ദൈവം വാട്ട്‌സ്ആപ്പിനെ അനുഗ്രഹിച്ച് ടിപിഎം ഗ്രൂപ്പിൽ ചേർന്നപ്പോൾ

ടിപിഎം ചീഫിൻ്റെയും അയാളുടെ ശിങ്കിടികളുടെയും അഹങ്കാര മനോഭാവം കാണി ക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയ നാടകമാണിത്. ഞങ്ങൾ ദൈവം വാട്‌സ്ആപ്പിനെ അനുഗ്രഹിക്കുകയും ടിപിഎം ഗ്രൂപ്പിൽ ചേരുകയും ചെയ്ത ഒരു സാഹചര്യത്തെക്കുറിച്ച് പരിഹാസ്യമായ ഒരു കാഴ്ച നൽകുന്നു. ചീഫിൻ്റെ നിയന്ത്രണ സ്വഭാവവും ജനങ്ങളോടുള്ള അയാളുടെ കൃത്രിമ മനോഭാവവുമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നത്.

പുരാതന കാലത്ത് സന്ദേശങ്ങൾ എങ്ങനെ അയച്ചു?

പുരാതന കാലത്ത്, ജനങ്ങൾ കൈകൊണ്ട് എഴുതിയ കത്തുകളിലൂടെ ആശയവിനിമയം നടത്തി. ദാവീദ് യോവാബിന് ഒരു എഴുത്തു എഴുതി ഊരീയാവിൻ്റെ കയ്യിൽ കൊടുത്ത യച്ചു (2 ശമൂവേൽ 11:14). അരാംരാജാവ് ഇസ്രായേൽ രാജാവിന് ഒരു കത്തെഴുതി (2 രാജാ. 5:5). എസ്രായുടെ കാലത്ത് ഇസ്രായേലിൻ്റെ ശത്രുക്കൾ രാജാവിന് ഒരു കത്തെഴുതി (എസ്ര 4:7, 11). യിരെമ്യാ പ്രവാചകൻ ബന്ദികൾക്ക് കത്തുകൾ എഴുതി (യിരെമ്യാവ് 29:1). ആസ്യ യിലെ 7 സഭകൾക്ക് കത്തുകൾ എഴുതാൻ ദൈവം യോഹന്നാനോട് ആവശ്യപ്പെട്ടു. അതി നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനകാലം വരെ എഴുത്തുകൾ മനുഷ്യ ചരിത്രത്തി ലുടനീളം ആശയവിനിമയത്തിനുള്ള മാർഗമായിരുന്നു.

When God blessed Whatsapp and Joined TPM Group

നമ്മൾ ഇപ്പോൾ തികച്ചും വ്യത്യസ്തമായ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ടെലിഫോൺ, ടിവി പ്രക്ഷേപണങ്ങൾ, വാട്ട്‌സ്ആപ്പ് പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ മുത ലായ പുതിയ ആശയവിനിമയ രീതികൾ നമ്മുടെ പക്കലുണ്ട്. ദൈവത്തിന് സ്വന്തം സ്വകാര്യ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ അദ്ദേഹം വാട്‌സ്ആപ്പിൽ നമ്മോട് സംസാരി ക്കാൻ തുടങ്ങിയാൽ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക. ദൈവവും അദ്ദേഹ ത്തിൻ്റെ ജനങ്ങളും തമ്മിലുള്ള ആശയവിനിമയം എങ്ങനെ ആയിരിക്കും? രണ്ട് വീക്ഷ ണകോണുകളിൽ നിന്ന് ദൈവവുമായുള്ള ഒരു സാങ്കൽപ്പിക ചാറ്റ് ഞങ്ങൾ സമർപ്പി ക്കുന്നു. ആദ്യ ചാറ്റ് ദൈവവും ഫ്രം ടിപിഎമ്മും തമ്മിലും രണ്ടാമത്തേത് ഒരു ടിപിഎം ഗ്രൂപ്പിൽ ദൈവവും ടിപിഎം ചീഫുമാരും തമ്മിലാണ്.

ദൈവവും FROMTPM.COM ഉം തമ്മിലുള്ള ചാറ്റ്

FROMTPM: @God, എനിക്ക് മതിയായി

GOD: പ്രിയ FROMTPM കുട്ടി, നീ എന്തിനാണ് ഇത്ര വിഷമിപ്പിക്കുന്നത്?

FROMTPM: ശബ്ബത്ത് മിഷൻ, LDS എന്നിവ പോലെ, ടിപിഎം കൾട്ടും മനസ്സാന്തരപ്പെടാതെ തുടരുന്നു. നല്ല മനുഷ്യർ ഇവ തുറന്നുകാട്ടാൻ എത്ര ശ്രമിച്ചിട്ടും അവർ കൂടുതൽ വഷളാ കുന്നു. ഞങ്ങൾക്ക് തീയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ച കുറച്ചുപേർ ഒഴികെ, മിക്ക ആളുകളും അവരുടെ വ്യാമോഹത്തിൽ ഉറച്ചുനിൽക്കുന്നു.

GOD: എൻ്റെ ദാസനായ ഏലിയാവിൻ്റെ സങ്കടങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടോ?

FROMTPM: അങ്ങ് 1 രാജാക്കന്മാർ 19:4 നെ ക്കുറിച്ചാണോ സംസാരിക്കുന്നത്?

GOD: അതെ! അദ്ദേഹത്തിൻ്റെ കാലത്തും ഈസേബെലിൻ്റെ വ്യാജമതം വളരെ ആളുകളെ ആകർഷിച്ചു.

FROMTPM: അതുതന്നെയാണ് എൻ്റെ വിഷയം! ഏലിയാവ് അത്ഭുതകരമായി സ്വർഗത്തിൽ നിന്ന് കൊണ്ടുവന്ന തീക്ക് അങ്ങയുടെ ജനമായ ഇസ്രായേല്യരുടെ കണ്ണുതുറക്കാൻ കഴി ഞ്ഞില്ലെങ്കിൽ, എനിക്ക് എന്ത് പ്രതീക്ഷയുണ്ട്?

GOD: എൻ്റെ ദാസനായ മോശെയുടെ സങ്കടം നിങ്ങൾ ഓർക്കുന്നുണ്ടോ?

FROMTPM: അങ്ങ് സംഖ്യാപുസ്തകം 11:14 നെ ക്കുറിച്ചാണോ സംസാരിക്കുന്നത്?

GOD: അതെ, എന്നാൽ അല്ല. ഇത് സംഖ്യാ പുസ്തകത്തിൽ മാത്രമല്ല, പുറപ്പാട് പുസ്തകത്തി ലുടനീളം അവർ എൻ്റെ അത്ഭുതങ്ങൾ കണ്ടു. ഒടുവിൽ, എൻ്റെ ദാസനായ മോശെയും ജനങ്ങളിൽ ഒരു മാറ്റവും കാണാതെ ക്ഷീണിതനായി.

FROMTPM: ലോകത്തിൽ പുതുതായി ഒന്നുമില്ലെന്ന് സഭാപ്രസംഗി 1:10 ലെ ബൈബിൾ വാക്കുകൾ അങ്ങ് എന്നെ ഓർമ്മിപ്പിക്കുന്നു.

GOD: എൻ്റെ ദാസനായ യിരെമ്യാവിൻ്റെ സങ്കടം നിങ്ങൾ ഓർക്കുന്നുണ്ടോ?

FROMTPM: അതെ കർത്താവേ, എനിക്ക് അങ്ങ് പറഞ്ഞ കാര്യം മനസ്സിലായി. ഏത് അവസ രത്തിലും അങ്ങ് വ്യക്തികളെ അയച്ചിട്ടും ജനങ്ങൾ ഒരിക്കലും മനസ്സാന്തരപ്പെട്ടില്ല?

GOD: ഗെത്ത്ശെമന തോട്ടത്തിൽ എൻ്റെ സ്വന്തം മകൻ യേശു എന്നോട് കണ്ണീരോടെ പ്രാർ ത്ഥിച്ച കാര്യം ഓർക്കുന്നുണ്ടോ?

FROMTPM: കർത്താവേ! ഇപ്പോൾ എനിക്ക് അങ്ങയുടെ ഉദ്ദേശ്യം മനസ്സിലായി. അങ്ങയുടെ സന്ദേശവാഹകരെ അങ്ങ് അയച്ചുകൊണ്ടേയിരിക്കും, അവർ അങ്ങയുടെ മുന്നറിയിപ്പും തിരുത്തലും പ്രസംഗിക്കുന്നു. പക്ഷേ ജനങ്ങൾ ഒരിക്കലും മാറിയില്ല. അവസാനം, ഒരു മാറ്റവും കാണാതെ അങ്ങ് അയച്ചവർ മടുക്കുന്നു, എന്നിട്ടും കരുണാമയനായ കർത്താവേ, അങ്ങ് ഒരിക്കലും പിന്മാറുന്നില്ല. 

GOD: കൃത്യമായി അതുതന്നെ!

FROMTPM: കർത്താവേ, ജനങ്ങളോടുള്ള അങ്ങയുടെ അനന്തമായ സ്നേഹം എന്നെ അത്ഭു തപ്പെടുത്തുന്നു! ഒരു രോഗിയുടെ മുറിവുകൾ കുത്തിക്കെട്ടുന്ന ഡോക്ടറെപ്പോലെയാണ് ദൈവം എന്ന് സ്‌പർജൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. ഡോക്ടറിൽ നിന്ന് ഒളിച്ചോടാൻ രോഗി ഭ്രാന്തമായി ശ്രമിക്കുന്നു. ഭ്രാന്തനായ ഈ രോഗി തൻ്റെ മുറിവുകളും ഡോക്ടർ ചെയ്ത കുത്തിക്കെട്ടലും വലിച്ചുകീറി വളരെ ദൂരം ഓടുന്നു.

FROMTPM തുടരുന്നു… എന്നാൽ ഡോക്ടർ ഉടൻ തന്നെ ഭ്രാന്തനെ പിടിച്ച് മുറിവുകളിൽ മരുന്ന് വെച്ചുകെട്ടി മുറിവുകൾ വീണ്ടും കുത്തിക്കെട്ടും. ഭ്രാന്തൻ ഓടിക്കൊണ്ടിരിക്കും, ഡോക്ടർ ഒരിക്കലും പിന്മാറുകയില്ല. മോശെ, അഹരോൻ, മറ്റ് പ്രവാചകന്മാർ തുടങ്ങിയ മനുഷ്യ ദൂതന്മാർ അങ്ങയെ സേവിച്ച് മരിച്ചു, എന്നാൽ അങ്ങയുടെ സ്നേഹം അപ്രതി രോധ്യവും (IRRESISTIBLE) നിരന്തരവുമാണ്. നശിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ സമൂഹ ത്തോടുള്ള അങ്ങയുടെ സ്നേഹം വിവരണാധീതമാണ്. 

GOD: ഞാൻ നിങ്ങളെ പിന്നീട് കാണാം.

FROMTPM: ശരി ദൈവമേ! ഉടനെ കാണാം! ബൈ

GOD: ഞാൻ വേഗത്തിൽ മടങ്ങും. അതുവരെ ജാഗരൂകരായിരിക്കുക!

ദൈവവും ടിപിഎം ചീഫും/ഭക്തന്മാരും തമ്മിലുള്ള ചാറ്റ്

ഈ വീഡിയോ ശ്രദ്ധിക്കുക, ടിപിഎം ചീഫിൻ്റെയും അയാളുടെ ഭക്തന്മാരുടെയും കാഠി ന്യമേറിയ മനോഭാവം നിങ്ങൾ മനസ്സിലാക്കും.

https://youtu.be/ZiVAq_1mNj8

(മുകളിലുള്ള വാട്‌സ്ആപ്പ് ചാറ്റിൻ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു)

TPM CHIEFS: എല്ലാവർക്കും PRAISE THE LORD, ഞാൻ നിങ്ങളുടെ പുതിയ ചീഫ് പാസ്റ്റർ ആണ്.

അമ്മച്ചി: PRAISE THE LORD.

സെൻ്റർ പാസ്റ്റർ: PRAISE THE LORD.

TPM CHIEFS: ബ്രദർ ജോർജ് സുഖമാണോ? സഹോദരിയും മക്കളും സുഖമല്ലേ?

TPM ജോർജ്: ഞാൻ വളരെ പ്രയാസത്തിലാണ് പാസ്റ്റർ. ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണെ.

TPM CHIEFS: തീർച്ചയായും പ്രാർത്ഥിക്കും.

TPM മേരി: ഈ കൊറോണ സമയത്ത്‌ പാവങ്ങളുടെ കാര്യം വളരെ കഷ്ടമാണ്. ഞങ്ങളുടെ ജോലിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണെ.

TPM CHIEFS: @God, നിങ്ങൾ കേൾക്കുന്നുണ്ടോ? എൻ്റെ ജനങ്ങൾ കഷ്ടത്തിലാണ്. എനിക്ക് നിങ്ങളുടെ ഉടനെയുള്ള ഇടപെടൽ ആവശ്യമാണ്.

GOD: അവർ എന്നെ നേരിട്ട് വിളിക്കുകയാണെങ്കിൽ തീർച്ചയായും അവരെ സഹായിക്കാ മെന്ന് എനിക്ക് ഉറപ്പുണ്ട്.

നിങ്ങൾ എന്തുകൊണ്ട് എൻ്റെ നമ്പർ നേരിട്ട് കൊടുക്കുന്നില്ല?

TPM CGIEFS: എനിക്ക് അത് ചെയ്യാൻ സാധ്യമല്ല. ഇത് ഞങ്ങളുടെ സഭയുടെ നയത്തിനെതി രാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ?

FROMTPM: എന്ത് നയം (POLICY)?

TPM CHIEFS: പുതിയ ആത്മാക്കളെ ദൈവ കരങ്ങളിൽ നേരിട്ട് സമർപ്പിക്കുന്നത് ഞങ്ങ ളുടെ സഭ വിലക്കുന്നു. ഞങ്ങൾ ഇങ്ങനെയുള്ളവരെ ദൈവം സൽഗുണപൂർണരാക്കി അവസാനത്തിലേക്ക് നയിക്കും എന്ന് ഊഹിക്കുന്ന സ്വതന്ത്ര പാസ്റ്റർമാരെ പോലെയല്ല.

GOD: ഞാൻ അവസാനം വരെ ജനങ്ങളെ നയിക്കാൻ കഴിവില്ലാത്തവനെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?

അവരെ എൻ്റെ പിതാവിൻ്റെ കയ്യിൽ നിന്ന് പിടിച്ചുപറിപ്പാൻ ആർക്ക് കഴിയും (JOHN. 10:29)?

അവരുടെ ഓട്ടത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനും ഞാനല്ലയോ (HEBR. 121:2)?

FROMTPM: യൂദാ 1:24-25, “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തൻ്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ, സർവ്വകാലത്തിനുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.”

TPM CHIEFS: അതെ, നിങ്ങൾക്ക് അത് ചെയ്യാം! പക്ഷെ അത്തരം ജനങ്ങൾക്ക് പുതിയ ഭൂമി എന്ന് പറയപ്പെടുന്ന സ്ഥലം വരെ മാത്രമേ പോകാൻ കഴിയുകയുള്ളു.

സീയോനിലും പുതിയ യെരുശലേമിലും പോകണമെങ്കിൽ അവർ ടിപിഎമ്മിൻ്റെ കവാട ങ്ങളിൽ കൂടി പോയേ മതിയാവു.

TPM DOLLY: ശരിയാണ്….. വളരെ സത്യമാണ്.

TPM CHIEFS: അവർക്ക് ഞങ്ങളുടെ ആഴമേറിയ സത്യങ്ങൾ ആവശ്യമാണ്.

GOD: ഓ … അങ്ങനെയാണോ?

TPM CHIEFS: തീർച്ചയായും! അവർ TV കാണരുത്, മരുന്ന് കഴിക്കരുത്.

GOD: ഇനിയെന്തെങ്കിലും ഉണ്ടോ?

TPM CHIEFS: അവർ വിവാഹം കഴിക്കരുത്.

FROMTPM: @അവർ വിവാഹം കഴിക്കരുത്????? (ചിരിക്കുന്നു)

TPM CHIEFS: വിഡ്ഢി, നീ എന്തിനാണ് ചിരിക്കുന്നത്?

TPM JEMMIMA: പാസ്റ്റർ, ദയവായി ഈ FROMTPM ശിങ്കിടികളെ നമ്മുടെ ഗ്രൂപ്പിൽ നിന്നും പുറ ത്താക്കുക.

GOD Left

TPM CHIEFS: എന്ത് പറ്റി?

TPM CHACKO: ദൈവം എന്തുകൊണ്ടാണ് ഈ ഗ്രൂപ്പിൽ നിന്നും പുറത്തുപോയത്?

FROMTPM: ചിരിക്കുന്നു, ദൈവം ഈ മാമ്മോൻമാരെ വിട്ടു.

FROMTPM M1: ടിപിഎം സഭ “പിന്തള്ളപ്പെട്ടു”.

TPM CHIEFS: വീണുപോയ ദൂതനായ ലൂസിഫറെ, നീ ആരാണ്?

TPM JEMMIMA: അവൾ മോളിയാണ്. അവളെ തൊഴിച്ചു പുറത്താക്കുക.

TPM DOLLY: മോളി മനസ്സാന്തരപ്പെടുക, പശ്ചാത്തപിക്കുക, അല്ലെങ്കിൽ നിൻ്റെ മേൽ ദൈവ കോപത്തിൻ്റെ തീ വീഴും.

FROMTPM Left

ABRAHAM MATHEW Removed FROMTPM

TPM CHIEFS: പ്രിയ വിശ്വാസികളെ, കോവിഡിൻ്റെ ഈ വലിയ പ്രശ്‍നം മൂലം ഇനിയും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിശ്വാസ ഭവനങ്ങളും അടച്ചിരിക്കും.

(അന്ന്, സഭയിൽ വരുക, ദൈവം നിങ്ങളുടെ രോഗങ്ങൾ സൗഖ്യമാക്കും.
ഇപ്പോൾ, നിങ്ങൾ രോഗിയാണെങ്കിൽ സഭയിൽ വരരുത്)

TPM CHIEFS: FROMTPM ൻ്റെ എത്ര അംഗങ്ങൾ ഈ ഗ്രൂപ്പിലുണ്ട്?

FROMTPM M3: (ചിരിക്കുന്നു)

FROMTPM M1 Left

FROMTPM M3 Left

M T THOMAS Removed FROMTPM M3

TPM PHILIP: PRAISE THE LORD, രണ്ടു ശത്രുക്കൾ വീണു.

TPM CHACKO: ഹല്ലേലൂയാ, പാസ്റ്റർ MT, ഉഗ്രൻ നടപടി.

TPM CHIEFS: സഹോദരന്മാരെ നന്ദി, ഞാനൊരു ചെറിയ വേലക്കാരൻ മാത്രമാണ്. അവരെ പുറത്താക്കി ഈ ഗ്രൂപ്പിനെ ശുദ്ധികരിക്കാൻ ദൈവം കൃപ തന്നു.

TPM DOLLY: പാസ്റ്റർ, ഇനിയും വേറെ FROMTPM ശിങ്കിടികൾ ഈ ഗ്രൂപ്പിൽ ഒളിച്ചിരിപ്പുണ്ട്. അവരെ ചിലരെ മാത്രമേ നമുക്ക് പുറത്താക്കാൻ കഴിഞ്ഞുള്ളു.

ELINA: എനിക്ക് ഒരു ഉഗ്രൻ ആശയമുണ്ട്.

നമ്മളെല്ലാവരും PRAISE THE LORD RPD ഈ ഗ്രൂപ്പിൽ 1000 പ്രാവശ്യം എഴുതാം.

നമ്മുടെ വിവരക്കേടായ RPD കേൾക്കുമ്പോൾ എല്ലാ FROMTPM ശിങ്കിടികളും ഓടും.

ദൈവം പോലും നമ്മുടെ ഈ ഭയങ്കര വിവരക്കേടിൽ നിന്നും ഓടിയ സ്ഥിതിക്ക് FROMTPM ആൾക്കാർക്ക് എങ്ങനെ നിൽക്കാൻ ആകും?

TPM CHIEFS: നീ പ്രയാസപ്പെടേണ്ട. ദൈവം നമ്മുടെ ഭാഗത്തുണ്ട്.

+96 9123567891: ദൈവം ഈ ഗ്രൂപ്പിൽ നിന്നും പുറത്തുപോയ ശേഷവും ഗ്രൂപ്പിൽ ഉണ്ടോ?

ELINA: ദൈവം താഴെ വന്ന് മുകളിൽ പോയി. അദ്ദേഹത്തിന് നമ്മുടെ വന്നും പോയും ഇരി ക്കുന്ന അഭിഷേകം വളരെ ഇഷ്ടമാണ്.

FROMTPM M5: (വിങ്ങിപ്പൊട്ടി ചിരിക്കുന്നു).

FROMTPM M5 Left

ABRAHAM MATHEW Removed FROMTPM M5

+1 425 62***56: നമ്മൾ പതിവായി ലോകമെമ്പാടുമുള്ള വിശ്വാസികളെ പുറത്താക്കിക്കൊ ണ്ടിരിക്കണമോ? അവരുടെ ഒരു ചെറിയ തെറ്റുപോലും ക്ഷമിക്കാൻ കഴിയാതെ, ഇങ്ങനെ യാണോ നമ്മൾ അവരെ പരിപൂർണരാക്കുന്നത്?

അമ്മച്ചി: അമേരിക്കയിൽ നിന്നുള്ള ഈ ബ്രദറിനെ ദയവായി പുറത്താക്കല്ലേ? അദ്ദേഹം ഒരു വലിയ ബിസിനെസ്സ് കാരൻ ആണ്, നമുക്ക് ഒരുപാട് ഡോളർ തരുന്നുണ്ട്.

TPM CHIEFS: അദ്ദേഹത്തിൻ്റെ ഭവനത്തിലേക്ക് ചില വിശ്വാസികളെ വേഗം അയക്കുക. അദ്ദേഹത്തിൻ്റെ വീട് സന്ദർശിച്ച് അയാളെ പോലെയുള്ള വലിയ മൽസ്യങ്ങൾ നമ്മുടെ കൂടെ നിൽക്കുമെന്ന് ഉറപ്പു വരുത്തുക. നിർമ്മാണത്തിനും സ്ഥലം വാങ്ങുന്നതിനും നമുക്ക് ഡോളർ ആവശ്യമാണ്.

ELINA: ദൈവം നമ്മുടെ വിശുദ്ധന്മാർക്ക് നൽകിയ ഈ ഭയങ്കര ജ്ഞാനത്തിനായി നമ്മൾ എല്ലാവരും ചേർന്ന് ദൈവത്തെ സ്തുതിക്കാം.

TPM SELVAM: PRAISE THE LORD.

TPM ANDY: PRAISE THE LORD.


When God blessed Whatsapp and Joined TPM Group

ഉപസംഹാരം

ദൈവം അയാളെയും അയാളുടെ സംഘത്തെയും വിട്ടപ്പോൾ പോലും കഠിന ഹൃദയനായ ചീഫിന് സാഹചര്യത്തിൻ്റെ മൂർദ്ധന്യാവസ്ഥ മനസ്സിലായില്ല. സ്വന്തം സഭയിൽ പലരും മരിക്കുന്നതുവരെ ഏലിയുടെ പുത്രന്മാർക്ക് കാര്യങ്ങൾ ഒരിക്കലും മനസ്സിലാകില്ല.

1 ശമൂവേൽ 4:21, “ദൈവത്തിൻ്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പ നെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു.”

അന്ധനായ ടിപിഎം ഭക്തന്മാരെ തൻ്റെ പിടിയിൽ നിന്ന് കരകയറ്റാനുള്ള ദൈവത്തിൻ്റെ മാർഗ്ഗമാണ് കോവിഡ് -19 ൻ്റെ രണ്ടാമത്തെ തരംഗമെന്ന് അഹങ്കാരിയായ ടിപിഎം ചീഫ് തിരിച്ചറിഞ്ഞില്ല. ചീഫിൻ്റെ നിയന്ത്രണ കൈ മുറിച്ചശേഷം ഈ ജനങ്ങൾ നേരിട്ട് തന്നെ വിളിക്കാൻ ദൈവം കാത്തിരിക്കുന്നു.

കുറിപ്പ്

ഇത്തരത്തിലുള്ള സാങ്കൽപ്പിക ചാറ്റ് സൃഷ്ടിക്കുന്നതിന് ഞങ്ങൾ ഇൻ്റർനെറ്റിൽ സൗജന്യ മായി ലഭ്യമായ ANDROID അപ്ലിക്കേഷനുകൾ ഉപയോഗിച്ചു. ഇത് നർമ്മമായി തോന്നാമെ ങ്കിലും അതിനു പിന്നിലെ ഞങ്ങളുടെ സന്ദേശം ഗൗരവമുള്ളതാണ്. ഞങ്ങളുടെ വായന ക്കാർക്ക് മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഇപ്പോൾ അത്തരം സാങ്കേതിക വിദ്യകൾ‌ ലഭ്യമായതിനാൽ‌, ഞങ്ങൾ‌ വ്യക്തമാക്കാൻ താൽ‌പ്പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ആദ്യം, ഒരു വ്യാജ ചാറ്റിനുള്ള സാധ്യതയുണ്ട്. ദി പെന്തക്കോസ്ത് മിഷൻ്റെ വെള്ള പൂശിയ ശവക്കല്ലറകളെ തുറന്നുകാട്ടുമ്പോൾ, മുമ്പ് ചെയ്ത തുപോലെ, കെട്ടിച്ചമച്ച വാർത്തകൾ നൽകാതിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധാലുവാണ്. ഏതെങ്കിലും വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഞങ്ങൾ ദൈവത്തെ ഭയപ്പെടുകയും വളരെയധികം ശ്രദ്ധിക്കുകയും ചെയ്യുന്നു.

ഞങ്ങൾ‌ അവരെ തുറന്നുകാട്ടുമ്പോൾ‌ ദി പെന്തക്കോസ്ത് മിഷനിലെ കപടവേഷക്കാർ എല്ലാ വിധ ന്യായീകരണങ്ങളിലും ഏർപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ചോർന്ന ചാറ്റ് റെക്കോർഡുകൾ കെട്ടിച്ചമച്ചതാണോ അല്ലയോ എന്ന് പരിശോധിക്കാൻ സാങ്കേതിക ഉപദേഷ്ടാക്കളെ നിയമിക്കുന്ന ലോകത്തിലെ അധികാരികളിൽ നിന്ന് വ്യത്യസ്തമായി, യാതൊരു വിധ സാങ്കേതിക ഉപദേശവും ഇല്ലാത്ത ടിപിഎം കപടവേഷക്കാർ അവരുടെ മേൽ ചുമത്തിയ ചാർജുകൾ ഉടനടി നിഷേധിക്കുന്നുവെന്ന് ഞങ്ങളുടെ വായനക്കാരോട് എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നു. സത്യസന്ധനായ ഒരു മനുഷ്യൻ എല്ലാ വശങ്ങളും പരിശോധിക്കുകയും ന്യായവിധി സുതാര്യമാക്കുകയും ചെയ്യും. വസ്തുതാപരമായ അന്വേ ഷണം ആവശ്യപ്പെടുന്നതിനുപകരം വിഡ്ഢികളായ മതഭ്രാന്തന്മാർ ഈ കപടവേഷക്കാർ ചെയ്യുന്ന എല്ലാ ന്യായീകരണങ്ങളും വിശ്വസിക്കുന്നത് സങ്കടകരമാണ്.

അവസാനം വരെ, ഞങ്ങൾ ഞങ്ങളുടെ പ്രവൃത്തിയെ ദൈവ കൈകളിൽ ഏൽപ്പിച്ച് ഈ മിഷനിലെ വഞ്ചിതരായ അനുയായികളുടെ കണ്ണുതുറപ്പിക്കാൻ ഞങ്ങളുടെ ലേഖനങ്ങളി ലൂടെ പ്രവർത്തിക്കുന്നു! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

#########

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *