ടിപിഎമ്മിലെ ആരാധന യോഗങ്ങൾക്ക് ഒരു പ്രത്യേക രസം ഉണ്ട്. ആത്മീയമായി പക്വത ഇല്ലാത്തവരെ അത് അവരുടെ പിടിയിലേക്ക് ആകർഷിക്കുന്നു. “ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റിലേക്ക്” സ്വാഗതം.
പരസ്യപ്പെടുത്തൽ (ADVERTISING)
ജനങ്ങൾക്ക് ഇതിനെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് എനിക്ക് വ്യക്തമായി അറിയാം. “അവിടെ ഉണ്ടായിരുന്നു, അത് ചെയ്‌തു” എന്ന തോന്നൽ മാറില്ല. ടിപിഎമ്മിലെ എൻ്റെ ആരാധനാ അനുഭവം വിവരിക്കുന്നതിന് ഞാൻ ജനങ്ങളുമായി ഒത്തുചേർന്ന ദിവസം ഇപ്പോഴും ഓർക്കുന്നു. ഞാൻ ഒരിക്കൽ ആ വർഷത്തിലെ ആദ്യ ദിവസം (ജനുവരി 1) ഒരു ലോക്കൽ വിശ്വാസ ഭവനത്തിൽ പോയി. ഞാൻ ചുമതലക്കാരനായ ബ്രദറിനോട് ചോദിച്ചു, “നിങ്ങളുടെ വിശ്വാസ ഭവനത്തിലെ വാച്ച് നൈറ്റ് മീറ്റിംഗ് എങ്ങനെയായിരുന്നു?” ആവേശഭരിതമായ സ്വരത്തിൽ അദ്ദേഹം പെട്ടെന്ന് മറുപടി പറഞ്ഞു, “അത്യുഗ്രൻ. ഏഴ് പ്രവചനങ്ങൾ ഉണ്ടായിരുന്നു!”.
എന്നെ വളരെയധികം ആകർഷിച്ചു! ഉടനെ മറ്റൊരു വിശ്വാസി തൻ്റെ അനുഭവം എന്നോട് വിവരിക്കുന്നതിൽ പങ്കുചേർന്നു, “ദൈവ ശക്തി വളരെ ശക്തമായി നീങ്ങുന്നതായി എനിക്ക് തോന്നി. ഈ സന്തോഷം എനിക്ക് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.” ലോക്കൽ ‘ഫെയ്‌ത്ത് ഹോം ആരാധന അനുഭവങ്ങൾ’ കൂടാതെ കൺവെൻഷനുക ളിലെ അനുഭവം പ്രത്യേകിച്ചും ചെന്നൈ കൺവെൻഷനിലെ അനുഭവം മറ്റൊരു ഉയർന്ന തലത്തിലാണ്. ചെന്നൈ കൺവെൻഷനെക്കുറിച്ചും യൂത്ത് ക്യാമ്പിനെക്കുറിച്ചും പുതിയ വിശ്വാസികളോട് “പ്രിയ സഹോദരാ, ദയവായി നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെന്നൈ കൺവെൻഷനിൽ പങ്കെടുക്കുക” എന്ന് പറഞ്ഞു.
അവരുടെ അഭിപ്രായത്തിൽ, ചെന്നൈ കൺവെൻഷനിൽ ദൈവത്തിൻ്റെ നീക്കങ്ങൾ ശക്തമാണെന്ന് ചിലർ പറയുന്നു, “നിങ്ങൾക്ക് അന്യഭാഷാ വരം ലഭിച്ചില്ലെങ്കിൽ, നിങ്ങൾ ചെന്നൈ കൺവെൻഷനിലോ അന്താരാഷ്ട്ര യുവജന ക്യാമ്പിലോ തീർച്ചയായും പങ്കെടുക്കണം.” ഈ പ്രതിവിധി എന്നോട് നിർദ്ദേശിച്ചപ്പോൾ ഞാൻ ചിന്തിച്ചു, “ദൈവം എന്തുകൊണ്ട് ചെന്നൈ കൺവെൻഷനിൽ മാത്രം ആളുകളെ അഭിഷേകം ചെയ്യുന്നു? ഞാൻ എൻ്റെ വീട്ടിൽ പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് എന്നെ അഭിഷേകം ചെയ്യാൻ എന്തുകൊണ്ട് കഴിയുന്നില്ല?”
ടിപിഎമ്മിൻ്റെ കാബ
ചെറിയ വീട്ടു പ്രാർത്ഥനകൾ മുതൽ അന്താരാഷ്ട്ര കൺവെൻഷനുകൾ വരെയുള്ള TPM ആരാധന യോഗങ്ങളിൽ പങ്കെടുത്ത ധാരാളം വർഷത്തെ എൻ്റെ അനുഭവങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ദൈവ പ്രവൃത്തിയുടെ ശക്തി ഒത്തുകൂടുന്ന ജനങ്ങളുടെ വലുപ്പത്തിന് ആനുപാതികമാണ് (തമാശ രൂപേണ പറയുന്നു). ഒത്തുകൂടുന്ന ജനങ്ങളുടെ വലുപ്പം, ടിപിഎമ്മിൻ്റെ ദൈവത്തെ കൂടുതൽ ശക്തനാകുന്നു.
വാചകമടിയിൽ വളരെ പ്രാവീണ്യമുള്ള ടിപിഎം നേതാക്കൾ അദ്ധ്യക്ഷത വഹിക്കുന്ന അന്താരാഷ്ട്ര യൂത്ത് ക്യാമ്പുകളിൽ ലഭിക്കുന്ന അനുഭവവുമായി താരതമ്യപ്പെടുത്തു മ്പോൾ ഒരു ചെറിയ പട്ടണത്തിൽ, ഒരു സഹോദരിയുടെ അദ്ധ്യക്ഷതയിൽ, വളരെ കുറച്ചു വിശ്വാസികൾ മാത്രം പങ്കെടുക്കുന്ന ഒരു ലോക്കൽ വിശ്വാസ ഭവനത്തിലെ അനുഭവം വളരെ താഴ്ന്നതാണ്. മികച്ച സംഗീതോപകരണങ്ങൾ, മികച്ച ശബ്‌ദ സംവിധാനം, പ്രഗത്ഭരായ ഗായകന്മാർ, ആകർഷകമായ വ്യക്തിത്വം മുതലായ വളരെ കൂടുതൽ സൗകര്യങ്ങൾ അയാൾക്കുണ്ട്, അതിനാൽ ഒത്തുചേരൽ കൂടുതൽ കൂടുതൽ രോമാഞ്ചം ഉണ്ടാക്കുന്നതായി മാറുന്നു! നിങ്ങളുടെ സ്വന്തം വീട്ടിൽ, അതേ ചെന്നൈ അനുഭവം എന്തുകൊണ്ട് കിട്ടുന്നില്ല എന്നത് തീർച്ചയായും ഒരു കടംകഥ (PUZZLE) ആണ്? ഈ രണ്ട് സ്ഥലങ്ങളിലും പ്രവർത്തിക്കുന്ന ദൈവം ഒന്നുതന്നെയല്ലേ?
പിന്നെ എന്തുകൊണ്ട് വ്യത്യാസം അനുഭവപ്പെടുന്നു? ദൈവ ശക്തി ഒരു സ്ഥലത്തോ നഗരത്തിലോ ശക്തരായ കുറച്ച് ജനങ്ങളിലോ അതുമല്ലെങ്കിൽ ആകർഷികരായ ചില സംഗീതജ്ഞരിലോ മാത്രം ഒതുങ്ങുന്നതാണോ? എന്തുകൊണ്ട് ടിപിഎം ദൈവത്തിന് ഈ ബാഹ്യ കാര്യങ്ങളുടെ സഹായം ആവശ്യമായി വരുന്നു? പല ടിപിഎം പാസ്റ്റർമാരും ഉന്നയിക്കുന്ന ചോദ്യത്തിൽ അതിശയിക്കാനില്ല, “എന്തുകൊണ്ട് ഈ പറയപ്പെടുന്ന പരിശുദ്ധാത്മാവ് ഇറങ്ങിവരാൻ ജനങ്ങൾ വേഗത്തിൽ കൈയ്യടിക്കുകയോ തമ്പേറും ചിഞ്ചിലവും വായിക്കുകയോ വേണം?” ഈ ചോദ്യങ്ങൾ എന്നെ ആശയ ക്കുഴപ്പത്തിലാക്കുന്നു, മാത്രമല്ല ടിപിഎമ്മിൻ്റെ ആരാധനാ മനോഹാരിതയ്‌ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്ന സമയമാണിത്.
വ്യാജാരാധനയും വ്യാജ സന്തോഷവും
ടിപിഎം ആരാധനകളിൽ കാണുന്ന ഹര്‍ഷോന്മാദം (ECSTASY) എന്ന വികാരത്തിൻ്റെ രഹസ്യം വെളിപ്പെടുത്തുന്നതിന്, വ്യാജാരാധനയിൽ അനുഭവപ്പെടുന്ന വ്യാജ വികാര ങ്ങളുടെ ഒരു കൂട്ടം ഉണ്ടെന്ന് നാം ആദ്യം മനസ്സിലാക്കണം. സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കാൻ ഇസ്രായേല്യർ ഒത്തുകൂടിയപ്പോൾ, അവർ സന്തോഷിക്കുകയും ആനന്ദം അനുഭവിക്കുകയും ചെയ്തുവെന്ന് വേദപുസ്തകം നമ്മോട് പറയുന്നു.
അത് വിഗ്രഹാരാധകരുടെ ഒരു കൂട്ടമായിരുന്നു. അവർ യഹോവയെ ആരാധിക്കുക അല്ലായിരുന്നു, മറിച്ച് ആരാധിച്ചത് സ്വർണ്ണ കാളക്കുട്ടിയുടെ വിഗ്രഹത്തെ ആയിരുന്നു. എന്നിട്ടും അവർ സന്തോഷ വികാരങ്ങൾ അനുഭവിച്ചു (പുറപ്പാട് 32:6). ഇസ്രായേല്യരുടെ വിഗ്രഹാരാധനയെക്കുറിച്ച് സ്തെഫാനോസ് വിവരിച്ചപ്പോൾ അവർ സന്തോഷിച്ചു വെന്ന് പറയുന്നു. അവർ നൃത്തം ചെയ്തുവെന്ന് പൗലോസ് പറയുന്നു (അപ്പൊ.പ്രവൃ. 7:41-42, 1 കൊരിന്ത്യർ 10:7). മൃഗത്തോട് കാട്ടുന്ന വ്യാജ ഭക്തി മൂലം ജനങ്ങൾക്ക് വ്യാജമായ സന്തോഷം ലഭിക്കുമെന്ന് ‘വെളിപ്പാട്’ പുസ്തകത്തിൽ നാം വായിക്കുന്നു (വെളിപ്പാട് 11:10).
TPM ആരാധനാ യോഗത്തിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവിൽ നിന്നാണെന്ന് പറയാനാവില്ല എന്നാണ് എൻ്റെ അഭിപ്രായം. ഇപ്പോൾ TPM മതഭ്രാന്തന്മാർ പ്രതികരിക്കാം, “ഞങ്ങൾ ഇസ്രായേല്യരെപ്പോലെ സ്വർണ്ണ കാളക്കുട്ടി ആകുന്ന വിഗ്രഹത്തെ ആരാധിക്കുന്നില്ല.” എൻ്റെ സുഹൃത്തേ ശരിയാണ്, എന്നാൽ വിഗ്രഹാ രാധനയിൽ ജനങ്ങൾക്ക് സന്തോഷവും ആവേശവും അനുഭവിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ അനുഭവം എങ്ങനെ യാഥാർത്ഥമാകും?
വ്യാജ പ്രവചനങ്ങളും അത്ഭുതങ്ങളും അടയാളങ്ങളും ഉള്ള വ്യാജാത്മാക്കൾ ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നില്ലേ? തൻ്റെ നാമത്തിലുള്ള ഈ അടയാളങ്ങളുടെ കെണിയിൽ വീഴരുതെന്ന് യേശു മുന്നറിയിപ്പ് നൽകിയില്ലേ? അന്ത്യനാളിൽ, യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുകയും പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് കരുതുന്ന പല ക്രിസ്ത്യാനികളെയും ഇത് അത്ഭുതപ്പെടുത്തും. യേശു അവരോട് മറുപടി പറയും “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല (മത്തായി 7:23).”
ഞങ്ങൾ തുടരുന്നതിന് മുമ്പ്, ദയവായി ഈ വീഡിയോ കാണുക.
https://youtu.be/IMrscGwgyF4
ഇവർ യേശുവിൻ്റെ നാമത്തിൽ ഒത്തുകൂടിയ വ്യക്തികളാണെന്ന കാര്യം ശ്രദ്ധിക്കുക. അവർ തങ്ങളുടെ അനുഭവം പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനമാണെന്ന് വിശ്വസിക്കു ന്നതായി തോന്നുന്നു. അവരുടെ അനുഭവം വേദപുസ്തക അടിസ്ഥാനത്തിൽ ആന്നെന്ന് അവകാശപ്പെടാൻ വേണ്ടി ടിപിഎംകാർ പ്രവൃത്തികൾ 2-ാം അധ്യായവും ബൈബിളിലെ അന്യഭാഷയുടെ മറ്റ് പരാമർശങ്ങളും ഉപയോഗിക്കുന്നതുപോലെ, ഈ “സന്തോഷ അഭിഷേകക്കൂട്ടം” അവരുടെ അനുഭവം സന്തോഷ തൈലത്താൽ അഭിഷേകം ചെയ്തതാ ണെന്ന് അവകാശപ്പെടാൻ വേണ്ടി എബ്രായർ 1:9 പോലുള്ള വാഖ്യങ്ങളും മറ്റു പലതും ഉപയോഗിക്കുന്നു (പ്രവൃ. 15:52, റോമർ 5:5, 14:17, 15:13, 1 തെസ്സ 1:6).
ടിപിഎംകാർ ചിന്തിക്കുന്നതുപോലെ, ഒരു അപരിചിതൻ ടിപിഎമ്മിൽ അലറുന്നത് പരിശുദ്ധാത്മാവിൻ്റെ തെളിവായി കണക്കാക്കുമ്പോൾ, സന്തോഷത്തിൻ്റെ എണ്ണയിൽ വിശ്വസിക്കുന്ന ഈ ആളുകൾ തങ്ങളുടെ അനുഭവം തിരുവെഴുത്തുകളിൽ എഴുതി ഇരിക്കുന്ന പരിശുദ്ധാത്മാവ് ചൊരിയുന്ന സന്തോഷമാണെന്ന് അനുമാനിക്കുന്നു.
വ്യാമോഹത്തിന് (DELUSION) കീഴിലല്ലാത്ത വിവേകമുള്ള മനസ്സിന് ഇത് പിശാചുക്കളുടെ പ്രവൃത്തിയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇതുമായി നോക്കുമ്പോൾ, ടിപിഎമ്മിൻ്റെ അഭിഷേകം ഉപരിതലത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. ടിപിഎമ്മിൻ്റെ ആരാധന അനുഭവം കൂടുതൽ പരിഷ്കൃതമാണ് (REFINED). ഐഫോണിൻ്റെ രണ്ട് തരം വ്യാജ പകർപ്പുകൾ വിപണിയിൽ ഉള്ളതുപോലെ – ഒന്ന് അപക്വമായ ഫിനിഷിംഗ് കാരണം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും, മറ്റത് പുറമെ തിരിച്ചറിയാൻ കഴിയില്ല – ടിപിഎമ്മിൻ്റെ പെന്തക്കോസ്ത് അനുഭവവും മറ്റ് നിലവാരമില്ലാത്തവയും സമാനമാണ്.
ടിപിഎമ്മിൻ്റെ വ്യാജ ആരാധന അനുഭവങ്ങൾ പ്രായോഗികമായി മനസിലാക്കാൻ, ചുവടെയുള്ള വീഡിയോ കാണാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് ‘ട്രാൻസ് (TRANCE)’ എന്ന മലയാളം സിനിമയിൽ നിന്നും മുറിച്ചെടുത്ത പല തുണ്ടുകള്‍ ചേർത്ത് ഒട്ടിച്ചുണ്ടാക്കിയ ഒരു ചിത്രം ആണ്. ആകർഷകമായ വ്യക്തിത്വത്തിൻ്റെയും ശക്തമായ സംഗീതത്തിൻ്റെയും തികഞ്ഞ സംയോജനത്തിലൂടെ ജനങ്ങളുടെ വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇത് കാണിക്കുന്നു.
https://youtu.be/mtzkZrSGpls
മുകളിലുള്ള വീഡിയോ കണ്ട ശേഷം ഞാൻ നിങ്ങളോട് ചോദിക്കുന്നു, “ടിപിഎം കാത്തിരുപ്പ് യോഗങ്ങളിലെ അമിതമായ സുഖസന്തോഷവികാരത്തെ (EUPHORIA) ക്കുറിച്ച് വീഡിയോ നിങ്ങളെ ഓർമ്മിപ്പിക്കുന്നില്ലേ?” എൻ്റെ സൗണ്ട് തിയേറ്ററിൽ ഈ സിനിമാ ട്രാൻസിലെ തുള്ളിച്ചാടി എന്ന ഗാനം ഇട്ടിട്ട് ഞാൻ എൻ്റെ കണ്ണുകൾ അടച്ചു. ഇരുമ്പുലിയൂരിലെ ഒരു ടിപിഎം മീറ്റിംഗിലേക്ക് എന്നെ കൊണ്ടുപോയതായി എനിക്ക് തോന്നി. ഞാൻ ഒരു TPM യൂത്ത് ക്യാമ്പിലാണെന്ന് എനിക്ക് തോന്നി. ഫഹദ് ഫാസിലിന് (ട്രാൻസ് സിനിമയിലെ നടൻ) പകരം തേജുവിനെയും മനശ്ശെയെയും എനിക്ക് ഭാവനയിൽ കാണാൻ കഴിഞ്ഞു. അതേ ചെന്നൈ കൺവെൻഷൻ്റെ “ദൈവം നമ്മുടെ ഇടയിൽ നീങ്ങുന്നു” എന്ന തോന്നലും എനിക്ക് അനുഭവപ്പെട്ടു.
ദാവീദ് ഒരു മികച്ച സംഗീതജ്ഞനായിരുന്നു, അതുപോലെ തന്നെ പിശാചിനും അഭിഷേകവും സംഗീത ദാനങ്ങളും ഉണ്ടായിരുന്നുവെന്ന കാര്യം മറക്കരുത് (യെഹെസ്‌കേൽ 28). ദൈവികമായി തോന്നുന്ന സംഗീതത്താൽ പിശാചിന് നമ്മെ ആകർഷിക്കാൻ സാധിക്കും. പാട്ടിലൂടെയും സംഗീതത്തിലൂടെയും ഈ ആത്മലോക ഇടപെടലിന് പുറമെ അതിന് ശാസ്ത്രത്തിൻ്റെ ഒരു വശവും ഉണ്ട്! സംഗീതത്തോട് പ്രതികരിക്കുന്ന രീതിയിൽ നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നു. ശബ്ദം, പ്രകാശം, മറ്റ് ഇന്ദ്രിയ സംബന്ധമായ ഉത്തേജനങ്ങൾ എന്നിവയ്ക്കുള്ള പ്രതികരണമായി നമ്മുടെ ശരീരം ഡോപാമൈൻ, ഓക്സിടോസിൻ, സെറോട്ടോണിൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നുവെന്ന് ശാസ്ത്രം പറയുന്നു. ഉപകരണങ്ങളുടെ ഒരു മികച്ച ചേരുവ, മെലഡി, വൈകാരിക വാക്കുകൾ മുതലായവ നമ്മിൽ അമിതമായ സുഖസന്തോഷ വികാരം സൃഷ്ടിക്കും.
പെന്തക്കോസ്ത് മീറ്റിംഗുകളിൽ ജനങ്ങൾക്ക് അനുഭവപ്പെടുന്ന സന്തോഷത്തിൻ്റെയും ഹര്‍ഷോന്മാദത്തിൻ്റെയും വികാരങ്ങൾ, മനുഷ്യ ശരീരത്തിൻ്റെ തേജസ്, സംഗീതം, ശബ്ദ ഇഫക്റ്റുകൾ എന്നിവയോടുള്ള ഹോർമോൺ പ്രതികരണമല്ലാതെ മറ്റൊന്നുമല്ല. ഇതെല്ലം ചേർന്ന സംഗീതത്തിന് നമ്മുടെ വികാരങ്ങൾ കൈകാര്യം ചെയ്യാനും (MANIPULATE) നമ്മിൽ ഇടപെടാനും കഴിയുമെന്ന് കൂടുതൽ സ്ഥിരീകരിക്കുന്നതിന്, മുകളിലുള്ള വീഡിയോ സമാഹാരത്തിലെ ‘ഹരേ കൃഷ്ണ ആരാധന മെലഡി’ ശ്രവിക്കുക. ആ ‘ഹരേ കൃഷ്ണ സംഗീതത്തിന്’ സമർപ്പിച്ചുകൊണ്ട് കണ്ണുകൾ അടയ്ക്കുക (TPM മീറ്റിംഗുകളിൽ സമർപ്പിക്കാൻ നിങ്ങളോട് കണ്ണുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതുപോലെ).
ശക്തവും ദിവ്യവുമായി മാത്രം നിങ്ങൾ വിശേഷിപ്പിക്കുന്ന ചിലത് നിങ്ങൾ തീർച്ചയായും അനുഭവിക്കുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. നിങ്ങൾ ഒരു ഉണർവ് പ്രാപിച്ച ക്രിസ്ത്യാനിയല്ലെങ്കിൽ അഥവാ നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ “ഹരേ കൃഷ്ണ” സംഗീതത്തെ ദിവ്യമെന്ന് വിളിക്കും. കൂട്ടത്തിൽ ‘ഹരേ കൃഷ്ണ മെലഡി’ യുടെ മോഹനത്തിൽ വിദേശ സ്ത്രീ നൃത്തം ചെയ്യുന്ന രീതി മുകളിലെ വീഡിയോയിൽ ശ്രദ്ധിക്കുക. അവളുടെ ഹോർമോണുകൾ അവളെ വഞ്ചിക്കുകയാണ്. അവളുടെ വികാരങ്ങൾ അവളെ നുണ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. ടിപിഎമ്മിൻ്റെ കാര്യത്തിലും, അതേ ഹോർമോണുകൾ വഞ്ചന പ്രവർത്തിക്കുന്നു. ജനങ്ങളുടെ വികാരം കൈകാര്യം ചെയ്യാൻ കഴിവുള്ള ശക്തമായ ഉപകരണമാണ് സംഗീതം. മെലഡി ആത്മാവാണെന്ന് കരുതി ജനങ്ങൾക്ക് അകന്നുപോകാൻ എളുപ്പമാണ്.
പരിശുദ്ധാത്മാവും വ്യാജാത്മാവും തമ്മിലുള്ള വ്യത്യാസം
നമ്മുടേത് യഥാർത്ഥ ആരാധനയാണെന്ന് നമ്മുക്ക് സ്വയം വാദിക്കാം, എന്നാൽ നമ്മുടെ ആരാധന യഥാർത്ഥമാണെന്ന് മനസ്സിലാക്കാൻ ദൈവത്തിൽ നിന്ന് നമുക്ക് എന്ത് അടയാളമുണ്ട്? യഥാർത്ഥ അന്യഭാഷകളും യഥാർത്ഥ പ്രവചനങ്ങളും അത്ഭുതങ്ങളും ഉണ്ട് എന്നത് ശരിയാണ്. അതുപോലെ തന്നെ വ്യാജ അന്യഭാഷകൾ, പ്രവചനങ്ങൾ, അത്ഭുതങ്ങൾ എന്നിവയുമുണ്ട്. യഥാർത്ഥം പോലെ വ്യാജവും ദൈവ നാമത്തിൽ തന്നെ കൂടിവരുന്നു. എന്നാൽ ദൈവം അത് അംഗീകരിക്കുന്നില്ല. തൻ്റെ നാമത്തിൽ കൂടിവരുന്ന എല്ലാ ഒത്തുചേരലിലും അംഗീകാരത്തിൻ്റെ അടയാളം നല്കാൻ ദൈവം ബാധ്യസ്ഥനല്ല.
എല്ലാറ്റിൻ്റെയും തുടക്കത്തിൽ തന്നെ, ദൈവം ഒരിക്കലും അംഗീകരിക്കാത്ത കയീൻ്റെ ആരാധനയുടെ ഒരു ഉദാഹരണം നമുക്കുണ്ട്. ആരാധകനായ കയീൻ തൻ്റെ യാഗം യഹോവയായ ദൈവത്തിനു സമർപ്പിച്ചെങ്കിലും, അത് അസാധുവും അസ്വീകാര്യവും ആയി അടയാളപ്പെടുത്തി. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ 400 പ്രവാചകന്മാർ യഹോവയുടെ നാമത്തിൽ ഒത്തുകൂടി, എന്നാൽ യഹോവ അവരുടെ ഇടയിൽ ഭോഷ്കിൻ്റെ ഒരു ആത്മാവിനെ അയച്ചു (1 രാജാക്കന്മാർ 22). ലൂക്കോസ് 18 ലെ പരീശൻ യഹോവയോട് പ്രാർത്ഥിക്കുകയായിരുന്നു. ദശാംശം, പ്രാർത്ഥന, നിരന്തരമായ ഉപവാസം എന്നിവയിൽ താൻ ദൈവത്തോട് വിശ്വസ്തനാണെന്ന് അവൻ കണക്കാക്കി. എന്നാൽ ദൈവം അവൻ്റെ പ്രാർത്ഥനകൾ സ്വീകരിച്ചില്ല.
പഴയനിയമത്തിലെ ഇസ്രായേല്യരോട് ദൈവം പറഞ്ഞു, “നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു. (ആമോ. 6:5). അവരുടെ പാട്ടുകളെക്കുറിച്ച് അദ്ദേഹം പറയുന്നു, “നിൻ്റെ പാട്ടുകളുടെ സ്വരം എൻ്റെ മുമ്പിൽനിന്നു നീക്കുക; നിൻ്റെ വീണാനാദം ഞാൻ കേൾക്കയില്ല.” (ആമോ. 5:23). അത്ഭുതങ്ങൾ, പ്രവചനങ്ങൾ, അടയാളങ്ങൾ എന്നിവ ദൈവത്തിൽ നിന്ന് മാത്രം വരും എന്ന് കരുതി ക്രിസ്ത്യാനികൾ വഞ്ചിക്കപ്പെടുമെന്ന് മത്തായി 7:23 വിവരിക്കുന്നു. ആരാധനയുടെ ഈ വേദപുസ്തക ഉദാഹരണങ്ങളെല്ലാം വിവരിക്കുന്നതിലെ എൻ്റെ ആശയം നമ്മെത്തന്നെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ്.
എന്തിനെ പരിശുദ്ധാത്മാവിൻ്റെ യഥാർത്ഥ പ്രവർത്തനത്തിൻ്റെ അടയാളമായി കരുതാം? നമ്മുടെ ആരാധന വ്യാജമല്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം? നമ്മുടെ അന്യഭാഷകൾ വ്യാജമല്ലേ? നമ്മുടെ പ്രവചനങ്ങൾ വഞ്ചനയല്ലേ?
വ്യാജാത്മാക്കളുടെ ഉപരിപ്ലവമായ നാടകത്തിൽ നിന്ന് വ്യത്യസ്തമായ പരിശുദ്ധാത്മാവിൻ്റെ യഥാർത്ഥ പ്രവർത്തനത്തിൻ്റെ വേറിട്ട അടയാളം, പരിശുദ്ധാത്മാവ് യേശുവിനെ മാത്രമേ ഉയർത്തുന്നുള്ളൂ, ദൈവശക്തി അനുഭവിക്കുന്ന ജനങ്ങളുടെ ജീവിതത്തിൽ ആത്മാവിൻ്റെ ഫലങ്ങൾ പ്രദർശിക്കാൻ തുടങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു.
യോഹന്നാൻ 16:14, “അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്ക് അറിയിച്ചുതരുന്നതു കൊണ്ട് എന്നെ മഹത്വപ്പെടുത്തും.”
മറുവശത്ത്, വ്യാജ അനുഭവങ്ങൾ യഥാർത്ഥ മീറ്റിംഗുകൾ പോലെ ആളുകൾക്ക് ഉന്മേഷം, ആവേശം, സന്തോഷം എന്നിവ നൽകിയേക്കാം. വ്യാജ സമ്മേളനങ്ങളിൽ ഉപരിപ്ലവമായ സംഗീതവും ദൈവ സ്തുതിയും ഉണ്ടാകും. ഈ വളരെ കൃത്രിമമായ സമ്മേളനങ്ങളിൽ പ്രവചനങ്ങളും അത്ഭുതങ്ങളും ഉണ്ടാകും. എന്നിട്ടും അത്തരം കൂടിക്കാഴ്ചയുടെ ഉടനടി ഫലമായി, ജനങ്ങൾ മനുഷ്യരെ ദൈവത്തിൻ്റെ പങ്കാളികളായി ഉയർത്താൻ തുടങ്ങും. മനുഷ്യനും ദൈവവും തമ്മിലുള്ള ഏക മധ്യസ്ഥനായ യേശുവിനെ ഉയർത്തുന്നതിനു പകരം, നേതാക്കൾ തങ്ങളെ ജനങ്ങളുടെ മുന്നിൽ സ്വയം ഉയർത്തും എന്നതാണ്. ആരാ ധകരുടെ ആവേശം അനുഭവിക്കാൻ കഴിഞ്ഞത് നേതാക്കന്മാരുടെ വിശുദ്ധിയോ ശക്തിയോ മൂലമാണെന്ന് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങും – പ്രവൃ. 3:12.
വ്യാജാത്മാവ് പ്രവർത്തിക്കുമ്പോൾ, ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ ഒരു മാറ്റവും കാണാൻ കഴിയില്ല. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾക്ക് പകരം, കലാപം, അധാർമികത, കള്ളപ്പണം വെളുപ്പിക്കൽ, നുണകൾ തുടങ്ങിയ എല്ലാ ദുഷ്പ്രവൃത്തികളുടെയും റിപ്പോർട്ടുകൾ ശുശ്രുഷകന്മാരുടെ ജീവിതത്തിൽ ഉണ്ടാകും, അവയിലൂടെ ഈ വ്യാജാ ത്മാവ് പ്രവർത്തിക്കുന്നു. ഈ വ്യാജ ഉല്ലാസത്തിൻ്റെ മറ്റൊരു വലിയ അപകടം, അത്തരം സമ്മേളനങ്ങളിൽ ജനങ്ങളുടെ മതാനുഭവങ്ങൾ ദൈവത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ രൂപപ്പെടുത്താൻ തുടങ്ങുന്നു എന്നതാണ്.
തിരുവെഴുത്തുകളേക്കാൾ, അവരുടെ ദൈവശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിനായി അവർ അവരുടെ വ്യക്തിപരമായ വികാരങ്ങളെയും ആത്മീയ അനുഭവങ്ങളെയും ആശ്രയിക്കുന്നു. തിരുവെഴുത്തിൽ നിന്നുള്ള സുവിശേഷം പങ്കുവെക്കുന്നതിനുപകരം, വ്യക്തികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി ജനങ്ങൾ സ്വപ്നങ്ങ ളിലും നരക ദർശനങ്ങളിലും കൂടുതൽ വിശ്വസിക്കാൻ തുടങ്ങുന്നു. ഇത് ആർ സി സ്പ്രോളിൻ്റെ ഒരു ഉദ്ധരണി എന്നെ ഓർമ്മപ്പെടുത്തുന്നു – “നിങ്ങളുടെ വ്യക്തിപരമായ സാക്ഷ്യം നിങ്ങൾക്ക് എത്ര അർത്ഥവത്താണെങ്കിലും സുവിശേഷമല്ല.”
ഉപസംഹാരം
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ ചൊരിയുന്ന യഥാർത്ഥ സന്തോഷവും സമാധാനവും ശാശ്വതമാണ്. യഹോവയുടെ ആരാധനയിൽ യഥാർത്ഥവും വ്യാജവുമായ ഘടകങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതിനായി യഥാർത്ഥ ആരാധനയുടെ ഉദാഹരണങ്ങളും യഥാർത്ഥ സങ്കീർത്തനങ്ങളും തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി നാം ദൈവത്തെ എങ്ങനെ ബഹുമാനിക്കുന്നു, പീഡനത്തിലും പരീക്ഷണ സമയങ്ങളിലും മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കുന്നു എന്നതിൻ്റെ ആന്തരിക പരിവർത്തനമാണ് വ്യത്യസ്തമായ ഒരു അടയാളം.
നല്ല കഥാപാത്രങ്ങളുടെയും ദിവ്യസ്നേഹത്തിൻ്റെയും വ്യാജപ്രകടനവും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുക, അത് തീച്ചൂളയിൽ പരീക്ഷിക്കുമ്പോൾ അതിൻ്റെ യഥാർത്ഥ സ്വഭാവം കാണിക്കും. ഒരു പുരുഷൻ വളരെയധികം താഴ്മയുള്ളവനും സദ്‌ഗുണങ്ങൾ കൊണ്ട് പാകമായവനുമായി കാണപ്പെടാം, പക്ഷേ അവൻ്റെ മതപരമായ വികാരങ്ങൾ, കുടുംബം, സ്വന്തം ശരീരം, ചില പുരുഷന്മാരുടെയും സ്ത്രീകളുടെയും ഭക്തി, മതഭ്രാന്ത്, സമ്പത്ത്, ആരോഗ്യം മുതലായവയിൽ ആരെങ്കിലും അവനെ അടിക്കാൻ അനുവദിക്കുക. ആ സമയത്ത്, അവൻ്റെ യഥാർത്ഥ സ്വഭാവം പൊട്ടിപ്പുറപ്പെടും.
ഓരോ മനുഷ്യനും കണ്ണാടിയിൽ നോക്കണം. ചുരുക്കത്തിൽ, വെളിച്ചവും സംഗീതവും ശബ്ദവും ആകർഷകമായ വാക്കുകളും ഉപയോഗിച്ച് വൈകാരിക കൃത്രിമത്വത്തിൻ്റെ ക്ഷണികമായ ആനന്ദം ദൈവ സാന്നിധ്യമല്ല. എനിക്ക് മുമ്പ് സമാനമായ വിഷയത്തിൽ സംസാരിച്ച ചില വിശ്വാസികളിൽ നിന്നുള്ള ഉദ്ധരണികളോടെ ഞാൻ ഈ ലേഖനം അവസാനിപ്പിക്കുന്നു.
- “വികാരങ്ങൾ പിന്തുടരരുത്. ക്രിസ്തുവിനെ പിന്തുടരുക.” (R C SPROUL)
- “ആവേശത്തിൽ കാര്യങ്ങൾ ചെയ്യുന്ന ഒരു സഭ പുതിയനിയമ സഭയല്ല. ഉപ രിതല ഉത്തേജനത്തിനുള്ള (STIMULATION) ആഗ്രഹം തകർന്ന പ്രകൃതിയുടെ അടയാളമാണ്, അതിനുവേണ്ടി തന്നെയാണ് ക്രിസ്തു മരിച്ചതും (A W TOZER). ”
- “വൈകാരികമായി ഇളക്കിവിടാതെ, ദൈവശാസ്ത്രപരമായി പഠിപ്പിക്കുക എന്നന്നതാണ് ഞങ്ങളുടെ വലിയ ആവശ്യം (ALISTAIR BEGG).”
കുറിപ്പ്: ആത്മാവിൻ്റെ വ്യാജ ചലനം തിരിച്ചറിയുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക്, ജോനാഥൻ എഡ്‌വേഡ് 1730-1755 കാലഘട്ടത്തിലെ ആദ്യത്തെ മഹത്തായ ഉണ ർവിന് സാക്ഷ്യം വഹിച്ചപ്പോൾ എഴുതിയ “ദൈവാത്മാവിൻ്റെ പ്രവർത്തനത്തിൻ്റെ അടയാളങ്ങൾ (DISTINGUISHING MARKS OF WORKS OF SPIRIT OF GOD)” വായിക്കുക.
*************
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.