ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 5

സഹോദരീ സഹോദരന്മാരേ,

ഒരു നീണ്ട അവധിക്ക് ശേഷം, ടിപിഎം തീവ്രവാദികളുടെ കണ്ണുതുറപ്പിക്കാൻ കൂടുതൽ ലേഖനങ്ങളുമായി ഇതാ ഞാൻ തിരിച്ചെത്തിയിരിക്കുന്നു.

ഫിലിപ്പിയർ 3:17 (അപ്പൊസ്തലനായ പൗലോസ്)

“സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്ക് കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.”

പ്രവൃത്തികൾ 20:33-35, 1 കൊരിന്ത്യർ 1:12, 1 തെസ്സലൊനീക്യർ 2:9, 2 തെസ്സലൊനീക്യർ 2:9 എന്നിവയ്‌ക്കൊപ്പം ഈ വാക്യം പഠിക്കുമ്പോൾ പൗലോസ് ഉപജീവനത്തിനായി സ്വന്തം കൈകൊണ്ട് കഠിനാധ്വാനം ചെയ്തുവെന്നും ആ വരുമാനത്തിൽ നിന്ന് മറ്റുള്ളവരെയും സഹായിച്ചുവെന്നും നമുക്ക് മനസ്സിലാക്കാം.

അപ്പൊസ്തലിക ശുശ്രൂഷ സത്യത്തിൽ തങ്ങളെ മറ്റുള്ളവരുടെ മുമ്പിൽ അപ്പോസ്തലന്മാർ എന്നവതരിപ്പിച്ച് കാണിക്കുകയും അവർ ആരാധിക്കപ്പെടാനും (ബഹുമാനിക്കപ്പെടാനും) യോഗ്യരാണെന്ന് വരുത്തി തീർക്കയും ചെയ്യുന്നതല്ല, മറിച്ച് അപ്പൊസ്തലന്മാരുടെ ജീവിത ശൈലി മനസ്സിലാക്കി ഉപദേശ സത്യത്തെ വളച്ചൊടിക്കാതിരിക്കുന്നതാകുന്നു. സാമാന്യ ബുദ്ധിയെയും തലച്ചോറിനെയും പണയം വെച്ച വിശ്വാസി സമൂഹമേ, ഒരു പ്രാവശ്യം പ്രവൃത്തികൾ 17:11 വായിച്ചതിനുശേഷം നിങ്ങൾ കേൾക്കുന്നതിനൊക്കെ ആമേൻ പറയുക.

മൂന്ന് കണ്ണ് തുറപ്പിക്കുന്ന കഥകൾ

  • ഒരിക്കൽ ഒരു ഗ്രാമീണ വിഡ്ഢി വഴിയോരത്ത്‌ കണ്ട ഓരോ മരത്തിലേക്കും അമ്പ് എയ്ത ശേഷം സ്ഥലം വിടുന്നതിന് മുമ്പ് അവൻ “ഓരോ അമ്പിന് ചുറ്റും” വളരെ മനോഹരമായ ഒരു വൃത്തം വരച്ചു. പിന്നീട്, ഈ മാതൃക ശ്രദ്ധിച്ച ഒരു സഞ്ചാരി ഇത്ര കൃത്യമായി അമ്പെയ്യുന്ന വില്ലാളിയെ കണ്ടെത്താൻ ആഗ്രഹിച്ചു. യാതൊരു മടിയും കൂസലുമില്ലാതെ ഗ്രാമവിഡ്ഢി ആദ്യം മരങ്ങൾക്ക് നേരെ അമ്പെയ്തശേഷം ചുറ്റും വൃത്തം വരച്ചപ്പോൾ പിന്നാലെ കൂടിയ കാണികൾ ആകെ ഇളിഭ്യരായിപ്പോയി. (ദൈവ വചനത്തിലെ സകല വചനങ്ങളും “സീയോനോട്” കൂട്ടിക്കെട്ടുന്നവർ സത്യം അറിയുമ്പോൾ ഇളിഭ്യരാകേണ്ടിവരും.)

Questioning the Magic of TPM Zion - 5                                   സീയോനുവേണ്ടി തിരുവെഴുത്തികൾ വളച്ചൊടിക്കുന്നു

  • ഒരിടത്ത്‌ സർവ്വാംഗ പരിത്യാഗിയായ ഒരു സന്യാസി ഉണ്ടായിരുന്നു. ദൈവത്തെ കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ അദ്ദേഹത്തോട് അപേക്ഷിച്ചു. തുടക്കത്തിൽ, അവരുടെ അപേക്ഷകൾ നിരസിച്ചശേഷം, അദ്ദേഹം ആവശ്യം അംഗീകരിച്ചു. തൻ്റെ മരണത്തോടടുത്ത സമയത്ത്‌ തൻ്റെ കിടക്കയുടെ അടുത്തേക്ക് എല്ലാ ശിഷ്യന്മാരെയും വിളിച്ചുവരുത്തി തൻ്റെ രണ്ട് കണ്ണിലും ഓരോ തുള്ളി തിളച്ച എണ്ണ ഒഴിക്കാൻ പറഞ്ഞു, എന്നിട്ട്, ഞാൻ ദൈവത്തെ കാണുന്നു, ഞാൻ ദൈവത്തെ കാണുന്നു എന്നലറി വിളിച്ചുകൊണ്ട് അരുളിച്ചെയ്തു!! “ഞാൻ ഇപ്പോൾ ദൈവത്തെ കണ്ടിരിക്കുന്നു”. ഈ വേദന സഹിച്ച് ദൈവത്തെ കാണാൻ ആഗ്രഹിക്കാത്തവർ ഉടൻ തന്നെ സ്ഥലം വിട്ടു. എന്നാൽ സന്യാസിയുടെ വാക്കുകളിൽ അഗാധമായ വിശ്വാസമുള്ളവരുടെ ജിജ്ഞാസ വളരെയധികം വർദ്ധിച്ചു. അവരും ദൈവത്തെ അതേ രീതിയിൽ കാണാൻ ആഗ്രഹിച്ചു. പിന്നീട്, അവരും അവരുടെ കണ്ണിൽ തിളച്ച എണ്ണ ഒഴിച്ച് അവരുടെ ഗുരുവിൻ്റെ പാത പിന്തുടർന്നപ്പോൾ, സന്യാസി അവരോട് ചോദിച്ചു, നിങ്ങൾക്ക് ഇപ്പോൾ എന്ത് തോന്നുന്നു? പൂർണ്ണ അന്ധകാരം എന്ന് അവർ പറഞ്ഞപ്പോൾ, ഞാനും അത് തന്നെയാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ ഒരു പദ്ധതി ആവിഷ്കരിച്ചു. ഈ പരീക്ഷണം നടത്താൻ ഭയക്കുന്നവരെ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ജനങ്ങളെ കബളിപ്പിക്കാനാകുമെന്ന് അവർ കരുതി. ഇത് ഒരു തട്ടിപ്പുകാരൻ്റെ അനുമാനങ്ങളിലും ചിന്തകളിലും വ്യക്തിപരമായ വെളിപ്പെടുത്തലുകളിലും സീയോനിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികളുടെ അവസ്ഥയ്ക്ക് സമാനമാണ്.
  • വിദ്വാൻകുട്ടി എന്നറിയപ്പെടുന്ന യുസ്തുസ് ജോസഫ് എന്ന് പേരുള്ള ഒരു ക്രിസ്തീയ ശുശ്രുഷകൻ ഉണ്ടായിരുന്നു. അദ്ദേഹം നിരവധി മലയാളം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. അഞ്ചര വർഷത്തിനുശേഷം യേശു മടങ്ങിവരുമെന്ന് അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തിൻ്റെ പ്രവചനം നടക്കാതെ വന്നപ്പോൾ, കർത്താവ് വന്നുപോയെന്നും, ഇപ്പോൾ നാമെല്ലാവരും സഹസ്രാബ്ദ വാഴ്ചയിലേക്ക് പ്രവേശിച്ചു എന്നും പറഞ്ഞ് അനുയായികളെ കബളിപ്പിച്ചു.

കാഴ്ചപ്പാട് (PERSPECTIVE)

ഈ കാര്യങ്ങളെല്ലാം ഒരുമിച്ച് വായിക്കുമ്പോൾ, തിരുവെഴുത്തുകൾ ഉപേക്ഷിച്ച് ഒരാളുടെ വ്യക്തിപരമായ വെളിപ്പെടുത്തലിനെ ആശ്രയിക്കുന്ന ജനങ്ങളുടെ അപകടകരമായ അവസ്ഥയാണിത് എന്ന് നമുക്ക് തീർത്ത്‌ പറയാൻ കഴിയും.

പ്രിയ ശുശ്രുഷകന്മാരേ വിശ്വാസി സഹോദരങ്ങളേ! ഞാനും എൻ്റെ കുടുംബവും കഴിഞ്ഞ 44 വർഷമായി ആലപ്പാറ, ദോഹ-ഖത്തർ, തൊടുപുഴ, ചാലക്കുടി, മണ്ണുത്തി, സേലം, തൃശൂർ സെൻ്റർ, മെൽബൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ TPM അംഗങ്ങളായി തുടരുന്നു.

എന്നാൽ 2015 അവസാനം, ഞാൻ തൃശൂർ സെൻ്ററിൽ കൂടിവരവേ, അന്നത്തെ അസിസ്റ്റൻറ്റ് സെൻ്റർ പാസ്റ്റർ അഞ്ച് ആഴ്ചകൾ തുടർച്ചയായി “സീയോനെ” കുറിച്ച് പ്രസംഗിക്കവെ, യെശയ്യാവ് 33:14, “സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്ക് നടുക്കം പിടിച്ചിരിക്കുന്നു” എന്ന വാഖ്യത്തെ വളരെ വികലമായി അവതരിപ്പിച്ചത് കണ്ടപ്പോൾ, “കാലങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന വിപരീതോപദേശങ്ങളെ കുറിച്ചുള്ള എതിർപ്പ് ഉണരുവാൻ ഇടയായി.” മാത്രവുമല്ല, സീയോൻ്റെ വിഷയത്തിൽ ബൈബിളിൽ നിന്നും ഏതാനും തെളിവുകൾ ഉൾപ്പെടുത്തി ഞാൻ പ്രസ്തുത പാസ്റ്റർക്ക് ഒരു കത്തെഴുതി. നിർഭാഗ്യവശാൽ, എൻ്റെ കത്തിന് മറുപടി നൽകുന്നതിനുപകരം, അടുത്ത ആഴ്ച തന്നെ, എറണാകുളത്ത് കത്ത്‌ കൊടുക്കുന്ന ഒരു തോമസ് ഉണ്ടായിരുന്നു എന്നും, അവൻ പഴുത്ത് പുഴുത്താണ് ചത്തതെന്നും മറ്റും പറഞ്ഞ്, ഒരു ഉഗ്രൻ പ്രസംഗം തട്ടിവിട്ടു.

എൻ്റെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാതെ വരുമ്പോഴെല്ലാം എനിക്ക് മറ്റുള്ളവരിൽ നിന്നും അത്തരം തന്ത്രങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നു. ഈ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ, തിരുവെഴുത്തുകളിൽ നിന്ന് “സിയോൻ്റെ” വസ്തുത കൾ ക്രോഡീകരിച്ചുകൊണ്ട്, ഇരുമ്പുലിയൂരിലെ ടിപിഎം ആസ്ഥാനത്തേക്കും തിരുവനന്തപുരത്തെ മാസിക പ്രസിദ്ധീകരണ കേന്ദ്രത്തിലേക്കും വിവിധ കത്തുകൾ ഞാൻ അയച്ചിട്ടുണ്ട്.

എൻ്റെ കത്തുകൾ വായിച്ചശേഷം, അവിടെയുള്ള മലയാളം ചുമതലക്കാരൻ പാസ്റ്റർ, “നീ യേശുവാണോ? അതോ നീ ഒരു പാസ്റ്ററാണോ?” എന്ന് എന്നെ അധിക്ഷേപിച്ച് ചോദിച്ചുകൊണ്ട് “അരിയെത്ര പയറഞ്ഞാഴി” എന്ന മറുപടി തന്നത് അവരുടെ തികഞ്ഞ ധാർഷ്ട്യത്തിൻ്റെ തെളിവായി ഞാൻ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

xxxxxxxx

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *