പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡാണിത്. ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക. ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു പരമ്പരയിലെ 2-ാം ഭാഗ ത്തിൽ, തിരുവെഴുത്തുകളിലുടനീളം ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളുടെ സന്ദർഭം ഞങ്ങൾ അന്വേഷിക്കുന്നു.
അക്ഷരീകവും ആത്മീകവുമായ സീയോൻ
യെബൂസ്യരുടെ അവകാശ നഗരമായ സീയോൻ കോട്ട ദാവീദ് പിടിച്ചടക്കിയ ദിവസം മുതൽ (2 ശമുവേൽ 5: 6-9), “സീയോൻ” ദാവീദിൻ്റെ വാസസ്ഥലമായിരുന്നു, അത് യെരുശലേമിലെ പ്രധാന സ്ഥലമായി അറിയപ്പെട്ടു. ഇതാകുന്നു അക്ഷരിക “സീയോൻ”. ഇതിലെ നിവാസികളെയും “സീയോൻ” എന്ന് തിരുവെഴുത്ത് പരിചയപ്പെടുത്തുന്നു. (വിലാപങ്ങൾ 2:4, 4:22).
ദൈവം അനാദി നിത്യതയിൽ, യേശുക്രിസ്തുവിലൂടെ ആത്മീയ സീയോൻ്റെ അടിത്തറ മുൻകൂട്ടി നിശ്ചയിച്ചു (യെശയ്യാവ് 8:14; 28:16; 1 പത്രോസ് 2: 6-7; റോമർ 9: 33). ഇത് ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ നിത്യതയിൽ സ്ഥാപിക്കണം. ക്രിസ്തു ജഡത്തിൽ ദാവീദിൻ്റെ പുത്രനായി ജനിച്ചു, തൻ്റെ വിശുദ്ധന്മാരോടൊപ്പം എന്നേക്കും വസിക്കുന്ന സ്ഥലം, ആത്മീയ “സീയോൻ” ആകുന്നു. (യെശയ്യാവ് 11:1; യോവേൽ 3: 16-18; സങ്കീ .74:2; 132: 13-14; സെഖര്യാവ് 1:14-17; 8:1-3).
അക്ഷരീക “സീയോൻ” ആയ ഇസ്രായേലിൻ്റെ അനുസരണക്കേട് കാരണം, അവരുടെ മേൽ ദൈവകോപം ഒഴുകി. തന്മൂലം പലതവണ അവരെ നശിപ്പിക്കുകയും അവർ പ്രവാസത്തിലേക്ക് പോകുകയും ചെയ്തു. സീയോനെക്കുറിച്ചുള്ള ഈ പ്രവചനങ്ങളിൽ ഭൂരിഭാഗവും പ്രവാസത്തെയും അവരുടെ പുനഃസ്ഥാപനത്തെയും കേന്ദ്രീകരിച്ചായിരുന്നു. യെശയ്യാ പുസ്‌തകത്തിൽ “സീയോൻ” 52 തവണ പരാമർശിച്ചിരിക്കുന്നു. യെശയ്യാവിൽ 1-ാം വാഖ്യം ആരംഭിക്കുന്നത് “ആമോസിൻ്റെ മകനായ യെശയ്യാവ് യെഹൂദാ രാജാക്ക ന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദ യെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം” എന്നാകുന്നു. യെഹൂദ വംശം നിലനിൽക്കുന്നിടത്തോളം കാലം ഈ പ്രവചനങ്ങൾ അവർക്കുള്ളതാണെന്നാണ് ഇതി നർത്ഥം. ഇത് ഏതെങ്കിലും സംഘടനയിൽ നിന്നുള്ള ചില കപട സീയോനികൾക്കു ള്ളതല്ല.
ഉദാഹരണത്തിന്, സീയോനെ ക്കുറിച്ചുള്ള താഴെ പറയുന്ന പ്രവചനം വായിച്ച് അത് ഭൗതിക ഇസ്രായേലിനെ അഭിസംബോധന ചെയ്തിരിക്കുന്നുവെന്ന് മനസിലാക്കുക.
യിരെമ്യാവ് 3:14, “വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാട്; ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം എടുത്ത് സീയോനിലേക്ക് കൊണ്ടുവരും.”
കണ്ണുനീരിൻ്റെ പ്രവാചകനായ യിരെമ്യാവ് എഴുതിയ വിലാപത്തിൽ 15 തവണ സീയോനെ പറ്റി പരാമർശിക്കുന്നു. ഇതിൻ്റെ സന്ദർഭം അക്ഷരീക ഇസ്രായേലിനെയാണ് കാണിക്കുന്ന തെന്ന് വ്യക്തമായി പറയുന്നു.
വിലാപങ്ങൾ 1:4, “ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.”
ഇത് സങ്കീർത്തനങ്ങളിൽ 40 തവണ പരാമർശിച്ചിരിക്കുന്നു. ദാവീദിൻ്റെ അവകാശമായ “സീയോൻ” അക്ഷരീകമായും പ്രത്യാശയുടെ ആത്മീയ വിഷയമായും ചിത്രീകരി ച്ചിരിക്കുന്നു. ഉദാഹരണത്തിന്, സങ്കീർത്തനങ്ങൾ 84:5 പറയുന്നു “ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴി കൾ ഉണ്ട്.” 7-ാം വാക്യത്തിൽ സങ്കീർത്തനക്കാരൻ പറയുന്നു “….എല്ലാവരും സീയോ നിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.”
സീയോൻ എല്ലായ്‌പ്പോഴും ഇസ്രായേലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നോർ ക്കുക. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു കൾട്ട് സംഘടനയുമായി ഇതിന് തനി മയായ (EXCLUSIVE) ബന്ധമൊന്നുമില്ല.
പ്രവാസത്തിലായ സീയോൻ
യെശയ്യാവ് 1:8, “സീയോൻ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽ പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.”
A.D 70 നു ശേഷം ലോകമെമ്പാടും ചിതറിപ്പോയ ഇസ്രായേലിൻ്റെ സീയോൻ്റെ മടങ്ങി വരവും പുനരാഗമനവും A.D 1948 ൽ പൂർത്തീകരിച്ചു. അവർ ഭാഗമായിരുന്ന മോശെയുടെ ഉടമ്പടിയുടെ ശാപങ്ങൾ കാരണം ചിതറിപ്പോയി.
സ്വാർത്ഥപരമായ ഉദ്ദേശ്യങ്ങൾക്കായി തിരുവെഴുത്തുകൾ കൃത്രിമമായി കൈകാര്യം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്യുന്നവർക്ക് കുറച്ച് വെളിച്ചം വീശാനാണ് ഞാൻ ഇത് എഴുതുന്നത്. ബാക്കി വാഖ്യങ്ങളെല്ലാം സ്വയം കണ്ടെത്തി വിഷയം മനസിലാക്കാൻ ഞാൻ വായനക്കാർക്ക് വിടുന്നു.
യഥാസ്ഥാനപ്പെട്ട ഇസ്രായേൽ (സീയോൻ)
യിരെ. 30:17-18, “അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ട്, ഞാൻ നിൻ്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യാക്കോബിൻ കൂടാരങ്ങളുടെ പ്രവാ സം മാറ്റി അവൻ്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിൻ്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.”
ദാനിയേൽ 12:11-12, 2 തെസ്സലൊനീക്യർ 2:4, മത്തായി 24:15 എന്നിവയിലെ സംഭവങ്ങളുടെ തുടർച്ചയായി താഴെപ്പറയുന്ന വാക്യം വായിക്കുക.
സെഖര്യാവ് 2:10-11, “സീയോൻ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിൻ്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്. അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്ക് ജനമായ്തീരും; ഞാൻ നിൻ്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിൻ്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.”
സീയോനെ തിരിച്ചറിയുന്നതിൽ യഹൂദന്മാർക്ക് ആശയക്കുഴപ്പമില്ലെന്ന കാര്യം ശ്രദ്ധി ക്കുക. അവർക്ക് അത് അറിയാം. ചില കൾട്ട് സംഘടനകൾ നടത്തുന്ന ഐഡൻറ്റിറ്റി മോഷണത്തിൽ കബളിപ്പിക്കപ്പെടരുത്.
***********
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.