ടിപിഎം സഭയുടെ ഉപദേശം ഇന്നും ഒരു മുൻ ടിപിഎം ചീഫ് പാസ്റ്റർ എഴുതിയ “വെളിപ്പാട് പുസ്തക വ്യാഖ്യാനം” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു എന്ന പരമ്പരയുടെ 6-ാം ഭാഗം ടിപിഎം തീവ്രവാദികൾക്കുള്ള ചോദ്യങ്ങളോടെ ഞങ്ങൾ ആരംഭിക്കുന്നു.
മിക്ക പ്രൊട്ടസ്റ്റൻറ്റ് സഭകളും ദൈവവചനം പഠിക്കാൻ “കിംഗ് ജെയിംസ് ബൈബിൾ” ഉപയോഗിക്കുമ്പോൾ, പ്രസ്തുത ചീഫ് പാസ്റ്റർ തൻ്റെ മനസ്സിൽ ഉദിച്ച ചില വേദവിപരീത ആശയങ്ങളെ സഭയുടെ ഉപദേശമായി പഠിപ്പിക്കുന്നതിന് “ന്യൂബറിയുടെ ബൈബിൾ” “യംഗിൻ്റെ അനലിറ്റിക്കൽ കൺകോർഡൻസ് ബൈബിൾ” “റോബർട്ട് എച്ച് മൗൺസിൻ്റെ” വ്യാഖ്യാന ഗ്രന്ഥങ്ങൾ എന്നിവ കൂട്ടുപിടിച്ചിരിക്കുന്നു. ഇത് വലിയ ചില ചോദ്യങ്ങൾ ഉയർത്തുന്നു, അതും കൂടാതെ ഇതുമൂലം ചില നിഗൂഢതകളും ഉണ്ടാകാം. ടിപിഎമ്മിൽ, ബോസിനെ അനുസരിക്കുക എന്നത് തികഞ്ഞ മുഖമുദ്ര ആകയാൽ ചീഫ് പാസ്റ്ററിനെതിരായ എല്ലാ വിയോജിപ്പുകളും ആശയങ്ങളും ഗുരുതരമായ പാപങ്ങളായി ടിപിഎം കണക്കാക്കുന്നു. ഇവിടെ ഞാൻ ഈ ചോദ്യങ്ങളെല്ലാം രേഖാമൂലം ചോദിക്കുന്നു, കാരണം ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു ദൈവനിയോഗവും ദൈവിക ഇടപെടലും ആണെന്ന് ഞാൻ കരുതുന്നു.
ഒന്നാമത്തെ ചോദ്യം
1. (a) “സീയോനെ” പ്പറ്റി ഒരിക്കലെങ്കിലും യേശു എന്തെങ്കിലും പറഞ്ഞോ? കൂടാതെ അപ്പൊസ്തലന്മാർ സീയോൻ്റെ ഉപദേശം പഠിപ്പിച്ചിട്ടുണ്ടോ? അപ്പൊസ്തലന്മാരും യേശുവും പഠിപ്പിക്കാത്ത “സീയോൻ”, ടിപിഎം ശുശ്രുഷകന്മാർ പഠിപ്പിക്കുന്നതിൻ്റെ പിന്നിലെ ലക്ഷ്യം എന്താകുന്നു? (പാസ്റ്റർ പോൾ ജീവചരിത്രം, പേജ് 205)
(b) വെളിപ്പാട് 14:1 ലെ 144000 സീയോൻ മലയിൽ നിൽക്കുന്ന “കന്യകമാർ” ടിപിഎം സഭയിലെ വിശുദ്ധന്മാരാണെന്ന് പഠിപ്പിക്കുന്നത് ശരിയോ? (പേജ് 144-149, വെളിപ്പാട് പുസ്തക വ്യാഖ്യാനം). അങ്ങനെയെങ്കിൽ അർഹതയില്ലാത്ത സാധുക്കളായ വിശ്വാസി സമൂഹത്തെ കൊണ്ട് സീയോൻ ഗീതങ്ങൾ പാടിക്കുന്നത് നിർത്തിക്കൂടെ?
എഫെസ്യർ 2:20, 1 പത്രോസ് 2:4-6 വാഖ്യങ്ങൾ പ്രകാരം യേശു ക്രിസ്തു എന്ന സീയോനിലെ മൂലക്കല്ലും അപ്പൊസ്തലന്മാർ പ്രവാചകന്മാർ എന്ന അടിസ്ഥാന കല്ലുകളുമായി ചേർത്തു പണിയപ്പെടുന്ന സകല ജീവനുള്ള കല്ലുകളും സീയോനിൽ തന്നെയല്ലേ?
(c) ഇവിടെ പ്രസ്തുത വാക്യത്തിൽ (വെളിപ്പാട് 14:4) സ്ത്രീകളാൽ മലിനപ്പെടാത്ത പുരുഷ കന്യകമാരെ ക്കുറിച്ച് പരാമർശിച്ചിരിക്കുന്നതിനാൽ, അവിടെ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള അനന്തരാവകാശമുണ്ടോ?
(d) വ്യാഖ്യാനം അക്ഷരാർത്ഥത്തിൽ ആയതിനാൽ, യഥാർത്ഥത്തിൽ വൈദികരുടെ പരിചാരികമാരായി വരുന്ന സ്ത്രീകളെ എങ്ങനെ നിങ്ങൾ വൈദികരുടെ സ്ഥാനത്ത് നിർത്തുന്നു?
(e) 4-ാം വാഖ്യത്തിൽ ഇവർ ആദ്യ ഫലങ്ങളായതിനാൽ ടിപിഎം ആരംഭത്തിനു മുമ്പുള്ള 1900 വർഷങ്ങളിൽ നിന്ന് ആദ്യ ഫലങ്ങളുടെ സംഖ്യ തികഞ്ഞിട്ടുണ്ടെങ്കിൽ നാം എന്ത് ചെയ്യും?
(f) ടിപിഎം പറയുന്ന പ്രകാരം ശുശ്രുഷകന്മാർ അവിവാഹിതർ ആയിരിക്കണമെന്ന് സമ്മതിച്ചാൽ, സഭാ സ്ഥാപകനായ “പാസ്റ്റർ പോളും” പത്രോസ് അപ്പൊസ്തലനും മറ്റനേകം അപ്പൊസ്തലന്മാരും വിവാഹിതർ ആയതിനാൽ അയോഗ്യർ എന്നും ടിപിഎമ്മിലെ നിലവിലെ ശുശ്രുഷകന്മാർ മാത്രം യോഗ്യരെന്നും വന്നാൽ സംഗതിയുടെ ഗുരുതരാവസ്ഥ ചിന്തിക്കാൻ പറ്റുമോ?
(g) 1,44,000 പേർ ഗാനങ്ങൾ ആലപിക്കുന്നത്, 4 ജീവികളുടെയും 24 മൂപ്പന്മാരുടെയും മുന്നിൽ ആകയാൽ, മനസ്സാക്ഷി യുഗത്തിലെ വിശുദ്ധന്മാരും (24 മൂപ്പന്മാർ), ന്യായപ്രമാണ യുഗത്തിലെ വിശുദ്ധന്മാരും (4 മൃഗങ്ങൾ) കൂടി സീയോനിൽ ഉണ്ടെന്നുള്ള വസ്തുത ടിപിഎം പുരോഹിതന്മാർ അംഗീകരിക്കുമോ?
(h) സ്വന്തം കുടുംബത്തെ നന്നായി ഭരിക്കാൻ അറിയാത്തവർ (ശുശ്രുഷകന്മാർ) ദൈവ സഭയെ എങ്ങനെ പരിപാലിക്കും? ഇത് 1 തിമൊഥെയൊസ് 3 ൽ 2 പ്രാവശ്യവും മറ്റു പല സ്ഥലങ്ങളിലും പരാമർശിച്ചിരിക്കുന്നത്, വിവാഹിതരുടെ ശുശ്രൂഷ ശ്രേഷ്ഠമായി കാണുന്നതിനാൽ തന്നെയല്ലേ?
(i) “നിഗളം” ആയിരുന്നോ, അതോ വിവാഹം ആയിരുന്നോ എല്ലാ പാപങ്ങളുടെയും ഉറവിടം?
(j) അങ്ങനെയങ്കിൽ സ്വയം വിശുദ്ധരെന്ന് പ്രഖ്യാപിക്കുന്നതും ആത്മീക നിഗളത്തിൻ്റെ ഭാഗം തന്നെയല്ലേ?
(k) ബിലെയാമിൻ്റെ കഴുത യജമാനൻ്റെ തെറ്റ് ചൂണ്ടിക്കാണിച്ചു, അപ്പോസ്തലനായ പൗലോസ് സീനിയർ അപ്പോസ്തലനായ പത്രോസിൻ്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി. പിന്നെ എന്തുകൊണ്ട് ടിപിഎം വിശുദ്ധന്മാരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അവർ ഇത്രയധികം അസഹിഷ്ണത കാണിക്കുന്നു?
xxxxxxx
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.