കൾട്ട് ചെക്ക് ലിസ്റ്റ്

ഒരു സംഘടന കൾട്ട്  ആണോ എന്നറിയുന്നതിന് നേരിട്ടുള്ള ചെക്ക് ലിസ്റ്റ് താഴെ കൊടുക്കുന്നു. ഈ  ചെക്ക് ലിസ്റ്റ് പരിശോധിച്ച ശേഷം ഒരു  സംഘടന ഏത് അളവ് വരെ കൾട്ട് ആണെന്ന് വിലയിരുത്തുക.

  1. അവരുടെ നേതാക്കൾ ദൈവം അവർക്കായി നൽകിയിട്ടുള്ള പ്രത്യേക ശുശ്രുഷ, വെളിപ്പാടുകൾ, പദവികൾ മുതലായവ അവകാശപ്പെടും.
  2. അവർ മറ്റുള്ള സഭകളെ താറടിച്ചു ഞങ്ങൾ മാത്രമാണ് ശരിയായ സഭയെന്ന് വിശ്വസിക്കുന്നു. അവരുടെ സ്വന്തം ഗ്രൂപ്പുകളെയും നേതാക്കളെയും പ്രവർത്തനങ്ങളെയും സ്തുതിക്കയും പുകഴ്ത്തുകയും ചെയ്യും.
  3. അവർ സ്വന്തം അണികളെ നിലക്കു നിർത്തുവാനായി പേടിപ്പിക്കുകയോ മാനസികമായി തകർക്കുകയോ ചെയ്യും. അവർ പിരിഞ്ഞു പോകാതിരിക്കാൻ വേണ്ടി ഭീഷണിപ്പെടുത്തി ഭയാനകമായ നാശങ്ങൾ ദൈവം അയക്കും എന്ന് അവകാശപ്പെടും. അർമ്മഗെദ്ദോനിൽ മരണം തീർച്ച, സ്നേഹിതരാലും കുടുംബത്തിലും ഉപേക്ഷിക്കപ്പെടുക മുതലായവ. ഇത് മനസ്സ് നിയന്ത്രണത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്.
  4. അംഗങ്ങൾ  ഗ്രൂപ്പിന് കാര്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്യണം. ഇത് പരിശോധിക്കുന്ന നിർബന്ധിത ദശാംശം ആണ്, ഗ്രൂപ്പിൽ പ്രവേശിക്കുമ്പോൾ സ്വത്തു വിവരം മുഴുവനും വെളിപ്പെടുത്തണം, കൊടുക്കാത്തവരെ കുറ്റബോധത്താൽ തകർക്കും, മാഗസിൻ, പൂക്കൾ, സാധനങ്ങൾ മുതലായവ  മറ്റ് അംഗങ്ങൾക്ക്  വിൽക്കുന്നത് “ശുശ്രുഷ” യുടെ ഭാഗമാണ്.
  5. ഗ്രൂപ്പിൻൻ്റെ ഉപദേശത്തോട് അങ്ങേയറ്റം കൂറ് പുലർത്തണം. അംഗങ്ങളുടെ ജീവിതം ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളുമായി ലയിച്ചിരിക്കണം. ശാരീരികവും മാനസികവുമായ തളര്‍ച്ച മൂലം അംഗങ്ങൾക്ക് സ്വന്ത ആവശ്യങ്ങളെ പറ്റി ചിന്തിക്കുന്നതിന് സമയം കിട്ടുകയില്ല. ഇതും മനസ്സ് നിയന്ത്രണത്തിൻ്റെ ഒരു പ്രധാന ഭാഗം ആകുന്നു.
  6. അംഗങ്ങളുടെ സ്വകാര്യ ജീവിതത്തിലുള്ള മിക്കവാറും എല്ലാ കാര്യങ്ങളും ഗ്രൂപ്പ് തീരുമാനിക്കും. അവർ നേരിട്ട് സമൂഹ ജീവിതം മൂലമോ തുടർച്ചയായി ആവർത്തിച്ചുള്ള പഠിപ്പിക്കലിലൂടെയോ നിയന്ത്രിക്കും, “എങ്ങനെ സത്യ ക്രിസ്ത്യാനി” ആകാം അഥവാ “നേതൃത്വത്തെ എങ്ങനെ അനുസരിക്കണം” എന്നി വിഷയങ്ങളെ പറ്റി ആവർത്തിച്ച് പഠിപ്പിക്കും. എല്ലാ ആവശ്യങ്ങൾക്കും അംഗങ്ങൾ നേതാക്കളെ സമീപിക്കും.
  7. ഏതെങ്കിലും വിയോജിപ്പോ ഗ്രൂപ്പിൻ്റെ പഠിപ്പിക്കൽ ചോദ്യം ചെയ്യുന്നതോ പൂർണമായി നിരുത്സാഹപ്പെടുത്തും. ഏതു വിമർശനവും കലഹമായി കരുതും. അധികാരം, എതിർപറയാതിരിക്കുക , അനുസരണം, സമർപ്പണം എന്നിവയെ  പറ്റി ഊന്നിപ്പറയും. ഇത്  ജാഗരുകമായി  പാലിക്കണം.
  8. അംഗങ്ങൾ ഗ്രൂപ്പിനോടുള്ള കൂറ് ഏതെങ്കിലും വിധത്തിൽ പ്രകടിപ്പിക്കണം. “ആത്മീക ഐശ്വര്യ” ത്തിൻ്റെ പേരിൽ കുടുംബാംഗങ്ങളോടും മറ്റ് അംഗങ്ങളോടും അങ്ങേയറ്റം നല്ലതായി പെരുമാറണം.
  9. വിട്ടുപോകുന്നതോ അമ്പരപ്പിക്കുന്ന ഗ്രൂപ്പിനെ പറ്റിയുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്നതോ മൂലം  ഭീഷണികൾ നേരിടേണ്ടി വരും. ചില അംഗങ്ങൾ കൂറിൻ്റെ സത്യ പ്രതിജ്ഞ എടുത്തു “ഉടമ്പടി” ചെയ്തിരിക്കയാൽ ഭയപ്പെടും.

മുകളിലത്തെ ലിസ്റ്റിൻ്റെ ഉറവിടം ” ex-cult.org” ആകുന്നു. ഇത് ഒരു പൂർണമായ ലിസ്റ്റ് അല്ലെങ്കിലും കൾട്ടിനെ തിരിച്ചറിയാനുള്ള എല്ലാ ഘടകങ്ങളും പ്രതിനിധികരിച്ചിട്ടുണ്ട്. എൻ്റെ അനുഭവം വെച്ച് ടിപിഎമ്മിന് മേൽപ്പറഞ്ഞ ലിസ്റ്റിൽ 100/100 മാർക്കും കിട്ടും.  അവർ മേൽപ്പറഞ്ഞ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കുന്നതിനാൽ ഒരു കൾട്ട് ആണ്. ടിപിഎമ്മിന്  പറ്റി കൂടതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ടിപിഎമ്മിൻറ്റെ ദുരുപദേശത്തെ പറ്റി മനസ്സിലാക്കുന്നതിന് ഈ വീഡിയോ കാണുക.

https://youtu.be/tzEGvHQ11bw

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.