ചോദ്യങ്ങൾ തുടരുന്നു
- ദൈവം 12 അപ്പോസ്തലന്മാരെ കൂടാതെ കൂടുതൽ വ്യക്തികളെ അപ്പോസ്തലന്മാരായി അനുവദിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് പത്രോസ് യൂദായ്ക്ക് പകരം അവരിൽ ഒരാളെ മാത്രം തിരഞ്ഞെടുത്തു? യോസഫിനെയും മത്തിയാസിനെയും ഒരുപോലെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെ?
- അപ്പൊല്ലൊസ്, സുവിശേഷകനായ ഫിലിപ്പോസ്, തിമൊഥെയൊസ്, അനന്യാസ്, ശീലാസ്, സ്തേഫാനോസ് “ഇവരെയാരെയും” അപ്പൊസ്തലന്മാരായി തിരുവചനം പരിചയപ്പെടുത്താത്തപ്പോൾ, “ടിപിഎം ശുശ്രൂഷകന്മാർ” അവരെക്കാൾ മികച്ചവർ ആണോ? ടിപിഎമ്മിലെ വിശുദ്ധന്മാർ അവരെക്കാൾ ശ്രേഷ്ഠന്മാരാണോ? ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത് അവരുടെ ഉള്ളിലെ ആത്മീയ നിഗളം അല്ലേ?
- സഭയിലെ എല്ലാ അംഗങ്ങളേയും വിശുദ്ധന്മാർ എന്ന് തിരുവെഴുത്ത് വ്യക്തമായി അഭിസംബോധന ചെയ്യുമ്പോൾ (റോമർ 1:7, എഫെസ്യർ 1:1, കൊലോസ്യർ 1:2) സഭാ യോഗങ്ങളിലും പൊതുവേദികളിലും അജ്ഞരായ വിശ്വാസി സമൂഹത്തെ കൊണ്ട് ടിപിഎം ശുശ്രൂഷകന്മാരെ മാത്രം പ്രത്യേകാൽ വിശുദ്ധന്മാരെന്ന് സംബോധന ചെയ്യിപ്പിച്ച് അവർ ആസ്വദിക്കുന്നതിൻ്റെ പിന്നിലെ ഗൂഢോദ്ദേശ്യത്തിൻ്റെ പ്രേരണ നിഗളമല്ലാതെ മറ്റെന്താണ്?
- പൗലോസ് അപ്പൊസ്തലൻ കൊടിയ വഷളത്തരം പ്രവർത്തിച്ചവർ ഉൾപ്പെടെയുള്ള പൊതുവായ സഭയെ വിശുദ്ധന്മാരുടെ സഭ എന്ന് മൊത്തത്തിൽ അഭിസംബോധന ചെയ്യുന്നു (1 കൊരിന്ത്യർ 1:2). അതിൻ്റെ അർത്ഥം സഭയിൽ വൈദിക ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കൂട്ടം മാത്രമെന്നാണോ? മേശമേൽ ശുശ്രുഷയും കാൽ കഴുകുന്നതും ദൈവിക ശുശ്രൂഷയുടെ ഭാഗം തന്നെയല്ലേ? (ലൂക്കോസ് 8:3; മർക്കോസ് 15:41). പുതിയ നിയമത്തിൽ സുവിശേഷ വേല ചെയ്യുന്ന അപ്പോസ്തലന്മാരെ മാത്രം “വിശുദ്ധന്മാർ” എന്ന് അഭിസംബോധന ചെയ്യുന്ന ഏതെങ്കിലും ഒരു ഭാഗം നിങ്ങൾക്ക് കാണിച്ചു തരാമോ?
- ആരെങ്കിലും “അവരുടെ സംഘടനയിലെ വേലക്കാരെ മാത്രം” വിശുദ്ധന്മാരെന്ന് വിളിക്കുമ്പോൾ ടിപിഎം പുരോഹിതന്മാർ ഉള്ളിൽ സന്തോഷിക്കുന്നു. 1945-1962 കാലഘട്ടത്തിൽ 17 വർഷം സഭയെ നയിച്ച ഒരു വിശുദ്ധൻ അനഭിലഷണീയനായ വ്യക്തിയായിത്തീർന്നതിൻ്റെ കാരണം വിശദീകരിക്കാമോ? അത് അയാളുടെ വളരെ ഉന്നതമായ വിശുദ്ധി കാരണമാണോ?
- സർവ്വ ജ്ഞാനിയായ ശലോമോൻ പോലും വഴിതെറ്റിപ്പോയി. അത് ഇന്ന് സ്വയം “വിശുദ്ധന്മാർ” എന്ന് അഭിമാനത്തോടെ ചിന്തിക്കുന്നവർക്ക് സംഭവിക്കില്ലേ?
- ഈ കാരണം കൊണ്ടല്ലേ, തിരുവെഴുത്ത് നമ്മെ ഓർമ്മിപ്പിക്കുന്നത് “ആകയാൽ താൻ നില്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.”? (1 കൊരിന്ത്യർ 10:12)
- “എനിക്ക് യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല” എന്ന് വിശുദ്ധ പൗലോസ് പറയുന്നതിൻ്റെ കാരണം ഇതേ വിഷയത്തിന് അടിവരയിടുക എന്നതല്ലേ? (1 കൊരിന്ത്യർ 4:4).
- വിശുദ്ധി അളക്കുന്ന ഉപകരണം ടിപിഎമ്മിലെ വിശ്വാസികളുടെയും സുവിശേഷ വേലക്കാരുടെയും കൈയിലോ അതോ ദൈവത്തിൻ്റെ കൈയിലോ?
- കത്തോലിക്കാ സഭ മരിച്ചുപോയ കുറച്ചു വ്യക്തികളെ മാത്രം വിശുദ്ധന്മാരായി പ്രഖ്യാപിക്കുന്നു, അതേസമയം ടിപിഎം സഭ ജീവിച്ചിരിക്കുന്നവരെ പോലും വിശുദ്ധന്മാരായി പ്രഖ്യാപിക്കുന്നു. ഇത് രണ്ടും വേദവചന വിരുദ്ധമല്ലേ? അപ്പോൾ ശരിയായി മനസ്സിലാക്കാനുള്ള മാർഗം എന്താണ്?
- എന്തുകൊണ്ട് ടിപിഎമ്മിൽ ഒരു TPM വേലക്കാരൻ്റെ മരണത്തെ ‘മഹത്വത്തിലേക്ക് പ്രവേശിച്ചു’ എന്ന് പരാമർശിക്കുമ്പോൾ ഒരു വിശ്വാസിയുടെ മരണത്തെ ‘നിദ്ര പ്രാപിച്ചു’ എന്ന് പരാമർശിക്കുന്നു?
ടിപിഎമ്മിൻ്റെ സീയോൻ അവകാശവാദത്തെ കുറിച്ചുള്ള ദുരുപദേശത്തെ പറ്റി ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് തുടരും. വീണ്ടും സൈറ്റ് സന്ദർശിക്കുക.
XXXXXXX
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.