIAL) പ്രദര്‍ശനം കാണുമ്പോൾ ഞങ്ങൾക്ക് ഉള്ളിൽ നീരസം തോന്നുന്നു.

സ്ത്രീകൾക്ക് മാത്രം” എന്ന് എഴുതിയിരിക്കുന്ന സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങ ളിൽ ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ ലേഡി റിപ്പോർട്ടറും ഞങ്ങൾക്കുണ്ട്. റിപ്പോ ർട്ടർ – ഡിലൻ, ജോസഫ് എന്നിവരോടൊപ്പമായിരുന്നപ്പോൾ, സഹോദരിമാർക്കിടയിൽ രസകരമായ ചില സംഭാഷണങ്ങൾ നടക്കുന്നു.

വേദ ഭാഗം

ഈ കഥ വായിക്കുന്നതിന് മുമ്പ്, ഈ നാടകത്തിൻ്റെ തിരുവെഴുത്ത് ഭാഗം മനസ്സിലാക്കുക.

യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.

മത്തായി 20:25-26

_______________

രംഗം (SCENE) 1 – പ്രാറ്റ് സ്യൂട്ടുകൾ

ലേഡി റിപ്പോർട്ടർ വെള്ള ധരിച്ച സ്ത്രീകൾക്ക് മാത്രമുള്ള സ്ഥലത്ത് ചുറ്റിക്കറങ്ങുന്നു. ചിലർ ഉറങ്ങുന്നു, മറ്റു ചിലർ പരസ്പരം ചെറിയ സംഭാഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. വേറെ ചിലർ അന്യോന്യം നിഗൂഢമായ വാർത്തകൾ പങ്കിടുന്നു, ചിലർ ഞങ്ങളെ ജാഗ്രത യോടെ നിരീക്ഷിക്കുന്നു. അവരിൽ ആർക്കും ഒരു തരത്തിലുമുള്ള സന്തോഷവും ഉണ്ടായിരുന്നില്ല. ചിലർ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു, പക്ഷേ അത് വെറും അഭിനയമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവരിൽ മൂന്നുപേർ (മെലിസ, ടീന, ഡിന) ഒരു കോണിൽ ഇരിക്കുന്നു, അവർ നിരാശയിലും ദുഃഖത്തിലും കാണപ്പെട്ടു. സൂക്ഷ്മപരിശോധനയിൽ, അവർ ഏറെക്കുറെ കരയുന്നതായി ഞങ്ങൾക്ക് മനസ്സിലായി. അവരുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു.

Roving Reporter of the New Testament Church 4

ഞങ്ങൾക്ക് അവരെ കടന്നുപോകാൻ സാധിച്ചില്ല. അതുകൊണ്ട് ഞങ്ങൾ അവരുടെ അടുത്തു ചെന്ന് നിശബ്ദമായി ഇരുന്നു. ഉടനെ അവർ അവരുടെ അടക്കിയ സംസാരം നിർത്തി.

ലേഡി റിപ്പോർട്ടർ: സഹോദരി, നിങ്ങൾ എന്തിനെക്കുറിച്ചാണ് വിഷമിക്കുന്നത്? നിങ്ങൾ വളരെ ദുഃഖിതരും നിരാശരുമായി തോന്നുന്നു.

സിസ്റ്റർ മെലിസയും സിസ്റ്റർ ഡിനയും ഒരുമിച്ച്: ഒന്നുമില്ല സഹോദരി.

ലേഡി റിപ്പോർട്ടർ: ദയവായി ഞങ്ങളോടൊപ്പം ഒന്ന് ചുറ്റിക്കറങ്ങാൻ വരൂ. നമുക്ക് അല്പം ശുദ്ധവായു ശ്വസിക്കാം.

അവർ ചുറ്റും നോക്കിയപ്പോൾ അവരുടെ സഹപ്രവർത്തകരിൽ ചിലർ അവരെ നിരീക്ഷി ക്കുന്നത് കണ്ടു. ഒരു മിനിറ്റിനുശേഷം ഡിന മറുപടി പറഞ്ഞു.

ഡിന: സഹോദരി നിങ്ങൾ പോകു, ഞങ്ങൾ പിന്നീട് നിങ്ങളെ കാണാം.

ലേഡി റിപ്പോർട്ടർ: ഉം…. ഞങ്ങൾ ഫോൾഗേഴ്സ് കഫറ്റേരിയയ്ക്ക് അടുത്തുണ്ടാകും, നിങ്ങൾ അവിടെയെത്തിയാൽ നമുക്ക് സംസാരിക്കാം.

ലേഡി റിപ്പോർട്ടർ സ്ത്രീകളുടെ സ്ഥലത്ത്‌ കുറച്ച് സമയം കൂടി ചിലവഴിച്ച് മറ്റുള്ളവരെ കണ്ടുമുട്ടി അഭിവാദ്യം ചെയ്യുന്നു. കുറച്ച് സമയത്തിന് ശേഷം, അവർ പ്രാറ്റ് സ്യൂട്ടിൻ്റെ (വേലക്കാരുടെ താമസ സ്ഥലം) തൊട്ടടുത്തുള്ള ഫോൾഗേഴ്സ് കഫറ്റീരിയയിൽ എത്തി. ഇതിനിടയിൽ, അവർ രണ്ടു ലിസമാരെ (ബോസും സെക്രട്ടറിയും) കണ്ടു, പിന്നീട് ജോഡി എലിസബത്ത് ചക്ക്, വലേരി സാമുവൽ എന്നിവരെയും കണ്ടുമുട്ടി.

രംഗം (SCENE) 2 – ഫോൾഗേഴ്സ്

ഞങ്ങൾ ഏകദേശം 30 മിനിറ്റ് കാത്തിരുന്നിട്ടും, ഞങ്ങൾ കാത്തിരിക്കുന്ന ആ സഹോദരി മാരെ കണ്ടില്ല. ഞങ്ങൾ പോകാൻ ഒരുങ്ങുന്നതിനിടയിൽ, അവരുടെ പാദാഗ്രം ഡൈനിംഗ് ഹാളിലേക്ക് വരുന്നത് ഞങ്ങൾ കണ്ടു. അവർ നടന്ന് ഞങ്ങൾ ഇരിക്കുന്ന മേശയുടെ അടുത്തേക്ക് വന്നു. അവർ ഇരുന്നു. അവരുടെ മുഖം സങ്കടത്തിൻ്റെ പ്രതീകമായിരുന്നു. ആ മ്ലാനമായ മുഖങ്ങൾ ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു.

Folgers 1

ആരും ഞങ്ങളുടെ സംഭാഷണം ഒളിഞ്ഞു കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവർ ഞങ്ങ ളുടെ ചുറ്റും നോക്കി.

ലേഡി റിപ്പോർട്ടർ: സിസ്റ്റർ മെലിസ നിങ്ങളെ ശല്യപ്പെടുത്തുന്നതെന്താണെന്ന് എന്നോട് പറയൂ?

മെലിസ: ഞങ്ങളുടെ വ്യക്തിത്വം രഹസ്യമായിട്ടിരിക്കുമെന്ന് നിങ്ങൾ ഉറപ്പ് നൽകുമോ?

ലേഡി റിപ്പോർട്ടർ: തീർച്ചയായും, നിങ്ങളുടെ നിരാശയുടെ കാരണം എന്നോട് പറയുക? കാര്യങ്ങൾ എല്ലാം ശരിയല്ലേ?

സംഭാഷണം തുടർന്നു, ചില സീനിയർ വ്യക്തികൾ ചിന്തിച്ചത്ര വിശുദ്ധരും ദയയുള്ളവരു മല്ലെന്ന് അറിഞ്ഞ് ഞങ്ങൾ അത്ഭുതപ്പെട്ടു. അവർ ഈ കൊച്ചു സഹോദരിമാരോട് ഭയങ്കര മായ രീതിയിൽ അപമര്യാദയായി പെരുമാറുന്നു. ഈ കൾട്ടിൽ ചേർന്ന് ഞങ്ങൾ ഏറ്റവും വലിയ തെറ്റ് ചെയ്തുവെന്ന് ഈ സഹോദരിമാർ സമ്മതിച്ചു. അവർ ഒരു ദുരാത്മാവിനാൽ വശീകരിക്കപ്പെട്ടു, സ്വന്തം നാശത്തിലേക്ക് ചുവടുവെക്കുന്നുവെന്ന് അവർ അറിഞ്ഞില്ല.

ചില കോളേജുകളിൽ, കോഴ്‌സിൽ ചേരുന്ന പുതിയ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്യാ റുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ തങ്ങൾ ഇവിടെ തെമ്മാടികൾ (BULLY) ആണെന്ന് തെളിയിക്കുന്നതിനാണ് റാഗിംഗ് നടത്തുന്നത്, അത് ഈ ജൂനിയർമാർ മനസിലാക്കി അതിനനുസരിച്ച് പെരുമാറണം. എന്നാൽ കോളേജ് റാഗിംഗ് ഒരു മാസത്തിനുള്ളിൽ അവസാനിക്കുകയും കാര്യങ്ങൾ സാധാരണ നിലയിൽ ആയിത്തീരുകയും ചെയ്യും. എന്നാൽ, ചില സീനിയർ സിസ്റ്റർമാരുടെ തുടർച്ചയായ റാഗിങ്ങ് ജൂനിയർമാർ ക്കിടയിൽ മാനസിക തകർച്ചയ്ക്ക് കാരണമാകുന്നു.

ലേഡി റിപ്പോർട്ടർ: എന്തുകൊണ്ട് നിങ്ങൾ ഇത് നിങ്ങളുടെ മാതാപിതാക്കളോട് പറയു ന്നില്ല? അവരുടെ പ്രതികരണം എന്തായിരുന്നു?

ടീന: ഞാൻ അവരോട് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ മറ്റ് വിശ്വാസികളു ടെയും വേലക്കാരുടെയും വ്യാജ പ്രശംസ ആസ്വദിക്കുകയും സത്യത്തെ അഭിമുഖീകരി ക്കാൻ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നുവെന്ന് തോന്നുന്നു. അവരുടെ മകൾ തിരിച്ചെ ത്തിയെന്ന് കരുതുന്നത് അവർക്ക് ലജ്ജാകരമാണ്. അവരെ സംബന്ധിച്ചിടത്തോളം, അടി മത്തത്തിൽ നിന്ന് വെളിയിൽ വന്ന ഒരു ടീനയേക്കാൾ മരിച്ച ടീനയാണ് ശ്രേഷ്ഠം.

മെലിസ: എൻ്റെ മാതാപിതാക്കളെ സംബന്ധിച്ചും ഇത് ശരിയാണ്. അവരെ സംബന്ധിച്ചി ടത്തോളം തങ്ങളുടെ പ്രശസ്തി, ദൈവത്തേക്കാളും മാതാപിതാക്കൾ എന്ന നിലയിലുള്ള അവരുടെ ആത്മാർഥതയെക്കാളും വളരെ വലുതാണ്.

ഡിന: സംസാരിക്കുമ്പോൾ നാം കൂടുതൽ ജാഗ്രത പാലിക്കണം. മിക്കപ്പോഴും, സമാന്തര കണക്ഷനുകളിലൂടെയോ കോൺഫറൻസ് ലൈനുകളിലൂടെയോ അവർ അത് കേൾ ക്കുന്നു. ഞങ്ങളുടെ ലാൻഡ് ഫോണുകൾ‌ ടാപ്പ് ചെയ്‌തു. അവരെക്കുറിച്ച് പരാതിപ്പെടു ന്നത് അവർ ശ്രദ്ധിച്ചാൽ, ഞങ്ങളുടെ പീഡനം രൂക്ഷമാകും. ഞങ്ങളോട് അപമര്യാദയായി പെരുമാറാനുള്ള കാരണങ്ങൾ അവർക്ക് കിട്ടും.

മെലിസ: ഞങ്ങൾ നശിച്ചു. ഞങ്ങൾക്ക് പോകാൻ ഒരിടമില്ല. ഞാൻ എൻ്റെ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയില്ല. ഈ സഭയിൽ ചേർന്ന എൻ്റെ തീരുമാനത്തിൽ ഞാൻ ഖേദി ക്കുന്നു. ഞാൻ നിഷ്കളങ്കയായിരുന്നു, ഞാൻ വഞ്ചിക്കപ്പെട്ടു.

അസഭ്യങ്ങളുടെ ഭവനം

കൂടുതൽ സംഭാഷണത്തിൽ നിന്ന്, എലിസബത്ത് ചക്കും ഡെബോറ ഹെർട്സും തികഞ്ഞ മനോരോഗികളാണെന്നും വലേരി സാമുവൽ സ്വന്തം ഗുണങ്ങളില്‍ മതിമറക്കുന്നവന്‍ (NARCISSIST) ആണെന്നും ഞങ്ങൾ മനസ്സിലാക്കി. സ്നേഹ പ്രകടനങ്ങളും മധുരവാക്കുകളും ചേർത്ത് വഞ്ചനാപരമായ ബാഹ്യ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ ടിപിഎമ്മിലെ സാധാരണക്കാർക്ക് ടിപിഎം വിശുദ്ധ ന്മാരുടെ ഇരുണ്ട വശം അപൂർവ്വമായി മാത്രമേ അറിയാൻ സാധിക്കയുള്ളൂ. അവരുടെ യഥാർത്ഥ കഥകൾ കേട്ട ശേഷം, അനുതപിക്കാത്ത ഈ വഞ്ചകന്മാർ സ്വർഗത്തിലേക്ക് പോയാൽ ഞങ്ങൾ നരകത്തിൽ പോകുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു. എലിസബത്ത് ചക്കിൻ്റെ ചില വിശുദ്ധ സ്വഭാവ വിശേഷ ങ്ങൾ ചുവടെയുണ്ട്.

  • 2013 മുതൽ പാൻഹാൻഡിൽ സംസ്ഥാനത്തെ ഒരു ചെറിയ അസംബ്ലിയിൽ എലിസ ബത്ത് ചക്ക് സ്ഥാനം പിടിച്ചിരിക്കുന്നു.
  • ജൂനിയർമാർ വന്ന് പോകുന്നു, ആരും അവളോടൊപ്പം ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല. വിശ്വാസികളോട് സ്നേഹ പ്രകടനങ്ങളോടും മനോഹരമായും പെരുമാറുമ്പോൾ അവൾ ജൂനിയർ സിസ്റ്റർമാരെ ഉപദ്രവിക്കുകയും അവരുടെ ജീവിതം ദുരിതപൂർണ്ണ മാക്കുകയും ചെയ്യുന്നു. ഒക്കലഹോമ വിശ്വാസികൾ നിഷ്ഠുരവാഴ്ചയെ കുറിച്ച് വിസ്മൃതിയിൽ ആയിരിക്കുന്നു.
  • അങ്ങേയറ്റം നിയന്ത്രണ സ്വഭാവമുള്ള വിചിത്ര ജീവിയും (CONTROL FREAK) കൗശല ക്കാരിയും. ഒരു ഫലത്തെ പരിശീലിപ്പിക്കുന്ന മറ്റൊരു നിയന്ത്രണ സ്വഭാവമുള്ള വിചിത്ര ജീവി – ജോയ്സ്.
  • ജൂനിയർമാർ ഏറ്റവും നല്ല അടിമകളാണ്. അവർ എല്ലാം വളരെ കൃത്യനിഷ്ഠയോടെ ചെയ്യുന്നു. അവർക്ക് ഇവിടെ താമസിക്കേണ്ടിവന്നാൽ, അവൾ വരയ്ക്കുന്ന നേർത്ത വരയിലൂടെ അവർക്ക് നടന്നേ മതിയാവൂ.
  • പുരുഷ വേലക്കാർ ഒന്നുകിൽ കൃത്രിമം കാണിക്കുന്നവരോ അല്ലെങ്കിൽ അവളുടെ ഭീഷണി അംഗീകരിക്കുന്നവരോ ആകുന്നു.
  • താരതമ്യേന, സഹോദരന്മാർ ഭാഗ്യവാന്മാർ, കാരണം സമ്മർദ്ദം ലഘൂകരിക്കാൻ കുറഞ്ഞ പക്ഷം അവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാം, അവർക്ക് കുറച്ച് സുഹൃ ത്തുക്കളെ വിളിക്കാൻ സെൽഫോണുകളുണ്ട്, എന്നാൽ സഹോദരിമാർക്ക്, ഈ സ്വാതന്ത്ര്യങ്ങളൊന്നുമില്ലാതെ, അവരുടെ അവസ്ഥ ആയിരം മടങ്ങ് മോശമാണ്! ഇത് നിങ്ങളെ ഉപദ്രവിക്കുന്നവരോടൊപ്പം 24/7 ആശ്വാസമില്ലാതെ ജീവിക്കുന്നത് പോലെ യാണ്! ഇത് നിങ്ങളെ മാനസികമായി തളർത്തിക്കളയും!
  • നിങ്ങൾ അല്പമെങ്കിലും വ്യതി ചലിച്ചാൽ, അവൾ നിങ്ങളെ പരിഹസിക്കുകയും നിങ്ങളെ കഠിനമായി ബാധിക്കുന്ന പേരുകൾ വിളിക്കുകയും ചെയ്യും.

https://youtu.be/g2W-ZZ9DSkg

ശാരീരിക പീഡനവും സംശയങ്ങളും

നിങ്ങൾ അവളുടെ സഹപ്രവർത്തകരിൽ ഒരാളാണെങ്കിൽ, അവളുമായി എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾക്ക് ഊഹിക്കാനാ കാത്ത വിധത്തിൽ അവൾക്ക് നിങ്ങളുടെ ജീവിതം തകർക്കാൻ കഴിയും. നിങ്ങളെ ശാരീരികമായി പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം വരെ, യാതൊരു സങ്കോചവുമില്ലാതെ അവൾ പ്രവർത്തിക്കും. അതെ, എലിസബത്ത് ചക്കിന് നിങ്ങളെ ശാരീരികമായി വൃണപ്പെടുത്താൻ കഴിയും. ഒരു ജൂനിയർ സഹോദരി H…..ൻ്റെ കാലിൻ്റെ മുകളിലൂടെ കാർ ഓടിച്ച ചരിത്രം അവൾക്കുണ്ട്, അത് 2017 ൽ ഒരു വലിയ പ്രശ്‌നമായി. അക്കാലത്ത് ചുമതലയിലിരുന്ന സഹോദരൻ (IN CHARGE BROTHER) റോബർട്ടിന്, നെവാർക്ക് ചീഫ് ഗ്രിഗറിയോട് ഇക്കാര്യം വിശദീകരിക്കേണ്ടി വന്നു. ഇത് ചുമതലയുള്ള സഹോദരനെയും ജൂനിയർ സഹോദരിയെയും ഉടനടി സ്ഥലം മാറ്റാൻ ഇടയായി, കാരണം അവർക്ക് അവളോടൊപ്പം ജീവിക്കാൻ ഭയങ്കര ഭയമായി.

വിശ്വാസ ഭവനത്തിൽ നടക്കാൻ പോലും കഴിയില്ലെന്ന് സഹോദരിമാർ പലപ്പോഴും പരാ തിപ്പെട്ടിട്ടുണ്ട്, കാരണം ഒരു ചെറിയ ചലനം കേൾക്കുമ്പോൾ അവൾ അവളുടെ മുറിയിൽ നിന്ന് പുറത്തുവന്ന് വലിയ പ്രശ്‌നം സൃഷ്ടിക്കും. അത് ഒരു ജയിലായിരുന്നു വെന്ന് ഇത് കാണിക്കുന്നു. എപ്പോഴും ഓരോ നിമിഷവും നിരീക്ഷിക്കുന്ന ജയിലർ. അവൾ മുറി എപ്പോഴും തുറന്നു മലർത്തിയിടുന്ന ഒരു മനോവിഭ്രാന്തി (PARANOID) ഉള്ളവളായിരുന്നു. സഹോദരൻ വീട്ടിൽ ഇല്ലാതിരിക്കുന്ന ഒരേയൊരു അവസരത്തിൽ മാത്രമാണ് വാതിൽ അടയ്ക്കുന്നത്. സഹോദരനും സഹോദരിക്കും ഇടയിൽ എന്തോ നടക്കുന്നുവെന്ന സംശയം എല്ലായ്പ്പോഴുമുണ്ട്.

ലോക്കൽ വിശ്വാസികൾക്ക് ഈ കാര്യത്തിൻ്റെ ഒരു ചീറ്റല്‍ പോലും ലഭിക്കാത്ത വിധത്തിൽ ഈ കൾട്ടിലെ രഹസ്യം അഭേദ്യമാണ്. അവരുടെ പുരോഹിതന്മാർ പറയുന്ന കല്ലു വെച്ച നുണകളിൽ അവർ മൂടികിടക്കുന്നു.

ഉപസംഹാരം

ടി യു തോമസ് പലപ്പോഴും ഉപയോഗിച്ച ഒരു വാചകം കടമെടുക്കാൻ ആഗ്രഹിക്കുന്നു, ഈ മറഞ്ഞിരിക്കുന്ന മന്നകൾ NTC വിശ്വാസികളുടെ വ്യക്തമായ കാഴ്ചയിൽ നിന്ന് ഇത്ര മാത്രം മറച്ചുവെച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. മുതിർന്നവർ എങ്ങനെ ആയി രിക്കാൻ പാടില്ല എന്നതിന് ഒരു ഉദാഹരണമുണ്ടെങ്കിൽ, നിങ്ങൾക്ക് എലിസബത്ത് ചക്ക്, ഡെബോറ ഹെർട്സ്, വലേരി സാമുവൽ (ഒരേ കുടത്തിൽ നിന്നുള്ള അല്ലികൾ) എന്നിവർ തിളങ്ങുന്ന ഉദാഹരണങ്ങളാണ്. അവർ സാത്താൻ്റെ രാജ്യത്തിലെ പിശാചുക്കളുടെ കൃത്യ മായ പ്രതിനിധികളാണ്.

2 കൊരിന്ത്യർ 11:14-15, “സാത്താൻ താനും വെളിച്ചദൂതൻ്റെ വേഷം ധരിക്കുന്നു വല്ലോ. ആകയാൽ അവൻ്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃ ത്തികൾക്ക് ഒത്തതായിരിക്കും.”

സാത്താൻ്റെ ഈ മാലാഖമാരുടെ ഉപരിപ്ലവമായ പാളി കണ്ടിട്ട് അവരുടെ ആകർഷകമായ കഴിവുകളാൽ വഞ്ചിക്കപ്പെടുന്ന വിശ്വാസികളോട് എനിക്ക് സഹതാപം തോന്നുന്നു. അവർക്ക് ലഭിക്കുന്ന സ്നേഹ പ്രകടനങ്ങൾ അവരുടെ യഥാർത്ഥ മുഖമല്ല.

Roving Reporter of the New Testament Church 4

ഇളയ സഹോദരന്മാരുമായും സഹോദരിമാരുമായും ഇടപെടുന്നതിനെ ക്കുറിച്ച് പത്രോസ് തൻ്റെ കൂട്ടുമൂപ്പന്മാരെ ഉദ്‌ബോധിപ്പിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക.

1 പത്രോസ് 5:1-4, “നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിൻ്റെ കഷ്ടാനു ഭവത്തിന് സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ പ്രബോ ധിപ്പിക്കുന്നത്: നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിൻ്റെ ആട്ടിൻ കൂട്ടത്തെ മേയി ച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വ മായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന് മാതൃകകളായി ത്തീർന്നു കൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിൻ്റെ വാടാത്ത കിരീടം പ്രാപിക്കും.”

യൂദാ 1:12-13, “ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്ന വർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമി ല്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ; തങ്ങളുടെ നാണക്കേട് നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.”

_______________

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *