അപ്പോൾ ഒരു പക്ഷെ നിങ്ങൾ താഴെ പറയുന്നതുപോലെ പ്രതികരിച്ചേക്കാം.
ശരിയാണ് … പക്ഷെ മിക്കവാറും എല്ലാ ക്രിസ്‌തീയ സംഘടനകളിലും ഉപദേശ വൈവിധ്യം ഉണ്ടല്ലോ. അപ്പോൾ പിന്നെ ടിപിഎമ്മിൽ ഉപദേശ വിരുദ്ധതകൾ ഉണ്ട് എന്നു പറയുന്നതിൽ എന്താണ് പുതിയ വെളിപ്പാട്?
ഈ ലോകത്തിലെ മിക്കവാറും എല്ലാ സഭകളിലും ഉപദേശ പ്രശ്നങ്ങൾ ഉണ്ടെന്ന് നമ്മൾക്ക് കാണുവാൻ കഴിയും. എന്നാൽ നമ്മൾ ഒരു പ്രത്യേക സംഘടനയെ പറ്റി അവസാന തീരുമാനത്തിൽ എത്തുന്നതിനു മുൻപ് അത് അസത്യമായ ഉപദേശങ്ങളുടെ കുന്തമുനയാണോ എന്നു പരിശോധിക്കണം?
”ഇടയൻ” എന്ന പദത്തിൻ്റെ വേറൊരു വാക്കാണ് “പാസ്റ്റർ” എന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ? യാതൊരു അർത്ഥ വ്യത്യാസവും കൂടാതെ ഈ രണ്ടു വാക്കുകളും തിരിച്ചും മറിച്ചും ഉപയോഗിക്കാവുന്നതാണ്.
ടിപിഎമ്മിലെ സ്ഥാനപദവി – ചീഫ് പാസ്റ്റർ

വിക്കിപീഡിയയിൽ നിന്നും നിങ്ങൾക്ക് ടിപിഎമ്മിലെ “ചീഫ് പാസ്റ്റർ” മാരുടെ ലിസ്റ്റ് കാണാൻ സാധിക്കും. ടിപിഎമ്മിലെ വിശ്വാസികൾ അവരുടെ കണ്ണുകളെ (ആത്മീകതയെ) ഇരുട്ടാക്കുന്ന മറ എടുത്തുമാറ്റി 1 പത്രോസ് 5:4 വായിച്ചിരുന്നെങ്കിൽ എത്ര നന്നായേനേം എന്നു ഞാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നു.
ഇതിൽ നിന്നും 3 അസംബന്ധങ്ങൾ മനസ്സിലാക്കാം.
- ഒന്നുകിൽ ടിപിഎം ചീഫ് പാസ്റ്റർ ക്രിസ്തുവിനു മാത്രമുള്ള യോഗ്യത അക്രമിച്ചെടുത്തു.
- അല്ലെങ്കിൽ അവർ യേശുവിനെ “ചീഫ് പാസ്റ്റർ/ ഇടയശ്രേഷ്ഠന്‍” ആയി അംഗീകരിക്കുന്നില്ല
- അതും അല്ലെങ്കിൽ യേശുവുമായി മത്സരത്തിൽ ഏർപ്പെട്ട് ഒരു സമാന്തര സംഘടനയെ നയിക്കുന്നു.
കുരുടൻ കുരുടനെ വഴി കാട്ടുമ്പോൾ നമ്മുക്ക് ഇതെല്ലാം പ്രതീക്ഷിക്കാം

ടിപിഎമ്മിൻ്റെ തിരുവെഴുത്ത് വിരുദ്ധമായ പദപ്രയോഗങ്ങൾ ഞങ്ങൾ എപ്പോഴും വിളിച്ചുപറഞ്ഞതിൻ്റെ ഫലമായി, യേശു എല്ലായ്പോഴും മുഖ്യ ഇടയനാണെന്നും തുടർന്നും ആയിരിക്കുകയും ചെയ്യും എന്ന് പുതിയ ടിപിഎം സിഇഒ (TPM CEO) പ്രസ്താവിക്കുകയുണ്ടായി (ന്യായീകരിക്കുന്ന രീതിയിൽ). പക്ഷേ, ചീഫ് പാസ്റ്ററായി അദ്ദേഹത്തെ കൂടുതൽ വിശേഷിപ്പിക്കാൻ പാടില്ലെന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ആഗ്രഹമോ ധൈര്യമോ ഉണ്ടായിരുന്നില്ല. സംഘടനയിൽ “ചീഫ് പാസ്റ്റർ” എന്ന് പേരുള്ള ഒരു സ്ഥാനവും പദവിയും ഉള്ളിടത്തോളം കാലം അദ്ദേഹം തിരുവെഴുത്തുകളെ ലംഘിക്കുന്നു. ജനങ്ങൾ അദ്ദേഹത്തെ ചീഫ് പാസ്റ്റർ ആയി അഭിസംബോധന ചെയ്യുന്നിടത്തോളം കാലം അദ്ദേഹം തിരുവെഴുത്തുകളെ ലംഘിക്കുന്നു.
മാത്രമല്ല, ആ സംഘത്തിൻ്റെ മുഖ്യ ഇടയൻ യേശു ആണെങ്കിൽ, യേശു പറഞ്ഞ കാര്യങ്ങൾ അനുസരിച്ചുകൊണ്ട് ശുശ്രൂഷയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുമായിരുന്നു. ടിപിഎമ്മിൻ്റെ ചീഫ് പാസ്റ്റർ എപ്പോഴും സ്വന്തം പ്രയോജനത്തിനായി ജനങ്ങളെ ചൂഷണം ചെയ്യുന്നു. മുകളിലുള്ള ഓഡിയോ ശ്രവിക്കുക. നിങ്ങൾ കർത്താവിൻ്റെ സാന്നിധ്യം ബഹുമാനിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോട്ടോ എടുക്കരുതെന്ന പ്രസ്താവനയോടെ അദ്ദേഹം ആരംഭിക്കുന്നു. മനുഷ്യരെ കൃത്രിമമാക്കാൻ ദൈവത്തിൻ്റെ പേര് വ്യർത്ഥമാക്കുന്നതിന് ആരെങ്കിലും ആഗ്രഹിക്കുമോ? ഫോട്ടോ എടുക്കുന്നതിനോട് എനിക്ക് താല്പര്യമില്ലെന്നും അതിനാൽ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നില്ലേ?
പൂർണ്ണമായ ഡിഎൻഎ (DNA) മാറ്റവും രൂപാന്തരവും ഇല്ലെങ്കിൽ യേശു താഴെയുള്ള കാര്യങ്ങൾ പറയും.
ലൂക്കോസ് 6:46, “നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നത് ചെയ്യാ തിരിക്കയും ചെയ്യുന്നത് എന്ത്?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.