ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 3

ഇത് ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു എന്ന സീയോൻ പരമ്പര യിലെ ഞങ്ങളുടെ മൂന്നാമത്തെ എപ്പിസോഡാണ്.

ആയിരമാണ്ട് വാഴ്ചയിലെ സീയോൻ

സെഖര്യാവ് 8:3, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനി ലേക്ക് മടങ്ങിവന്നു യെരൂശലേമിൻ്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന് സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന് വിശുദ്ധപർവ്വതം എന്നും പേർ പറയും.”

പുതിയനിയമത്തിൽ കേവലം 7 പ്രാവശ്യം മാത്രം പറയുന്ന ഈ “സീയോൻ” യേശു ഒരു പ്രാവശ്യം പോലും ഉരുവിടുകയോ അപ്പൊസ്തലന്മാർ ഒരിക്കൽ പോലും ഒരു ഉപദേശമായി അതിനെ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.

റോമർ 9:33; 11:26, 1 പത്രോസ് 2:6 എന്നി വാഖ്യങ്ങൾ “സീയോനിൽ മൂലക്കല്ലായിത്തീ ർന്ന യേശുവിനെ പറ്റി” ആകുന്നു. മത്തായി 21:4 സീയോൻ പുത്രിയെ കുറിച്ചുള്ള പ്രവചന സ്ഥിരീകരണമാകുന്നു. (സീയോൻ പുത്രിയെ, ഭയപ്പെടേണ്ടാ; ഇതാ, നിൻ്റെ രാജാവ് കഴുതപ്പുറത്ത് വരുന്നു). ഇത് യേശുവിനെയും ഇസ്രായേലിനെയും കുറിച്ചാണെന്ന്‌ വ്യക്തമാണ്.

മറ്റൊരു സന്ദർഭത്തിൽ, എബ്രായർ 12:22 ൽ പരാമർശിച്ചിരിക്കുന്ന “പിന്നെയോ നിങ്ങൾ സീയോൻ പർവ്വതത്തിലും ജീവനുള്ള ദൈവത്തിൻ്റെ നഗരമായ സ്വർഗ്ഗീയ യെരൂശലേക്കും വന്നിരിക്കുന്നു” എന്ന പ്രസ്താവനയ്ക്ക് ശേഷമുള്ള വാക്യത്തിൽ, “ദൂതന്മാർ മുതൽ സിദ്ധന്മാരായ നീതിമാന്മാർ” വരെ കുറഞ്ഞത് 5 വിഭാഗക്കാരെ ങ്കിലും അവിടെ ഒത്തുകൂടിയിരുന്നതായി നമുക്ക് കാണാൻ കഴിയും. ഇത് മേൽപ്പറഞ്ഞ ഈ സീയോൻ ആരുടേയും കുത്തകയല്ലെന്നും പൊതുവായി പഴയനിയമ വിശുദ്ധന്മാ ർക്കും കൂടി അവകാശപ്പെട്ടതുമാകുന്നു എന്നും വ്യക്തമായി തെളിയിക്കുന്നു.

അതുകൊണ്ടുതന്നെയാണ് എബ്രായർ 11:10 ൽ “അബ്രഹാം ദൈവം ശില്പിയായി നിർമ്മി ച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായി കാത്തിരുന്നു, എന്ന് പറയുന്നതും എബ്രായർ 11:16 അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നെ കാംക്ഷിച്ചിരുന്നു…. അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ” എന്ന് പറയുന്നതും.

പഴയനിയമ വിശുദ്ധന്മാർക്ക് സീയോനുമായി യാതൊരു അവകാശമോ ബന്ധമോ ഇല്ലെന്ന് വാദിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പുതിയനിയമ “സീയോൻ” വാദികളോട് ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ? ദൈവം ശില്പിയായി നിർമ്മിച്ചതും കുഞ്ഞാടിൻ്റെ കാന്തയായ മണവാട്ടിയായ പുതിയ യെരുശലേമിൻ്റെ ഗോപുരങ്ങളിൽ യിസ്രാ യേൽ ഗോത്രങ്ങളുടെ പന്ത്രണ്ടിൻ്റെയും പേരുകൾ കൊത്തിയിരിക്കുന്നതുമായ വേറൊരു നഗരം വേദപുസ്തകത്തിൽ നിന്ന് കാണിച്ചുതരാമോ? (വെളിപ്പാട് 21:12).

അതേ കാരണം കൊണ്ടല്ലേ സങ്കീർത്തനം 122:3-4 ൽ “തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! അവിടേക്ക്‌ ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന് സാക്ഷ്യത്തിനായി യഹോവയുടെ നാമ ത്തിന് സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു” എന്നും പറഞ്ഞിരിക്കുന്നത്?

Questioning the Magic of TPM Zion 3

Old City of Jerusalem, Israel

വളച്ചൊടിക്കൽ (TWIST)

ഇനിയും കച്ചിത്തുരുമ്പ് പോലെ പിടിച്ചുനിൽക്കാൻ അവശേഷിക്കുന്ന ഏക വാഖ്യം വെളിപ്പാട് 14:1 ലെ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ 144000 കന്യകമാരും എന്ന വാഖ്യമാണ്. നമ്മൾ വെളിപ്പാട് 5-‍ാ‍ം അധ്യായത്തിൻ്റെ സാഹചര്യം കണക്കിലെടുക്കു മ്പോൾ, 4 ജീവികൾ ന്യായപ്രമാണ വിശുദ്ധന്മാരും 24 മൂപ്പന്മാർ മനസ്സാക്ഷിയുഗ വിശുദ്ധന്മാരുമാണെന്ന് വാദിക്കുന്ന ഈ സീയോൻ വാദികൾ തന്നെ പഴയ നിയമക്കാരും സീയോനിൽ ഉണ്ടെന്ന് സമ്മതിക്കേണ്ടേ?

മറ്റൊരു സുവിശേഷം

  • ക്രിസ്തുവിൻ്റെ യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നതിനുപകരം സീയോൻ പ്രസംഗിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ മാനസാന്തരമുണ്ടാകുമെങ്കിൽ, കർത്താവും അപ്പൊസ്തലന്മാരും തെറ്റുകാരല്ലേ (അപ്പൊ. പ്രവൃ. 17:18)?
  • ഈ സിയോൻ അവകാശവാദികൾ തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന് കാണിക്കാൻ ശ്രമിക്കുകയാണ്. ആത്മീയ അഹങ്കാരമാണ് ഞാൻ കാണുന്ന ഫലം. സ്വാർത്ഥമായ അഭിലാഷം (അതായത് ആത്മീയ നിഗളം) അതിൻ്റെ വേരിലുണ്ടെന്ന് ഫിലിപ്പിയർ 2:3 വ്യക്തമാക്കുന്നു.
  • തിരുവചനത്തിലെ സീയോൻ എന്ന സകല പരാമർശങ്ങളെയും വളച്ചൊടിക്കുന്ന ഈ സീയോൻ വാദികൾ യെശയ്യാവിൽ പരാമർശിച്ചിരിക്കുന്ന മലിനമാക്കപ്പെട്ട സീയോനും തങ്ങളെ കുറിച്ചാണെന്ന് സമ്മതിക്കുമോ?

Questioning the Magic of TPM Zion 3

വളച്ചൊടിക്കലിൻ്റെ കാരണം

എ സി തോമസിന് ലഭിച്ച വ്യക്തിപരമായ വെളിപ്പെടുത്തലിൻ്റെ കൃത്രിമത്വം മൂലം ഈ വൈരുദ്ധ്യം സംഭവിച്ചു. ഇത് യെശയ്യാവ് 8:18 ന് നൽകിയ വികൃതമായ വ്യാഖ്യാനം മൂലം ഉണ്ടായി, തൽഫലമായി ജനങ്ങളെ പല തട്ടുകളിലായി തരംതിരിക്കാൻ തുടങ്ങി. ഈ ചിന്താഗതി യേശു അപ്പൊസ്തലന്മാരിൽ നിന്നും ആദ്യകാലങ്ങളിൽ തന്നെ മുകുളത്തിലെ മുറിച്ചുമാറ്റി. (മത്തായി 20:25, ലൂക്കോസ് 9:46). ഈ ജനങ്ങൾ തങ്ങളുടെ മൂഢ ചിന്തകൾ തിരിച്ചറിഞ്ഞ് അവരുടെ ഹൃദയ ദൃഷ്ടി പ്രകാശിക്കേണ്ടതിന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ ദർശനങ്ങളും വെളിപ്പെടുത്തലുകളും ദൈവസഭ പരീക്ഷിക്കണം. ക്രിസ്തുവിനോടുള്ള ആത്മാർത്ഥവും നിർമ്മലവുമായ ഭക്തിയിൽ നിന്ന് അകന്ന് തങ്ങളുടെ ഹൃദയങ്ങൾ വഴിതെറ്റിക്കപ്പെടുന്നുവെന്ന് അവർ മനസ്സിലാക്കണം. ആവർത്തനം 13:1-6 അടിസ്ഥാന മാക്കി ഞാൻ ഈ “സീയോൻ” അവകാശവാദികൾക്ക് ധാരാളം കത്തുകൾ എഴുതിയിട്ടുണ്ട്. എന്നാൽ, അവരിൽ ആർക്കും എനിക്ക് ഉത്തരം തരാൻ ധൈര്യമോ ആവശ്യകതയോ തോന്നിയില്ല.

സീയോൻ എന്ന് കാണുന്ന എല്ലാ പരാമർശങ്ങളെയും, തങ്ങളെയും തങ്ങളുടെ സുവിശേഷ പ്രവർത്തനങ്ങളുടെ മികവിനെയും കാണിക്കുന്നതിന് എല്ലാ വാഖ്യങ്ങൾക്കും ചരിത്ര പരവും പ്രവചനപരവും ഉപദേശപരവുമായ അർത്ഥങ്ങൾ ഒഴിവാക്കി പ്രസംഗം പൊടി പൊടിക്കുന്നവർ ദയവായി വെളിപ്പാട് 22:18-21 വരെ എഴുതിയിട്ടുള്ളത് ഒരു പ്രാവശ്യമെ ങ്കിലും ഒന്നോർത്തിരുന്നുന്നുവെങ്കിൽ നന്നായിരുന്നു. അവരുടെ ബുദ്ധി തുറക്കുന്നതിനും ഹൃദയദൃഷ്ടി പ്രകാശിക്കുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

##########

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *