ടിപിഎം ഭക്തന്മാർക്ക് ചുറ്റും ഒരു മാന്ത്രിക വടി ഉണ്ട്, അവർ വെളുത്ത പരുത്തി (COTTON) വസ്ത്രം ധരിച്ചവരാൽ സമ്മോഹനത്തിൽ (HYPNOTISE) ആണെന്ന കാര്യം മറക്കുന്നു. ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ, ടിപിഎം വൈറ്റ് ഹൌസിൻ്റെ രഹസ്യ അറകളിൽ നിന്ന് പുറപ്പെടുന്ന അസ്വസ്ഥതയുടെ അടയാളം കാണിക്കുന്നു. കൾട്ടിൻ്റെ തെറ്റായ പഠിപ്പിക്കലുകൾ വെല്ലുവിളിക്കുന്ന ഒരു മുതിർന്ന ടിപിഎം വിശ്വാസി തയ്യാറാക്കിയ ചില ചോദ്യങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണ് ടിപിഎമ്മിൻ്റെ സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 1.
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ട് വ്യർത്ഥപ്രശംസകൊണ്ടും എൻ്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്ക് ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 23:32
മറ്റുള്ളവരെ വിശ്വാസം പഠിപ്പിച്ച ഒരാൾ വിശ്വാസത്തിൽ നിന്ന് അകന്നുപോകു മ്പോൾ, അയാൾ മാത്രം ദൈവത്തിൽ നിന്ന് അകന്നുപോകുന്നു. എന്നാൽ, ദുരു പദേശം സ്ഥാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ, വിശ്വസിക്കുന്ന മുഴു വൻ സമൂഹവും ദൈവത്തിൽ നിന്ന് അകലുന്നു.
ക്രിസ്തീയ ഉപദേശങ്ങളുടെ അടിസ്ഥാനം
ദൈവത്തിലും പുത്രനായ യേശുക്രിസ്തുവിലും അപ്പോസ്തലന്മാരിലും പ്രവാചകന്മാരിലും കൂടിയുള്ള വേദപുസ്തക അടിത്തറയില്ലാത്ത ഏതൊരു ഉപദേശവും ദൈവത്തിൽ നിന്നു ള്ളതല്ല. ഇത് സാത്താൻ്റെ സ്വന്തം വഞ്ചനയാണ് (ഗലാത്യർ 1:8). പ്രവൃത്തികൾ 17:11 ൽ പറഞ്ഞിരിക്കുന്നതുപോലെ, പ്രസംഗിക്കുന്ന ഏതൊരു ഉപദേശവും തിരുവെഴുത്തിൻ്റെ അടിസ്ഥാന ത്തിൽ വിശകലനം ചെയ്യണം.
നിങ്ങൾ പ്രസംഗിക്കുന്ന ഉപദേശത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രത്യാശയുടെ കാരണം ആരെങ്കിലും ചോദിച്ചാൽ “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദി ക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ” എന്നും എഴുതിയിട്ടുണ്ട്. 1 പത്രോസ് 3:15. അതിനാൽ ഈ ചെറിയ പ്രസിദ്ധീകരണത്തിൽ, പ്രതിപാദ്യ വിഷയങ്ങളിലും ചോദ്യങ്ങളിലും എന്തെ ങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തി എന്നെ പഠിപ്പിക്കേണ്ട ബാധ്യത നിങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ഞാൻ താഴ്മയോടെ ഓർമ്മപ്പെടുത്തട്ടെ.
ക്രിസ്തുസഭയുടെ അടിസ്ഥാന പ്രമാണം ഒരു വ്യക്തിയാൽ നടക്കുന്ന അടയാളങ്ങളോ അത്ഭുതങ്ങളോ ഏതെങ്കിലും വ്യക്തിക്കുണ്ടാകുന്ന രോഗസൗഖ്യമോ അങ്ങനെയുള്ളവ രിൽ കൂടെയുള്ള പ്രബോധനങ്ങളോ ഉപദേശങ്ങളോ അല്ല, മറിച്ച് അത് തിരുവെഴുത്തുക ളിൽ നിന്ന് നേരിട്ട് വ്യാഖ്യാനിക്കേണ്ടതാണെന്ന് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ലൂക്കോസ് 6:36, മത്തായി 5:45 എന്നി വ്യാഖ്യങ്ങൾ അനുസരിച്ച് “ദൈവം നന്ദികെട്ടവ രോടും ദുഷ്ടന്മാരോടുപോലും ദയാലുവാണ്”. മത്തായി 7:21-23, ലൂക്കോസ് 10:20 എന്നി വാഖ്യങ്ങളിൽ ദൈവഹിതം കർത്താവ്, കർത്താവ് എന്ന് വിളിക്കുന്നവരുമായോ ഭൂതങ്ങൾ കീഴടക്കുന്നവരുമായോ വീര്യപ്രവൃത്തികൾ പ്രവർത്തിക്കുന്നവരുമായോ നേരിട്ട് ഒരു ബന്ധവുമില്ലെന്ന് നമുക്ക് കാണാൻ കഴിയും, എന്നാൽ അത് “അധർമ്മം പ്രവൃത്തിക്കാതെ സത്യം ഉപദേശിക്കുന്നതാകുന്നു.”
മോശെ ഉണ്ടാക്കിയ പിച്ചള സർപ്പത്തിന് മുൻപിൽ ധൂപം കാട്ടിയതു പാപം ആയതുപോലെ തെറ്റായ ഏതൊരു ഭക്തിയും പാപമാണെന്ന് മനസ്സിലാക്കാൻ ഈ പരമ്പര നിങ്ങളെ സഹാ യിക്കും (സംഖ്യാപുസ്തകം 21:9; 2 രാജാക്കന്മാർ 18:4; യോഹന്നാൻ 3:14). നിങ്ങൾ എൻ്റെ വിദ്യാഭ്യാസം, പദവി, സ്കോളർഷിപ്പ് മുതലായവ നോക്കാതെ വചന പ്രകാരം എഴുതിയ നിങ്ങളുടെ കയ്യിലുള്ള രേഖാമൂലമുള്ള കാര്യങ്ങളുടെ പ്രസക്തി പരിശോധിക്കുക.
ടിപിഎം പ്രസംഗിക്കുന്ന സീയോൻ ഉപദേശം ഒരു അപ്പൊസ്തലിക ഉപദേശമാണോ?
ചില പെന്തക്കോസ്ത് സമൂഹങ്ങൾ മാനവികതയുടെ വീണ്ടെടുപ്പിൻ്റെ അടിസ്ഥാനമായ യേശുക്രിസ്തുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും പ്രസംഗിക്കുന്നതിനുപകരം, ഓരോ വർഷവും കോടിക്കണക്കിന് രൂപ ചിലവഴിച്ച് കൺവെൻഷനുകളിൽ വലിയ ആൾക്കൂട്ടത്തെ കൂട്ടി താന്തോന്നിയായ (DEVIANT) ഈ ഉപദേശം പ്രസംഗിക്കുന്നു. അവർ “സീയോൻ” എന്നത് തങ്ങളുടെ കുത്തവകാശത്തിൽപ്പെട്ടതും ജന്മാവകാശവുമാ ണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു.
ഇത് ദൈവവചനത്തിൽ നിന്നുള്ള ഒരു യഥാർത്ഥ ഉപദേശമാണോ? ഈ പരമ്പര പ്രത്യേക മായി എഴുതുന്നത് മനുഷ്യനിർമിത ഈ ഉപദേശത്തിൻ്റെ പ്രസക്തി പരിശോധിക്കുന്ന തിനും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതുമായി താരതമ്യപ്പെടുത്തുന്നതി നുമാണ്. കഴിഞ്ഞ 45 വർഷമായി ഈ സീയോനെ പറ്റി വീമ്പിളക്കുന്നത് ഞാൻ കേൾ ക്കുന്നു, അതുകൊണ്ട് എൻ്റെ കർണ്ണപുടങ്ങളുടെ (EAR DRUMS) ക്ഷമത നശിച്ചു.
ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അനാരോഗ്യകരമായ സിദ്ധാന്തം കേൾക്കാ നുള്ള ക്ഷമ എനിക്ക് നഷ്ടപ്പെട്ടു. കൂടാതെ, ഈ പ്രബോധനത്തിൻ്റെ ശ്രോതാക്കൾക്ക് (വിശ്വാസികൾക്ക്) തിരുവെഴുത്ത് അടിസ്ഥാനത്തിൽ ഇത് വിലയിരുത്താനുള്ള വിവേക മില്ല. ഈ പറയപ്പെടുന്ന തങ്ങളുടെ വിശുദ്ധന്മാരിലൂടെ പുതിയ യെരൂശലേമിലേക്ക് “ചുളുവിൽ” ഉറപ്പ് ലഭിച്ചതിനാൽ വിശ്വാസികൾ സന്തുഷ്ടരാണ് (ഉദ്ദേശ്യം ഗൂഢാ ര്‍ത്ഥം). എല്ലാവരോടും സത്യം സംസാരിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു. തിരുവെഴുത്തുകളുടെ വികലവും അതിൻ്റെ യഥാർത്ഥ ഉപദേശങ്ങളും കണ്ട ശേഷം ഞാൻ അനുഭവിച്ച വേദന കാരണം ഈ പരമ്പര എഴുതുന്നു.
*************
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.