ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 4

എല്ലാം ഉപേക്ഷിച്ച് അവിവാഹിതനായിരുന്നാൽ ഒരു വ്യക്തി അപ്പൊസ്തലൻ എന്ന പദവിക്ക് യോഗ്യനാകുമോ? ഞങ്ങൾ അത് ചർച്ച ചെയ്യുന്നതിന് മുമ്പ്, ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക – ടിപിഎം സീയോൻ്റെ മാന്ത്രികത. അവ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഇത് കാതുകൾക്ക് ഇമ്പവും മനസ്സിന് സുഖവും തരുന്നതെങ്കിലും, വിശ്വാസി സമൂഹത്തെ ബൈബിൾ പഠനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് ക്ഷണിക്കട്ടെ. ബെരോവക്കാരെ പോലെ അതിനെ വിലയിരുത്തുക – അപ്പൊ.പ്രവൃ. 17:11.

ഒരു അപ്പൊസ്തലൻ്റെ തിരഞ്ഞെടുപ്പ്

ഒരു വേദപുസ്തക ഭാഗത്തോടെ തുടങ്ങട്ടെ.

ലൂക്കോസ് 6:12-13, “ആ കാലത്ത്‌ അവൻ പ്രാർത്ഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.”

മേൽപ്പറഞ്ഞ വാക്യങ്ങളിൽ നിന്നും ലൂക്കോസ് 10:1 ൽ നിന്നും 72 അംഗസംഘം ഉൾപ്പെടെ അനേകം ശിഷ്യന്മാർ യേശുവിനുണ്ടായിരുന്നുവെന്ന് നിസ്സംശയം വ്യക്തമാണ്. അതിൽ നിന്ന് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാർ എന്ന് വിളിച്ചു. തിരഞ്ഞെടുക്കാനുള്ള അവകാശം ദൈവം യേശുവിന് മാത്രം നൽകിയതാണെന്നും നമുക്ക് മനസിലാക്കാം. ലൂക്കോസ് 10:17 ൽ, യേശു തിരഞ്ഞെടുത്ത 72 പേരെ ബൈബിൾ പരിചയപ്പെടുത്തുന്നു, തുടർന്ന് യേശു അവരെ ശിഷ്യന്മാർ എന്ന് വിളിക്കുന്നു. അവരെ അപ്പൊസ്തലന്മാരായി അഭിസംബോധന ചെയ്യുന്നില്ല.

the Magic of TPM Zion

മത്തായി 19:28, വെളിപ്പാട് 21:4 പ്രകാരം കുഞ്ഞാടിൻ്റെ കാന്തയായ പുതിയ യെരുശ ലേമിനെ 12 അടിസ്ഥാനങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിൽ 12 അപ്പൊസ്തലന്മാരുടെ പേരുകൾ മാത്രമേ കൊത്തിയിട്ടുള്ളൂ. അത് ദൈവിക പദ്ധതിയല്ലേ? അല്ലെങ്കിൽ, പിന്നെ എന്താണ്? അപ്പൊസ്തലന്മാരാൽ തിരഞ്ഞെക്കപ്പെട്ട 7 പേരിൽ സ്തേഫാനോസും, ഫിലിപ്പൊസും, യേശുവിൻ്റെ സഹോദരനും യെരൂശലേമിലെ മൂപ്പനുമായ യാക്കോബും, പൗലോസിനെ സ്നാനപ്പെടുത്തിയ അനന്യാസും, തീത്തോസും, തിമൊഥെയൊസ്‌, ഫിലേമോനും: എന്തിനേറെ പറയുന്നു സുവിശേഷ രചയിതാവായ ലൂക്കോസിനെപോലും ദൈവവചനം ക്രിസ്തുവിൻ്റെ “അപ്പൊസ്തലന്മാർ” എന്ന പേരിൽ പരിചയപ്പെടുത്തുന്നില്ല. അങ്ങനെയാണെങ്കിൽ, “ക്രിസ്തുവിൻ്റെ അപ്പോസ്തലന്മാർ” എന്ന പേരിൽ ഇക്കാലത്തെ സുവിശേഷകന്മാർ തങ്ങളെത്തന്നെ മറ്റുള്ളവരുടെ മുമ്പിൽ പരിചയപ്പെടുത്തുന്നത് വേദവചന വിരുദ്ധവും ആത്മീകഗർവ്വുമല്ലേ?

പൗലോസിനെ പ്രതിനിധാനം ചെയ്തതിനാൽ തിമൊഥെയൊസിനെയും യൂനിയാവിനെയും തീത്തൊസിനെയും പൗലോസിൻ്റെ അപ്പോസ്തലന്മാർ എന്ന് വിളിക്കാം. എന്നാലും, അവർ യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരല്ല. ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാർ 12 പേർ മാത്രമാണ്.

യൂദാ ഇസ്കാര്യോത്തിൻ്റെ പകരക്കാരൻ

ഈ അവസ്ഥയിൽ ന്യായമായ ഒരു ചോദ്യം ഉയരും; എങ്ങനെ മത്ഥിയാസും പൗലോസും അപ്പൊസ്‌തലന്മാർ ആയി? പ്രവൃത്തികൾ 1:20-26 ൽ പത്രോസ് നൽകിയ പ്രസ്താവന ഈ ചോദ്യത്തിന് പൂർണ്ണ ഉത്തരം നൽകുന്നു. “യൂദാ” ഒഴിഞ്ഞുപോയ സ്ഥലത്തേക്ക് ഒരാളെ തിരഞ്ഞെടുക്കണം. അതായത്, തുല്യ യോഗ്യതയുള്ള 2 പേർ ലഭ്യമായിരുന്നിട്ടും, ഒരാളെ മാത്രമേ തിരഞ്ഞെടുക്കാനാകൂ. ഇത് പത്രോസ് സങ്കീർ. 109:8 അനുസരിച്ച് മനസ്സിലാക്കി. ഇപ്പോൾ പ്രിയ വായനക്കാർ ദയവായി എനിക്ക് ഉത്തരം തരിക, എന്തുകൊണ്ട് അവർ ബർശേബ എന്ന യോസഫിനെ ഒഴിവാക്കി? ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ; ദൈവിക പദ്ധതിയിൽ അപ്പോസ്തലത്വം “പന്ത്രണ്ട്” പേരിൽ നിജപ്പെടുത്തിയിരിക്കുന്നു.

തുടർന്നങ്ങോട്ട് മത്ഥിയാസിൻ്റെ കൂടുതൽ ചരിത്രം ദൈവവചനത്തിൽ കാണാത്തതും പൗലോസിൻ്റെ തിരഞ്ഞെടുപ്പും കൂടി ചേർത്ത്‌ പല കാര്യങ്ങൾ ദൈവ വചനത്തിൽ നിന്നും പഠിക്കേണ്ടതുണ്ട്. മത്ഥിയാസിൻ്റെ തിരഞ്ഞെടുപ്പ് പരിശുദ്ധാത്മാവിൻ്റെ ആഗമനത്തിന് മുൻപായിരുന്നു എന്ന വസ്തുത നാം മനസ്സിലാക്കുന്നുവെങ്കിൽ, കാര്യം ആഴത്തിൽ മനസ്സിലാക്കുന്നത് എളുപ്പമായിരിക്കും.

അപ്പൊ.പ്രവൃ. 9:5 വായിക്കുമ്പോൾ, പൗലോസിനെ തെരഞ്ഞെടുത്തത് യേശുവാണെന്ന് നമുക്ക് മനസ്സിലാക്കാം. അദ്ദേഹത്തെ വിളിച്ചതും അയച്ചതും യേശു തന്നെ ആയിരുന്നു. ലൂക്കോസ് 2:10; 2:30; യെശയ്യാവ് 42:1 തുടങ്ങി മറ്റ് പല സ്ഥലങ്ങളിലും പറയുന്ന പ്രവചന പൂർത്തീകരണത്തിന് പൗലോസിൻ്റെ തിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. കൂടാതെ, യോഹന്നാൻ 16:13; 21:2-3; ഗലാത്യർ 2:11 എന്നി ഭാഗങ്ങൾ കൂടുതൽ അറിവിനായി വളരെ ശ്രദ്ധയോടെ പഠിക്കുക.

അഞ്ചുതരം ശുശ്രുഷയുടെ വളച്ചൊടിവ്

അപ്പോൾ പിന്നെ എഫെസ്യർ 4:11 ൽ പറയുന്ന അപ്പൊസ്തലന്മാരുടെ ശുശ്രൂഷയും അഞ്ചുവിധ ശുശ്രുഷകന്മാർ “സഭയ്ക്ക്” എന്നതുമോ? ദൈവവചനത്തിൻ്റെ മുഴുവൻ ബുദ്ധിയുപദേശവും മനസ്സിലാക്കണവെങ്കിൽ, വേദഗ്രന്ഥത്തിൻ്റെ മറ്റു ഭാഗങ്ങളും കൂടി ചേർത്ത്‌ നാം വിലയിരുത്തണം. ഇത് ഫിലിപ്പിയർ 1:1 കൂടി ചേർത്തുപഠിച്ചാൽ വേറെ രണ്ട് ശുശ്രുഷകൾ കൂടി ഉണ്ടെന്ന് മനസ്സിലാക്കാം.

രണ്ടാമതായി, നാം എഫെസ്യർ 2:20 ശ്രദ്ധാപൂർവ്വം പഠിക്കുമ്പോൾ, യേശുക്രിസ്തു തന്നെ മൂലക്കല്ലായിരിക്കുന്ന നമ്മെ ഓരോരുത്തരെയും അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ ചേർത്ത്‌ പണിയുക ആണെന്ന് മനസ്സിലാക്കാം. പണിയുക എന്ന പദത്തിൻ്റെ ഉപയോഗം മൂലം അടിസ്ഥാനം ഇതിനകം തന്നെ ഉണ്ടെന്ന് വ്യക്തമാണ്. കെട്ടിടംപണി ആരംഭിച്ചതിനുശേഷം വീണ്ടും വീണ്ടും അടിത്തറയിടുന്ന മണ്ടൻ പണി ആരെങ്കിലും ചെയ്യുമോ? അപ്പോൾ പിന്നെ അഖിലാണ്ഡത്തിൻ്റെ സൃഷ്ടാവായ ദൈവം ഇത്തരത്തിലുള്ള തികച്ചും മണ്ടൻ പണി ചെയ്യുമോ?നാം” അതായത് “സുവിശേഷകന്മാർ ഉൾപ്പെടെ”, നമ്മൾ അടിസ്ഥാന കല്ലുകൾ ആകുമോ അതോ അതോ ജീവനുള്ള കല്ലുകൾ ആകുമോ? (ദയവായി 1 പത്രോസ് 2:5 വായിക്കുക).

ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരായി സ്വയം പ്രഖ്യാപിക്കുന്ന TPM സീയോൻ്റെ മാന്ത്രികതയെ ക്കുറിച്ച് ജാഗ്രത പാലിക്കുക. അവർ ടിപിഎമ്മിൻ്റെ അപ്പൊസ്തലന്മാരാണ്, ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരല്ല. ഒരു ലോക്കൽ സഭയിലെ ശുശ്രുഷകൻ സ്വയം അപ്പൊസ്തലനാണെന്ന് അവകാശപ്പെടുമ്പോൾ, അദ്ദേഹം സാങ്കേതികമായി ശരിയാണ്. അദ്ദേഹം തീർച്ചയായും ടിപിഎമ്മിൻ്റെ സെൻ്റർ പാസ്റ്ററിൻ്റെ അപ്പോസ്തലനാണ്. പക്ഷെ, അയാൾ ഒരിക്കലും ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനല്ല.

ടിപിഎം അർത്ഥവ്യത്യാസം വരുത്തുന്നു (TPM TWIST)

അവരുടെ അജ്ഞരായ വിശ്വാസികൾക്ക് നൽകുന്ന ഇനിപ്പറയുന്ന തിരുവെഴുത്തുകളുടെ തെറ്റായ വ്യാഖ്യാനമാണ് അവരുടെ ഈ പറയപ്പെടുന്ന അപ്പോസ്തലിക ശുശ്രൂഷയ്ക്ക് കാരണം.

ലൂക്കോ. 14:26, “എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന് എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.”

ഈ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നതിലൂടെ അവർ ഒരു അപ്പൊസ്തലനായിത്തീരുമെന്ന് അജ്ഞരായ ആളുകളോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ഈ ദുരുപദേശം പഠിപ്പിക്കുന്നവരുണ്ട്. ഇവിടെ ദൈവവചനം ഉറപ്പിച്ചു പറയുന്ന കാര്യം “ശിഷ്യനായിരിക്കുക എന്നതാണ്”. യേശുവിന് അനേകം ശിഷ്യന്മാർ ഉണ്ടായിരുന്നിട്ടും 12 അപ്പൊസ്തലന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നമുക്കറിയാം.

അത്തരമൊരു സാഹചര്യത്തിൽ, ഈ കാലഘട്ടത്തിൽ ഒരു സംഘടനയുടെ വെളുത്ത വസ്ത്രം ധരിച്ച ശുശ്രൂഷകന്മാർ അപ്പൊസ്തലന്മാർ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നത് രസകരമല്ലേ? ഇത് ആത്മീയ നിഗളമല്ലേ? ദൈവ ശുശ്രൂഷയിൽ, അപ്പൊസ്തലന്മാരെ കൂടാതെ മറ്റു പല ശുശ്രൂഷകന്മാരും ഉണ്ട്? ഭവനം ചമയ്ക്കുന്നവല്ലാതെ വേറെ ആർക്കും അപ്പോസ്തലന്മാരെയോ മറ്റേതെങ്കിലും ശുശ്രൂഷകന്മാരെയോ നിയമിക്കാൻ അധികാരമില്ല. ടിപിഎം സീയോൻ്റെ മന്ത്രികതയിൽ കബളിപ്പിക്കപ്പെടരുത്.

***********

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *