ടിപിഎമ്മിലെ ഫ്ലിപ്പ്-ഫ്ളോപ്പുകൾ
അപ്പൊസ്തലന്മാർ നടത്തുന്നതാണെന്ന് അവകാശപ്പെടുന്ന സംഘടനയുടെ വിവിധ ഫ്ലിപ്പ് ഫ്ളോപ്പുകൾ കാണിക്കുന്നതിനാണ് ഈ പേജ് ഉദ്ദേശിക്കുന്നത്.
1. വാടക വീട്ടിൽ താമസിക്കുന്ന അപ്പൊസ്തലന്മാരും വിശുദ്ധന്മാരും
ടിപിഎം സ്ഥാപകനായ പോൾ രാമൻകുട്ടി തൻ്റെ അധീനതയിലുള്ള പടയാളികളോട് വാടക വീട്ടിൽ മാത്രം താമസിക്കാൻ കർശനമായി നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ യുക്തി ഈ രണ്ടു വാക്യങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു.
ലൂക്കോസ് 9:58, “യേശു അവനോടു: “കുറുനരികൾക്ക് കുഴിയും ആകാശത്തിലെ പറവജാതിക്ക് കൂടും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല ” എന്നു പറഞ്ഞു.”
അപ്പൊ.പ്രവ. 28:29, “അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തൻ്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു.”
ഒരേ മേൽക്കൂട്ടിൽ പല സ്ത്രീകളോടൊപ്പം താമസിക്കുന്ന ഒരു പുരുഷൻ്റെ അധാർമികത വീടിൻ്റെ ഉടമസ്ഥൻ മനസ്സിലാക്കി. എന്നാൽ ജാതികൾക്കുപോലും വ്യക്തമായി കാണാൻ കഴിയുന്നത് ടിപിഎമ്മിൻ്റെ വിശുദ്ധന്മാർ അംഗീകരിക്കില്ല. അതുകൊണ്ട്, ടിപിഎം അന്തേവാസികൾ തങ്ങളുടെ വഴിപിഴച്ച ജീവിതം നിലനിർത്തുന്നതിനായി പോൾ രാമൻകുട്ടിയുടെ കല്പന കാറ്റിൽ പറത്തി. ഇപ്പോൾ, ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന സ്വത്തുക്കൾ അവർക്ക് ലോകമെമ്പാടും ഉണ്ട്.
അവസാനം, തല ചായ്ക്കാൻ ഇടമില്ലാതിരുന്ന തങ്ങളുടെ നേതാവിനെ പിന്തുടരാനായി സകലവും വിട്ട് ഇറങ്ങി തിരിച്ച “ടിപിഎം അപ്പോസ്തലന്മാർ” ഒരു മെഗാ-സ്ഥാപനം ആയി മാറി. എല്ലാം ഉപേക്ഷിച്ച “അപ്പൊസ്തലന്മാർക്ക്” അത്രമാത്രം ഉണ്ടായി.
“സകലവിധദോഷവും വിട്ടകലുവിൻ.” 1 തെസ്സലോനിക്യർ 5:22.
2. എപ്പോഴും നിറം മാറ്റുന്ന ഓന്ത്
ക്രിസ്തീയതയുടെ ഒരു പുതിയ ശാഖ ഉണ്ടാക്കാൻ ശ്രമിക്കുന്ന പൗരസ്ത്യ യോഗാത്മകത്വവും കത്തോലി ക്കാ സംസ്കാരവും ഒത്തുചേർന്ന ഒരു മിശ്രണമാണ് ടിപിഎം. അതുകൊണ്ട്, തങ്ങളുടെ ഭക്തിയെ തങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ മുന്നിൽ അവതരിപ്പിക്കാൻ അവർ ഒരു പുതിയ ആശയവുമായി പുറപ്പെട്ടു. ബുദ്ധമതത്തിലേയും ഹിന്ദുമതത്തിലേയും പോലെ, അവർ ചുറ്റുമുള്ള ആളുകളോട് അവരുടെ വിശുദ്ധിയെ പ്രകടിപ്പിക്കാൻ കുങ്കുമം (SAFFRON) ധരിക്കണം എന്ന് അവർ കരുതി. മറ്റുള്ളവരുടെമേൽ തങ്ങളെത്തന്നെ ഉയർത്തുന്ന ഒരു ആന്തരിക ദുരാഗ്രഹം അവർക്കുണ്ടായിരുന്നു. അവർ കുങ്കുമ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തുടർന്നുകൊണ്ടിരിക്കെ അവരെ ക്രിസ്തുവിനെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കിഴക്കൻ യോഗാത്മ ബുദ്ധമതം ആയി പരിഗണിക്കപ്പെടുന്നു എന്ന് അവർ ശ്രദ്ധിച്ചു. അവരെ ബന്ധിച്ചിരുന്ന വിചിത്ര നിലവാരങ്ങൾ അവർ ഇഷ്ടപ്പെട്ടില്ല. പെട്ടെന്ന്, പോൾ രാമൻകുട്ടിക്ക് യേശുവിൽ വെള്ള നിറമാണ് തങ്ങളുടെ വസ്ത്രത്തിൻ്റെ ഔദ്യോഗിക വർണമെന്ന് ഒരു ദർശനം ലഭിച്ചു. അതിനാൽ അദ്ദേഹത്തിന് വെളുത്ത നിറം കാണിക്കേണ്ടി വന്നു. നിങ്ങൾ ഒരിക്കൽ എങ്കിലും സുവിശേഷങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ, രാമൻകുട്ടി പോൾ പിന്തുടർന്ന ഈ യേശുക്രിസ്തു ആരാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
എങ്കിലും, ടിപിഎം അപ്പൊസ്തലന്മാർ പാശ്ചാത്യർക്ക് തങ്ങളുടെ പ്രത്യേക സുവിശേഷം പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ രാമൻകുട്ടിയുടെ യേശുവിൻ്റെ നിർദ്ദേശം നിരാകരിച്ചു. ആൽവിനോ എ സി തോമസി നോ യേശു പ്രത്യക്ഷപ്പെട്ട് പാശ്ചാത്യ നിറം ബ്ലാക്കോ നേവി ബ്ലൂവോ, നിങ്ങൾ ഉചിതമായി കരുതുന്ന ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാൻ അനുവദിച്ചുവെന്ന് ഞാൻ കരുതുന്നു. മുഹമ്മദിൻ്റെ ജീവിതചരിത്രം നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം അള്ളാഹ് എങ്ങനെ വെളിപ്പാടുകൾ കൊടുത്തു എന്ന് നിങ്ങൾക്ക് അറിയാം. അതുപോലെതന്നെ, ഓന്ത് പോലെ നിറങ്ങൾ മാറ്റാൻ ടിപിഎമ്മിലെ യേശു അവരുടെ നേതാക്കന്മാരെ സഹായിക്കുന്നു.
2 തിമൊഥെയൊസ് 3:1,5, “അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിക. ………ഭക്തിയുടെ വേഷം ധരിച്ചു അതിൻ്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”
ദുബൈയിൽ ഓന്ത് പരേഡ് – 2017
3. പാപമായ വസ്തുക്കളുടെ ശുദ്ധീകരണം
ടിപിഎമ്മിൽ താഴെ പറയുന്നവ പാപമായി കണക്കാക്കപ്പെട്ടിരുന്നതായി നിങ്ങൾക്കറിയാമോ? അതുപയോഗിച്ച വിശ്വാസികളെ ലൗകീകരായി കണക്കാക്കിയിരുന്നു, പലപ്പോഴും കർത്താവിൻ്റെ മേശയിൽനിന്നു പുറത്താക്കിയിരുന്നു. താഴെ പറയുന്നവ ടിപിഎം ശുശ്രുഷകന്മാർ പലപ്പോഴും ലൂസിഫറിൻ്റെ ഉപകരണങ്ങളായി കുറ്റം വിധിച്ചിരുന്നു.
- വർത്തമാന പത്രങ്ങൾ
- ഡെറ്റോൾ ആൻറ്റിസെപ്റ്റിക് ലോഷൻ
- ഇരുമ്പ് പെട്ടി
- സ്ത്രീകൾക്ക് കണ്ണാടികളും മേക്കപ്പുകളും (മേക്കപ്പുകൾ ഇപ്പോഴും ഒരു മിതമായ ബ്ലാക്ക് ലിസ്റ്റിലാണ്)
- റേഡിയോ
- ടിവി (ടിവി ഇപ്പോഴും ഒരു മിതമായ ബ്ലാക്ക് ലിസ്റ്റിൽ തന്നെയാണ്)
- ഇൻറ്റർനെറ്റ് (സോഷ്യൽ മീഡിയ / വാട്സ് ആപ്പുകൾ പിശാച് നടത്തുന്നതായി കണക്കാക്കപ്പെടുന്നു)
- ഐഫോൺ (“I” ലൂസിഫറിനു വേണ്ടി നിലകൊള്ളുന്നു, എന്നിരുന്നാലും, പാശ്ചാത്യ രാജ്യങ്ങളിലെ ഭൂരിപക്ഷം ശുശ്രുഷകന്മാർക്കും ഒരു ഐഫോൺ ഇല്ലാതെ പറ്റില്ല)
“ടിപിഎമ്മിൻ്റെ യേശുവും” ലൂസിഫറും അവരുടെ വ്യത്യാസങ്ങൾ മറന്നുവെന്നും ടിപിഎം വിശ്വാസി കൾക്ക് അത് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും തോന്നുന്നു. ലൂസിഫറിനും ടിപിഎമ്മിൻ്റെ ചീഫ് ഇടയനും / പാസ്റ്ററും തമ്മിൽ അനുരഞ്ജനത്തിൻ്റെ പ്രവർത്തനം നടന്നുവരികയാണ്. ടിപിഎം വൈദി കൻ FROMTPM.COM ലൂസിഫറിൻ്റെ ഒരു ഉപകരണമായി പ്രഖ്യാപിക്കുന്ന ദിവസം ഞങ്ങൾ കാത്തിരി ക്കുന്നു. ദൗർഭാഗ്യവശാൽ, അവർ ഈ സൈറ്റിൻ്റെ പേര് പരസ്യമായി തിരിച്ചറിയാൻ പേടിക്കുന്നു, കാരണം അത് അവരുടെ അവസാനത്തിൻ്റെ തുടക്കമാകും.
1 യോഹന്നാൻ 2:26-27, “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്ത് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
ടിപിഎം വൈദികന്മാരുടെ ഫ്ലിപ് ഫ്ലോപ് പ്രവർത്തനങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നതിനൊപ്പം മുകളി ലുള്ള പട്ടികയിൽ ചേർക്കുകയും ചെയ്യും. വായനക്കാരെ നാം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്തവയെ കുറിച്ച് ഓർമ്മപ്പെടുത്തലുമായി ബന്ധപ്പെട്ട് ഞങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. ദയവായി admin@fromtpm.com ലേക്ക് അയയ്ക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.