നിങ്ങൾ ടിപിഎം ചൂഷണത്തിൻ്റെ ഇരയാണോ?

നിങ്ങൾ ടിപിഎം ചൂഷണത്തിൻ്റെ ഇരയാണോ? ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക. നിങ്ങൾ എന്ത് കാണുന്നു? ഒരു കപ്പൽ വായുവിൽ പൊങ്ങുന്നത് നിങ്ങൾ കാണുന്നു. “ഫ്ലൈയിംഗ് ഡച്ച്മാൻ” എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഫ്ലൈയിംഗ് ഡച്ച്മാൻ ടിപിഎം ഗ്യാസ് ലൈറ്റിങ്ങിൻ്റെ പ്രതീകമാണ്. നമുക്കൊന്ന് വിലയിരുത്താം.

Are you a Victim of TPM Abuse?

പ്രതിഭാസം (PHENOMENON)

പതിനെട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കപ്പലിലെ ജോലിക്കാർ ഇത് പ്രേതമാണെന്ന് ഒരു കെട്ടുകഥ വിശ്വസിച്ചിരുന്നു. ഇപ്പോൾ നമുക്ക് ഇത് ഒരു പ്രകാശ സംബന്ധമായ മായാജാ ലയാണെന്ന് (OPTICAL ILLUSION) അറിയാം! പ്രകാശ തരംഗങ്ങളുടെ വളവാണ് ഈ പ്രകാശ മായാജാലയ്ക്ക് കാരണം. കപ്പൽ ഒരു സാധാരണ കപ്പൽ പോലെ വെള്ളത്തിൽ സഞ്ചരി ക്കുന്നു, പക്ഷേ ചൂടുള്ളതും തണുത്തതുമായ വായു കാരണം പ്രകാശ കിരണങ്ങൾ വള യുന്നു, അതുകൊണ്ട് കപ്പൽ വായുവിൽ സഞ്ചരിക്കുന്നുവെന്ന് കാഴ്ചക്കാർക്ക് തോന്നുന്നു. അതുപോലെ, ഈ ലോകത്ത് മറ്റ് പല മായാജാലങ്ങളും (ILLUSIONS) ഉണ്ട്.

കാര്യങ്ങൾ പുറമെ കാണുന്നതുപോലെ ആകണമെന്നില്ല എന്നതാണ് കാര്യം. ബാഹ്യമായ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നതിനാൽ, ടിപിഎം ചൂഷണത്തിൻ്റെ ഇരയെ നമ്മൾ അത്ര കാര്യമായി എടുക്കാറില്ല. സത്യം അറിയുന്നതിന് നമ്മൾ വരികൾ‌ക്കിടയിൽ കൂടെ വായിക്കുകയും കുത്തുകളും കോമകളും ബന്ധിപ്പിക്കണം.

ഒരു നോവലിൽ നിന്നുള്ള കഥ

ഞാൻ ഇന്നലെ രാത്രി ഹോട്ട്-സ്റ്റാർ ഡിസ്നിയിലെ വെബ്-സീരീസിൽ ഒരു കഥ കണ്ടു, അത് എന്നെ ചിന്തിപ്പിച്ചു. ഞാൻ നിങ്ങളെ കഥയിലൂടെ നയിക്കട്ടെ.

വിവാഹിതയായ ഒരു സ്ത്രീ ഭർത്താവിനെ കത്തികൊണ്ട് കുത്തുന്നു. പരിക്കേറ്റ ഭർത്താ വിനെക്കുറിച്ച് വിവരം അറിയിക്കാൻ അവൾ ആശുപത്രി നമ്പർ ഡയൽ ചെയ്യുന്നു. ആശു പത്രി ജീവനക്കാർ വരുന്നതിനുമുമ്പ്, യുവതി പകുതി മരിച്ച ഭർത്താവിനെ കിടക്കയിൽ വിട്ടിട്ട് സ്ഥലം വിടുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഭർത്താവിനെ കത്തികൊണ്ട് കുത്തിയ സ്ത്രീയെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുന്നു.

പോലീസ് അവളുടെ മൊഴി രേഖപ്പെടുത്തുന്നു, മാത്രമല്ല വളരെ ഖേദത്തോടെ ഭർത്താ വിനെ കുത്തിയെന്ന് അവൾ സമ്മതിക്കുന്നു. അവൾ പറയുന്നു, ക്ഷമിക്കണം! പ്രഥമദൃഷ്‌ ടിയില്‍, തുറന്ന് അടച്ച ഒരു കേസ് പോലെ കാണപ്പെടുന്നു. കൊല നടന്നിരിക്കുന്നു, കുറ്റ വാളി അത് സമ്മതിച്ചു.

മാത്രമല്ല, അവളുടെ ഡോക്ടറുമായുള്ള വിവാഹേതര ബന്ധത്തിൽ (EXTRAMARITAL AFFAIR) സ്ത്രീ ഗർഭിണിയാണെന്നും കണ്ടെത്തി. ഇതിനുപുറമെ, ഭർത്താവിനെ കുത്തുന്നതിനു തൊട്ടുമുമ്പ് സ്ത്രീ ഡോക്ടറുടെ വീട്ടിലെത്തിയിരുന്നു. അതിനാൽ നമുക്ക് ഒരു ലക്ഷ്യവും കൊലപാതകവുമുണ്ട്. എല്ലാം നമ്മുടെ നഗ്നനേത്രങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. കൂടാതെ, ഭർത്താവിനെ കുത്തുന്നതിനുമുമ്പ് അവൾ ഇൻഷുറൻസ് കമ്പനിക്ക് ഡയൽ ചെയ്തു. ലഭ്യമായ വിവരങ്ങളിൽ നിന്ന് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? ഒരു തുറന്ന് അടച്ച കേസ്. ശരിയല്ലേ?

കൗതുകകരമായ (CURIOUS) വിധി

കൊലപാതകത്തിൽ സ്ത്രീ കുറ്റക്കാരിയല്ലെന്ന് പുറംനാട്ടുകാർ (OUTSIDER) അവകാശപ്പെ ടുന്നു. അതിനെ പറ്റി നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൾ സ്വയം കുറ്റം സമ്മതിച്ചപ്പോൾ ലോകത്ത്‌ ആർക്കാണ് അവളെ രക്ഷിക്കാൻ കഴിയുക? സ്വയം വീണവളായി, അവൾ‌ക്ക് തന്നെ അറിയാവുന്നതിലും കൂടുതലായി എന്തെങ്കിലും ഉണ്ടോ? അവൾക്ക് ഒരു വിവരവു മില്ലാത്ത ഒരു രക്ഷകൻ ഉണ്ടോ?

അന്വേഷണത്തിന് ശേഷമുള്ള കഥ

കഥ അനാവരണം ചെയ്യുമ്പോൾ, അവൾക്ക് പോലും മനസ്സിലാക്കാൻ കഴിയാതിരുന്ന ഗാർഹിക പീഡനത്തിന് ഇരയാണ് ആ സ്ത്രീയെന്ന് അന്വേഷണം വെളിപ്പെടുത്തുന്നു. താൻ ശരിക്കും ഒരു ഇരയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ആ സ്ത്രീ കരഞ്ഞ് കുറ്റം സമ്മതിച്ചു. അവളെ ഉപായങ്ങൾ കൊണ്ട് തരപ്പെടുത്തിയതി നാൽ അവൾ സ്വയം ഒരു കുറവുള്ള വ്യക്തിയായി എപ്പോഴും ചിന്തിച്ചു.

കൊലചെയ്യപ്പെട്ട അവളുടെ ഭർത്താവ് ഏറ്റവും അങ്ങേയറ്റത്തെ തലത്തിൽ കൃത്രിമം കാണിച്ചു, അങ്ങനെ അവൾ സ്വയം രോഗിയാണെന്നും അതിനാൽ കുറച്ച് ചികിത്സ ആവശ്യമാണെന്നും എപ്പോഴും കരുതി. ഇതിനെ സൈക്കോളജിയിൽ ഗ്യാസ്ലൈറ്റിംഗ് (GASLIGHTING) എന്ന് വിളിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, ചൂഷണം ചെയ്യുന്നയാൾ ഇരയെ തന്ത്രപൂർവ്വം ചൂഷണം ചെയ്യുന്നു. എന്നാൽ അതിനു വിപരീതമായി, അവൻ അവളെ സ്നേഹിക്കുന്നുവെന്നും അവളെ സുഖപ്പെടുത്തുന്നതിനായി അവളെ പരിപാ ലിക്കുന്നുവെന്നും അവൾക്ക് തോന്നുന്നു. അത്തരം ഇരകൾ കഷ്ടപ്പാട് രോഗശാന്തിക്കുള്ള പാതയാണെന്ന് വിശ്വസിക്കുന്നു.

കഥയിൽ, ഭർത്താവ് അവളുടെ ബലഹീനതകളെ ക്കുറിച്ച് രോഗനിദാന (PATHOLOGICAL) നുണകൾ പറയുമായിരുന്നുവെന്നും, അങ്ങനെ അവളുടെ ആത്മവിശ്വാസം മുഴുവൻ ചൂഴ്‌ന്നെടുത്ത്‌ അവനെ കൂടാതെ അവൾക്ക് ഗതിയില്ലാത്ത അവസ്ഥയിലാക്കിയെന്നും നാം മനസ്സിലാക്കുന്നു. അവൾ അപമാനിക്കപ്പെട്ടു, അതേ സമയം അവളുടെ സ്നേഹം വലിച്ചെറിഞ്ഞ്, കൗശലക്കാരനായ ഭർത്താവ് അവളുടെ കുടുംബം അവളെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് കള്ളം പറഞ്ഞ് കുടുംബവുമായുള്ള ബന്ധം വിച്ഛേദിച്ചു. അപ്പോൾ തന്നെ, അവരോട് സംസാരിക്കാൻ അവൾ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ അവളുടെ കുടുംബത്തോട് പറഞ്ഞു.

ഇപ്പോൾ അവൾ തൻ്റെ കൗശലക്കാരനായ ഭർത്താവിനെ പൂർണമായും ആശ്രയിക്കുന്ന അവസ്ഥയിലായി. രോഗിയായ ഭാര്യയെ പരിപാലിക്കാൻ എന്തും ചെയ്യാൻ തയ്യാറുള്ള ഒരു രത്നമായ വ്യക്തിയായി അയാൾ ലോകത്തിൻ്റെ ദൃഷ്ടിയിൽ സ്വയം അവതരിപ്പിച്ചു. എന്നാൽ അടച്ച വാതിലുകൾക്ക് പുറകിൽ, അയാൾ അവളെ ബലമായി ചൂഷണം ചെയ്യു കയും അവളുടെ ബലഹീനതയ്ക്കുള്ള ശിക്ഷയായി അവളുടെ പ്രവൃത്തികൾ അവൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

എന്തോ കുഴപ്പം ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു, എന്നിട്ടും അവൾക്ക് അത് തിരിച്ചറി യാനോ മനസ്സിലാക്കാനോ ഒരിക്കലും കഴിഞ്ഞില്ല. പ്രണയവും ചൂഷണവും തമ്മിലുള്ള ബന്ധങ്ങൾ തമ്മിൽ തമ്മിൽ കൂടിച്ചേർന്നതിനാൽ ഇര ആശയക്കുഴപ്പത്തിലായി. നിരാശ യായി, പ്രതീക്ഷയുടെ ഒരു കിരണത്തിനായി തിരയുന്ന സാഹചര്യങ്ങൾ ചുരുളഴിയുന്നു, ഒരു ദിവസം അവൾ തൻ്റെ പുരുഷ മനോരോഗ വിദഗ്‌ദ്ധനുമായി (PSYCHIATRIST) ഒരു പാപം ചെയ്യുന്നു.

കുറച്ച് മാസങ്ങൾക്ക് ശേഷം, ഡോക്ടറുടെ കുട്ടിയുമായി താൻ ഗർഭിണിയാണെന്ന് അവൾ മനസ്സിലാക്കുന്നു. ഒരു ദിവസം സൈക്യാട്രിസ്റ്റിനെ അറിയിക്കാൻ അവൾ അദ്ദേഹത്തെ സന്ദർശിക്കുന്നു. പിന്നീട്, അവൾ വീട്ടിലേക്ക് മടങ്ങി സ്വയം കൊല്ലാനായി ഒരു കത്തി എടുക്കുന്നു.

നിരന്തരമായ ഈ ചൂഷണത്തിൽ ഞെട്ടുന്നു, ലജ്ജിക്കുന്നു, ഒപ്പം അടച്ച വാതിലുകൾക്ക് പിന്നിൽ അവളുമായി എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുമെന്ന് മനസിലാ ക്കുന്നു (അവളുടെ ലൈംഗിക ചൂഷണം വെളിപ്പെടുത്താൻ ഭയപ്പെടുന്നു). ലജ്ജ കാരണം മിക്ക സ്ത്രീകളും തങ്ങൾ അനുഭവിക്കുന്ന ചൂഷണം ഒരിക്കലും വെളിപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. വാസ്തവത്തിൽ, സ്വയം കൊന്നാൽ എത്ര പണം മകൾക്ക് ലഭിക്കു മെന്ന് അറിയാൻ വേണ്ടി അവൾ ഇൻഷുറൻസ് കമ്പനിക്ക് ഡയൽ ചെയ്തിരുന്നു.

ആരംഭ റിപ്പോർട്ടിൽ, അവൾ ഭർത്താവിനെ കുത്തിക്കൊന്നതായി പറയുന്നു, എന്നാൽ കത്തി കൈയ്യിൽ എടുക്കാനുള്ള അവളുടെ ലക്ഷ്യം സ്വയം കൊല്ലുകയാണെന്ന് പിന്നീട് നാം മനസ്സിലാക്കുന്നു. സ്വയം കൊല്ലാൻ അവൾ കത്തി എടുത്തപ്പോൾ സാഹചര്യങ്ങൾ മാറുന്നു. അധിക്ഷേപകരമായ ലക്ഷ്യത്തോടെ ഭർത്താവ് അവളുടെ അടുത്തേക്ക് വരു ന്നത് കണ്ട്, കത്തി മറയ്ക്കാൻ അവൾ കത്തിയുടെ മുകളിൽ ഉറങ്ങുന്നു. അവളുടെ ഭർത്താവ് അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ, ഒരു മൽപ്പിടുത്തം ആരംഭിച്ച് അയാളെ ആകസ്മികമായി കുത്തുന്നു.

അന്വേഷണം കാരണം ഈ അധിക വിവരങ്ങളെല്ലാം കോടതിയിൽ ഹാജരാക്കിയതി നാൽ, ജഡ്ജി അവൾ ഒരിക്കലും കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മനസിലാക്കി അവളുടെ ശിക്ഷ ഒരു വർഷമായി കുറയ്ക്കുന്നു.

ഇപ്പോൾ കഥ ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചുപോയി തുടക്കം മുതൽ വായിക്കുക, ദൃശ്യമായ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കും. ഉപരിതല വിവരങ്ങൾ അനുസരിച്ച്, അവൾ ഭർത്താവിനെ കൊന്ന് കണ്ണുകളിൽ കണ്ണുനീരൊരോട് കുറ്റം സമ്മതിക്കുന്ന, മനോരോഗ വിദഗ്‌ദ്ധന്‍ ചികിത്സിക്കുന്ന വിഷാദരോഗിയായ ഒരു സ്ത്രീയാണ്. എന്നാൽ ആഴത്തിലുള്ള വിവരങ്ങൾ ലഭ്യമായ ശേഷം, വീക്ഷണം മാറുന്നു. ഡോക്ടറുമായുള്ള ആകസ്മിക ബന്ധമായിരുന്നു അവളുടെ ഏക കുറ്റം.

ബാക്കി കാര്യം അവർക്കെതിരായ സാഹചര്യങ്ങൾ എങ്ങനെയുണ്ടായി എന്നതായിരുന്നു. വർഷങ്ങളോളം ഗ്യാസ്ലൈറ്റിംഗിനും ചൂഷണത്തിനും അവൾ ഇരയായി. ആരെങ്കിലും അവളെ ചോദ്യം ചെയ്ത് സത്യം അറിയാൻ, വിവരങ്ങൾ പിഴിഞ്ഞെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അവൾ മറച്ചുവെച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ അവളെ തടയുന്ന ലജ്ജ നമ്മൾ നീക്കം ചെയ്തതിനുശേഷം മാത്രമേ സാധ്യമാകൂ. അപ്പോൾ മാത്രമാണ് എന്താണ് സംഭവിക്കുന്നതെന്ന് അവൾ സ്വയം തിരിച്ചറിഞ്ഞത്. ഇതൊരു ഭ്രമകല്പന (FANTASY) കഥ മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇതിനെ മനഃശാസ്ത്രത്തിൽ ഗ്യാസ്ലൈറ്റിംഗ് (GASLIGHTING) എന്ന് വിളിക്കുന്നു.

ടിപിഎം സഹോദരിമാരുടെ ഗ്യാസ്ലൈറ്റിംഗ്

ഈ കഥയുടെ ചുരുളഴിയുന്നത് ഞാൻ കണ്ടപ്പോൾ, ടിപിഎമ്മിനുള്ളിലെ ചൂഷണങ്ങളു മായി ഈ കഥയ്ക്ക് അസാധാരണമായ സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. ടിപിഎമ്മിലെ സ്വന്തം ഗുണങ്ങളില്‍ മതിമറക്കുന്ന നേതാക്കന്മാർ (NARCISSIST) ജൂനിയർ സഹോദരി മാരെ മാനസികമായും ശാരീരികമായും വിശ്വാസ ഭവനത്തിൻ്റെ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കൈകാര്യം ചെയ്യുന്നു, ചൂഷണം ചെയ്യുന്നു. മിക്കവാറും എല്ലാ സഹോദരിമാരും അകത്ത്‌ അവർ അനുഭവിക്കുന്ന പീഡനം വെളിപ്പെടുത്താൻ ലജ്ജിക്കുന്നു. സഹോദരി മാരെ ലവ് ബോംബിങ്ങിലൂടെ മഹത്വത്തിലേക്കുള്ള വഴി കഷ്ടപ്പാടാണെന്ന് വിശ്വസിപ്പി ക്കുന്നു. ദൈവം അവരെ പരിപൂർണ്ണരാക്കാൻ വേണ്ടി ഈ പാതയിലൂടെ നയിക്കുന്നുവെന്ന് വിശ്വസിക്കാൻ അവർ നിർബന്ധിതരാകുന്നു.

മുകളിലുള്ള കഥയിലെ അധിക്ഷേപിയായ ഭർത്താവ് തൻ്റെ പ്രിയപ്പെട്ടവരുമായുള്ള സ്ത്രീയുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതുപോലെ, ടിപിഎമ്മും ഈ വേലക്കാരുടെ എല്ലാ ബന്ധുക്കളെയും വെട്ടിക്കളയുന്നു. പുറത്തുപോകാവുന്ന വിവരങ്ങൾ നിയന്ത്രിക്കു ന്നതിനാണ് അവർ അങ്ങനെ ചെയ്യുന്നത്. ഇര നിസ്സഹായയും ഏകാന്തയുമായി ചിന്തി ക്കാൻ അവർ ആഗ്രഹിക്കുന്നു. അവർ ചൂഷണം ചെയ്യുന്ന ടിപിഎമ്മിനെ സഹിക്കുകയും ആശ്രയിക്കുകയും വേണം.

ലജ്ജയും ആശയക്കുഴപ്പവും കാരണവും അവരോട് കാണിക്കുന്ന വ്യാജ സ്നേഹവും മൂലം അവർ ചൂഷണം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. പല സഹോദരിമാരും ഒരിക്കലും ഈ ആഘാതം അവരുടെ കുടുംബങ്ങളോട് വെളിപ്പെടുത്തുകയില്ല. അവ സാനം, സാഹചര്യങ്ങൾ ഇങ്ങനെ ചുരുളഴിയുന്നു, അത്തരം വിഷാദരും ആശയക്കുഴപ്പ ക്കാരും ഏകാന്തരുമായ സഹോദരിമാർ ചില ബാഹ്യ പ്രതീക്ഷകൾ തേടി എന്തെങ്കിലും തെറ്റ് ചെയ്യുന്നു (ഒരുപക്ഷേ ഒരു സ്നേഹ ബന്ധം). ഇതെല്ലാം ഒഴിവാക്കാൻ, അവർക്ക് ഒളിച്ചോടുകയല്ലാതെ മറ്റൊരു മാർഗവുമില്ല (മുകളിലുള്ള കഥയിലെ സ്ത്രീ ആത്മഹത്യ ചെയ്യാൻ വിചാരിച്ചതുപോലെ).

Are you a Victim of TPM Abuse?

ഈ ഇരകളായ വേലക്കാരോട് എപ്പോഴും സ്നേഹമുള്ള കരുതലുള്ള ഭർത്താവായി സ്വയം അവതരിപ്പിച്ച ടിപിഎം, അവർ ഒളിച്ചോടിയപ്പോൾ, ആഘാതം സഹിച്ച വേലക്കാരെ പിന്മാറ്റക്കാർ, വീണുപോയവർ, ദുഷ്ടന്മാർ എന്ന് മുദ്രകുത്തുന്നു. ടിപിഎമ്മിന് പുറത്ത്, ഈ മുൻ വേലക്കാർക്ക് എല്ലാ ആത്മാഭിമാനവും നഷ്ടപ്പെടുന്നു (ഗ്യാസ് ലൈറ്റിങ്ങ്, അവരുടെ തെറ്റുകൾ മൂലമുള്ള ലജ്ജ, പരാജയം, പൊതു ലജ്ജ എന്നിവ കാരണം). ആസൂത്രിതമായ ചൂഷണത്തിൻ്റെ ഇരകളാണെന്ന് അവർക്ക് ഒരിക്കലും നിർണ്ണയിക്കാൻ കഴിയില്ല.

ഗ്യാസ്ലൈറ്റിംഗ് ഘട്ടങ്ങൾ

  • ഇരയെ ലോക ദൃഷ്ടിയിൽ വിഷാദമുള്ളവളും വിചിത്ര സ്വഭാവക്കാരിയുമായി അവ തരിപ്പിക്കുന്നു.
  • ഇരയുടെ ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു.
  • ഇരയെ പൂർണ്ണമായും ആശ്രിത (DEPENDANT) ആക്കുന്നു.
  • ഒരേ സമയം ഇരയെ ലവ് ബോംബിങ്ങും ചൂഷണവും ചെയ്യുന്നു. (ചൂഷണവും സ്നേ ഹവും നടിച്ച് ഇരയെ ആശയക്കുഴപ്പത്തിലാക്കുന്നു).
  • കൗശലവും നിയന്ത്രണവും ആധിപത്യവും പുലർത്തുന്നവരെ പ്രസാദിക്കുകയും അനുസരിക്കുകയും വേണം (ഇരയെ ചൂഷണം ചെയ്യുന്നു).
  • എന്തെങ്കിലും അനിഷ്ടം സംഭവിക്കുന്നതുവരെ ഇത് തുടരുന്നു.

സമർപ്പണം

ഈ ലേഖനം എഴുതിയത് പൊതുജനങ്ങൾക്ക് വേണ്ടിയല്ല. മുകളിലുള്ള കഥയിലെ സ്ത്രീ യുടെ അനുഭവവുമായി ബന്ധപ്പെടാൻ കഴിയുന്ന ടിപിഎം ചൂഷണത്തിന് ഇരയായ കുറച്ചു പേർക്ക് പ്രതീക്ഷ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. ശുശ്രുഷ എന്ന് വിളിക്കുന്ന ഗ്യാസ് ലൈറ്റിംഗ് കാരണം നിരവധി വേലക്കാർ ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്നു. ടിപിഎമ്മിന് പുറത്ത്, അവർക്ക് ആഘാതകരമായ പീഡയും വിഷാദവും ആശയക്കുഴ പ്പവും അനുഭവപ്പെടുന്നു.

ടിപിഎമ്മിന് പുറത്തുള്ള എല്ലാ കുറ്റവാളികളും (ലൈംഗിക ദുരാചാരത്തിന് പിടിക്കപ്പെടു ന്നവർ) “കുറ്റക്കാരല്ല” എന്ന് ഞാൻ പറയുന്നില്ല. ഞാൻ പറയുന്നത്, മുകളിലുള്ള കഥയിലെ അന്വേഷകരെപ്പോലെ (കേസിൻ്റെ ആഴം പരിശോധിച്ചവർ), യേശുക്രിസ്തു ഒരുനാൾ വ്യക്തിഗത കേസുകളുടെ ആഴം പരിശോധിക്കുകയും നിങ്ങളോട് കരുണ കാണിക്കു കയും ചെയ്യും (ഈ വേലക്കാർ ടിപിഎം വിട്ടുപോയെങ്കിലും, അവരുടെ കണ്ണിൽ അവർ സ്വയം വീണുപോയവരായി തോന്നാം).

ടിപിഎമ്മിൻ്റെ ലോകം നിങ്ങളെ ഒരു ഹീനന്‍ എന്ന് വിളിച്ചേക്കാം, പക്ഷേ നമ്മുടെ ന്യായ വാദിയായ യേശുക്രിസ്തുവിൽ എപ്പോഴും പ്രതീക്ഷയുണ്ട്. ആമീൻ!

റോമർ 2:16, “ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എൻ്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *