“തൻ്റെ അവിശ്വസനീയമായ കൃത്യതയെ ക്കുറിച്ച് അയാൾക്ക് പൂർണ ബോധ്യ മുണ്ട്. അയാൾക്ക് പൂർണ ബോധ്യമുണ്ട്. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന സ്വഭാവം മൂലം ശമുവേലിനെ നേരിടാനോ എതിർക്കാനോ ജനങ്ങൾ ഭയപ്പെ ടുന്നു“. ശമുവേൽ ജോണിനെ ക്കുറിച്ച് കൂടുതലറിയണോ? “ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 5” വായിക്കുന്നത് തുടരുക. ഞങ്ങളുടെ ചരിത്രരേഖകള്‍ ക്കായി (ARCHIVES), ദയവായി ഇവിടെ ക്ലിക്കുചെയ്യുക.
സെമിനാർ (SEMINAR)
ഉച്ചഭക്ഷണത്തിന് ശേഷം, അടുത്ത പ്രോഗ്രാമുകളെ ക്കുറിച്ച് ഞങ്ങൾ ചില വേലക്കാരോട് അന്വേഷിച്ചപ്പോൾ ഒരു സെമിനാർ ഉണ്ടെന്ന് മനസ്സിലായി. അവരിൽ ചിലർ സാമുവൽ ജോൺ സെമിനാർ എന്ന് അതിന് പേരിട്ടു. ചിലർ ഇത് ശുപാർശ ചെയ്തില്ല. അവരിലൊരാൾ പറഞ്ഞു, അയാൾ ഒരു തരത്തിൽ വളരെ വിഷമംപിടിച്ച വ്യക്തി ആയതിനാൽ അയാ ളുടെ ശൈലി എനിക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ല.
റിപ്പോർട്ടർ, ജോസഫ്, ഡിലൻ എന്നിവർ ശമുവേൽ ജോൺ സെമിനാർ പരിശോധിക്കാൻ തീരുമാനിച്ചു. മുറിയിൽ 50 ഓളം പേരുണ്ടായിരുന്നു, അവരിൽ ചിലർ ഞങ്ങളോടൊപ്പം വന്നുകൊണ്ടിരുന്നു. അത് ഇതിനകം ആരംഭിച്ചു കഴിഞ്ഞിരുന്നു, ശമുവേൽ ജോൺ തൻ്റെ പ്രിയപ്പെട്ട വിഷയമായ “ദൈവീക രോഗശാന്തി” എന്നതിനെ ആധാരമാക്കി സംസാരി ക്കുന്നതായി തോന്നി.
പിൻസീറ്റിൽ ഞങ്ങളുടെ സംഭാഷണം
സെമിനാറിൽ ആയിരിക്കുമ്പോൾ, ശമുവേൽ ജോണിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ മനസ്സിലാക്കാൻ ഡിലൻ എന്നെ സഹായിച്ചു. ഉൾപ്രാപണത്തിൽ ജനങ്ങൾ എടുക്കപ്പെടു ന്നതിനോ എടുക്കപ്പെടാതിരിക്കുന്നതിനോ ഉള്ള താക്കോൽ തൻ്റെ കൈയ്യിൽ തന്നിരിക്കു ന്നതുപോലെ ശമുവേൽ സംസാരിക്കുകയായിരുന്നു. കർത്താവിൻ്റെ രണ്ടാം വരവിൽ ആശുപത്രികളിൽ പോയി ചികിത്സ തേടുകയോ മരുന്ന് കഴിക്കുകയോ ചെയ്യുന്ന വ്യക്തി കൾ ഉൾപ്രാപണം പ്രാപിക്കുകയില്ലെന്ന് അയാൾ പറയുകയായിരുന്നു.
റിപ്പോർട്ടർ: കേൾക്കുന്ന ജനങ്ങൾ തീർച്ചയായും അനുസരിച്ചേ മതിയാവു എന്ന തര ത്തിൽ അയാൾ എന്തുകൊണ്ട് തൻ്റെ വാദം അവതരിപ്പിക്കുന്നു?
ഡിലൻ: അയാൾ അങ്ങനെയാണ്. അവൻ മാറാൻ പോകുന്നില്ല. ഒരിക്കൽ മൈക്കൾ തോമസ് അയാളോട് പ്രതേകിച്ച് പുൽപ്പിറ്റിലായിരിക്കുമ്പോൾ സംസാരിക്കുന്ന രീതി മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ, ഞാൻ ദൈവത്തിൽ നിന്ന് നേരിട്ട് സന്ദേശം പ്രാപി ക്കുന്നതിനാൽ, ദൈവം അത് അംഗീകരിക്കാൻ പോകുന്നില്ല എന്നതിനാൽ തനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ശമൂവേൽ തുറന്നടിച്ചു. ദൈവം തന്നെ, മോശമായി പെരുമാറാൻ ആ മനുഷ്യനോട് ആവശ്യപ്പെട്ടിരിക്കുന്നു. പാവം മൈക്കിളിന് നാണം കെട്ട് പിൻവാങ്ങേണ്ടി വന്നു. ആ മനുഷ്യൻ തൻ്റെ മൂപ്പന്മാരെ ബഹുമാനിക്കു കയോ അവർക്ക് കീഴ്‌പെടുകയോ ചെയ്യുന്നില്ല, എന്നിട്ടും തൻ്റെ താഴെയുള്ള വർ അവന് കീഴ്‌പെടണമെന്ന് അവൻ പ്രതീക്ഷിക്കുന്നു.
ജോസഫ്: ശവസംസ്കാര ചടങ്ങുകളിൽ, മരിച്ചയാളുടെ ആത്മാവ് എവിടെപ്പോയെന്ന് തീരുമാനിക്കുന്നത് അവനാണ്. അവൻ ദൈവത്തിൽ നിന്ന് അത് ഏറ്റെടുത്ത് ശവസംസ്കാര വേളയിൽ പ്രഖ്യാപിക്കുന്നു.
റിപ്പോർട്ടർ: കൊള്ളാം, ദൈവം ഒരു ഗുണ്ടാ മാഫിയാ ആണെന്ന് അയാൾ കരുതുന്നതിൽ അതിശയിക്കാനില്ല, ഒപ്പം മരണമടഞ്ഞവൻ്റെ വിധി നിശ്ചയിക്കുന്നതിന് അയാൾക്ക് ഒരു അഭിപ്രായവുമുണ്ട്.
ഡിലൻ എനിക്ക് ഒരു ക്ലിപ്പ് ഫോർവേഡ് ചെയ്യുന്നു: നിങ്ങൾക്ക് സമയം കിട്ടുമ്പോൾ ഈ ക്ലിപ്പ് ശ്രദ്ധിക്കുക.
ശമുവേൽ ജോണും അയാളുടെ ഭ്രാന്തൻ ഉപദേശങ്ങളും
ഡിലൻ: കുറെ സമയത്തിനുശേഷം പറഞ്ഞു, “തൻ്റെ അവിശ്വസനീയമായ കൃത്യതയെ ക്കുറിച്ച് അയാൾക്ക് പൂർണ ബോധ്യമുണ്ട്. അയാൾക്ക് പൂർണ ബോധ്യമുണ്ട്. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന സ്വഭാവം മൂലം ശമുവേലിനെ നേരിടാനോ എതിർക്കാനോ ജനങ്ങൾ ഭയപ്പെടുന്നു“.
ജോസഫ്: പക്ഷേ, NTC വേലക്കാരിൽ, മറ്റുള്ളവരെപ്പോലെ തന്നെ അയാളും ഒന്നാംതരം കപടവിശ്വാസിയാണ്. ഒരു കുറ്റബോധവുമില്ലാതെ അയാൾ ഇരട്ടത്താപ്പ് പ്രയോഗിക്കുന്നു.
റിപ്പോർട്ടർ: എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്?
ജോസഫ്: അയാൾ വളരെ ബോധ്യത്തോടെ സംസാരിക്കുന്നതായി തോന്നുന്ന ഈ ഉപദേശങ്ങൾ അവനുമായി അടുത്ത ബന്ധം പുലർത്താത്തവർക്ക് മാത്രമാണ്. നിങ്ങൾ അവൻ്റെ ബന്ധുക്കളിൽ ഒരാളോ അടുത്ത സുഹൃത്തുക്കളിൽ ഒരാളോ ആണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് മാറുന്നു. നിങ്ങൾ ഒരു സാധാരണക്കാരനാണെങ്കിൽ അവൻ നിങ്ങളെ പരസ്യമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. എന്നാൽ, നിങ്ങൾ അവൻ്റെ അടുത്ത വ്യക്തികളിൽ ഒരാളാണെങ്കിൽ, അവൻ വായ് തുറക്കില്ല.
റിപ്പോർട്ടർ: ഓ, അത് ഒരു വെളിപ്പാടാണ്.
ജോസഫ്: ആശുപത്രിയിൽ പോകുന്ന വ്യക്തികളെ അയാൾ നിന്ദിക്കുന്നു. ഒരിക്കൽ ഫിലാഡൽഫിയയിൽ വച്ച്, സ്വന്തം സഹോദരൻ റോയ് ആശുപത്രിയിൽ ആയിരുന്ന പ്പോൾ, ഇതേ ശമുവേൽ, കാത്തിരുപ്പ് യോഗം ഉപേക്ഷിച്ച് ഭാര്യയോടൊപ്പം സഹോദ രനെ കാണാൻ ആശുപത്രിയിലേക്ക് ഓടി. തൻ്റെ സ്വന്തം സഹോദരനുവേണ്ടി പ്രാർ ത്ഥിക്കാൻ അയാൾ കാത്തിരുപ്പ് യോഗം ഉപേക്ഷിച്ചതിൽ എല്ലാവരും ആശ്ചര്യപ്പെട്ടു, കാരണം അയാളുടെ തീക്ഷ്ണതയനുസരിച്ച്, അയാൾ പ്രതിഷ്ഠയുള്ളവനാകയാൽ, സഹോദരന് വേണ്ടി ഒരിക്കലും തൻ്റെ കടമ ഉപേക്ഷിക്കയില്ല. അയാൾ ഒരു കപടന ല്ലായിരുന്നുവെങ്കിൽ, മറ്റുള്ളവരോട് ചെയ്യുന്നതുപോലെ സ്വന്തം സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അപലപിക്കുമായിരുന്നു.
റിപ്പോർട്ടർ: യാക്കോബ് ഒരു വിശ്വാസി പോലും ആയിരുന്നില്ലെന്ന് തെളിയിക്കുന്ന യാക്കോബ് 2-ാം അധ്യായം ഞാൻ ഓർക്കുന്നു.
യാക്കോബ് 2:1-4, “സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോട്: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എൻ്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രാമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്ന വരായില്ലയോ?”
ജോസഫ്: തന്നെയും തൻ്റെ ശുശ്രൂഷയെയും പൊക്കി പറയുന്ന ജനങ്ങളെ അയാൾ പൊതുവെ ഇഷ്ടപ്പെടുന്നു. ജനങ്ങൾ സാക്ഷ്യത്തിൽ അയാളെ ഉയർത്തുന്നത് അയാൾക്ക് വലിയ ഇഷ്ടമാണ്, പക്ഷേ അവർ മറ്റൊരു പാസ്റ്ററെ ഉയർത്തുകയാണെങ്കിൽ, അവരെ ശരിയാക്കും. അയാളുടെ കൂട്ടാളികളുടെ തെറ്റുകൾ ക്ഷമിക്കുകയും മൂടിവയ്ക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായി, തൻ്റെ അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമായവരെ അവൻ വെറുക്കുന്നു. ഒരിക്കൽ ഒരു മനുഷ്യൻ (അവൻ്റെ പ്രിയങ്കരങ്ങളിലൊരാൾ) തൻ്റെ കല്യാണം അയാളെക്കൊണ്ട് നടത്താൻ ആഗ്രഹിച്ച് അപ്രകാരം ആസൂത്രണം ചെയ്തു. എല്ലാ തയ്യാറെടുപ്പുകളും നടക്കുന്നു. വിവാഹത്തിന് ഒരു ദിവസം മുമ്പ് ആരോ ദമ്പതികൾ വിവാഹിതരാണെന്ന് കോടതിയിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കി. അയാൾ ഞെട്ടി പ്പോയി, വിവാഹം മാറ്റിവച്ചു. തൻ്റെ കപട സ്വഭാവത്തോട് ശമുവേൽ അപ്പോഴും സത്യവാ നായിരുന്നു. ശമുവേലിൻ്റെ പ്രിയങ്കരനായതിനാൽ അയാൾ ഒരിക്കലും ആളെ ഒറ്റിക്കൊടു ത്തില്ല. അയാൾ സ്വന്തം വായ് അടച്ചു.
ജോസഫ് തുടരുന്നു: പക്ഷേ, ഒരു ഐപിസി പാസ്റ്ററെ ഉടനെത്തന്നെ തേടിപ്പിടിച്ച് വിവാഹം നിയമ വിരുദ്ധമാണെന്നതിന് ഒരു സൂചനയും കൊടുക്കാതെ തന്നെ അത് നടത്താൻ അവർക്ക് കഴിഞ്ഞു. അത് വിവാഹത്തിന് ശേഷം ഐപിസി പാസ്റ്റർ മന സ്സിലാക്കിയപ്പോൾ, നിയമ പ്രശ്‌നമുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
ഡിലൻ: ജോയലിനെപ്പോലെ ഇയാൾ മുഖസ്തുതി കാണിച്ചിരുന്നില്ലെങ്കിൽ ഈ വെളുത്ത വസ്ത്ര ധാരി സൃഷ്ടിക്കുന്ന രംഗം നിങ്ങൾക്ക് സങ്കൽപ്പിക്കാം. ജൂനിയർ സഹോദരിമാരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഈ മനുഷ്യൻ കൾട്ടിൽ പല മാന സിക തകർച്ചകൾക്കും കാരണമായി. അത്തരമൊരു സംഭവത്തിൽ, സുഖം പ്രാപിക്കാത്ത തിന് അയാൾ ഒരു സഹോദരിയെ വാക്കാൽ അധിക്ഷേപിക്കുകയും രോഗശാന്തി സംഭവി ക്കാതിരിക്കാൻ കാരണമായത് അവളിലെ ചില പാപങ്ങൾ മൂലമാണെന്ന് വരുത്തി തീർ ക്കയും ചെയ്തു. സഹോദരിയോട് നീ എന്നെ അനുസരിച്ചില്ലെങ്കിൽ “നീ സ്വർഗ്ഗത്തിൻ്റെ നിറം കാണില്ല” എന്ന് പറഞ്ഞു.
ഉപസംഹാരം
പുൾപ്പിറ്റിൽ നിന്ന് വരുന്ന ഈ വിഡ്ഢിത്തരം അവസാനിക്കാൻ ഞങ്ങൾ കുറച്ചു സമയം കാത്തിരുന്നു. അത് അവസാനിച്ചു കഴിഞ്ഞപ്പോൾ, ഞങ്ങൾക്കറിയാവുന്നവരെ അഭി വാദ്യം ചെയ്യുകയും പുതിയ ചില ചങ്ങാതിമാരെ നേടുകയും ചെയ്തു.
ഞങ്ങൾ പുറത്തുകടക്കുമ്പോൾ, ജോസഫ് എന്നോട് ഒരു ചോദ്യം ചോദിച്ചു, അതിനു എനിക്ക് ഇപ്പോഴും ഉത്തരമില്ല. ഒരുപക്ഷേ സാമുവലിന് അവനുവേണ്ടി ഉത്തരം പറയാൻ കഴിഞ്ഞേക്കും.
ജോസഫ്: ടിപിഎം / എൻടിസി ഉപദേശമനുസരിച്ച്, നിങ്ങൾ വിവാഹിതനാണെങ്കിൽ, സീയോനിലേക്ക് പോകാൻ നിങ്ങൾക്ക് യോഗ്യതയില്ല. പുരോഹിതന്മാരാണെന്ന് അവകാ ശപ്പെടുകയും, അതേസമയം ഭാര്യയൊടൊപ്പം ജീവിക്കുകയും ചെയ്യുന്നവരെ ടിപിഎം / എൻടിസി സിദ്ധാന്തം എവിടെ സ്ഥാപിക്കുമെന്ന് നമുക്കറിയാമോ? അവർ ശവസംസ്കാര ചടങ്ങുകളിൽ നിത്യ ലക്ഷ്യസ്ഥാനം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
ഇനിപ്പറയുന്നവരുടെ ലക്ഷ്യസ്ഥാനങ്ങൾ എന്നോട് പറയാമോ?
1. രാമൻ കുട്ടി – കൾട്ടിൻ്റെ സ്ഥാപകൻ
2. സാമുവൽ ജോൺ
3. കലാൻഡ് റോങ്ങ്
4. ഷാജി എം
5. മനോഹരൻ.
6. അങ്ങനെ പലരും…
1 കൊരിന്ത്യർ 4:5, “ആകയാൽ കർത്താവ് വരുവോളം സമയത്തിനു മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തന് ദൈവത്തിങ്കൽ നിന്ന് പുകഴ്ച ഉണ്ടാകും.”
_________________
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ഈ സാമുവേൽ ജോൺ ഭയങ്കര ദൈവീക രോഗശാന്തിയുടെ വക്താവാകയാൽ താഴെ കൊടുത്തിരിക്കുന്ന സിസ്റ്ററിന്റെ അഭയ സ്ഥാനം സ്വർഗ്ഗത്തിൽ എവിടെ ആയിരിക്കും. ഈ സഹേദരിയുടെ രക്തം മുംബൈ, മുലണ്ടിലെ അഗർവാൾ മുൻസിപ്പൽ ആശുപത്രിയിൽ എടുക്കുന്നു. കാരണം എന്തായിരിക്കും? ഇത് തീർച്ചയായും മേലധികാരികളുടെ അനുമതിയോടെ മാത്രം ആയിരിക്കും.
https://www.fromtpm.com/wp-content/uploads/2021/03/Mumbai-Sister.png